പയ്യന്നൂരില്‍ ഹരിപ്രസാദ് ചൌരസ്യയുടെ പുല്ലാങ്കുഴല്‍,
വാദനത്തിലൂടെ സംഗീതാസ്വാദകര്‍ ഒരിക്കല്‍ക്കൂടി ആസ്വാദനത്തിന്‍റെ ഉയര്‍ന്നതലത്തിലെത്തിച്ചേര്‍ന്നു.വാര്‍ദ്ധക്യം
കുട്ടിത്തത്തിന്‍റെ തിരിച്ചുവരവാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പിഞ്ചുബാലകന്‍,പിച്ചവച്ച്
വരുന്നതുപോലുള്ള നടത്തവും നിഷ്കളങ്കമായ മുഖവുമായി ബാംസുരിയുടെ ചക്രവര്‍ത്തി
വൈവിദ്ധ്യങ്ങളായ രാഗങ്ങള്‍,മുളന്തണ്ടിലൂടെ പ്രേക്ഷകരിലെത്തിച്ചു.കര്‍ക്കടകമാണെങ്കിലും
മഴ വിട്ടൊഴിഞ്ഞ സായാഹ്നത്തില്‍ മല്‍ഹാര്‍,രാഗം ആലപിക്കുന്നതിനു മുന്നോടിയായി മഴ
വരുമോ എന്ന് പരീക്ഷിയ്ക്കാമെന്ന് ചൌരസ്യ പ്രേക്ഷകരോട് പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍,അത്ര
പ്രതീക്ഷിച്ചുകാണില്ല.വാദനത്തിന്‍റെ ഉച്ഛസ്ഥായിയില്‍,മഴ തകര്‍ത്ത് പെയ്തത് വെറും
യാദൃശ്ചികമെന്ന് ഒരു പ്രേക്ഷകന്‍ പോലും അഭിപ്രായപ്പെടുമെന്ന് എനിയ്ക്ക്
തോന്നുന്നില്ല. വാചസ്പദി,ഹംസദ്ധ്വനി എന്നീ രാഗങ്ങള്‍ക്കു പുറമെ വൈഷ്ണവ് ജന...,രാം
ലഘന ധന് ...,ഓം ജയ് ജഗദീശ് ഹരേ എന്നീ പ്രചലിതമായ ഭജന്‍സ് ചൌരസ്യ വായിച്ചപ്പോള്‍,പ്രേക്ഷകര്‍ക്ക്
അത് ഒരു നവ്യമായ അനുഭൂതിയായി.പരിപാടിയുടെ അതിഥിയായെത്തിയ ചിന്മയ റീജനല്‍ ഹെഡ്
സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപ്പെട്ടതുപോലെ സംഗീതം ആദ്ധ്യാത്മികതയുടെ
വഴിയാണ്.അത് മനുഷ്യന് നല്‍കുന്നത് വിഷയ സുഖം പോലുള്ള താത്കാലിക സുഖമല്ല മറിച്ച്
സ്ഥായിയായ സന്തോഷമാണ്.പരിപാടി കഴിഞ്ഞ് ലഡുവും നുണഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഈ വര്‍ഷത്തെ
ഏറ്റവും ശക്തമായ മഴ ഹാളിന് പുറത്ത് ഇനിയും പെയ്തൊഴിഞ്ഞിട്ടുണ്ടായിരുന്നില്ല.പ്രകൃതി
പോലും ആ സംഗീതത്തിന് മുന്നില്‍ സന്തോഷം കൊണ്ട് മതിമറന്നതുപോലെ....
Thursday, July 25, 2013
Monday, July 15, 2013
ചിന്മയം
2013 ജുലായ് 13 വെള്ളിയാഴ്ച കേരള ചിന്മയ മിഷന്‍,മേഖലാ മേധാവി പൂജ്യ സ്വാമി
വിവിക്താനന്ദ സരസ്വതി അവര്‍കളുടെ ഷഷ്ഠിയബ്ദി പൂര്‍ത്തി ആഘോഷ
ദിനമായിരുന്നു.വിദ്യാനഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന
നിറപകിട്ടാര്‍ന്ന ചടങ്ങില്‍,ചിന്മയ മിഷന്‍ കുടുംബത്തിലെ പ്രമുഖരോടൊപ്പം സമൂഹത്തിലെ
വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
1992 –ല്‍ ഞാന്‍,ജോലി തേടി ദിവംഗതനായ ശ്രീ ജഗദീശ് ബല്ലാളിന്‍റെ പ്രേരണയോടെ
ചിന്മയ മിഷന്‍,സ്കൂളില്‍ അദ്ധ്യപക തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു.
നിയമനത്തിനുള്ള ഇന്‍റര്‍വ്യൂവിലാണ് ആദ്യമായി സ്വാമിജിയെ കാണുന്നത് പൂര്‍വ്വാശ്രമ
ഘട്ടത്തിലായിരുന്ന സ്വാമിജി അന്ന തൂവെള്ല വസ്ത്രത്തിലായിരുന്നു.കേന്ദ്രീയ
വിദ്യാലയം പ്രിന്‍സിപ്പാളുള്‍പെട്ട ഇന്‍റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍,ഞാന്‍ വിയര്‍ത്തു.എന്‍റെ
വിഷയമായ സുവോളജിയിലെ ചോദ്യങ്ങള്‍ക്ക് എനിയ്ക്ക് തൃപ്തികരമായി ഉത്തരം നല്‍കാന്‍,കഴിഞ്ഞില്ല.എന്‍റെ
ഇംഗ്ലീഷ് അറിവ് പരീക്ഷിക്കാന്‍, സ്വാമിജി ചില ചോദ്യങ്ങള്‍ ചോദിച്ചു.വ്യാകരണത്തിലെ
എല്ലാ ചോദ്യങ്ങള്‍ക്കും എന്‍റെ ഭാഗത്തുനിന്ന് തൃപ്തികരമായ ഉത്തരം ലഭിച്ചതോടെ
സ്വാമിജിയുടെ മുഖം പ്രസന്നമാകുന്നത് ഞാന്‍,ശ്രദ്ധിച്ചു.അപേക്ഷാ ഫാറത്തില്‍ പാഠ്യേതര
വിഷയങ്ങളില്‍,ഞാന്‍ തത്പരനാണെന്ന് എഴുതിയത് സ്വാമിജിയുടെ ശ്രദ്ധയില്‍പെട്ടു.ചില
നാടകങ്ങളില്‍,അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ ബോര്‍ഡിനെ അറിയിച്ചു.തങ്ങളെ പ്രജകളായി
കണ്ട് ഒര് രാജാവായി അഭിനയിക്കാന്‍ ബോര്‍ഡ് എന്നോട് ആവശ്യപ്പെട്ടു.ഒന്നും
നഷ്ടപ്പെടാനില്ലെന്ന എന്‍റെ തിരിച്ചറിവും ആകെ മുങ്ങിയവന് കുളിരില്ല എന്ന തോന്നലും
അഭിനയിക്കാനുള്ള എന്‍റെ അതിയായ ആഗ്രഹവും
കാരണം ഞാന്‍,അഭിനയിക്കാന്‍,തന്നെ തീരുമാനിച്ചു.എല്ലാവരെയും ഒന്നിരുത്തി
നോക്കി.രണ്ട് ഡയലോഗും കാച്ചി.ആരും ചിരിച്ചില്ല എന്നോട് ശരി പോയ്ക്കൊള്ളാന്‍
പറഞ്ഞു.
പുറത്തെത്തി ഈ കാര്യം മറ്റുള്ള ഉദ്യോഗാര്‍ത്ഥികളോട് പറഞ്ഞപ്പോള്‍,അവര്‍ക്ക്
അതൊരു തമാശയായാണ് തോന്നിയത്.കാരണം വേറെ ആരോടും അത്തരം സമീപനം
ഉണ്ടായിട്ടില്ല.എനിയ്ക്ക് വല്ലായ്മ തോന്നി.വിഷയത്തിലെ മോശം പ്രകടനം കാരണം എന്നെ
തഴഞ്ഞതായിരിക്കുമെന്നും ഒരു രസത്തിനുവേണ്ടി എന്നെക്കൊണ്ട് വേഷം
കെട്ടിച്ചതായിരിക്കുമെന്നും ഞാന്‍,കരുതി.പക്ഷെ എന്നെ അതിശയിപ്പിച്ചുകൊണ്ട് മൂന്നാം
ദിവസം നിയമന ഉത്തരവ് വീട്ടിലെത്തി.മെയ് 31 )ം തിയതി നടന്ന സ്റ്റാഫ് മീറ്റിംഗില്‍,സ്വാമിജി
എന്നെ പേരെടുത്ത് വിളിച്ചപ്പോള്‍ എനിയ്ക്ക് വളരെയധികം സന്തോഷം തോന്നി.
കാസറഗോഡ് ചിന്മയ മിഷന്‍ സ്കൂള്‍,ഇന്ന് ജില്ലയിലെ ഏറ്റവും നല്ല സ്കൂളുകളിലൊന്നാണ്. ഒരു പക്ഷെ കേന്ദ്രീയ
വിദ്യാലയത്തേക്കാളേറെ രക്ഷാകര്‍ത്താക്കള്‍ക്ക് ഈ സ്കൂള്‍,പ്രിയങ്കരമാണ്.എല്ലാ
ആധുനിക സംവിധാനങ്ങളുള്ള ക്യാമ്പസ്സ് ഇന്ന് ഏത് മികച്ച സ്കൂളിനേക്കാളും മികച്ചതാണ്.അര്‍പ്പണ
ബോധമുള്ള ഒരു കൂട്ടം അദ്ധ്യാപകരും അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളും സ്കൂളിനെ
വ്യത്യസ്ഥമാക്കുന്നു.സ്കൂളിനെ ഇന്നുള്ള മികച്ച നിലയിലേയ്ക്ക് ഉയര്‍ത്തിയതില്‍,ഒരു
വ്യക്തിയുടെ കഠിന പരിശ്രമവും നിശ്ചയദാര്‍ഢ്യവും ഉണ്ട്.തന്‍റെ നിശ്ചയ ദാര്‍ഢ്യത്തിന്
തടസ്സം നില്‍ക്കുന്ന ശക്തികള്‍ക്കെതിരെയുള്ള സ്വാമിജിയുടെ സന്ധിയില്ലാത്ത സമീപനം
അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ പലരും തെറ്റദ്ധതരിക്കാനിടയാക്കിയിട്ടുണ്ട്.ഏത്
സ്ഥാപനത്തിന്‍റെ മേധാവിയും സ്ഥാപനത്തിലെ ജീവനക്കാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പരാമര്‍ശങ്ങല്‍ക്ക്
വിധേയമാണ്.സ്കൂളിലെ അദ്ധ്യപകര്‍ക്ക് അദ്ദേഹം സ്വാര്‍ത്ഥിയും ധനമോഹിയും
സ്നേഹമില്ലാത്ത വ്യക്തിയും ഒക്കെയണ്.അദ്ധ്യപകരെ യാതൊരു തരത്തിലും ഉഴപ്പാന്‍
അദ്ദേഹം അനുവദിച്ചിരുന്നില്ല.ക്ലാസ്സ് മുറികളിലും ക്യാമ്പസ്സുകളിലും അദ്ദേഹത്തിന്‍റെ
ദൃഷ്ടി സദാ സമയവും ഉണ്ടായിരുന്നു.അപ്പോഴൊക്കെ അദ്ദേഹം സ്കൂളിന്‍റെ വികസനത്തിനുള്ള
തന്ത്രങ്ങള്‍,മെനയുകയായിരുന്നു എന്നുള്ള കാര്യം ആരും അറിഞ്ഞിരുന്നില്ല.
എന്‍റെ നിരീക്ഷണത്തില്‍,സ്വാമിജി എന്നും ദയാലുവും കഠിനാദ്ധ്യനവും ആത്മ സമര്‍പ്പണവും
തിരിച്ചറിയുന്ന ഒരു വ്യക്തിയായിരുന്നു.എനിയ്ക്ക് ഒരിക്കല്‍പോലും സ്വാമിജിയുടെ
കോപത്തിന് പാത്രനാകേണ്ടിവന്നിട്ടില്ല.കൂടാതെ അന്ന് സ്കൂളിലെ ഒരു സാധാരണ
അദ്ധ്യപകനായിരുന്ന എന്‍റെ വീട് സന്ദര്‍ശിക്കാനും കുടുംബാംഗങ്ങളോട് കുശലാന്വേഷണം
നടത്താനും അദ്ദേഹം തയ്യാറായാത് എനിക്ക്
വളരെയധികം സന്തോഷം പകര്‍ന്ന ഒരു സംഭവമായിരുന്നു.സ്വാമിജിയുടെ സ്നേഹം എന്നെ ഊര്‍ജ്വസ്വലതയോടെ സ്കൂളിനുവേണ്ടി പ്രവര്‍ത്തിക്കാന്‍
പ്രേരണയേകി.പാഠ്യതരവിഷയത്തലാണ് എനിയ്ക്ക് സ്കൂളില്‍,പ്രമുഖ
പങ്കാളിത്തമുണ്ടായത്.ബാലജന സഖ്യം പരിപാടി , സ്കൂള്‍ ഡേ എന്നീ അവസരങ്ങളില്‍
എനിയ്ക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സ്വാമിജി
തന്നിരുന്നു.അതുകൊണ്ട് തന്നെ എനിയ്ക്ക് എന്നിലെ കഴിവുകളെ പരിപോഷിപ്പിക്കുവാനുള്ള
അവസരവും അതിലൂടെ ലഭിച്ചു.
പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ച് ഞാന്‍ സ്കൂള്‍,വിട്ടപ്പോള്‍ ഒരു പക്ഷെ
സ്കൂളിലെ മറ്റൊരു അദ്ധ്യപകനും ലഭിക്കാത്ത അംഗീകാരമാണ് സ്വാമിജി എനിയ്ക്ക്
തന്നത്.കാസറഗോഡ് ചിന്മയ മിഷന്‍ ജോയിന്‍റ് സെക്രട്ടറിയായി എന്നെ
നിയമിക്കുകയുണ്ടായി.എന്നാല് എനിയ്ക്ക് ആ തസ്തികയില്‍ തുടര്‍ന്ന്ന്ന് പ്രവര്‍ത്തിക്കാന്‍
കഴിഞ്ഞില്ലെങ്കിലും വര്‍ഷങ്ങളോളം തുടര്‍ച്ചയായി സ്കൂളിന്‍റെ കലാ പ്രവര്‍ത്തനങ്ങളില്‍
അതാത് സമയത്തെ അദ്ധ്യാപകരോടൊപ്പം പ്രവര്‍ത്തിക്കാന്‍,ഞാന്‍ സമയം കണ്ടെത്തി.എല്ലാ
വിശേഷ അവസരങ്ങളിലും സുരേഷിനെ ക്ഷണിക്കന്‍ സ്വാമിജി ഓഫീസ് ജീവനക്കാരെ ചട്ടം
കെട്ടിയിരുന്നു.ഈ അവസരങ്ങളില്‍ ഞങ്ങള്‍ തമ്മില്‍,ഒരു സ്നേഹോഷ്മളമായ ഹരി ഓം അല്ലാതെ
കാര്യമായ സംഭാഷണമൊന്നും ഉണ്ടായിരുന്നില്ല.ഇടയ്ക്ക് സമയം കിട്ടുമ്പോള്‍
സ്വാമിജിയുമായി അല്‍പസ്വല്‍പം സംസാരിക്കുന്നതിനും ഞാന്‍,സമയം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷമായി എനിയ്ക്ക് സ്കൂളില്‍, കൃത്യമായി പോകാന്‍
കഴിഞ്ഞിരുന്നില്ല.അങ്ങനെയിരിക്കെയാണ് ഷഷ്ഠിയബദ്ധി ആഘോഷത്തിന്‍റെ ക്ഷണകത്ത്
എന്നെത്തേടിയെത്തിയ്ത് ആ മഹദ്വ്യക്തിയെ ആദരിക്കുന്ന ചടങ്ങില്‍
പങ്കെടുക്കുന്നതിനുള്ള അസുലഫമുഹൂര്‍ത്തം ഞാന്‍, ശരിക്കും മുതലാക്കി ഭാര്യാ
സമേതനായി ഞാന്‍ പരിപാടിയില്‍,പൂര്‍ണ്ണ സമയവുംപങ്കെടുത്തു.
ഞാന്‍ സ്കൂളില്‍,ജോലി ചെയ്തിരുന്ന കാലത്താണ്.സ്വാമിജിയ്ക്ക് ദീക്ഷ
ലഭിക്കുന്നത്.കൂടാതെ പൂജ്യ സ്വാമി ചിന്മയാനന്ദ സ്വാമിജി ദിവംഗതനായതും അതേ
കാലഘട്ടത്തിലാണ്.ചന്മയ മിഷന്‍ സ്കൂളിലെ ജോലി എന്നിലെ കര്‍മ്മ ശേഷിയെ
കുറച്ചൊന്നുമല്ല സ്വാധീനിച്ചത്.ഇന്ന് സര്‍ക്കാര്‍,സര്‍വ്വീസിലെ ഏറ്റവും കഠിനമായ
തസ്തികയില്‍,ജോലിചെയ്യുന്ന എനിയ്ക്ക് ആ തസ്തികയോട് എന്തെങ്കിലും ആത്മാര്‍ത്ഥത
കാണിക്കാന്‍,കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണം ചിന്മയ കാലഘട്ടം തന്നെയാണ്.ആ
കാലഘട്ടത്തിലെ യോഗ പരിശീലനവും ഭജനയും സത്സംഗവും എല്ലാ എനിയ്ക്ക്
വഴികാട്ടിയായിട്ടുണ്ട്.ഇതിനെല്ലാം എനിയ്ക്ക് അവസരമൊരുക്കിത്തന്ന സ്വാമിജിയോടുള്ള
കടപ്പാടുകൊണ്ടാണ് ഞാനീ വാക്കുകള്‍ കുറിക്കുന്നത്.വേദങ്ങളുടെയും ഉപനിഷത്തുകളുടെയും
അദ്ദേഹത്തിന്‍റെ അപാര ജ്ഞാനത്തപറ്റിയോ അദ്ദേഹത്തിന്‍റെ വാക്ചാരുതിയെപറ്റിയോ പറയാന്‍
ഞാനാളല്ല.ഏതായാലും കാസറഗോഡ് ചിന്മയ വിദ്യാലയവും മിഷന്‍പ്രവര്‍ത്തനങ്ങളും ഇന്നത്തെ
തലത്തിലേയ്ക്ക് എത്തിച്ചതിന് ഈ നാട് തന്നെ അദ്ദേഹത്തെ
പ്രണമിക്കേണ്ടിയിരിക്കുന്നു.അറുപത് വയസ്സ് എന്നുള്ളത് വാര്‍ദ്ധക്യത്തിന്‍റെ
യുവത്വമാണ്.സമൂഹത്തിന് ആദ്ധ്യത്മികത മുമ്പെന്നത്തേക്കാളും ആവശ്യമായിരിക്കുന്ന ഈ
കാലഘട്ടത്തില്‍ പൂജ്യ സ്വാമിജിയുടെ സേവനം സമൂഹത്തിന് ഇനിയും അനേകം വര്‍ഷങ്ങള്‍,തുടര്‍ന്നും
ലഭിക്കുമാറാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
Wednesday, July 10, 2013
THUREEYAM VACHO MANUSHYAVADANTHI
I am again
forced to note some thing on THUREEYAM MUSIC FEST, since there are a number of
visitors on my blog page which I wrote last year on Thureeyam.
Well Music
lovers…………… what a time the music lovers in Payyannur is having !!! Simply
exciting.Unprecedented heavy down pour during this year along with that we have
the rain of music for three weeks.Great Mukundan from Mayyazhitheeram has inaugurated the fest on 7th of
July and the programme will continue upto 27th of this month.Many
legends of music world will be performing their godly talents in front of the
knowledgeable crowd in Ayodhya Auditorium near Sree Subrahmany Swamy Temple.
Bhagavathar
recite keerthanam with raga and bhava and leave it to melam,he encourage
them,they looks as though they are fighting neck and neck and bhagavathar goes on encouraging them,in between crowd get
excited and they too give up a gentle
clap and watch as though some thing special is going to happen soon, holding
their breath . In the end bhagavatar again join the party and a big roar of
crowd fill the hall. Men like me who have meager knowledge of music too get
excited and we follow the experts in the hall for hand clapping.
One cannot
forget the tremendous effort behind this for organizing this music extravaganza,thanks
to the organizers Anandabahavanam Pothangandam. Timing of the program me is
spot on.The great artists who had come across years of sadhana and sadhaka come
back to back and what a time the music lovers are having.Just a glimpse of
these artists will have a positive impact on the viewers.HARIPRASAD CHAURASYA,KADRI
GOPINATH,RAMESH NARAYAN,T N KRISHNAN,KUDAMALUR JANARDANAN all have programme
during this period.
But
remember if u want to watch the programme leave the most irritating thing we
are carrying along with us ie Mobile Phone in home.
Entrance to
the hall is controlled by Pass.Of course it is costly but worthy.
Sunday, July 7, 2013
അമ്മായിമാറും മര്യോക്കളും
അമ്മാളു അമ്മ
അഡിഗ കയിഞ്ഞിറ്റ് മെല്ലെ പൊര്‍ത്ത് ഈഞ്ഞു.അപ്പള്‍ത്തേക്ക് ചോയിച്ചമ്മേരെയും പണി
കയിഞ്ഞിന്.ചോയിച്ചമ്മെയും അമ്മളുവമ്മേരെയും ബീഡ് അഡത്തെന്നെ.ഓറ് ഒരേ ക്ലാസ്സില്
പഡിച്ചിനദ്.മംഗലം കയിഞ്ഞതും അഡ്ത്തഡ്ത്ത ബീട്ടിലെന്നെ അമ്മാളു നാലാം ക്ലാസ്സോളം
പഡ്ച്ചിന് ചോയിച്ചിയമ്മ രണ്ടാം ക്ലാസ്സിലേ പടിപ്പ് നിര്‍ത്തീന്.രണ്ടാളും ഇപ്പോ
മര്യോളക്കൊണ്ട് തോറ്റിറ്റ് ഇരിക്ക്ന്നെ.മര്യോള് രണ്ടാളും കോളോജില്
പടിച്ചിന്.പടിച്ചേന്‍റെ അല്ല.രണ്ടാക്കും ഓറോറെ മര്യോക്കളെ അത്ര
പടിച്ചിറ്റ്ല.പിന്നെ എന്താക്ക്ന്നെ മക്കളെ ബിജാരിച്ചിറ്റ് രണ്ടാളും നേരിട്ട്
ഒന്നും പറയലില്ല.മംഗല്‍ത്തിന് മുമ്പ് ഓറ മക്കള് ഓറ ഓരോര്‍ത്തീല്
കൊണ്ടോയ്ക്കോണ്ടിണ്ടായി.ഫില്‍മിന് ജാത്രക്ക് അങ്ങനെ ഓറ് അമ്മേനെകൂട്ടാണ്ട് ഏഡ്കും
പോഗലില്ല.ഇപ്പോ മക്കള്‍ക്ക് ഓറ ഓറ ഓള്മാറ് മദി.ഓറ മര്യോക്കള്‍ക്ക് പണി ഇന്‍ഡ്.രണ്ടാളും
ഉസ്കൂളില് പോന്ന്..അയിനോംഡ് രണ്ടാളും ബീട്ടിലെ പണി ബല്‍ങ്ങനെ എഡ്ക്കലില്ല.രാവിലെ
കുഞ്ഞ്യോളെ കുള്‍പിച്ചിറ്റ് എല്ലാംബൊ നേരം ബൈന്ന്.പിന്നെ അഡിഗ ആക്വോന് ഏഡ
സമയം.രണ്ടാള്‍ക്കും ഉസ്കൂള്‍ള് ചോറ് ഇന്‍ഡ്.അയിനോംഡ് ഓര്‍ക്ക് ബെയിക്ക ബേംഡ.കുഞ്ഞ്യോ
ഇംഗ്ലീസ് മീഡിയം ഉസ്കൂള്‍ള് പഡിക്ക്ന്നെ ഓര്‍ക്ക് ഉച്ച ആവ്വോനാംബൊ ബെയിക്ക്
കൊണ്ടോണം.ചോയിച്ചീരെയും അമ്മാളുംന്‍റെയും മക്കൊ ബസ്സില് കണ്ടട്റ്.ഓറ് ഒട്ടല്‍നെ
ബെയിക്കൂ.ആന്നത്ര പര്‍ഞ്ഞ് നോക്കി ബെയിക്ക കൊണ്ട്വോവാന് .കേക്കണ്ടെ.
ചോയിച്ചീനെ
കണ്ടപാഡെ അമ്മാളൂന് കൊസീ ആയി.മര്യോളെ കുറ്റം പറയാല്ലോ.രണ്ടാക്കും ഒരേ ബേജാറായോണ്ട്
ബേറെ ബിസ്യം നോക്കണ്ട.മര്യോള കാര്യന്നെ പറേംബ്ലേക്ക് ബെയ്ക്കേരെ ടൈമാവൂ.
എന്ത്യേന രാവ്ലെ
ചായക്ക് അമ്മാളു ചോയിച്ചു.
ദോസ...ഇന്നത്തെ
ദോസ ബായിക്ക് ബെക്കാംകൈഞ്ഞിറ്റ്ല
ഓളാക്കിയദാ....അപ്പോ
നിങ്ങ രാവ്ലെ ഒന്നും തിന്നിന്‍റെ
തിന്നിനപ്പാ
...നാല് ദോസ തിന്നിന് പിന്നെന്താക്ക്ന്നേ...
എംക്ക് ഇന്ന്
ബൈദു...എന്‍റെ തുണി അലക്കാന്ണ്ടായിന് ഓന്‍റേം പുള്ളറേം തുണി ഓള് അലക്ക്ന്ന് എന്‍റെ
തുണി അല്ക്കിയാല് ഓക്കെന്തെ ...ഓള് ബല്യ ടീച്ചറ്...
ഓക്ക് പണിക്ക്
പോവാനിണ്ടോലു...അതെപ്പാ ഓള് നയിച്ചിറ്റാണ്ടെ.നിന്റെ തുണി പുദിയദാ അമ്മാളൂ...
അതെ ഓള്
കയിഞ്ഞമാസം പുള്ളര്‍ക്ക് തുണിമേങ്ങുമ്പൊ എന്‍ക്കൂ മേങ്ങീന്..മാത്രം എന്‍ക്ക് തീരെ
പിഡ്ച്ചിറ്റ്ല.
അല്ലപ്പ ....നല്ല
ചേല്ണ്ട്....എന്‍ക്ക് മര്യോള് കയിഞ്ഞ ബിസൂന് രണ്ട് തുണി മേങ്ങീന് അദ് ഉഡ്ക്കാനേ
ആന്നില്ല.
അല്ലപ്പ നീ ആ
സീരില്ലെ മുണ്ടോഡ് ജാത്രേരന്ന് ഇട്ടദ് ..നിന്‍റെ ബെള്ളൂറെ അമ്മായി അദ് കണ്ടിറ്റ്
സോക്ക് ഇണ്ട്ന്ന് പര്‍ഞ്ഞിറ്റ്ലെ...
നമ്മെല്ലാം ചെര്‍പ്പത്ത്ല്
ബീട്ലെ എല്ലാ പണീ എഡ്ത്തോണ്ടിണ്ടായി...ഇപ്പോത്തെ പെണ്ണങ്ങക്ക് അയിനൊന്നൂ കൈയ്യേല.
രണ്ടാക്കൂ പണി
ഇണ്ടംഗിലേ ജീവിക്കാന്‍ കൈയ്യൂന്ന് ഓറ് പറേന്നെ .
നമ്മൊ എല്ലാ
എന്തെ പണ്ട് ജീവിക്കാണ്ട ഈഡ എത്യേ.
ഓം ബന്നാല്
രണ്ടാളും റൂമില് കേറീറ്റ് കുസു കുസൂ പരയാന് തൊഡ്ങ്ങൂ.
എന്ത്യേന ഓറ്
ഇങ്ങനെ പറേന്നെ..നിങ്ങ്ള പറേന്നാരിക്കൂ.
ഉമ്മപ്പ...നമ്മൊ
പറേംബൊപറേം...ഇപ്പല്ലേ ഓറ് കാണ്ന്ന്ള്ളൂ.പണ്ട് നിങ്ങ എല്ലാ ബര്‍ത്താക്കന്‍മാറൊക്ക
പഗല് എപ്പളൂ ഇന്‍ഡാവൂ...
പറേംബ പറ്യൂ
അമ്മായി പറേന്ന്ന്ന് എങ്ങന് മുംഡാണ്ടിരിക്കൂ...അമ്മാളൂ...
ഓള്
കരിപ്പക്കാര്യത്തിയോലു...
പാങ്ങായി എനി
നിങ്ങക്ക് പണിയായി...എന്‍റെ മര്യോളും ഇന്നല കാറ്ന്ന് ഇന്‍ഡായിന് ...എന്‍ക്ക്
തോന്നെ ഓളും കരിപ്പക്കാര്യത്തീന്ന്.
ആട്ട് നമ്മക്ക്
ബയസ്സാംബൊ കളിപ്പിക്കാന് പുള്ളി ബേംണ്ടെ ചോയിച്ചീ.
ഉസ്കൂള്‍ളേക്ക്
പുള്ലറ്‍ക്ക് ബെയിക്ക കൊണ്ട്വോവാന് ആയി.
എന്നാ ഞാന് ബേഗ്
എഡ്ത്തിറ്റ് ബരാ...
മര്യോക്കളെ
അന്നത്തെ കുറ്റം പറഞ്ഞ് തീര്‍ന്ന സന്തോസത്തോടെ ചോയിച്ചിയും അമ്മാളുവും ഓറോറെ
ബീട്ടിലേക്ക് പോയി.ലോഗ്യം പര്‍ഞ്ഞിറ്റായി.
എന്നെങ്കൂ ഓറ്
രണ്ടാളും ഇന്ന് കൊസീലിണ്ട്.എന്തേന്നാല് ഓറ മര്യോള് രണ്ടാളും കരിപ്പക്കാര്യത്തി.രണ്ടാക്കും
പണി ഇണ്ട്.സന്തോസത്തോടെ ബദ്ക്ക്വാന് ഓറ ഓറ ഓന സഗായിക്ക്ന്ന്.അമ്മായിമാര്‍ക്ക്
എഡ്ക്ക് തുണി മേങ്ങിക്കൊഡ്ക്ക്ന്ന്.നല്ല അഡിഗ ആക്ക്ന്ന്.ചോയിച്ചീന്‍റേം അമ്മാളൂന്‍റേം
ഉള്ളിലിണ്ട് ഓറ മര്യോക്കള് നല്ലോറെന്നെ.ഞങ്ങള മക്കൊ ബാഗ്യവാന്‍മാറെന്നെ....ഞങ്ങക്ക്
ബയസ്സായി ....എല്ലാറൂ സന്തോസത്തോഡെ ഇന്‍ഡായാല് മദി.ഓറ് കൊസീലിര്‍ക്കട്ട് ഒഡയോനെ...
(ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന പ്രദേശത്തെ ഭാഷ....ഭാഷയാകുന്ന മഹാസാഗരത്തിലെ മണിമുത്തുകളാണ് എല്ലാ പ്രാദേശിക ഭാഷകളും)
Subscribe to:
Posts (Atom)