Wednesday, February 1, 2012

ഹേ കര്‍ണ്ണാ ....ഇതാ നിനക്കായ് എന്‍റെ ചുടു നെടു വീര്‍പ്പുകള്‍,




നിരായുധനായ് നിരാശ്രയനായ്
പൂണ്ടുപോയ രഥം വലിച്ചെടുക്കുന്പോള്‍
ഏറ്റ ഒളിയമ്പുതന്‍ വേദന
ഹേ കര്‍ണ്ണാ എത്ര ലഘുതരം
വില്ലാളിവീരനാകിലും സൂത സുതനെന്ന പരിഹാസ ശരം ഹാ....
അമ്മയുടെ മാനഭയത്താല്‍ വന്ന ജീവിത മറിമായം
ഉന്നതനെങ്കിലും അവമതിതന്‍ ഭാഗ്യം
സൂര്യ സുതനും,കൂന്തീ പുത്രനും,പാണ്ഡവ ജ്യേഷ്ഠനും,
വില്ലാളി വീരനും,ദാന ശീലനും,കര്‍ണ്ണാഭരണ ധാരനും
എത്ര ശ്രേഷ്ഠതരം നിന്‍ വിശേഷണങ്ങള്‍,
എന്നാകിലും പാരമ്പര്യം,കുടുംബ മഹിമ,വരേണ്യത എന്നിവയുടെ
മുഖംപടം നിനക്കന്യമായ്
വരേണ്യതയ്ക്കെതിരെ നതമസ്തകന്‍,
കൂരമ്പിനേക്കാള്‍ വേദനാജനകമാം അപമാന ഭാരം
നിന്‍റെ യഥാര്‍ത്ഥകഴിവിനെ കീഴടക്കാന്‍,വരേണ്യതയുടെ ആയുധം
തൊടുത്ത അമ്പ് നീ വീണ്ടും തൊടുത്തിരുന്നെങ്കില്‍
സൂര്യാസ്തമാനത്തിനു ശേഷം
നിരായുധനായ അര്‍ജ്ജുനനെ വധിച്ചിരുന്നെങ്കില്.......
........ഇല്ല ലോകം നിനക്ക് മാപ്പ് തരില്ലായിരുന്നു........
കാരണം നീ കുരുവിന്‍റെയും യയാതിയുടെയും ഉത്തരാധികാരിയല്ല...
നീ വെറും സൂത പുത്രനാണ്
നിന്‍റെ അധമ കൃത്യങ്ങളെ മറയ്ക്കാന്‍,
ഇല്ല നിനക്ക് പാരമ്പര്യ മഹിമ.
ഭാരമേറും വരേണ്യതയും ഭാരമില്ലാത്ത പൌരുഷവും സ്ത്രീയ്ക്ക് മുന്നിലും നിന്നെ നതമസ്തകനാക്കി.
അധര്‍മം നിനക്ക് അഭയമേകി......
അധര്‍മത്തിനായി നീ പോരാളിയായി.....
മതി ....നിന്നെ ഒതുക്കാന്‍,വധിക്കാന്‍
ഭഗവാനു വേറെന്തുവേണം കാരണം......
അമ്മ പോലും.......

അടുത്ത ജന്മത്തിലെങ്കിലും.......
എങ്കിലും നീ ഇതിഹാസ നായകന്‍ ഇഷ്ട താരം ഇഷ്ട കഥാപാത്രം
നിനക്കായിതാ എന്‍റെ ചുടു നെടു വീര്‍പ്പുകള്‍,

No comments:

Post a Comment