Thursday, May 26, 2011

ധോണി എന്ന പ്രതിഭ







മഹേന്ദ്ര സിംഹ് ധോണി എന്ന വിക്കറ്റ് കീപ്പര്‍‌.ചെറുതായി ബാറ്റ് ചെയ്യുകയും ചെയ്യും.ഇതായിരുന്നു ഏകദേശം 6 വര്‍‌‌ഷങ്ങള്‍ മുന്‍പ് ഇന്ത്യന് ടീമിലേക്ക് കടന്നു വന്ന മുടി നീട്ടിയ ചെറുപ്പക്കാരനെ പറ്റി പൊതു അഭിപ്രയാം.ഇന്ന് ലോകത്ത് ഒരു കളിക്കാരനും നേടാന്‍‌ കഴിയാത്ത അസാമാന്യ ഉയരങ്ങളില്‍ അദ്ദേഹം എത്തി നില്‍ക്കുന്നു.ഉന്നതങ്ങള്‍ കീഴടക്കും തോറും പക്വതയുടെ വെള്ളി രോമങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യക്ഷപ്പെടുന്നു.ക്രിക്കറ്റ് ഒരു വികാരമായ ഭാരതം ഇന്ന് ടെസ്റ്റ് ഏകദിന വ്യത്യാസമില്ലാതെ വെല്ലുവിളില്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു.ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സുനില്‍ ഗവാസ്കര്‍ അല്ലെങ്കില്‍ ഒരു കപില്‍ദേവ് ഇന്ത്യന് ‍പിച്ചുകളില്‍ സ്പിന്‍ മേല്‍കോയ്മയോടെ പിച്ചിന്റെ സഹായത്തോടെയുള്ള വിജയം വിദേശത്ത് അവിശ്വസനീയമായ പരാജയങ്ങള്‍ ‍പേരിനൊരു 1983 ലെ ലോകകപ്പ് ജയം,കോഴ വിവാദം,സച്ചിന്‍ ടെണ്ടുല്ക‍ര്‍ എന്ന ഒറ്റയാന്‍ ഇത്രമാത്രമേ ഇന്ത്യക്ക് അവകാശപ്പെടാനുണ്ടായിരുന്നുള്ളൂ.ഇന്ന് സ്ഥിതി അതല്ല.പ്രതിഭകളെക്കൊണ്ട് വഴിനടക്കാന്‍ പറ്റാത്ത അവസ്ഥ.വേണമെങ്കില്‍ രണ്ട് നാഷണല്‍ ടീമുകള്‍ ഉണ്ടാക്കാം.വിദേശ പിച്ചുകളില്‍ വരെ എതിരാളികളെ വിറപ്പിക്കുന്ന ഫാസ്റ്റ് ബൌളര്‍മാര്‍,പ്രതിസന്ധി ഘട്ടത്തില്‍ അക്ഷോഭ്യനായി നില്‍ക്കുന്ന നായകന്‍.നേതൃപാടവത്തില്‍ അഗ്രഗണ്യനായ നായകന്‍.മഹേന്ദ്ര സിംഹ് ധോണിയ്ക്ക് കീഴില്‍ ഇന്ത്യ ബഹുദൂരം പിന്തള്ളിക്കഴിഞ്ഞു.ബാറ്റിംഗില്‍ എടുത്ത പറയത്തക്ക സാങ്കേതിക മികവില്ല.വിക്കറ്റ് കീപ്പിംഗും ശരാശരി നിലവാരം മാത്രം. എന്നിട്ടും ബാറ്റിംഗില്‍ മികച്ച ആവറേജ്.സഹകളിക്കാര്ക്ക് ‍അവസരം നല്കാന്‍ എപ്പോഴും തയ്യാര്‍ പ്രതിസന്ധി ഘട്ടത്തില്‍ അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുക്കാനുള്ള ചങ്കൂറ്റം.നായകനായാല്‍ ഒരു കളിക്കാരന്‍ എങ്ങനെയായിരിക്കണമെന്നതിന് ഉത്തമ ഉദാഹരണമാണ് ധോണിയുടെ പ്രകടനങ്ങള്‍.അത്ര ഫോമിലല്ലാതിരുന്നിട്ടും ലോകകപ്പ് ഫെനലില്‍ യുവരാജിനെ മറികടന്ന് പാടണിഞ്ഞ് ഇന്ത്യയെ വിജയ തീരത്തെത്തിച്ച പ്രകടനത്തെ മറ്റെങ്ങനെയാണ് വിലയിരുത്തേണ്ടത്.സഹകളിക്കാര്‍ ഒന്നൊന്നായി ഉയര്‍ന്നു വരുന്നതിന് പിന്നില് ‍ധോണിയുടെ കരങ്ങള് ‍പ്രവര്ത്തിക്കുന്നു എന്നതില്‍ സംശയമില്ല.ഉയര്ന്നു‍വരുന്ന കളിക്കാര്‍ തനിക്ക് ഭീഷണിയാകുമോ എന്ന ആശങ്ക അദ്ദേഹത്തിനില്ല.സീനിയര്‍ കളിക്കാരനായ ടെണ്ടുല്‍ക്കര്‍ കരിയറിലെ ഏറ്റവും ഫോമിലുള്ളത് ധോണിയ്ക്കു കീഴില്‍ കളിക്കുന്‍പോഴാണ്. സ്ലെഡ്ജിംഗ് എന്ന ഓമനപ്പരിലറിയപ്പെടുന്ന തെറിവിളിയിലോ താന്‍ എന്തെങ്കിലും നേടിയത് മഹത്തരമാണെന്നും അത് തന്റെ മാത്രം കഴിവാണെന്നും കാട്ടുന്ന ചേഷ്ടകളും ധോണിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ട..............ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന് ‍സ്ഥാനം മുള്‍കിരീടമാണ്.തലതൊട്ടപ്പന്മാരില്ലാത്ത റാഞ്ചിയില്‍ നിന്നു വന്ന ഒരു താരമാണ്.മേഖലാ അടിസ്ഥാനത്തില്‍ ടീമില്‍ അവസരം നല്കിവന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.ധോണിയുടെ രക്തത്തിനുവേണ്ടി കാത്തിരിക്കുന്നവര്‍ ‍നിരവധിയുണ്ടാകാം.വളരെക്കാലം ഒരു കളിക്കാരന് ഫോം നിലനിര്ത്താന്‍ ക്രിക്കറ്റില് ‍അസാദ്ധ്യമാണ്.എങ്കിലും ടെണ്ടുല്‍കറെ പോലെ അമൂല്‍ ബേബി അല്ലെങ്കിലും കളിയുടെ പാഠപുസ്തകങ്ങള്‍ ഹൃദിസ്ഥമാക്കിയിട്ടില്ലെങ്കിലും ഏതു കൊലകൊന്പന് ‍ബൌളറെയും തന്റെ ക്ഷമ കൊണ്ട് വെറിളി പിടിപ്പിക്കുന്നതിനും,തന്റെ പാലു കുടിച്ച് നേടിയ വന്യമായ കരുത്തു കൊണ്ടു് പന്ത് അതിര്ത്തി കടത്തിവിടാനും,ഗൂഢ തന്ത്രങ്ങള്‍ മെനഞ്ഞ് എതിരാളിയുടെ കണക്കുകൂട്ടലികള് ‍തെറ്റിക്കുന്നതിനും അദ്ദേഹത്തിന് കഴിയുന്നു.ദോഷൈകദൃക്കുകള്‍ പറയുന്നു അയാളൊരു ഭാഗ്യവാനാണ്.ശരി അങ്ങനെയെങ്കില്‍ അങ്ങനെ .കായിക രംഗത്ത് അത്രയൊന്നും അവകാശപ്പെടാനില്ലാത്ത നൂറു കോടി ജനങ്ങള്‍ക്ക് എന്തെങ്കിലും ആശ്വാസം ക്രക്കറ്റിലൂടെ പകരാന് ‍അദ്ദേഹത്തിന് സാധിച്ചുട്ടുണ്ടെങ്കില്‍ അതു തന്നെ വലിയ കാര്യം ഈ സ്ഥിതി തുടരാനും ഒരു ആദര്ശ കായിക താരത്തിന്റെ മാതൃക ലോകത്തിനുമുന്പ് കാണിച്ചു കൊടുക്കാനും അദ്ദേഹത്തിന് ഇനിയും കഴിയട്ടെ.

No comments:

Post a Comment