സ്വസ്ഥത വേണമെന്നുദ്ദേശ്യമെങ്കിലും
അസ്വസ്ഥതയാണെനിക്കേറെയിഷ്ടം
ലോകൈകസ്വാസ്ഥ്യത്തിന്‍
കാരണഭൂതമീയസ്വസ്ഥത, തന്നെയല്ലോ
കുട്ടിതന്‍ മന്ദത ശിക്ഷകനും
നാടിന്‍റെ ചിന്തയില്‍, മന്ത്രിസത്തമനും
പാടത്തിന്‍ മേനിയില്‍, കര്‍ഷകനും
അസ്വസ്ഥനല്ലെങ്കില്‍ പിന്നെന്തു ചന്തം
അസ്വസ്ഥ ചിത്തത്തില്‍ മാത്രമല്ലോ
ഔന്നത്യ ചിന്തയുണര്‍ന്നിടുന്നു
ഭൂമിയെ സ്വസ്ഥ ഭവനമാക്കാന്‍
അസ്വസ്ഥരായിടാം മേലില്‍ നമ്മള്‍,
No comments:
Post a Comment