ആഷസ് പരമ്പര നേടിയ ആഹ്ലാദത്തില്‍, ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ ഓവല്‍
ക്രിക്കറ്റ് പിച്ചില്‍,മൂത്രമൊഴിച്ചുഅതെ മാന്യന്മാരുടെ കളി എന്നറിയപ്പെടുന്ന
ക്രിക്കറ്റിന് അപമാനകരമായ പല സംഭവവികാസങ്ങളും ഈയിടെ ഉണ്ടായിട്ടുണ്ട്.ഒത്തുകളിയിലൂടെ
കോഴ ,സ്ലെഡ്ജിംഗ് എന്ന ഓമന പേരിലറിയപ്പെടുന്ന പൂരതെറി.ബോഡി ലൈന്‍ ബൌളിംഗ്,പന്തില്‍ കൃത്രിമം കാണിക്കുക (ബോള്‍ ടാംപെറിംഗ്),പിച്ച് നശിപ്പിക്കുക .ഇപ്പോള്‍ ഇതാ കളി ജയിച്ച ആഹ്ലാദത്തില്‍ പിച്ചില്‍,മൂത്രമൊഴിക്കുക.
അത്ര ഗംഭീരം വിജയമൊന്നുമല്ല.എന്‍റെ അറിവില്‍,ഇംഗ്ലണ്ട് സന്ദര്‍ശിച്ച ഏറ്റവും
ദുര്‍ബലമായ ആസ്ട്രേലിയന്‍,ടീം.രണ്ടാം ടെസ്റ്റില്‍ മാത്രം ആധികാരിക ജയം.എന്നിട്ടും
ലോകം കീഴടക്കിയ അഹങ്കാരം.
വര്‍ഷങ്ങള്‍ക്കു മുമ്പ് നെറികെട്ട ഇംഗ്ലീഷുകാരെ ഒന്നടങ്കം ഓടിച്ച് പുതിയ ഒരു
ഭൂഖണ്ഡത്തിലാക്കി.ഇന്ന് ആ ഭൂഖണ്ഡത്തെ തോല്‍പിച്ച് നെറികേട് കാണിച്ച്
അതാഘോഷിക്കുന്നു.
ഇംഗ്ലംണ്ട് ആസ്ട്രേലിയ ക്രിക്കറ്റ് മത്സരം എന്നും ആവേശകരമായിരുന്നു.ഇരു ടീമിലെയും കളിക്കാര്‍ക്കും ആരാധകര്‍ക്കും അത് അഭിമാന പ്രശ്നം.അതിനിടയില്‍ മഹത്തായ എത്രയെത്ര പ്രകടനങ്ങളുണ്ടായി.ബ്രാഡ്മാന്‍,ഡെന്നിസ് ലില്ലി,ഇയാന്‍ ബോതം ,ജെഫ് ലോസന്‍,ആള്‍ഡര്‍മാന്‍,ഡേവിഡ് ഗവര്‍ ജെഫ് ബോയ്കോട്ട്,അലന്‍ബോര്‍ഡര്‍,സ്റ്റീവ് വോ,റിക്കി പോണ്ടിംഗ്,ഷെയിന്‍ വോണ്‍,അങ്ങനെ എത്രയെത്ര ഇതിഹാസ താരങ്ങള്‍,ആഷസ് പരമ്പരയിലൂടെ ശ്രദ്ധാകേന്ദ്രങ്ങളായി.ഓരോ പരമ്പരയിലും എത്രയെത്ര മഹത്തായ പ്രകടനങ്ങള്‍ ഓര്‍മ്മയില്‍,തങ്ങി നില്‍ക്കുന്നു.എന്നാല്‍ ഈ പരമ്പര മൂത്രാഭിഷേകത്തിലൂടെ നിറം കെട്ടതായി.ക്രിക്കറ്റിനെ സ്നേഹിക്കുന്ന....,സ്പോര്‍ട്സിനെ സ്നേഹിക്കുന്ന ആര്‍ക്കും തന്നെ ഇത് ന്യായീകരിക്കാനാവില്ല.

കളിക്കാര്‍ പലരും വിശ്വാസികളാണ്.അധികം പേരും അന്ധവിശ്വാസികളും.എന്തു കൊണ്ട്
ക്രിക്കറ്റിനെ ചുറ്റിപറ്റി ഇത്രയും വിശ്വാസങ്ങള്‍ ? കളിയിലെ അനിശ്ചിതത്വം തന്നെ .പിച്ചിന്‍റെ സ്വഭാവം കളിയെ വളരെയധികം
ബാധിക്കുന്നു.പിച്ചിന്‍റെ മാറിവരുന്ന സ്വഭാവത്തെ ആശ്രയിച്ചാണ് ഒരു മത്സരം പുരോഗമിക്കുന്നത്. പിച്ചില്‍,നിന്ന് അപ്രതീക്ഷിത ടേണ്‍ ലഭിച്ചാല്‍,ഏത് മികച്ച ബാറ്റ്സ്മാനും മുട്ടുമടക്കും
പിച്ചിന്‍റെ സഹായം കിട്ടിയാല്‍ ബൌളര്‍മാര്‍,ശോഭിക്കും.പ്രവചനാതീതമായ സ്വഭാവം
കാണിക്കുന്ന പിച്ചുകളും ഉണ്ട്.കളിക്കുന്ന പ്രദലം ഒരു കളിയെ ബാധിക്കുന്നത്
ക്രിക്കറ്റിന്‍റെയത്ര മറ്റൊരു കളിയില്‍,കാണാന്‍ കഴിയില്ല.കളിക്കാര്‍
മനസ്സുകൊണ്ടെങ്കിലും ക്രിക്കറ്റ് പിച്ചിനെ നമിക്കുന്നു.മണ്ണ് കൊണ്ട് തിലകം ചാര്‍ത്തുന്നു.ബാറ്റ്,ബോള്‍
എന്നിവയെക്കാളേറെ പ്രധാനപ്പെട്ടതാണ്.പിച്ച്.പിച്ചിനെ അപമാനിക്കുക വഴി ഇംഗ്ലീഷ്
താരങ്ങള്‍ അപമാനിച്ചത് ക്രിക്കറ്റിനെതന്നെയാണ്.
കളിക്കാര്‍ കളിസ്ഥലത്ത് തുപ്പുമ്പോഴും,ഔട്ടായി പുറത്താവുമ്പോള്‍ ബാറ്റും
ഗ്ലൌസും വലിച്ചെറിയുന്നതും ആകാശത്തെ അദൃശ്യ ശക്തിയെ മുഷ്ടികൊണ്ട് ഇടിക്കുന്നതും അജ്ഞാത ലക്ഷ്യത്തെ നോക്കി ആക്രോശിക്കുന്നതും നാം കാണുന്നുണ്ട്.എന്നാല്‍ കളിയുപകരണങ്ങളെ പൂജിക്കുകയും
ഉപയോഗിച്ച ഭാഗ്യമുള്ള കളിയുപകരണം അത് എത്ര പഴയതായാലും കൊണ്ടു നടക്കുന്ന,ഇടതുകാലില്‍
ആദ്യം പാഡ് കെട്ടുന്ന,കളിക്കുമ്പോള്‍,നിശ്ചിത കളറിലുള്ള തൂവാല മാത്രം ഉപയോഗിക്കുന്ന,ഓരോ
പന്തും നേരിട്ടതിനുശേഷം മേലെ സൂര്യ ഭഗവാനെ നോക്കി നന്ദി പറയുന്ന,സെഞ്ചുറി
അടിച്ചാല്‍,ആകാശത്തിലെ അദൃശ്യ ശക്തിയെ നോക്കി നമിക്കുന്ന കളിക്കാരുടെ ചെയ്തികളെ
പൂര്‍ണ്ണമായും ആരും അംഗീകരിക്കില്ലെങ്കിലും അത് കണ്ട് അവരുടെ നിഷ്കളങ്കതയെയും
കളിയോടുള്ള അര്‍പ്പണ മനോഭാവത്തെയും നാം അംഗീകരിച്ചിരുന്നു.എന്നാല്‍ ഇംഗ്ളീഷ് താരങ്ങള്‍ ചെയ്തിരിക്കുന്നത് അക്ഷന്തവ്യമായ കുറ്റമാണ്.കായികരംഗത്തെ സംശുദ്ധമാക്കുവാനും ആരോഗ്യമുള്ല മത്സരങ്ങള്‍
സംഘടിപ്പിക്കപ്പെടുന്നതിനും സ്പോര്‍ട്സിന്‍റെ യഥാര്‍ത്ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇത്തരം ചെയ്തികള്‍ ഒരിക്കലും സഹായിക്കില്ല.