Saturday, May 31, 2014

നല്ല കുട്ടി.


ലോക പുകയില വിരുദ്ധ ദിനം  31-പുകവലിച്ച് ലഹരിയുടെ ഉന്മാദത്തിന്‍റെ തീരങ്ങളിലെത്താന്‍ കൊതിക്കുന്ന മനുഷ്യര്‍. മനുഷ്യന്‍റെ അദ്ഭുതപ്പെടുത്തുന്ന ഓരോ കണ്ടു പിടിത്തങ്ങള്‍ .ബീഡി സിഗരറ്റ്...ഹുക്ക....പുക വലിച്ചെടുത്ത് പുറത്തുവിടുമ്പോഴുള്ള അ വാച്യമായ അനുഭൂതി.
മൂക്കിലൂടെ പുകവിട്ട്,വായിലൂടെ മേഘശഘലങ്ങള്‍ പോലെ അന്തരീക്ഷത്തിലേയ്ക്ക് നീന്തിതുടിക്കുന്ന പുക, തള്ള വിരലിനും ചൂണ്ടു വിരലും കൊണ്ട് പിടിച്ച് തീയുള്ള അറ്റം കൈപത്തികൊണ്ട് മറച്ച് രഹസ്യമായി വലിച്ച് താനൊരു സാധാരക്കാരനല്ല എന്ന് അടിവരയിടുന്നവര്‍.പൊതു സ്ഥലത്ത് അഭിമാനത്തോടെ, ചൂണ്ടുവിരലിനും നടുവിരലിനും ഇടയില്‍,വച്ച് തെല്ല് അഹങ്കാരത്തോടെ വലിക്കുന്നവര്‍,പൊതു സ്ഥലത്ത് മറ്റുള്ളവരുടെ മുഖത്തേയ്ക്ക് പുക ഊതിവിടുന്ന ഊച്ചാളികള്‍.കുട്ടികളെ വിവിധ രീതിയില്‍ പുകവിട്ട് അദ്ഭുതപ്പെടുത്തുന്നവര്‍.ഭക്ഷണത്തിനു ശേഷം വലിയ്ക്കുന്നവര്‍ ഭക്ഷണത്തിനു മുമ്പ് വലിക്കേണ്ടവര്‍ ഉറങ്ങാന്‍, വലിക്കുന്നവര്‍ ഉണര്‍ന്ന ഉടന്‍ വലിക്കുന്നവര്‍,കക്കുസില്‍,പോകാന്‍ വലിക്കുന്നവര്‍,കുരച്ച് കുരച്ച് ചാകാറായെങ്കിലും വാശിയോടെ വലിക്കുന്നവര്‍ അങ്ങനെ പുകവലിയുടെ കാഴ്ചകള്‍ പലവിധം.
എന്താണ് യഥാര്‍ത്ഥത്തില്‍, ഈ വലി.വലിയ്ക്കുന്നതു കൊണ്ട് വലിയ്ക്കുന്നയാള്‍ക്ക് എന്താണ് ലഭിക്കുന്നത്.ഭൂമിയില്‍ ഏറ്റവും ബുദ്ധിമാനായ ജന്തു മനുഷ്യനാണ്.എന്നാല്‍ തന്‍റെ ജീവനും സുരക്ഷയ്ക്കും ഹാനികരമാകുന്ന കാര്യങ്ങളിലേയ്ക്ക് എത്തിപെടാനുള്ള  ത്വരതന്നെയാണ് അവ‍ന്‍റെ പ്രത്യേകത. അവന്‍,പുതിയ പുതിയ തലങ്ങള്‍ അന്വേഷിച്ച് നടക്കുകയാണ്.മദ്യപാനം,പുകവലി,അമിതമായ ഭക്ഷണം,എണ്ണയില്‍, വറുത്ത ഭക്ഷണം,വിഷലിപ്തമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍,മധു,ഇതര ലഹരി പദാര്‍ത്ഥങ്ങള്‍,-ഇവയില്‍ നിന്ന് ലഭിക്കുന്ന താത്കാലിക സുഖത്തിനായി അവന്‍ തന്‍റെ ജീവന്‍, തന്നെ പണയപ്പെടുത്തുന്നു.
പറഞ്ഞുവരുമ്പോള്‍ ഞാനും ഒരു പുകവലിക്കാരനായിരുന്നു.എന്തിനാണ് ഞാന്‍ ഒരു പുകവലിക്കാരനായത്.പിന്നീടെന്തിനാണ് ഞാനത് ഒഴിവാക്കായത്.അതില്‍ യാതൊരു സുഖവും ലഭിക്കുന്നില്ല എന്ന തിരിച്ചറിവു തന്നെയാണ് എന്നെ അതില്‍നിന്നും പിന്തിരിപ്പിച്ചത്.എനിയ്ക്ക് ഉന്മേഷം പകരുവാനോ സന്തോഷം പകരുവാനോ അത് ഉപകരിച്ചില്ല.പകരം ചാരവും പുകയും ഭൂമിയ്ക്ക് സമ്മാനിച്ചു.
കോളേജില്‍, പഠിക്കുന്ന കാലം,നാട്ടിലെ ടീമിനുവേണ്ടിയും കോളേജ് ടീമിനുവേണ്ടിയും സജീവമായി ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന കാലം.സാമാന്യം തരക്കേടില്ലാത്ത കളിക്കാരനായിരുന്നു.എന്നാല്‍ കോളേജിലും നാട്ടിലും നല്ല കുട്ടി എന്ന ഒരു പരാമര്‍ശം എന്നെകുറിച്ചുണ്ടായിരുന്നു.ഇത് എന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്.ആരും എന്നോട് ഒരു തമാശ പോലും പറയില്ല.പലരും രസകരമായ കാര്യങ്ങള്‍ പരസ്പരം ചെവിയില്‍, പറഞ്ഞ് ചിരിക്കുന്നു.എന്‍റെ ക്ലാസ്സ് മേറ്റ് പുരുഷന്‍മാര്‍, എല്ലവരും വലിക്കുമായിരുന്നു. കോളേജിലെ സഹക്രിക്കറ്റ് കളിക്കാര്‍ നന്നായി മദ്യപിക്കും.തലശ്ശേരിയില്‍,ഇന്‍റര്‍,കോളേജിയറ്റ് മത്സരത്തിന് തലേന്ന് എല്ലാവരും മദ്യപിക്കും.പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്ന പ്രദീപന്‍,പോലും മദ്യപിച്ച് വഷളത്തരം പറഞ്ഞ് കൈയ്യടി നേടി.അവരൊക്കെ ആസ്വദിക്കുന്നു.എന്നാലെന്താ നന്നായി പഠിക്കുന്നു,നന്നായി കളിക്കുന്നു,പെണ്‍കുട്ടികളോട് സല്ലപിക്കുന്നു.എന്നെ ഏറെ വിഷമിപ്പിച്ചത് ക്ലാസ്സിലെ സുന്ദരിയായ സുനന്ദ ഷാജിയോടുതമാശ രൂപത്തില്‍  എന്നെ വഴിതെറ്റികരുതെന്ന് പറഞ്ഞ് ചിരിച്ചതാണ്.ഒരു പ്രത്യേക രീതിയിലാണ് പെണ്‍കുട്ടികള്‍, പോലും എന്നെ കണ്ടിരുന്നത് ഞാന്‍ പാവമാണുപോലും.ഒറ്റപെടുന്നതായി എനിയ്ക്ക് തോന്നി.അങ്ങനെ എന്തെങ്കിലുമൊക്കെ ശീല(ദു) എനിയ്ക്കും വേണമെന്ന് തോന്നിതുടങ്ങി.അങ്ങനെ സ്പെഷ്യല്‍ ക്ലാസ്സുള്ള ഒരു ദിവസം കൈവെള്ളയുടെ സുരക്ഷിത വലയത്തില്‍,കത്തിച്ച സിഗരറ്റുമായി ഞാന്‍ ആരംഭിച്ചു.ചുമയ്ക്കാതിരിക്കാന്‍ ശ്രമിച്ചു.ഞാന്‍ വലിക്കുന്നത് കണ്ട് കൂട്ടുകാര്‍ എനിയ്ക്ക് നേരത്തെ വലിയ്ക്കുന്ന ശീലമുണ്ടെന്നും ഞാന്‍,കേമനാണെന്ന് അഭിപ്രായപെട്ടത് എനിയ്ക്ക് സന്തോഷം പകര്‍ന്നു.പെണ്‍കുട്ടികള്‍, എന്‍റെ ശീലം കണ്ടുപിടിയ്ക്കണമെന്ന് ഞാനാഗ്രഹിച്ചു.എല്ലാവരുമൊത്ത് വലിയ്ക്കുന്ന ആ അവസരത്തിനായി ഞാന്‍ കാത്തിരുന്നു.ദിവസവും ഉച്ചയ്ക്ക് ഭക്ഷണത്തിനു ശേഷം ഒരു വലി ശീലമായി.കൂട്ടുകാരുടെ ഇടയില്‍ അംഗീകാരമെന്നതിലുപരി യാതൊരു സന്തോഷവും എനിയ്ക്ക് ലഭിക്കുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞെങ്കിലും എനിയ്ക്ക് വലിയ്ക്കാനറിയാത്തതു കൊണ്ടാണെന്ന് അവര്‍ വിലയിരുത്തി.എന്‍റെ വലി നാട്ടിലുമെത്തി ഓരോ ആഴ്ചയിലും ഓരോ പ്രദേശത്തായി നടക്കുന്ന ടൂര്‍ണ്ണമെന്‍റുകളില്‍, ഓരോ വിജയത്തിനുശേഷവും ഒരു സിഗററ്റ്,പരാജയപ്പെട്ടാല്‍ വിഷമമകറ്റാന്‍ ഒരു സിഗരറ്റ്.എനിയ്ക്ക് യാതൊരു സംതൃപ്തിയും ലഭിച്ചിരുന്നില്ലെങ്കിലും മറ്റുള്ളവരെ കാണിക്കാന്‍ ഞാന്‍,വലി തുടര്‍ന്നു കൊണ്ടേയിരുന്നു.ഇതു കണ്ടെത്തിയ ഞാന്‍ നല്ല കുട്ടിയാണെന്ന് നേരത്തെ അഭിപ്രായപ്പെട്ട പലരും എന്നെ ഉപദേശിച്ചു.ഒരു പ്രതികാരം ചെയ്ത തൃപ്തിയോടെ സിനിമയിലെ നായകനെ പോലെ ഞാനവരെ നോക്കി പുഞ്ചിരിച്ചു.നല്ല കുട്ടി എന്ന ചീത്തപേര് ഒഴിവാക്കാനുള്ള എന്‍റെ ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു.ഇതിനിടയില്‍ ചില വളിച്ച തമാശകളും ഞാന്‍ പഠിച്ചു വച്ചിരുന്നു.
അവസാനം 1992 മെയ് 31 ലെ മാതൃഭൂമി ദിന പത്രത്തിലെ ഫീച്ചര്‍ വായിച്ചതോടെ ഞാന്‍, വലി നിര്‍ത്താന്‍ തീരുമാനിച്ചു.അന്നാണ് ഞാന്‍, അവസാനമായി പുകവലിച്ചത്.ചിന്മയ മിഷന്‍ സ്കൂളില്‍, ജോലി കിട്ടി ആദ്യ സ്റ്റാഫ് മീറ്റിംഗിനു ശേഷം,ഒരു ചായ അകത്താക്കി സഹ അദ്ധ്യാപകരുടെ മുമ്പില്‍ മോശമാകാതിരിക്കാന്‍ ഒരു വലി.അന്നത്തെ പത്രത്തില്‍ ഞാനെന്താണ് വായിച്ചതെന്ന് എനിയ്ക്ക് ഓര്‍മ്മയില്ലെങ്കിലും എന്‍റെ മനസ്സിലെ തെറ്റായ ധാരണകള്‍, നീക്കാന്‍ അതുപകരിച്ചു.

ഭൂമിയിലെ ജീവിതം എത്രകണ്ട് ദുഷ്കരമാണെങ്കിലും അതിനെ ആനന്ദപൂര്‍ണ്ണമാക്കാനുള്ള എല്ലാ വിഭവങ്ങളും ഈ ഭൂമിയിലുണ്ട്.അതിനെ കണ്ടെത്തി ഭൂമിയെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നതിന് ശ്രമിക്കാതെ സ്വയം നശിപ്പിക്കാനുള്ള പ്രവണതകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍, മനുഷ്ര്‍ക്ക് കഴിയട്ടെ എന്ന് ഈ ലോക പുലയില വിരുദ്ധദിനത്തില്‍, ഞാന്‍ ആഗ്രഹിക്കുകയാണ്.

Friday, May 30, 2014

मॆरी हार्दिक शुभकामनाऎं.......



जनता की प्रतीक्षा                 
क्षमता की परीक्षा
दॆश की भलाई
गरीबी की धुलाई
बॆरॊजगारी की सफाई
आतंकवाद तॊ दूर
आदर्शवाद है जरूर
मिटाऎ भ्रष्टाचार
हटाऎ महंगाई
बच्चॆ बूढॆ,और स्त्री का सम्मान
हॊ नया सरकार कीर्तिमान..........

ഗോവിന്ദണ്ണന്‍റെ സ്വപ്നം

മെയ് പതിനാറാം തിയതി ലോകസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നുകൊണ്ടിരുന്നപ്പോള്‍ മനസ്സ് എന്തോ എണ്‍പതുകളിലെ എന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു.മുള്ളേരിയയിലെ എന്‍റെ വീട് പരിസരം ആര്‍, എസ് എസ് പ്രവര്‍ത്തന കേന്ദ്രമായിരുന്നു.ഞങ്ങളുടെ വീടിനോട് ചേര്‍ന്ന സ്ഥലത്ത് രാത്രി ശാഖയും സായാഹ്ന ശാഖയും നടന്നിരുന്നു.ഗോവിന്ദണ്ണനായിരുന്നു സ്ഥലത്തെ മുഖ്യ കാര്യകര്‍ത്താവ്.അദ്ദേഹം ഒരു സര്‍ക്കാറുദ്യഗസ്ഥനായിരുന്നു.അടുത്തകാലത്താണ് അദ്ദേഹം സജീവ പ്രവര്‍ത്തകനായത്.മത്ത് പിടിച്ചതുപോലെ അദ്ദേഹം ഓടി നടക്കുകയാണ്.മുള്ളേരിയ ടൌണിലൂടെ കാക്കി നിക്കറുമിട്ട്അദ്ദേഹം തലയുയര്‍ത്തി നടന്നു.സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍,ആര്‍ എസ് എസിന്‍റെ സജീവ പ്രവര്‍ത്തകരാകരുതെന്ന സുഹൃത്തുക്കളുടെ ഉപദേശം അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.ഉത്തരേന്ത്യിലെവിടെയോ ഉണ്ടായ വെള്ളപൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന നിക്കര്‍മാത്രം ധരിച്ച സ്വയം സേവകരുടെ ചിത്രം അദ്ദേഹം എനിക്ക് കാണിച്ചു തന്നു.ആ പ്രവര്‍ത്തനത്തില്‍,പങ്കാളിയാകാന്‍ കഴിയാത്തതില്‍, അദ്ദേഹം ദുഖിച്ചിരുന്നു.കൊറഗ സമുദായത്തില്‍ പെട്ട ബട്ട്യനെ അദ്ദേഹം നിത്യവും ശാഖയില്‍,പങ്കെടുപ്പിച്ചും ബട്ട്യനെ വീട്ടില്‍, കയറ്റി ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും ബ്രാഹ്മണനായ ഗോവിന്ദണ്ണന്‍, വാര്‍ത്ത സൃഷ്ടിച്ചിരുന്നു.ഗോവിന്ദണ്ണന്‍ ഐ ടി സി , ഒ ടി സി എന്നീ പരിശീല കോഴ്സുകളില്‍ വിജയകരമായി പങ്കെടുത്ത് നാള്‍ക്കു നാള്‍സംഘടനയില്‍,തന്‍റെ സ്ഥാനം ഉയര്‍ത്തിക്കൊണ്ടിരുന്നു.
ഗോവിന്ദണ്ണന്‍ രക്ഷാബന്ധനത്തോടനുബന്ധിച്ച് മനോഹരമായ രക്ഷ ഉണ്ടാക്കി തനിക്ക് അടുപ്പമുള്ളവര്‍ക്ക് കെട്ടി കൊടുക്കുമായിരുന്നു.എനിയ്ക്കും കിട്ടി അതിമനോഹരമായ രക്ഷ.പക്ഷെ സ്കൂളില്‍ രക്ഷ കെട്ടി പോകാന്‍എനിയ്ക്ക് ഭയമായിരുന്നു.കന്നട ക്ലാസ്സിലെ കുട്ടികള്‍ രക്ഷ കെട്ടിയിരുന്നു എങ്കിലും മലയാള വിഭാഗത്തില്‍ ആരും തന്നെ രക്ഷ കെട്ടിയിരുന്നില്ല.രക്ഷ കെട്ടിയവര്‍, ആര്‍, എസ് എസു കാരാണെന്നാണ് എല്ലാവരും കരുതിയിരുന്നത്.ഗോവിന്ദണ്ണന്‍ കെട്ടിതന്ന രക്ഷ ഞാന്‍അഴിച്ചു കളഞ്ഞിട്ടാണ് സ്കൂളില്‍ പോയത്.ഇത് ചോദ്യം ചെയ്ത ഗോവിന്ദണ്ണനോട് ഞാന്‍ കുളിക്കുമ്പോള്‍, അഴിഞ്ഞു പോയതാണെന്ന് കളവു പറഞ്ഞു തടിതപ്പി.
വിജയ ദശമി ദിവസം നടന്ന പഥ സഞ്ചലനത്തിന് അദ്ദേഹം ഒരു പട്ടാളക്കരന്‍റെ വീറോടെ മുന്‍നിരയില്‍നടന്നു.
ശാഖ ദൂരെ നിന്ന് കണ്ട് വിലയിരുത്തിയ എന്‍റെ മറ്റൊരു സുഹൃത്ത് ആര്‍, എസ് എസിന് രഹസ്യ സ്വഭാവമുണ്ടെന്നും പലകാര്യങ്ങളും പുറത്തുള്ളവര്‍ അറിയാതിരിക്കാന്‍, ചെവിയില്‍ പറയുന്നുണ്ടെന്നും സൂചിപ്പിച്ചു.എനിയ്ക്കും അത് ശരിയാണെന്ന് തോന്നി.ഇതിനെകുറിച്ച് ഗോവിന്ദണ്ണനോട് ചോദിച്ചപ്പോള്‍ അത് ശാഖയിലെ ഹാജര്‍ എടുക്കുന്ന രീതിയാണെന്നും ഓരോ വരിയിലെയും സംഖ്യ ഏറ്റവും പിന്നില്‍, നില്‍ക്കുന്ന വ്യക്തി മുന്നില്‍, നില്‍ക്കുന്ന വ്യക്തിയിലേയ്ക്ക് എത്തിയ്ക്കുന്നു.എല്ലാവരിയിലെയും സംഖ്യ ക്രോഡീകരിച്ച് മറ്റൊരാള്‍ മുഖ്യ ശിക്ഷകനെ അറിയിക്കുന്നു.ദേശസ്നേഹം വളര്‍ത്തുക,ഉത്തമ പൌരനായി വളരുക,ഭാരതത്തെ പരമമായ വൈഭവസ്ഥിതിയിലെത്തിക്കുക എന്നതിലുപരി ആര്‍ എസ് എസ്സില്‍, ഒന്നുമില്ലെന്ന് ഗോവിന്ദണ്ണന്‍ വ്യക്തമാക്കി.
ശാഖയില്‍ വൈകിയെത്തുന്നവരെ ഗോവിന്ദണ്ണന്‍ ശാസിച്ചിരുന്നു.ഇത് പലരുടെയും രോഷത്തിനും പരിഹാസത്തിനും ഇടയാക്കി.ഗ്യാസ് ലൈറ്റ് ലാമ്പിന്‍റെ പെട്ടിയില്‍ മനോഹരമായി മടക്കിയ ഭഗവദ്ധ്വജം കൈയ്യിലേന്തി ഗോവിന്ദണ്ണന്‍ ശാഖ തുടങ്ങുന്നതിന് അഞ്ചു മിനിട്ട് മുമ്പ് തന്നെ സ്ഥലത്തെത്തും മോണപ്പണ്ണന്‍റെ വീട്ടില്‍നിന്ന് എടുക്കുന്ന വൈദ്യുത കണക്ഷനിലൂടെ ഉയര്‍ന്ന വോള്‍ടേജിലുള്ള ബള്‍ബും അഞ്ചുമിനിട്ട് മുമ്പ് തന്നെ പ്രകാശിപ്പിച്ചിരുന്നു.ശാഖയില്‍ ദിവസവും നൂറോളം പേര്‍,പങ്കെടുത്തിരുന്നു.മുഖ്യ ആകര്‍ഷണം കബഡി ആയിരുന്നു.കേശവാഷ്ടകം,ദേശഭക്തിഗാനങ്ങള്‍,ശ്ലോകങ്ങള്‍,കളികള്‍ കബഡി എന്നിവ ഒരു മണിക്കൂറിനുള്ളില്‍ നടത്തിയിരുന്നു.ഒടുവില്‍ പ്രാര്‍ത്ഥനയോടെ ശാഖ അവസാനിക്കുന്നു.പിന്നീട് ഗോവിന്ദണ്ണന്‍റെ നേതൃത്വത്തില്‍,അഞ്ച് മിനിട്ട് അവലോകനമാണ്.
ഇതൊക്കെ നടക്കുന്നതിനിടയിലാണ് ലോക സഭാ ഇലക്ഷന്‍ നടന്നത്.ഗോവിന്ദണ്ണനോട് അടുപ്പമുള്ളതു കൊണ്ട് ഞാന്‍ എന്തു കൊണ്ടോ ചോദിച്ചു.സംഘം ഇത്ര ഗംഭീരമായിട്ടും ലോക സഭയില്‍,ഒരു സീറ്റു പോലും കിട്ടാത്തതെന്താണെന്ന്.അതിനു മറുപടിയായി ഗോവിന്ദണ്ണന്‍ അന്ന് പറഞ്ഞതാണ് ഇത്രയും ഞാന്‍ എഴിതാനിടയാക്കിയത്.സുരേശാ..... ഒരു ആര്‍ എസ്സ് എസ്സുകാരന്‍ ഇന്ത്യന്‍, പ്രധാന മന്ത്രിയാകുന്ന ദിവസം ഉടനെ ഉണ്ടാകും.ഇരുപത്തി നാലു വര്‍ഷങ്ങള്‍ക്കു ശേഷം മോഡി എന്ന ഒരു ആര്‍, എസ് എസുകാരന്‍, ഇന്ത്യന്‍ പ്രധാന മന്ത്രിയായി
ഇത് ഉറപ്പായതോടെ ഞാന്‍ ആദ്യം ചെയ്തത് ഗോവിന്ദണ്ണന്‍, ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷിച്ചതാണ്.അസുഖ ബാധിതനായ ഗോവിന്ദണ്ണന്‍ മംഗലാപുരത്ത് ആശുപത്രിയാണെന്ന് അറിഞ്ഞ ഞാന്‍, അടുത്ത ദിവസം തന്നെ മംഗലാപുരത്തേയ്ക്ക് വച്ച് പിടിച്ചു.ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും പഴയ സുരേശനെ ഗോവിന്ദണ്ണന്‍, മറന്നിട്ടില്ല.മോഡിയുടെ നേട്ടങ്ങള്‍, ആശുപത്രിക്കിടക്കയിലിരുന്ന് കാണുകയാണ് ഗോവിന്ദണ്ണന്‍ ആ കണ്ണുകളില്‍, തിളക്കം.ഗോവിന്ദണ്ണന്‍റെ പ്രവചനത്തെ പറ്റി ഞാന്‍, പറഞ്ഞത് അദ്ദേഹത്തിന് ഓര്‍മ്മയുണ്ടായിരുന്നില്ല.അദ്ദേഹം വളരെ സന്തോഷവാനായി കാണപ്പെട്ടു.തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം അസുഖം ഭേദപ്പെട്ടിട്ടുണ്ടെന്ന് ഭാര്യ അഭിപ്രായപ്പെട്ടു.
മുള്ളേരിയയില്‍ നടന്ന ചില അനിഷ്ടസംഭവങ്ങള്‍, പില്‍കാലത്ത് ഗോവിന്ദണ്ണനെ സജീവ പ്രവര്‍ത്തനത്തില്‍, നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും അദ്ദേഹത്തിന്‍റെ ഉള്ളില്‍, ആദര്‍ശധീരനായ ഒരു സ്വയം സേവകന്‍,ഇന്നും നിലകൊള്ളുന്നുണ്ട്.സര്‍ക്കാര്‍, ഉദ്യോഗത്തിലിരിക്കെ ഒരു ദിവസം പോലും ഓഫീസില്‍ അദ്ദേഹം വൈകിയെത്തിയിരുന്നില്ല.കൈക്കൂലി സുലഭമായ ഡിപ്പാര്‍ട്ട്മെന്‍റിലായിരുന്നെങ്കിലും അദ്ദേഹം കൈക്കൂലി വാങ്ങിയിരുന്നില്ല.ഒരു തവണ കൈക്കൂലി വാങ്ങാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ ഓഫീസില്‍, കശപിശയുണ്ടായ കഥ അദ്ദേഹം എനിയ്ക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്.

ഗോവിന്ദണ്ണനെപോലെയുള്ള അനേകായിരം സ്വയം സേവകരുടെ ആശയും അഭിലാഷവുമാണ് ഇന്ന് പൂവണിഞ്ഞിരിക്കുന്നത്.അധികാരമേല്‍ക്കുന്ന പുതിയ സര്‍ക്കാറിന്‍റെ മുന്നിലുള്ള കനത്ത വെല്ലുവെളികളിലൊന്ന് ഈ വിശ്വാസം കാത്തു സൂക്ഷിക്കുക എന്നുള്ളതാണ്.അതിനവര്‍ ശ്രമിക്കുന്നില്ലെങ്കില്‍ അതിനവര്‍ക്ക് കഴിയുന്നില്ലെങ്കില്‍, ഗോവിന്ദണ്ണനെപ്പോലെയുള്ളവരോടൊപ്പം ഇത്രയും ഭൂരിപക്ഷം തന്ന് അധികാരത്തിലേറ്റിയ ജനങ്ങളും വഞ്ചിതരാകും