Tuesday, June 14, 2011

നവോന്മേഷം







അയാള്‍ നടക്കുകയാണ്.എങ്ങോട്ടെന്നില്ല .കാലുകള്‍ക്ക് ബലം കിട്ടുന്നില്ല .പി എസ് സി റാങ്ക് ലിസ്റ്റ് വന്നിട്ട് രണ്ടു ദിവസമായി.പ്രതീക്ഷയില്ല.ഇരുനൂറിലധികം നിയമനം നടന്നാല്‍ മാത്രമേ ചെറിയ സാധ്യത ഉള്ളൂ കഴിവതും ആള്‍ക്കാരില്‍ നിന്ന് അകന്ന്‌ അയാള്‍ യാത്ര തുടര്‍ന്നു.കണാരന്‍ മാഷുടെ മകന് ജോലി ശരിയാകാത്തതിന്ന് ആള്‍ക്കാര്‍ക്ക് വലിയ വിഷമമാണെന്ന് വയ്പ്.എല്ലാവരുടെയും അഭിപ്രായം കേള്‍ക്കണം.അവിടെ അപേക്ഷിക്കാം ഇവിടെ അപേക്ഷിക്കാം അയാളോട് പറയാം ഇയാളോട് പറയാം ആ അമ്പലത്തില‍ പോയാമതി. ഈ ജ്യോത്സ്യനെ കണ്ടാമതി.വയ്യ.കേട്ടു മടുത്തു.നീ നല്ലവനാ . നിനക്ക് നല്ലതെ വരൂ.നിന്റെ അച്ഛന്‍ നല്ലതേ ചെയ്തിട്ടുള്ളൂ.നീയും ആരെയും ദ്രോഹിച്ചിട്ടില്ല .സമാധാനിപ്പിക്കാന്‍ കുറേ പേര്‍. അയാള്‍ യാന്ത്രികമായി കടല്‍ക്കരയിലെത്തി. ആരും ഇല്ലാത്ത കോണിലേക്ക് അയാള്‍ നടന്നു. പാറയില്‍ തളര്‍ന്നിരുന്നു.ദൂരെ കുടുംബം പുലര്‍ത്താന്‍ സാഹസികമായി ആഴക്കടലിലേക്ക് പോകുന്നവര്‍.സൂര്യന്‍ കണ്ണിലേക്ക് കുത്തുന്നതുപോലെ പ്രകാശം പൊഴിക്കുന്നു.കഴുകന്‍ വട്ടമിട്ടു പറക്കുന്നു .തിരമാലകള്‍ കാളസര്‍പ്പം കണക്കെ ഓടിവന്നു കരയില്‍ തട്ടി വിഷം ചീറ്റുന്നു.വരണ്ട കാറ്റടിച്ച് അയാള്‍ക്ക് അസ്വസ്ഥത തോന്നി. അയാള്‍ ചുറ്റും നോക്കി.പുതുതായി വിവാഹിതരായ ദമ്പതികള്‍ വീഡിയോ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നു.സത്യജിത് റേ യെപ്പോലെ ക്യാമറാമേനും, പൃഥ്വീരാജും സംവൃതാ സുനിലും പോലെ ദമ്പതികളും ആവേശത്തോടെ അഭിനയിക്കുന്നു.തിരമാലകളോടൊത്ത് കളിക്കുന്ന കുട്ടികള്‍. കുട്ടികളുടെ കളി കാണുന്ന അച്ഛനമ്മമാര്‍.എല്ലാവരുംസന്തുഷ്ടരാണ് .ഒരു സുനാമി വന്ന് തന്നെ വിഴുങ്ങിയിരുന്നെങ്കില്‍.....അയാള്‍ ഓര്‍ത്തു.അയാള്‍ പാറപ്പുറത്ത് നീണ്ടുനിവര്‍ന്നു കിടന്നു.കണ്ണ് പൂട്ടിയടച്ചു .അയാള്‍ക്കു മുന്നില്‍ ഒരായിരം നക്ഷത്രങ്ങള്‍ വിരിഞ്ഞു.പക്ഷെ അതാ ആകാശത്തിലല്ല പാതാളത്തിലാണ്. കുട്ടിക്കാലത്ത് പനി വരുമ്പോള്‍ ആ പാതാളത്തിലേക്ക് വീഴുന്നതായി സ്വപ്നം കാണുമായിരുന്നു .ഞെട്ടി ഉണരുമ്പോള്‍ അമ്മ ബ്രെഡ്ഡും പാലും കൊണ്ടുവരും.അയാള്‍‍ കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് വഴുതി വീണു.എന്തൊരു നല്ല കാലമായിരുന്നു.വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നു.എല്ലാ സൌഭാഗ്യങ്ങളും..ഒന്നിനും ഒരു കുറവും ഇല്ല.നല്ല ഈശ്വരാധീനം ഉണ്ട്.എവിടെയോ ചുവടു പിഴച്ചു.ജോലി ഒരു സ്വപ്നമാണ് .അത് മാത്രമില്ല.പൂവുകളെ ആസ്വദിക്കാന്‍ കഴിയും പക്ഷികളോട് സല്ലപിക്കാന്‍ കഴിയും.നന്മയെ തിരിച്ചറിയാന്‍ കഴിയും. ആരെയും ദ്രോഹിച്ചിട്ടില്ല ആര്‍ക്കും ഉപദ്രവമില്ല. ഉപകാരമില്ലെങ്കിലും.ജീവിതം ഇനിയും ബാക്കി .അയാളോര്‍ത്തു ഇല്ലായ്മയെ ഓര്‍ക്കാതെ ഉള്ളതിനെ ഓര്‍ക്കുക.തൃപ്തിപ്പെടുക.ജീവിതം ഒരു സൌഭാഗ്യമാണെന്ന് കരുതുക ആരുടേയും ജീവിതം പൂര്‍ണമല്ല.പൂര്‍ണതയിലേക്ക്‌ യാത്ര ചെയ്യുക.എത്തിപ്പെടാന്‍ പറ്റുന്നിടത്ത് എത്തുക.അയാളിലെ ഫിലോസഫി ഉണര്‍ന്നു. അയാള്‍ പെട്ടെന്ന് കണ്ണ് തുറന്നു.എണീറ്റിരുന്നു. ദമ്പതിമാരും കുട്ടികളും സ്ഥലം വിട്ടിരുന്നു. അങ്ങകലെ കണ്ട തോണി കരയ്ക്കടുത്തിരുന്നു.സൂര്യന്റെ തീവ്രത കുറഞ്ഞിരുന്നു.തിരമാലകള്‍ കൂട്ടത്തോടെ ഓടിവരുന്ന കുട്ടികളെയും,ഓട്ടത്തിനൊടുവില്‍ അവരുടെ പൊട്ടിച്ചിരിയുടെ പൂത്തിരികളായും അയാള്‍ക്ക് തോന്നി.ഒരു മന്ദമാരുതന്‍ അയാളെ തഴുകി ആകാശത്ത് സഞ്ചാരിപക്ഷികളുടെ കൂട്ടം മനോഹരമായ ചിത്രം വരയ്ക്കുന്നു.നേരം ഇരുട്ടി അമ്മ കാത്തിരിക്കുന്നുണ്ടാകും. അച്ഛന്‍ കുറുന്തോട്ടി പറിക്കാന്‍ പറഞ്ഞിരുന്നു. അയാള്‍ വേഗം എണീറ്റ്‌ നടന്നു. അയാളുടെ കാലുകള്‍ വേഗം ചലിച്ചു. അയാള്‍ കൂടുതല്‍ ഉന്മേഷവാനായിരുന്നു.

ഭൂമി പച്ചപുതയ്ക്കട്ടെ


June 5th of 2011 the world environment day has been given unprecedented significance by media and the Government Institutions. Rightly so the people have now recognised the importance of conservation of nature for he has now experiencing the bad effects of non compliance of rules of nature and using the nature for his selfishness.
The selfishness of man and exploitation of natural resources has now become in alarming proportions and the all the efforts of environment activists and Government machineries’ don’t work against the anti social elements. The question we should ask our self is how precariously we were in and for the last one century how badly we exploited the natural resources. What have we kept reserved for the future generation. The heat in the summer go on raising every year. The quantity of rain comes down every year. The trees in the forest is cut,even in forest areas the forest area is now fast diminishing. The cultivating fields are now rare scene and the paddy fields are now filled with sand.The sand mining has now become equalent to terrorist activity which is beyond the control of the Government machinery and activists. They are under the control of the so called sand mafia. We have no time to plant a single trees even the coconut trees which is a sacred plant is cut mercilessly for the construction of the houses .Of course we need trees for the purpose of fire wood or for the purpose of wood .But there is an ancient saying that we had to plant at least a tree when we cut. Media is giving wide publicity, activists respond vigorously although they are a minority, all the people are well aware of the consequences .But nobody is willing to take the initiative. Large scale of campaigning is going on against plastic. But people give little care and they are not ready to respond. There is no vision ahead and we are not thinking about our future generation. This generation might overcome the difficult period but it is sure that the future generation will not have any easy option to live harmoniously in this world. The ground water level is coming down and every where there is scarcity of drinking water. This can easily be overcome within a period of two years. Water conservation pits, bio fencing ,roof water conservation. Rain Water Conservation Tanks.Govermnet has now introducing various schemes for this.But all this doesn’t bring desirable results. Just because of the lack of commitment. There are strict rules for this and crime will attract serious consequences. But no desirable result again because the nature exploiters are so strong and they are able to set aside all possible obstacles on their effort.
We have rich tradition for the conservation of Nature. This aspect was linked with religion.Naga Aradhana, and the worship of trees are some examples for this.”Moolatho Brahma Roopaya Madhyatho Vishnu Roopini Agratho Shiva Roopaya Vriksha Rajayathe Mamaha” this is how we address banyan tree.The Kavu is a place were we find bio diversity.Even now the Adivasi people stick to the basics and they do not divert themselves from the nature.But it is the sophisticated advanced so called cultured people do all the harmful thinks to nature.
On this day of environment day I think we should have a simple beginning. Lets have eco friendly house a small garden, lets plant some vegetables at least for our own use. There should be compost pit for the degradation of bio waste generated in our house. Let’ s avoid plastics completely. Let’s have a practice to use cotton bag with us always. Let’s have a pledge not to bring a single plastic item to our house. Lets have a roof water harvesting system in our house. Lets make some water conservation pits in our plots. Lets try not to waste a single drop of water by going outside the plot. Let’s plant at least one tree in our plot. If we do not have sufficient land let’s plant a single plant in a public place and raise it. Let the children be trained in this way. They may be advised accordingly for being eco friendly. Lets respond positively against any activity which is not eco friendly. Lets join the efforts of Government institutions and social activists.
Let’s hope that some positive drive will soon be seen in people and man will return to his past glory and join hands with nature before the nature will order its final judgement on mankind.
Please remember that we have the opportunity to submit an appeal before the Supreme Court but the nature will not entertain any appeal . Better Late than Never.We know every thing we watch every thing but we pretend to be asleep.Come on get up.If you sleep more you are embracing death.

Friday, June 3, 2011

മാണിക്യകല്ല്

''ഒരു കഷണം ചോക്ക് എന്ന പൊതുമുതല്‍ എന്ന ഏകാങ്ക നാടകം ആരംഭിക്കുന്നു.ചന്ദ്രാനനന്‍ മാസ്റ്ററുടെ ഘന ഗംഭീരമായ ശബ്ദം മൈക്കില്‍ മുഴങ്ങി.ഞാന്‍ കുട്ടി ജൂബ്ബയും മീശയും വച്ച് കൈയ്യില്‍ ഒരു ചൂരല്‍ വടിയുമായി പിന്നരങ്ങില്‍ നില്‍ക്കുന്നു.കര്‍ട്ടന്‍ ഉയരുന്നതോടൊപ്പം രണ്ടു കുട്ടികള്‍ ഒരു കഷണം ചോക്കിനു വേണ്ടി അടി കൂടുന്നു.മാഷായ ഞാന്‍ കടന്നു വരികയും ചോക്കെന്ന പൊതുമുതലിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു.ഒരു കൊച്ചു കുട്ടി എന്ന നിലയില്‍ അവിടെ എന്റെ ഒരു ആഗ്രഹ സാഫല്യമായിരുന്നു.കോസ്മോ പോളിറ്റിന്‍ ക്ലബ്ബ് എന്ന മുള്ളേരിയയിലെ അദ്ധ്യാപകരുടെ കൂട്ടായ്മ ഒരുക്കിയ നാടകം കണ്ടതുമുതല്‍ ബാലകനായ എന്റെ ഉള്ളില്‍ ഉടലെടുത്ത ഒരു ആഗ്രഹമാണ് നാടകത്തില്‍ ഒരു വേഷം ചെയ്യുക എന്നത് .നാടകത്തിലും യക്ഷഗാനത്തിലും മറ്റും വേഷം ചെയ്യുന്നവരോട് എനിക്ക് ഒരു തരം ആരാധനയായിരുന്നു.ഉയര്‍ന്ന സ്കൂള്‍ കുട്ടികളുടെ സ്കൂള്‍ ഡെ ,യക്ഷഗാനം എന്നിവ കാണാന്‍ അച്ഛന്‍ എന്ന കൊണ്ടു പോകുമായിരുന്നു.രാത്രി ഒരു പോള കണ്ണടയ്ക്കാതെ പുലരും വരെ കലാപരിപടികള്‍ കാണാന്‍ എനിയ്ക്കിഷ്ടമായിരുന്നു.നാലാം ക്ലാസ്സ് വിദ്യര്‍ത്ഥിയായിരിക്കെ ബാലകലോത്സവത്തിന് മത്സരത്തിനായി ചന്ദ്രാനനന്‍ മാസ്റ്റര്‍ ബാലരമയില്‍ വന്ന ഒരു ലഘു നാടകം ഞങ്ങളെ പഠിപ്പിക്കുകയും പൊതുമുതലിന്റെ മൂല്യം കുട്ടികളില്‍ ബോദ്ധ്യമാകും വിധം തയ്യാറാക്കിയ സ്ക്രിപ്റ്റ് ഞങ്ങള്‍ ഹൃദിസ്ഥമാക്കുകയും ഉപജില്ലാതലത്തില്‍ അവതരിപ്പിക്കുകയും ചെയ്ത നാടകം അത്രയ്ക്ക് നിലവാരമൊന്നും പുലര്‍ത്തിയില്ലെങ്കിലും ഇന്ന് അതോര്‍ക്കുന്പോള്‍ പലതരം ചിന്തകള്‍ മനസ്സില്‍ ഓടിയെത്തുന്നു."മാണിക്യക്കല്ല് "എന്ന സിനിമയില്‍ പൃഥ്വീരാജ് കൈകാര്യം ചെയ്ത വിനയചന്ദ്രന്‍ മാസ്റ്ററുടെ കഥാപാത്രത്തോട് അന്നത്തെ ഞങ്ങളുടെ അദ്ധ്യാപകനായ ചന്ദ്രാനനന്‍ മാസ്റ്ററെ ഉപമിച്ചു പോകുകയാണ്.അദ്ധ്യാപനത്തിന്റെ കാര്യത്തില്‍ മാഷ് യാതൊരു വിട്ടു വിഴ്ചയ്ക്കും തയ്യാറല്ലായിരുന്നു.അതുകൊണ്ടുതന്നെ സഹഅദ്ധ്യാപകര്‍ അദ്ദേഹത്തെ "പ്രാന്തന്‍"‍ എന്ന് പിന്നില്‍ നിന്ന് വിളിച്ചിരുന്നു.കുട്ടികളെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന മാഷ് പഠനത്തില്‍ മാത്രമല്ല കുട്ടികളുടെ പല്ല് വരെ പറിച്ചു കൊടുത്തതുവരെ ഞാന്‍ ഓര്‍ക്കുന്നു.അത്രയ്ക്ക് പരിഷ്കാരം എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഒരു കൊച്ചു ഗ്രാമമായ മുള്ളേരിയയില്‍ മാനേജ്മെന്റ് സ്കൂള്‍ നന്നാക്കി മറു നാട്ടുകാരനായ മാഷിന് ഒന്നും നേടാനില്ല. ആരും തന്നെ ചോദ്യം ചെയ്യാന്‍ പോകുന്നില്ല.ബാലകലോത്സവത്തിന് കുട്ടികളെ സജ്ജമാക്കുന്നതിന് മാഷ് എടുത്ത താത്പര്യം ഒരിക്കലും കുറച്ച് കാണാന്‍ കഴിയില്ല മോണോ ആക്ട് മുതല്‍ സംഘ നൃത്തം വരെയുള്ള ഇനങ്ങള്‍ മാഷ് സ്വന്തം താത്പര്യപ്രകാരം തയ്യാറാക്കി അവതരിപ്പിച്ചു.മോണോ ആക്ടിലെ പ്രമേയം ഒരു മദ്യപാനിയുടേതായതിനാല്‍ ആ ഇനം കൈകാര്യം ചെയ്യുന്നതില്‍നിന്ന് അമ്മ എന്നെ വിലക്കി. ഇതറിഞ്ഞ മാഷ് വീട്ടില്‍ വന്ന് അമ്മയുടെ സമ്മതം വാങ്ങുകയു മോണോ ആക്ട് അവതരിപ്പിച്ച് എനിക്ക് ഉപജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം വാങ്ങിത്തരികയും ചെയ്തു.മദ്യപന്‍ വാളുവയ്ക്കുന്നത് എന്നെ അഭിനയിച്ച് കാണിച്ചപ്പോള്‍ മറ്റേ ക്ലാസ്സില്‍നിന്ന് അദ്ധ്യാപകര്‍ പരിഹാസത്തോടെ നോക്കി ചിരിക്കുന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു.സ്കൂള്‍ അടയ്കുുന്പോള്‍‍ മാഷ് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ താമസസ്ഥലത്ത് കൊണ്ടുപോയി നെയ്യപ്പവും ചായയും വാങ്ങിത്തന്നു.യാദൃശ്ചികമായി അടുത്ത വര്‍ഷവും ഞങ്ങളുടെ ക്ലാസ്സ് മാഷായി മാഷ് തന്നെ വന്നപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് ശര്‍ക്കര വരട്ടി.ചോക്ക് എന്ന പൊതുമുതല്‍ എന്ന പാഠം ഇന്നെന്റെ മനസ്സില്‍ ഏതോ കോണില്‍ തങ്ങി നില്‍ക്കുന്നുവെങ്കില്‍ ഒരദ്ധ്യാപകന്‍ എന്ന നിലയില്‍ മറ്റെന്തു നേട്ടമാണ് അദ്ദേഹം നേടാനുള്ളത്.ഓഫീസിലെ പൊതുമുതലായാലും തെരുവു വിളക്കിലെ ബള്‍ബായാലും ട്രെയിനിലെ ടോയിലറ്റായാലും ഒരു പൊതു മുതല്‍ കാണുന്പോള്‍‍ അതിനോട് അനാദരവ് കാണിക്കാനോ അതു നശിപ്പിക്കാനോ ഉള്ള പ്രവണതയില്‍നിന്ന് ഒരു വ്യക്തിയെ പിന്തിരിപ്പിക്കണമെങ്കില്‍ ഇത്തരം മൂല്യ ബോധമുള്ള കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയണം.പില്‍ക്കാലത്ത് നാടകങ്ങളില്‍ അഭിനയിക്കുന്നതിനും തരക്കേടില്ലാത്ത തരത്തില്‍ ആ രംഗത്ത് ശോഭിക്കാന്‍ കഴിയുകയും കുട്ടികള്‍ക്കായി അന്പതോളം നാടകങ്ങള്‍ പറഞ്ഞുകൊടുക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട് .എന്റെ ആ ബാച്ചിലുള്ള കുട്ടികള്‍ ഇത്തരം കാര്യങ്ങളില്‍തത്പരരായിരുന്നു എന്ന് നീരീക്ഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് .എന്റെ സഹോദരിയുടെ ബാച്ചിലെ 7 കുട്ടികള്‍ക്ക് എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് വാങ്ങിക്കൊടുത്തതും മാഷ് തന്നെയാണ്.ഒരു കുഗ്രാമത്തിലെ സ്കൂളില്‍ നിന്ന് സഹപ്രവര്‍കരുടെ നിസ്സഹകരണത്തനിടയിലും മാതൃകാപരമായി പ്രവര്‍ത്തിച്ച മാഷ് നിശ്ചയമായും മാണിക്യകല്ല് തന്നെ.

Thursday, June 2, 2011

എന്റെ ‍ഓര്‍മ്മകളിലെ പെരുമഴക്കാലം











മഴ,കൊടും ചൂടിന് ശമനം.വൃക്ഷലതാദികളും പക്ഷിമൃഗാദികളും പ്രകൃതിയോടൊപ്പം ആഹ്ലാദത്തിമര്‍പ്പില്‍.വൃക്ഷങ്ങള്‍വരെ കാറ്റിന്റെ അകന്പടിയില്‍ നൃത്തമാടുന്നു.കുത്തിയൊലിക്കുന്ന അരുവികളും തോടുകളും വര്‍‍ഷകാലത്തെ ‍ വരവേറ്റു കൊണ്ട് ആനന്ദഭേരി മുഴക്കി കുട്ടികളെ പേടിപ്പിക്കുന്ന മാക്കാന്‍ തവളകള്‍.സുഖകരമായ തണുപ്പും നനഞ്ഞ പുതുമണ്ണിന്റെ മണവും.കുടുംബത്തിന്റെ പ്രതീക്ഷാ നാന്പുകളായ കുഞ്ഞുങ്ങളുടെ പ്രവേശനോത്സവം പുതിയ വസ്ത്രങ്ങള്‍ കുടകള്‍ ബാഗുകള്‍ സ്കൂളുകളിലെ പുതിയ മുഖങ്ങള്‍ പരിചിതരില്‍ അല്‍പനേരത്തെ അപരിചിതത്വം.ഓട്ടില്‍ വീഴുന്ന മഴവെള്ളത്തിന്റെ ശബ്ദത്താല്‍ മുടങ്ങുന്ന ക്ലാസ്സ്.കിട്ടിയ ഇടവേളയില്‍ ‍തൊട്ടടുത്ത ക്ലാസ്സിലെ ടീച്ചറുമായി സല്ലപിക്കുന്ന മാഷ്. മഴ തോര്‍ന്നാല്‍ കുട മറന്നു. അമ്മയുടെ വഴക്ക് . മുറ്റത്ത് വഴുക്ക്.വീഴ്ച ജലദോഷം.കറന്‍റ് മൂന്നു പ്രാവശ്യം വന്നു.പോയി.ചൂട് ചക്ക പുഴുക്ക് . ആകാശവാണിയിലെ കഥാപ്രസംഗം.പേടി പുറത്ത് വാതിലില്‍ മുട്ട് . അച്ഛന്‍. ഉറക്കം .സ്വപ്നം.ഇരുട്ട്. പേടി കനത്തമഴയുടെ മുഴക്കം.ചേര്‍ന്ന് കിടക്കുന്നു.അച്ഛനോ അമ്മയോ.സുഖം