നന്മയുടെ ഓര്‍മ്മകള്‍,മായാതിരിക്കട്ടെ
ഉണ്മയാം ഓര്‍മ്മകള്‍ അയവിറക്കാന്‍,
തിന്മയാം ഓര്‍മ്മകള്‍ മങ്ങീടേണം
എല്ലാം പൊറുത്ത് ക്ഷമിച്ചീടുവാന്‍
എല്ലാം മങ്ങി മറഞ്ഞീടുകില്‍,
ഓര്‍മ്മതന്‍ പൂമഴ പെയ്തില്ലെങ്കില്‍
മസ്തിഷ്ക വീണകള്‍ മീട്ടിടായ്കില്‍,
ഒന്നു മറിയാപൈതലായിമാറും
ഓര്‍മ്മതന്‍ പൂത്തിരിതെളിഞ്ഞീടട്ടെ
ഹൃത്തിലെ രാഗം മുഴങ്ങീടട്ടെ
മസ്തിഷ്ക തമ്പുരു മീട്ടീടട്ടെ
ഭൂലോക സൌഹൃദം വാണീടട്ടെ