വിധി കര്‍ത്താവിന്‍റെ വിരല്‍, ഉയര്‍ന്നിരിക്കുന്നു.സച്ചിന്‍ ഔട്ട്......
കാണികളില്‍, നിരാശ പടര്‍ത്തി സച്ചിന്‍, അതാ കൂടാരത്തിലേയ്ക്കുള്ള മടക്ക യാത്ര
ആരംഭിച്ചിരിക്കുന്നു.ഹെല്‍മെറ്റ് ഊരിയെടുത്ത് വിയര്‍പ്പ് റിസ്റ്റ് ബാന്‍റിലും,ഷര്‍ട്ടിലും
തുടച്ച് ,ഗ്ലൌസ് ഊരി ഹെല്‍മെറ്റിലിട്ട്,ബാറ്റ് കൊണ്ട് പാഡില്‍ പതുക്കെ അടിച്ച്
ആദരവോടെ വഴിമാറി നില്‍ക്കുന്ന എതിര്‍,ടീമംഗങ്ങളുടെ ഇടയിലൂടെ.....ഒരു നിമിഷത്തിലെ
ഞെട്ടലില്‍ നിന്ന് മുക്തരായ കാണികള്‍ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്യുന്നു.
തന്‍റെ ബാറ്റ് പൊക്കി സച്ചിന്‍,അഭിവാദ്യം സ്വീകരിക്കുന്നു.തന്‍റെ നാലു പാടും വട്ടം
കറങ്ങി അഭിവാദ്യം സ്വീകരിച്ച് സച്ചിന്‍ കൂടാരത്തിന്‍റെ പടവുകള്‍,
കയറിതുടങ്ങി.ഇനിയൊരിക്കലും താന്‍ ടീം ഇന്ത്യയ്ക്കു വേണ്ടി പാഡണിയുകയില്ല എന്ന
കാര്യം സച്ചിന്‍റെ മനസ്സിലൂടെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന വേദന സച്ചിന് താങ്ങാന്‍,കഴിയട്ടെ.....
നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പിച്ചതെങ്കിലും ഇത്രയും മാന്യമായ യാത്രയയപ്പിന്
വേദിയൊരുക്കിയ ബി സി സി ഐ അഭിനന്ദന മര്‍ഹിക്കുന്നു.
ക്രിക്കറ്റില്‍ എല്ലാം നേടിയെന്ന് പറയുമ്പോഴും എന്‍റെ വ്യക്തിപരമായ
അഭിപ്രായത്തില്‍ സച്ചിന് പലതും നേടാന്‍, കഴിഞ്ഞിട്ടില്ല എന്ന്
പറയേണ്ടിയിരിക്കുന്നു.രണ്ടു ലോകകപ്പുകള്‍ തന്‍റെ ഉശിരന്‍, പ്രകടനത്തിലൂടെ
രാജ്യത്തിന് നേടിക്കൊടുക്കാന്‍,യുവരാജിനായി.ദുഷ്കരമായ പിച്ചുകളില്‍ അദ്ഭുതകരമായി
ബാറ്റേന്തി ടീമിനെ ജയിപ്പിക്കാന്‍ കഴിവുള്ളവരായിരുന്നു ലക്ഷമണ്‍,ദ്രാവിഡ് എന്നിവര്‍,തീ
പാറുന്ന പന്തുകള്‍ ഹെല്‍മെറ്റില്ലാത്ത കാലത്ത് നേരിട്ട ഗവാസ്കര്‍, തന്‍റെ കാലത്തെ
മികച്ച ഓള്‍റൌണ്ടാറായി ഇന്ത്യന്‍ പോരാട്ടത്തിന് ഉശിര് പകര്‍ന്ന കപില്‍,ദേവ്.1983
ലെ ലോകകപ്പ് വിജയത്തില്‍ സെമിയിലും ഫൈനലിലും മാന്‍, ഓഫ് ദ മാച്ചായി വിജയത്തില്‍,
നിര്‍ണ്ണായക പങ്കു വഹിച്ച മൊഹിന്ദര്‍, അമര്‍നാഥ്.നായകനെന്ന നിലയില്‍ സമ്മര്‍ദ്ദത്തിന്
വഴങ്ങാതെ ടീമിനെ നയിക്കുന്ന ധോണി.കൂറ്റന്‍ സ്കോര്‍, പിന്തുടരുമ്പോള്‍ ടീമിനെ
സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുന്ന കോലി.സച്ചിന്‍ ടെണ്ടുല്‍ക്കറുടെ
സ്വപ്നങ്ങളില്‍ സാക്ഷാത്കരിക്കാതെ പോയ പ്രകടനങ്ങളായിരിക്കണം മേല്‍
വിവരിച്ചത്.എന്നിരിക്കിലും ഈ കളിക്കാരില്‍, നിന്നും എത്രയോ ഉയരത്തിലാണ് സച്ചിന്‍റെ
സ്ഥാനം.
താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍, സത്യസന്ധമായി കടുത്ത ഇച്ഛാ ശക്തിയോടെ
കഠിന പ്രയത്നത്തിലൂടെയും സാധനയിലൂടെയും സച്ചിന്‍ ഉയരങ്ങള്‍
എത്തിപിടിച്ചു.ഒരിക്കലും തകര്‍ക്കപ്പെടാന്‍.സാദ്ധ്യതയില്ലാത്ത റിക്കര്‍ഡുകള്‍,സ്ഥാപിച്ചു.കളങ്കമില്ലാത്ത
ഊഷ്മളമായ പെരുമാറ്റം, ഉയര്‍ന്ന സാംസ്കാരിക പെരുമയുള്ള ഒരു രാജ്യത്തിന്‍റെ
പ്രതിനിധിയാണ് താനെന്ന ഉത്തമ ബോദ്ധ്യത്തോടെയുള്ള ആചരണം.മൈതാനത്ത് എതിര്‍
ടീമിനെതിരെ ആക്രോശിക്കുന്ന സച്ചിനെ ഇന്നുവരെയും കണ്ടിട്ടില്ല.ഗ്രൌണ്ടില്‍ സച്ചിന്‍,തുപ്പുന്നത്
ഇന്നേവരെ കണ്ടിട്ടില്ല.അമ്പയറോട് കയര്‍ക്കുന്നതു പോയിട്ട് മുഖത്ത് ഒരു നീരസം പോലും
പ്രകടിപ്പിക്കാതെ കളം വിടുന്ന സച്ചിന്‍.
പ്രതിഭാധനരായവര്‍ തന്‍റെ പ്രതിഭ സ്വാര്‍ത്ഥതയ്ക്കും സുഖലോലുപതയ്ക്കുമായി
ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ കളത്തിനകത്തും പുറത്തും നൂറു ശതമാനം മാന്യത പുലര്‍ത്തി
കളം വിടുന്ന സച്ചിന്‍.
ഇതാ നമ്മുടെ കുട്ടികള്‍ക്ക് മാതൃകയാക്കാന്‍, ഒരു വ്യക്തിത്വം. കൃഷ്ണനെ മകനായി
കിട്ടണെ എന്ന് പ്രാര്‍ത്ഥിച്ചിരുന്ന സ്ത്രീകള്‍, സച്ചിനെപോലൊരു കുട്ടിയെ മകനായി
കിട്ടണെ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടാകാം.
മനോഹരമായ കവര്‍ ഡ്രൈവുകള്‍,പന്തിന്‍റെ വഴിയില്‍,ബാറ്റിനെ ലംബമായി പിടിച്ച്
സ്ടെയിറ്റ് ഡ്രൈവ്,പിന്‍കാലിലൂന്നിയുള്ള സ്ക്വയര്‍, ഡ്രൈവ്,കാല്‍പാദങ്ങളുടെ ദ്രുത
ചലനങ്ങളിലൂടെ വിക്കറ്റിനെ ലക്ഷ്യമാക്കി വരുന്ന പന്തിനെ ഫ്ലിക്ക് ചെയ്ത് വാര
കടത്തുന്നു.ഒരു പക്ഷെ ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍, നിറഞ്ഞുനിന്നത് സച്ചിന്‍റെ
നിഷ്കളങ്കമായ മുഖമായിരിക്കണം..
തന്‍റെ നൂറാം സെഞ്ചുറി ക്രിക്കറ്റിന്‍റെ മെക്കയായ ലോഡ്സില്‍ നേടുന്നതിന്
മാസങ്ങള്‍ക്ക് മുമ്പെ മൈതാനത്തിന് സമീപം താമസമാക്കിയ ടെണ്ടുല്‍ക്കര്‍ക്ക് പക്ഷെ
അത് സാധിച്ചില്ല.സെഞ്ചുറിക്ക് അരികില്‍ വരെ ഉജ്വലമായി ബാറ്റ് വീശുന്ന സച്ചിന്‍
സെഞ്ചുറിയോട് അടുക്കുമ്പോള്‍, പതറുന്നു.വാല്‍ഷ് ,മഗ്രാത്ത്,അക്തര്‍ എന്നീ ബൌളര്‍മാര്‍ക്കെതിരെ
പരുങ്ങുന്ന സച്ചിന്‍ ,ടൂര്‍ണ്ണമെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് നിര്‍ണ്ണായക
മത്സരത്തില്‍, പരാജയപ്പെട്ട് ടീമിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന സച്ചിന്‍.നായകനെന്ന
നിലയില്‍ ടീമിനെ സ്വാധീനിക്കാന്‍ കഴിയാത്ത സച്ചിന്‍.അതെ സച്ചിന്‍ ഒരു സാധാരണ
മനുഷ്യന്‍,മാത്രം.എന്നാല്‍ ഈ പിരിമിതകളെയെല്ലാം അതിജീവിക്കുന്നതാണ് സച്ചിന്‍റെ
കളിയോടുള്ല സമീപനം.എന്തെല്ലാം വെല്ലുവിളികളാണ് അദ്ദേഹം നേരിട്ടത്.ബാറ്റ്സ്മാന്‍മാരുടെ
ക്ഷാമമുള്ള ഒരു ടീമില്‍,അംഗമാകുകയും വളരെ നേരത്തെ തന്നെ ടീമിന്‍റെ അവിഭാജ്യ
ഘടകമായി,കോഴ വിവാദം,ടെന്നിസ് എല്‍ബോ,നടുവേദന.ഓരോ ഘട്ടത്തിലും തിരിച്ചു വരില്ലെന്ന്
വിചാരിച്ചെങ്കിലും സച്ചിന്‍,ശക്തമായി തിരിച്ചു വന്നു.വെല്ലുവിളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും
സച്ചിന്‍റെ മറുപടി ക്രിക്കറ്റാണ്.അതൊരു ഉപാസനയാണ് നല്ല മനസ്സുകളുടെ പ്രാര്‍ത്ഥനയാണ്.
ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് സച്ചിന്‍,ഒരു സാധാരണ മനുഷ്യനാണെന്നാണ്.അദ്ദേഹം
മഹത്വത്തെ വരിച്ചതാണ്.പ്രതിഭ ജന്മ സിദ്ധമായിരിക്കാം എന്നാല്‍,അദ്ദേഹം കൈവരിച്ച
ദൈവികമായ അവസ്ഥ അത് ആര്‍ജ്ജിതം മാത്രമാണ്.
കളിയില്ലാത്ത ജീവിതം സച്ചിന് താങ്ങാനാകുമോ.ഇനിയുള്ല ഏതാനം ദിവസങ്ങള്‍ നിര്‍ണ്ണായകമാണ്.ഈ
സമ്മര്‍ദ്ദം അതി ജീവിക്കുവാന്‍, സച്ചിനെ സഹായിക്കാന്‍,ഏറ്റവും അനുയോജ്യായായ
വ്യക്തി ഭാര്യ അഞ്ജലി തന്നെയാണ്.
അഞ്ജലീ...ഞങ്ങള്‍...സച്ചിന്‍റെ ആരാധകര്‍, ഞങ്ങളുടെ പ്രിയപ്പെട്ട സച്ചിനെ ഇതാ നിങ്ങളെ
ഏല്‍പിക്കുന്നു.ഞങ്ങളുടെ സച്ചിനെ കാത്തുകൊള്ളുക.