Friday, November 18, 2011

KAMBLI’S REVELATIONS




Vinod Kambli has opted it is the time to express what he has in his mind.Just recently the contone has reported that most of the matches in eighties and nineties were fixed and three Pakistani cricketers were penalized for match fixing.
Kambli has alleged that the Semi Final Match against Sri Lanka in 1996 was fixed. He says that in the team meeting India had decided to bat first, but then Captain Mohammed Azharuddeen opted to field first after winning the toss. Reading this news in news paper, memories of the match has come to my mind and I couldn’t help but pen some of my memories of the match that I hate to remember.
I am a fan of Cricket since 1981.I used to follow almost all the international cricket matches with much interest. India couldn’t repeat its success of 1983 world cup in 1987 & 1991.When the world cup was hosted jointly by India Pakistan and Sri Lanka we were all expecting that India will regain the world cup.Sri Lanka rather surprisingly became the black horse of the tournament with some drastic experiments of explosive bating in the beginning of the innings.Jaya Soorya and Kaluvitharana were doing wonders. But Indian hopes reached great heights when they had a thumping victory over Pakistan and reached Semi finals of the tournament.
India was expected to stage the same team that had defeated Pakistan and was expected to bat first. Kolkata Eaden Garden pitch was expected to take spin and it will be great difficult to chase a targets especially under light. I was then working at Kasaragod Collectorate as Upper Division Clerk. That was a working day and I had taken Half day Casual Leave for watching the day night semi final encounter. On reaching house first ball was about to bowl, rather shockingly India opted fielding after winning the toss.Venkatpathi Raju who was brilliant against Pak in the Quarter final was dropped and Ajay Sharma the right arm spinner was included in the squad. We felt pity for Raju who couldn’t control his joy in front of the T V camera on winning the previous match. He showed his two fingers and indicated that he will show it in the next match too. But for some reason he had to sit outside. We were worried about batting second in the turning track. Much for the surprise of the Indian fans Jaya Soorya and Kaluvitharana were out on consecuantive balls both caught at third man trying a wild heave at the ball pitched outside the off stump. India was much releaved to see the back of these two players because these two players sealed India’s hope in the league round. Thus the captain justified his decision to fetid first,Lanka was on the back foot and Indian hopes reached its peak. But India couldn’t keep the tempo going as Aravinda D silva and Co steered the team past 250 in the stipulated fifty overs thanks for some poor India bowling. Target looked getable, but I worried to see the ball turning and pitch report that it will turn much more during the later part of the match and it is always difficult to bat under light and to chase a target in a do or die match.
After the break I still remember that cloudy day and there was thunder and lightning and finally power supply failed much for my disappointment. Although India lost early wicket that of Siddhu India was chasing positively with Tendulkar going with great guns well supported by Manjrekar.India was approaching hundred at a reasonable average of 5 runs per over.Tendulkar was dismissed unfortunately stumped. Then started the procession of Indian batsmen Suddenly it happened what I was dreaded. Indian batsman were struggling to score,pitch started taking spin ,and the balls were seen beating the bat and Indian batsmen had no clue but to surrender. I was listening to Radio commentary with heart coming to my mouth,cursing the Indian batsmen deeply frustrated. India were down to 119 for 8.But as an ardent lover and follower of Indian team I was still hoping the impossible with Vinod Kambli at crease. Because cricket is a game of uncertainty I still hoped that India had a chance. But the Eaden Garden crowd thought otherway ,they misbehaved and caused to stop the match. Match was abandoned and Lanka was declared victorious.Vinod Kambli left the crease with tears.
It looked an ordinary cricket match as such things are common in the glorious game of uncertainty.
I analyesed the match several times and there was something that heartened me and still be leave that that was the worst match I remember India played ever since 1981 till date. I am not referring at the performance level but the way in which India surrendered despite home advantage, toss advantage and early break advantage. First of fall toss. Everybody who now about the Eden Garden wicket will choose to bat first especially in a day night match and this was absolutely fixed on the mind of all cricket lovers actually the toss advantage was handed over to Ranatunga.It was said that India was afraid of Jayasoorya and Kaluvitharana for their explosive batting and thought that they will seal the match just like they did in league round with their hara-kiri batting. This I thing was absolutely stupid. Because they could have done it even if they bat first. Secondly India added Ajay Sharma who was lacking match practice and was later alleged for his involvement in match fixing. I still remember Ajay was dropping the ball in the middle stump and turning it to down the leg side for a couple of boundaries to fine leg that helped Aravinda Disilva to settle down. Although Ajay was seen turning the ball appreciably he proved expensive and was seen offering some easy runs. The reason in support of his selection ahead of Raju was that he is a much better turner of the ball than Raju and he will exploit the turning track of Eden .But that was not to be. Another thing was that Azhar was seen completely relaxed during the match while all the players and cores of Indian supports were under tremendous tension. The captain was toggling with the ball in legs during the match.There were occassion when captain handed over the ball to his bowler with legs.That was in my opinion is not befitting a captain in a serious match. He was seen in a famous tourist destination at Mercara in South Canara on the very next day of the match with his beautiful girl friend Sangeetha as if it was pre planned.Kambli’s tear was actually symbolic of the tears of many many Indian Cricket lovers. Not only that world cup matches are followed by patriots also due to its wide coverage. As a cricket lover that was restless, wildest and darkest night I had. Power supply was not restored till the next day. I didn’t see the highlights of the match till date but the scene of Kambli leaving the field with tears I still keep in my memory as a dark patch in Indian Cricket. On hearing his revelation about the match I could reveal what I thought and suspected about the match.
I don’t know how much truth is there in the revelation but honestly hope to have a probe into the incident. Poor Amir was forced to bowl a no ball with the direction of the senior players and his career is at stake. But what about the possibility of players cheating and betraying a nation ?.......................!!!!!!!

Thursday, November 17, 2011

മൂരാച്ചി സദാനന്ദന്‍



നാട്ടുകൊരൊക്കെ പറയുന്നു സദാന്ദന്‍ ഒരു മൂരാച്ചിയാണെന്ന്.എന്തിനേറെ സദാനന്ദന്‍റെ ഭാര്യയും അതേ അഭിപ്രായക്കാരിയാണ്.രാവിലെ ഭാര്യയും ഏക സന്തതിയുമായി ഇറങ്ങിയിരിക്കുകയാണ് കക്ഷി.അതിരാവിലെ തന്നെ ബസ്സ് സ്റ്റോപ്പില്‍ എത്തി.കൂടെ ബസ്സ് കാത്തു നില്‍ക്കുന്ന ഒരുത്തന്‍ന്‍ രാവിലെ തന്നെ ഉന്മേഷവാനാകാന്‍ ഒരു സിഗററ്റെടുത്ത് കത്തിച്ചു.സുമുഖനായ ചെറുപ്പക്കാരനാണ്.ക്ലീന്‍ ഷേവ് അതി മനോഹരമായി വെട്ടി വച്ച മീശ.പുക വളരെ ശാസ്ത്രീയമായി വലിച്ച് വിടുകയാണ്.എല്‍ കെ ജി യി ല്‍പഠിക്കുന്ന മകന്‍വളരെ കുതൂഹലത്തോടെ ഇത് കാണുന്നുണ്ട്.സദാന്ദന്‍ അല്‍പം മാറി നിന്ന് പിറുപിറുക്കുകയാണ്.പൊതു സ്ഥലത്ത് പുക വലിക്കാന്‍ പടില്ലെന്നറിയില്ല.നാശം.നിങ്ങള് രാവിലെത്തന്നെ മൂരാച്ചി സ്വഭാവം പുറത്തെടുക്കല്ലെ.ഭാര്യ മുന്നറിയിപ്പ് നല്‍കി,അല്ലേലും ഭാര്യയ്ക്ക് പേടിയാ.ഒന്നിച്ച് പോയാല്‍ സദാനന്ദന്‍ എന്തെങ്കിലും പ്രശ്നം ഒപ്പിക്കും.പുറപ്പെടുന്നതിന് മുന്നോടിയായി ഭാര്യ ഉറപ്പ് വാങ്ങിയാതാണ്.പ്രശ്നങ്ങളൊന്നും ഉണ്ടാക്കുകയില്ലെന്ന്.സദാനന്ദന്‍ മോന്‍റെ കൈപിടിച്ച് വലിച്ച് കുറച്ച് ദൂരെ മാറി നിന്നു.യുവാവ് ഒരു ചെറു പുഞ്ചിരിയോടെ നല്ല സ്മാര്‍ട്ടായി പുകവിടുകയാണ്.
ബസ്സ് സ്റ്റോപ്പിലെത്തി കുറേ പേര്‍ ഇറങ്ങാനുണ്ട്. യുവാവ് സിഗററ്റ് കുറ്റി ഒന്നു കൂടി ആഞ്ഞ് വലിച്ച് തന്‍റെ കൈയ്യിലുള്ള പത്രം അകത്തെ ഒരൊഴിഞ്ഞ സീറ്റിലേയ്ക്കിട്ടു.ഇത് കണ്ട് ഭാര്യ പറഞ്ഞു ഈ ബാഗ് അകത്തേയ്ക്കിട്ട് ഒരു സീറ്റ് പിടിച്ചോളൂ.വേണ്ട... സദാന്ദന്‍ പറഞ്ഞു അകത്ത് സീറ്റ് കിട്ടാത്ത ആരെങ്കിലും ഉണ്ടാകും.നമുക്ക് സീറ്റുണ്ടെങ്കില്‍ ഇരിക്കാം.തള്ളി കയറി അകത്തെത്തി സദാനന്ദന്‍ തലങ്ങും വിലങ്ങും സീറ്റിനായി നോക്കി സീറ്റ് ഒഴിവില്ല.യുവാവ് വളരെ സ്മാര്‍ട്ടായി ഒരു സീറ്റില്‍ഇരിക്കുന്നു.വേറൊരു സീറ്റില്‍ ഒരു ബാഗിരിക്കുന്നു.സദാനന്ദന്‍ അടുത്തിരുന്ന വ്യക്തിയോട് ചേദിച്ചു.ആളുണ്ടോ.ഡോറിന്‍റെ ഭാഗത്തേയ്ക്ക് നോക്കിക്കൊണ്ട് അയാള്‍ ഉണ്ടെന്ന് പറഞ്ഞു.ബസ്സ് ഡബിള്‍ബെല്ലടിച്ച് വിട്ടപ്പോള്‍ ബാഗിനടുത്തിരുന്നയാള്‍ഒന്നും കൂടി ചുറ്റും നോക്കിക്കൊണ്ട് ബാഗെടുത്ത് സദാനന്ദനോട് ഒരൌദാര്യം പോലെ ഇരുന്നോളാന്‍പറഞ്ഞു.ഇത് അയാള്‍ക്ക് വേണ്ടപെട്ടവരും പരിചയക്കാരും ആരും ഇല്ലെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം.സദാനന്ദന് ദേഷ്യം നുരഞ്ഞു കയറുന്നുണ്ട്.അയാള്‍ ഇരുന്നില്ല.ഭാര്യയെയും ഇരിക്കാന്‍ അനുവദിച്ചില്ല.കണ്ടക്ടര്‍ വിളിച്ചു പറയുന്നുണ്ട് ഇരിന്നോ മാഷെ.സദാനന്ദന്‍ ഇരിക്കാത്തതിനാലും ലേഡീസ് സീറ്റിന് തൊട്ട് പിന്നിലുള്ള സീറ്റായതിനാലും പ്രത്യക്ഷത്തില്‍പൂവാലില്ലാത്ത ഒരു യുവാവ് ആ സീറ്റില്‍ വന്നിരുന്നു.ഒഴിവ് വന്ന സീറ്റില്‍ സദാനന്ദന്‍ഇരുന്നു.അമര്‍ഷത്തോടെ മുഖവും വീര്‍പ്പിച്ചിരുന്ന സദാനന്ദന്‍റെ അടുത്ത് കണ്ടക്ടര്‍എത്തിയത് അറിഞ്ഞില്ല. മാഷെ ടിക്കറ്റ്.ഞാന്‍ മാഷല്ല.ഞാന്‍ കളക്ടറേറ്റിലെ ഒരു ഗുമസ്തനാണ്.പറയാതിരിക്കാന്‍ കഴിഞ്ഞില്ല.സീറ്റ് കിട്ടാതെ മോനെയും കൊണ്ട് തൂങ്ങി നില്‍ക്കുന്ന ഭാര്യ ഭര്‍ത്താവിന്‍റെ സ്വരം മാറുന്നത് ശ്രദ്ധിച്ചു.അതൊരു വിളിക്കുന്ന സ്റ്റൈലല്ലേ മാ....കണ്ടക്ടര്‍ പൂര്‍ത്തീകരിച്ചില്ല.....സാറെ.മുന്നില്‍ നിന്ന് ഭാര്യ ദയനീയമായി നോക്കുന്നുണ്ടായിരുന്നു.പതിനേഴ് രൂപ ടിക്കറ്റിന് സദാനന്ദന്‍ ഇരുപത് രൂപ കൊടുത്തു.രണ്ടു രൂപയുണ്ടോ.കണ്ടക്ടറുടെ ചോദ്യം.ഇല്ല.ബാക്കി മൂന്ന് രൂപ കിട്ടണമെങ്കില്‍രണ്ട് രൂപ കൊടുക്കണം.രണ്ട് രൂപയില്ലെങ്കില്‍ ബാക്കി കിട്ടില്ല.ബാക്കി തരാം എന്ന് പറഞ്ഞ് കണ്ടക്ടര്‍ര്‍ നടന്ന് നീങ്ങി..കണ്ടക്ടറുടെ ബാഗ് കിലുങ്ങുന്നുണ്ട്.ചില്ലറയില്ലാഞ്ഞിട്ടല്ല.ഇറങ്ങുന്നതിന് മുമ്പ് എന്തായാലും ബാക്കി ചോദിച്ച് വാങ്ങണം.ബസ്സ് മുന്നോട്ട് നീങ്ങി ഇതിനിടയില്‍ ഭാര്യയ്ക്കും സീറ്റ് തരപ്പെട്ടു.റെയില്‍വെ സ്റ്റോപ്പെത്തിയപ്പോള്‍ സദാനന്ദനും ഭാര്യയും മോനും ഇറങ്ങി.ബസ്സ് വിടുമെന്നായപ്പോള്‍ സദാനന്ദന്‍ ബാക്കി പൈസ ചോദിച്ചു.ഓട്ടം തുടങ്ങിയ ബസ്സില്‍ നിന്നും കണ്ടക്ടര്‍ മൂന്ന് രൂപ എറിഞ്ഞു കൊടുത്തു.നേരത്തെ ചോദിച്ചൂടെ മാഷെ....അവന്‍റെ ഒരു....ഭാര്യയുടെ സാന്നിദ്ധ്യം രാവിലെ കൊടുത്ത ഉറപ്പ് സദാനന്ദനെ ഓര്‍മ്മിപ്പിച്ചു.നാണയത്തുട്ടുകള്‍ പെറുക്കിയെടുക്കന്നതിനിടെ ഭാര്യ പറഞ്ഞു.മൂന്ന് രൂപയ്ക്ക് വേണ്ടീട്ട് ബാക്കി ചോദിക്കണ്ടായിരുന്നു.സദാനന്ദന് മറുപടി നല്‍കണമെന്നുണ്ടായിരുന്നു.മൂന്ന് രൂപ പിന്നെ നിന്‍റെ ത...എല്ലാം ഉള്ളിലൊതുക്കി.തന്‍റെ മൂരാച്ചിത്വം പുറത്ത് ചാടാതിരിക്കാന്‍ സദാനന്ദന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
ട്രെയിന്‍ വരാന്‍പതിനഞ്ച് മിനിട്ടുണ്ട്.പക്ഷെ നീണ്ട ക്യൂ ആണ്.ബ്ലോക്കായ ബെല്ല് കേട്ടപ്പോള്‍ സദാനന്ദന്‍ ടിക്കറ്റ് കൌണ്ടറിന്‍റെ അടുത്തെത്തിയിരുന്നു.അപ്പോഴാണ് കൂളിംഗ് ഗ്ലാസ്സ് വച്ച് സ്മാര്‍ട്ടായ ഒരു പയ്യന്‍ സദാനന്ദന്‍റെ അടുത്ത് വന്ന്,ചേട്ടാ കോഴിക്കോടേയ്ക്ക് ഒരു ടിക്കറ്റെടുക്ക്വോ.സദാനന്ദന്‍ നിഷേധ രൂപത്തില്‍ തലയാട്ടി.ഇത്രയും ആള്‍ക്കാര് ക്യൂ നിക്കുമ്പഴാ.സദാനന്ദന്‍ പണ്ടാണെങ്കില്‍അത് പുറത്ത് പറഞ്ഞേനെ.പക്ഷെ പയ്യന്‍ പിന്‍വാങ്ങിയില്ല.സദാനന്ദന്‍റെ തൊട്ട് മുന്നില്‍നില്‍ക്കുന്ന വ്യക്തി. പയ്യന് ടിക്കറ്റെടുത്ത് കൊടുത്തു.പുറകില്‍ ആര്‍ക്കും ഒരു ചേതവുമില്ലേ എന്ന് സദാനന്ദന്‍ നോക്കി ആരും പ്രതികരിക്കുന്നില്ല.പയ്യന്‍ ഇപ്പോഴെങ്ങിനിരിക്കുന്നു.എന്ന് പറഞ്ഞില്ല പകരം വശ്യമായി സദാനന്ദനെ നോക്കി ചിരിച്ചു.ഭാര്യ ഇതെല്ലാം കണ്ട് കൊണ്ട് അല്‍പം അകലെ നില്‍ക്കുന്നുണ്ട്.നിങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാമായിരുന്നില്ലെ.എന്നഭാവത്തില്‍.
ട്രെയിനെത്തി പാസഞ്ചര്‍ വണ്ടിയാണ്.തിരക്കില്ല.നീളമുള്ള സീറ്റില്‍ സദാനന്ദന്‍റെ കൊച്ച് കുടുംബം ഇരുന്നു.മുന്‍സീറ്റില്‍ആരൊക്കെയോ വന്നിരിക്കുന്നുണ്ട്.ട്രെയിനിലെ യാത്രക്കാരോട് കമ്പനിയാകുന്ന സ്വഭാവം സദാനന്ദനില്ലാത്തതിനാല്‍ അയാള്‍കണ്ണടച്ച് ഉറക്കം ഭാവിച്ച് ഇരുന്നു.കുടുംബ സമേതം യാത്ര ചെയ്യുമ്പോള്‍ അതാണ് നല്ലത്.മുന്‍വശത്ത് ലോകത്തിലുള്ള ഏകദേശം എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.ചര്‍ച്ചാ വിഷയം ഒരു കുടുംബം തങ്ങളുടെ അടുത്ത് ഇരിക്കുന്നു എന്ന വിഷയം വിസ്മരിച്ചു കൊണ്ടാണ്.അംഗങ്ങള്‍ പലതരത്തിലുള്ള ചിരികള്‍കൊണ്ട് അവതരണ പരിപാടിയ്ക്ക് കൊഴുപ്പേകുന്നുണ്ട്.തനിക്കിതൊന്നും ഇഷ്ടപ്പെടില്ലെന്ന് അറിയവുന്ന ഭാര്യ ചെവിയില്‍ പറഞ്ഞു.ട്രെയിനല്ലെ പല തരത്തിലുള്ള ആള്‍ക്കാര്‍കാണും.എന്നാലും മുന്നില്‍ഫാമിലി ഉണ്ടെന്നുള്ള ബോധം വേണ്ടെ സദാനന്ദന്‍പിറുപിറുത്തു..അപ്പോഴാണ് പത്രക്കാരന്‍ പത്രവും കൊണ്ട് വന്നത്.മാതൃഭൂമി പത്രം വാങ്ങി സദാനന്ദന്‍ വായന തുടങ്ങി.ചര്‍ച്ച ക്കാര്‍ചര്‍ച്ച നിര്‍ത്തി പത്രത്താളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ട്.ജനലിലൂടെ പ്രകൃതി ദൃശ്യങ്ങള്‍ആസ്വദിച്ച മോന്‍ചായയുടെ ശബ്ദം കേട്ടപ്പോള്‍ചായവേണമെന്ന് വാശിപിടിക്കാന്‍ തുടങ്ങി.പത്രം ഭാര്യയുടെ കൈയ്യില്‍ കൊടുത്ത് അപ്പുറത്തെ ജനാലയിലൂടെ സദാനന്ദന്‍ ചായ വാങ്ങി വന്നു.ചായ തണുപ്പിച്ച് മോന് കൊടുത്ത് പത്രം അന്വേഷിച്ചപ്പോള്‍ ഭാര്യ ദൃഷ്ടി മുന്‍വശത്തേക്ക് പായിച്ചു.അതെ..... പത്രം മുമ്പിലിരിക്കുന്നവര്‍ കൈക്കലാക്കിയിരിക്കുന്നു.താന്‍ ഒരു പേജുപോലും വായിച്ചിരുന്നില്ല.ഞാന്‍കൊടുത്തതാ.ഭാര്യ കുറ്റം ഏറ്റെടുത്തു.മുന്നിലെ ചര്‍ച്ച പത്രം അടിസ്ഥാനമാക്കിയായി.രാഷ്ട്രീയം,സ്പോര്‍ട്സ്,വാണിഭം.ടി വി ന്യൂസ് റീഡറെക്കാളും ആധികാരികമായ കമന്‍റുകള്‍എന്തൊരറിവറിവ് ?....... ഭാര്യ ആഭാഗത്തേയ്ക്ക് നോക്കുന്നില്ലെങ്കിലും നന്നായി ആസ്വദിക്കുന്നതായി തോന്നി.നിങ്ങള്‍ പത്രം വായിച്ചിട്ടെന്താ എന്ന മട്ടില്‍ഭാര്യ സദാനന്ദനെ നോക്കി.എന്തൊക്കെയോ പറയണമെന്നുണ്ട്.സദാനന്ദന്‍ വീണ്ടും ഉള്‍വലിഞ്ഞു.സദാനന്ദന്‍ വീണ്ടും കണ്ണുകള്‍അടച്ചു.അയാള്‍ തന്നിലേക്ക് ഉള്‍വലിഞ്ഞു.മാറി വരുന്ന സമൂഹവും പരിസ്ഥിതിയുമായി സാമരസ്യപെടുന്നതിനായി അയാള്‍പഞ്ചേന്ദ്രിയങ്ങളെയും ശരീരത്തിന്‍റെ പ്രത്യക കേന്ദ്രത്തിലേയ്ക്ക് ആവാഹിക്കാന്‍ ശ്രമിച്ചു.മുകളിലെ ബര്‍ത്തില്‍ ഇരിക്കുന്ന പാണ്ടിചെക്കന്‍റെ ചൈനീസ് സെറ്റില്‍ നിന്ന് ഒരു പാട്ട് കുത്തിയൊലിച്ച് വന്നു.ഇല്ലാ പെണ്ണെ നിന്നെ പിടിവില്ല.കൊന്നാലും നിന്നെ ഞാന്‍ പിടിവിടില്ല.എല്‍ കെ ജി ക്കാരനെയും പാട്ട് ഹരം പിടിപ്പിച്ചു. അവന്‍ കൂടെ പാടാന്‍ തുടങ്ങി.ടീച്ചര്‍ ക്ലാസ്സില്‍ പഠിപ്പിച്ച പാട്ടാണത്രെ.മൂരാച്ചി സദാനന്ദന്‍ പതുക്കെ പാട്ടിനൊത്ത് വിരലനക്കാനും തലയാട്ടാനും തുടങ്ങി.വണ്ടി പിന്നെയും മുന്നോട്ട് കുതിച്ചു.

Monday, November 14, 2011


സൌമ്യ വധക്കേസില്‍ തൃശൂരിലെ അതിവേഗ കോടതി പ്രതി ഗോവിന്ദചാമിയ്ക്ക് വധശിക്ഷ വിധിച്ചത് മാധ്യമങ്ങളും പൊതു സമൂഹവും സ്വാഗതം ചെയ്തിരിക്കുന്നു.അത്യന്തം നിഷ്ഠൂരവും പൈശാചികവുമായ പ്രതിയുടെ ചെയ്തിയ്ക്ക് അര്‍ഹിച്ച ശിക്ഷതന്നെ ലഭിച്ചിരിക്കുന്നു.പാവപ്പെട്ട കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ ആശയും ആകാംക്ഷകളും സ്വപ്നങ്ങളും ആ പൈശാചികതയ്ക്ക് മുന്നില്‍ തകര്‍ന്ന് തരിപ്പണമായി. പെണ്‍ കുട്ടിയുടെ മാതാവിനും സഹോദരനും ഇത് താങ്ങാവുന്നതിലേറെയാണ്.ആ വേദന കേരള സമൂഹം ഏറ്റെടുത്തതിന്‍റെ നിദര്‍ശനമാണ് പ്രതിയ്ക്ക് ശിക്ഷ ലഭിച്ചതറിഞ്ഞുള്ള ഈ ആഹ്ലാദം.സമൂഹത്തിലെ ദുര്‍ബലരും നിരാലംബരുമായ വിഭാഗങ്ങള്‍ക്ക് ഈ വിധി ആശ്വാസദായകമാണ്.വധശിക്ഷ പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെങ്കിലും പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കുമ്പോഴാണ് പരാതിക്കാര്‍ക്ക് നീതി ലഭിക്കുക.
കുടുംബത്തിന് താങ്ങാകുന്നതിന് സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ ജോലി ചെയ്യാന്‍വിധിക്കപ്പെടുന്നവര്‍,രാത്രിയുടെ യാമങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന പെണ്‍കുട്ടികള്‍,കാമാതുരമായ കണ്ണുകള്‍ക്കു മുന്നില്‍ നിസ്സഹായരായി പകച്ചു നില്‍ക്കേണ്ടിവരുന്ന പെണ്‍കുട്ടികള്‍,നെഞ്ചിലേറ്റി ലാളിച്ച് വളര്‍ത്തിയ മക്കളെ ജോലിയ്ക്ക് വിടേണ്ടിവരുന്ന മാതാപിതാക്കള്‍,വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ ആശങ്കകള്‍,ഇവരുടെ എല്ലാം വികാരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ജഡ്ജ് ശ്രീ രവീന്ദ്രബാബു വിധി പ്രസ്താവിച്ചിരിക്കുന്നത്.
എവിടെയൊക്കെയോ നമ്മെ ചിന്തിപ്പിക്കുന്ന പലതും ഈ വിഷയിത്തില്‍ ഒളിഞ്ഞിരിക്കുന്നു.ട്രെയിനിലെ യാത്രകള്‍ തന്നെ എടുത്താല്‍,എന്തൊക്കെ വൈകൃതങ്ങളാണ് കണ്ടുവരുന്നത്.സ്ത്രീകളുടെ സാന്നിദ്ധ്യത്തിനനുസരിച്ച് കംപാര്‍ട്ട്മെന്‍റുകള്‍,തിരഞ്ഞെടുക്കുന്ന പുരുഷന്‍മാര്‍,അടുത്തിരിക്കുമ്പോള്‍ സ്പര്‍ശിക്കാനായി നീണ്ട് വരുന്ന കൈകാലുകള്‍,ഇമവെട്ടാതെ തുറിച്ച് നോക്കുന്ന കാമാതുരമായ കണ്ണുകള്‍.ഇതൊക്കെ തിങ്ങി നിറഞ്ഞ ട്രെയിനിലെ കാഴ്ചയാണ്.ഇക്കുട്ടര്‍ക്ക് പ്രായ ഭേദമില്ല.ചെറുപ്പക്കാരും മദ്ധ്യ വയസ്കരും വൃദ്ധരും മാന്യതയുടെ മൂടുപടമണിഞ്ഞവരും.ഏതു വിഭാഗത്തില്‍ നിന്നും വേണമെങ്കിലും ഇത് പ്രതീക്ഷിക്കാം.ഈ വൈകൃതങ്ങള്‍ക്ക് സ്ത്രീയുടെ കൂടെയിരിക്കുന്ന ഭര്‍ത്താവിന്‍റെയോ അമ്മയുടെയോ കുട്ടികളുടെയോ സാന്നിദ്ധ്യം ഒരു തടസ്സമാകുന്നില്ല.ഇക്കൂട്ടര്‍ കൂടുതല്‍ പൈശൈചിക തലങ്ങളിലേയ്ക്ക് കടക്കാതിരിക്കുന്നത് ധൈര്യക്കുറവുകൊണ്ടാകാം,ഭവിഷ്യത്തുകള്‍ ആലോചിച്ചിട്ടാകാം.ട്രെയിനിലും ബസ്സിലും സ്ഥിരം യാത്രചെയ്യുന്നവര്‍ക്ക് ഇത് ഒരു സാധാരണ സംഭവമായി തീര്‍ന്നിരിക്കുന്നു.ഒച്ചപാടും ബഹളവും വേണ്ട എന്ന് വിചാരിച്ച് പലരും ഇത് സഹിക്കുന്നു.ചുരുക്കം ചിലര്‍ പ്രതികരിക്കുന്നു.പ്രതികരിച്ചാല്‍ വലിയ വാര്‍ത്തയായി.ആ വാര്‍ത്ത പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ച് കൂടുതല്‍,നാണക്കേടിലേയ്ക്ക് തള്ളി വിടുന്നു.
ഇത് ഒരു ചെറുകഥയാണെങ്കില്‍ ഗോവിന്ദചാമിയുടെ ചെയ്തികള്,ഒരു നോവലായി പരിഗണിക്കാം.ഒഴിഞ്ഞ കംപാര്‍ട്ട്മെന്‍റില്‍,അബലയും നിസ്സഹായയുമായ ഒരു പെണ്‍കുട്ടി.പല തവണ ശിക്ഷകള്‍ ഏറ്റു വാങ്ങി.ഒന്നും നഷ്ടപ്പെടാനില്ല.തന്‍റെ ഉള്ളിലുറങ്ങുന്ന പൈശാചികത കെട്ടു പൊട്ടിച്ച് പുറത്തുവരാന്‍ ഇത്രയൊക്കെ മതി.പക്ഷെ അതിന് ഇത്ര പെട്ടെന്ന് ഇത്ര വലിയ ശിക്ഷ ഗോവിന്ദചാമി പോലും പ്രതീക്ഷിച്ചിരിക്കില്ല.ഇത്തരം തെറ്റു ചെയതയാള്‍ക്ക് പരമാവധി ശിക്ഷ തന്നെ ലഭിയ്ക്കണം.അതിലുപരി ആ ശിക്ഷാ നടപടി വഴിതെറ്റി പോകുന്ന സമൂഹത്തിന് വഴികാട്ടിയാകണം.ശിക്ഷാ വിധിയെ ആഹ്ലാദാരവങ്ങള്‍ കൊണ്ട് സ്വീകരിക്കുമ്പോഴും,പ്രതിയെ ചെരുപ്പെടുത്തെറിയുമ്പോഴും,ആക്രോശിക്കുമ്പോഴും പരിഷ്കൃതമായ നമ്മുടെ സമൂഹത്തിന്‍റെ ശ്രദ്ധ സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറേണ്ടതിലേയ്ക്കും കൂടി ആകര്‍ഷിക്കപ്പെടേണ്ടതുണ്ട്.നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ പേരില്‍,മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കൈകടുത്തുന്ന ചെയ്തികളില്‍ നിന്ന് മുക്തമായെങ്കിലേ ഒരു സമൂഹത്തെ പരിഷ്കൃത സമൂഹമായി അംഗീകരിക്കാന്‍ കഴിയുകയുള്ലൂ.
അതോടൊപ്പം ഉണ്ണിയേശുവിനെയും ബ്രൂട്ടസിനെയും വരയ്ക്കാനായി മാതൃകകള്‍ അന്വേഷിച്ച് നടന്ന ചിത്രകാരന്‍,മാതൃകയായി ഒരു വ്യക്തിയെ തന്നെ കണ്ടെത്തിയ കഥയുടെ സാരവും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.നിഷ്കളങ്കതയുടെയും നൈര്‍മല്യത്തിന്‍റെയും പ്രതിരൂപമായ കൊച്ചു കുട്ടി,സമൂഹത്തില്‍ വളര്‍ന്ന് വലുതായി തിന്മ നന്മകളിലൂടെ സഞ്ചരിച്ച് അവസാനം ക്രൂരതയുടെയും പൈശാചികതയുടെയും പ്രതിരൂപമായി മാറുന്നു.എല്ലാ ക്രൂരതയ്ക്ക് പിന്നിലും കരുണാര്‍ദ്രവും കരളലിയിപ്പിക്കുന്നതുമായ കാരണങ്ങളുമാണ്ടാകാം ഗോവിന്ദചാമിയെ പോലുള്ളവരെ സ്വഭാവ രൂപീകരണം നടത്തുന്നത് നമ്മുടെ സമൂഹം തന്നെയാണ്.ഇല്ലായ്മയുടെയും അവഹേളനകളുടെയും ഒറ്റപെടുത്തലുകളുടെയും സ്വാര്‍ത്ഥതയുടെയും ലോകത്തോട് പ്രതികാര മനസ്ഥിതിയും പുച്ഛവും ഒരു ക്രമിനലിന് തോന്നിയേക്കാം.വിധിയെ പുച്ഛത്തോടെ ചിരിച്ചു തള്ളിയ ഗോവിന്ദചാമിയുടെ വികാരവും അതുതന്നെയായേക്കാം.
സമൂഹത്തില്‍ ഇത്തരം ഗോവിന്ദചാമികള്‍,ഉണ്ടാകാതിരിക്കട്ടെയെന്നും തിന്മകളൊഴിഞ്ഞ് നന്മ നിറയെട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം

Friday, November 11, 2011

യാഥാര്‍ത്ഥ്യബോധത്തിന്‍റെ മിന്നല്‍ പിണരുകള്‍



പരശു റാം എക്സ്പ്രസ്സ് കണ്ണൂര്‍ വിട്ടപ്പോള്തി്രക്കൊഴിഞ്ഞിരുന്നു.സൈഡ് സീറ്റില്‍ ഇരുന്നപ്പോള്‍ തണുത്ത കാറ്റടിക്കുന്നുണ്ടയിരുന്നു.മഴ അടുത്തെവിടെയോപെയ്യുന്നുണ്ട്.രാവിലെ റെയില്വെ് സ്റ്റേഷനില്‍ ബൈക്ക് നിര്ത്തിായിട്ട് പുറപ്പെട്ടതാണ്.ട്രെയിനിറങ്ങി താമസസ്ഥലം വരെ 10 കിലോമീറ്റര്‍ ദൂരമുണ്ട് മഴയാണെങ്കില്‍ ബുദ്ധിമുട്ടും.രാത്രി എട്ടു മണിയോടെ സ്റ്റേഷനില്‍ എത്തിയപ്പെള്‍ ആശ്വാസമായി മഴയില്ല ബൈക്ക് സ്റ്റാര്ട്ട്ല ചെയ്ത് യാത്ര തുടര്ന്ന്യ പത്ത് മിനിട്ടായിക്കാണും. വീണ്ടും തണുത്ത കാറ്റ്. അകലെ മിന്നലിന്റെ‍ തുടക്കം.ചെറുതായി ചാറുന്നുണ്ടോ എന്ന് സംശയം ബൈക്കില്‍ പെട്രോള്‍ കമ്മിയാണ്.ഏതായാലും ലക്ഷ്യസ്ഥാനം വരെ എത്താന്‍ വേണ്ട പെട്രോള്ഉിണ്ട്ച്ചു.ഇനിയിപ്പോള്‍ പെട്രോള്‍ അടിക്കണമെങ്കില്‍ അഞ്ചു മിനിട്ട് നേരം വേണം ആനേരത്ത് പെട്ടെന്ന് വണ്ടിവിട്ടാല്‍ മഴയ്ക്ക്മുമ്പ് വീട്ടിലെത്താം.ഒന്നോ രണ്ടോ മഴത്തുള്ലികള്‍ ശരീരത്തില്‍ പതിച്ചതായി തോന്നി അതെ മഴയുടെ പുറപ്പാടാണ്.ഞാന്‍ വേഗത കൂട്ടി.അത് സംഭവിക്കുകതന്നെ ചെയ്തു ശക്തമായ മഴ......ഞാന്‍ മഴയത്ത് തന്നെ യാത്ര തുടരാന്‍ തീരുമാനിച്ചു.പക്ഷെ മഴ പൂര്വാനധികം ശക്തി പ്രാപിച്ചു.മുമ്പില്‍ ഒന്നും തന്നെ കാണുന്നില്ല.കൂരിരുട്ടും എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റും അതികഠിനമായ മഴയും.ശരീരത്തില്‍ കല്ല് വാരിയെറിയുന്നതുപോലെ ശക്തമായി മഴപെയ്യുകയാണ്.രക്ഷയില്ല വണ്ടി നിര്ത്തി അടുത്തു കണ്ട വെയിറ്റിംഗ് ഷെഡ്ഡില്‍ കയറിനിന്നു.തെരുവ് വിളക്കിന്റെങ വെളിച്ചത്തില്‍ വെയിറ്റിംഗ് ഷെഡ്ഡിന്റെം പേര് ഞാന്വാലയിച്ചു. ഗ്രീന്‍ സ്റ്റാര്‍ ബസ് വെയിറ്റിംഗ് ഷെഡ് .മഴ ഒന്നു കൂടി ശക്തമായി. ഇടി ആരംഭിച്ചു.മിന്നല്‍ ബസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ ഇരുവശത്തും അടിയ്ക്കുന്നുണ്ട്.പെട്ടെന്നതാ അതി ശക്തമായ മിന്നല്‍ എന്റെല ഉള്ള് ഒന്ന് പിടഞ്ഞു.ഇടിയെതുടര്ന്ന്ത കറണ്ടും പോയി ചുറ്റും ഒന്നും കാണാനില്ല.ഇടയ്ക്ക് വരുന്ന മിന്നല്‍ വെളിച്ചമല്ലാതെ ഒന്നും കാണാനില്ല.മഴ കുറയുന്ന ലക്ഷണമില്ല ഇടി ഏതു നിമിഷവും ഞാന്‍ നില്ക്കു ന്ന ഇരുമ്പ് ഷെഡ്ഡില്‍ പതിക്കുമെന്ന് തോന്നിച്ചു.ഒരു ബസ്സ് വന്ന് നിന്നു അതില്‍ നിന്ന് രണ്ട് ചെറുപ്പക്കാര്‍ പുറത്തുവന്നു.ഇടിയുടെ ശബ്ദത്തില്‍ അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു.യാ അള്ളാ.....യെന്ത് ഇടി ഇഷ്ടാ......അവര്‍ ഭയം കൊണ്ട് നിലവിളിച്ചതാണ്.എനിക്ക് അല്പം് ആശ്വാസമായി ഒരു കൂട്ടായല്ലോ.പക്ഷെ ഇരുമ്പ് ഷെഡ്ഡിന് കീഴെ നില്ക്കു ന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ടാകണം അവര്‍ മഴയത്ത് എങ്ങോ ഓടി മറഞ്ഞു.വീണ്ടും ഞാന്‍ വീണ്ടും തനിച്ചായി.എന്റെ് ചിന്തകള്‍ കാട് കയറാന്തുുടങ്ങി.ഇവിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വര്ഗീായ സംഘര്ഷം് ഉണ്ടായത്.ഹിന്ദുക്കളും മുസ്ലീംങ്ങളും പരസ്പരം ചേരി തിരിഞ്ഞ് ആക്രമിച്ചു.രാഷ്ട്രീയ പ്രശ്നം ക്രമേണ വര്ഗീായ പ്രശ്നമായി മാറുകയായിരുന്നു.വീടുകളും കടകളും പരസ്പരം എറിഞ്ഞുതകര്ത്തുക.തലേ ദിവസം വരെ സൌഹൃദത്തോടെ കഴിഞ്ഞവര്‍ പരസ്പരം കണ്ടാല്‍ സംശയത്തോടെ വീക്ഷിക്കുകയായി.പള്ളികളും അമ്പലങ്ങളും ആക്രമിക്കപ്പെട്ടു.മുഖം മൂടി അണിഞ്ഞ കുട്ടിപട്ടാളം നാട്ടില്‍ ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചു.ആ നാട്ടില്‍ ഉദ്യോഗസ്ഥനായ എന്നോട് ഈ വിവരം വര്ണ്ണിണക്കുമ്പോള്ചിാലരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.രാഷ്ട്രീയ ചായ്വുള്ളവര്‍ പോലും കൈമലര്ത്തു കയാണ്.ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല.പുറത്തുനിന്ന് ആരൊക്കെയോ വന്ന് പ്രശ്നമുണ്ടാക്കുകയാണ്.ഇതൊക്കെ ചിന്തിച്ച് എനിക്ക് എങ്ങനെയെങ്കിലും മഴയൊന്ന് നിന്ന് കിട്ടിയാല്‍ മതിയെന്നായി.സംഘര്ഷുത്തിന് കഴിഞ്ഞദിവസങ്ങളില്‍ അയവ് വന്നിട്ടുണ്ടെങ്കിലും അവിടെ കൂടുതല്നേടരം നില്ക്കു ന്നത് പന്തിയല്ലെന്ന് എനിക്ക് തോന്നി.കൊടും മഴയത്ത് ഇടിമിന്നല്ലിന്റെ അകമ്പടിയോടെ ഞാന്‍ ബൈക്ക് സ്റ്റാര്ട്ട്ല ചെയ്തു മുമ്പോട്ട് പോയി.ഒരുതരത്തിലും മുന്നേറാന്‍ കഴിയുന്നില്ല വണ്ടി ഏതെങ്കിലും കുഴിയില്‍ വീണു പോകുമോ എന്ന് പോലും സംശയം തോന്നി.വാച്ചും മൊബൈലും നനഞ്ഞ് നാനാവിധമായി ദേഹമാസകലം നനഞ്ഞു.വണ്ടി വീണ്ടും ഒരു ഷെഡ്ഡിന് സമീപം നിര്തിോ .
ഷെഡ്ഡില്‍ ഏതാനം പേര്നിനല്ക്കുന്നതായി കണ്ടു.ഷെഡ്ഡില്‍ ഒരാള്ഒ രു കൊച്ചു കുട്ടിയെ തോളത്ത് വച്ച് നില്ക്കു്കയാണ്.ഷെഡ്ഡിന്റെ മറ്റേ ഭാഗത്ത് ഒരു യുവ ദമ്പതികള്‍ നില്ക്കു കയാണ്. മിന്നലിന് ഒട്ടും കുറവ് വന്നിട്ടില്ല. മിന്നല്വെോളിച്ചത്തില്‍ മാത്രമാണ് മറ്റുള്ലവരെ കാണാന്‍ കഴിയുന്നത്.പെണ്കുാട്ടി ഒരോ പ്രാവശ്യം മിന്നല്വ്രുമ്പോഴും വാവിട്ട് നിലവിളിക്കുകയാണ്.തന്റെു ഭര്ത്താലവിനെ മുറുകെ പിടിച്ചിരിക്കുകയാണ്.ചെറുപ്പക്കാരനാണെങ്കില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ച് നില്ക്കുകകയാണ്.കുട്ടി നല്ല ഉറക്കമാണ്.അയാള്‍ ഭാര്യ വീട്ടില്പോചയതാണ്.കുട്ടി കൂടെ വരുന്നെന്ന് വാശിപിടിച്ചപ്പെള്‍ കൂടെ കൂട്ടിയാതണെന്നും ഇവിടെ എത്തുമ്പോള്‍ യാത്ര തുടരാന്‍ നിവൃത്തില്ലാതെ ഷെഡ്ഡില്ക്യറിയതാണെന്നനും അയാള്പ്റഞ്ഞു.നമുക്കിനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം ഇനി ഭഗവാന്റൊ കൈയ്യിലാണെന്നും അയാള്പ്റഞ്ഞു പറഞ്ഞു തീര്ന്നിെല്ല ഏകദേശം പത്തു മീറ്റര്‍ അകലെ ഭീകര ശബ്ദവുമായി ഇടി പൊട്ടി.പെണ്കുെട്ടി ഉച്ചത്തില്നിഞലവിളിച്ചു.പക്ഷെ കൊച്ചുകുട്ടി ഉറക്കമുണര്ന്നി ല്ല.നവ ദമ്പതികള്‍ കല്യാണത്തിന്റെദ വിരുന്നിന് പോയി വരുന്ന വഴിയാണ്.ഈ അടത്തയിടയാണ് അവരുടെ കല്യാണം കഴിഞ്ഞത്.മധുവിധു കാലമാണ്.പെണ്കു്ട്ടി ബുര്ക്കായാണ് ധരിച്ചിരുന്നത്.അവരുടെ വേഷ ധാരണത്തില്നിവന്ന് അവര്‍ മുസ്ളീമാണെന്നും കുഞ്ഞിനെയും കൊണ്ട് നില്ക്കുവന്ന വ്യക്തിയുടെ സംസാരത്തില്നിനന്ന് അയാള്‍ ഹിന്ദുവാണെന്നും മനസ്സിലായി.ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിനിടയിലും ഞങ്ങള്‍ പരസ്പരം സംഭാഷണത്തിലേര്പെന് ട്ടു.അങ്ങേയറ്റം സൌഹൃദ തലങ്ങിലേക്ക് നീങ്ങിയ സംഭാഷണത്തിനിടയില്‍ ജീവിതത്തിന്റെര നിസ്സാരതയെ ഓര്മ്മി പ്പിച്ചു കൊണ്ട് ഇടിയും മിന്നലും വന്നു കൊണ്ടിരുന്നു.മിന്നലിന് അല്പംത ശമനം വന്നു എന്ന് തോന്നിയതോടെ ഞാന്‍ എല്ലാവരെയും ആശ്വസിപ്പിച്ചു.ഇനി ഏതായാലും കൂടില്ല.അല്പനനേരം നിന്നാലും സുരക്ഷിതമായി തിരിച്ചുപോകാം.പറഞ്ഞു തീര്ന്നിഅല്ല അതാ ശക്തമായ ഒരു മിന്നല്പെുണ്കുിട്ടിയുടെ നിലവിളി വീണ്ടും ഉയര്ന്നു .ഓട്ടോ റിക്ഷകള്‍ റോഡിലൂടെ പോകുന്നുണ്ട് പക്ഷെ ആര്ത്തുത വിളിച്ചിട്ടും ഒന്നും നിര്ത്തുടന്നില്ല.അവരും ഭയപ്പാടോടെ രക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് ഓടുകയാണ്.യുവാവ് ഗള്ഫിുലാണ്.അവധിയ്ക്ക് വന്നതാണ് അടുത്തയാഴ്ച തിരികെ പോകുന്ന കാര്യം അയാള്‍ പറഞ്ഞു.എന്റെ് ജോലിയെപറ്റി പറഞ്ഞപ്പോള്പെ‍ണ്കുഅട്ടി ഓഫീസില്വ ന്നിട്ടുള്ള കാര്യം പറഞ്ഞു.കുഞ്ഞിനെ എടുത്ത് നിന്നയാള്‍ വാര്പ്പ് പണിക്കാരനാണ്.പറഞ്ഞു വന്നപ്പോള്‍ അയാളും അവരുടെ ബന്ധു വീട്ടില്‍ ജോലി ചെയ്തിട്ടുണ്ട്.ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ ഇടിയും മിന്നലും ഓട്ടോറിക്ഷാ വിളിയും തുടര്ന്നു .ഭയപ്പാടുകള്ക്കിുടയില്‍ ഞങ്ങളുടെ സൌഹൃദ സംഭാഷണം തുടര്ന്നു .ഇതിനിടയില്‍ പെണ്കുംട്ടി കുഞ്ഞിനെ അല്പഭനേരം എടുക്കണോ എന്ന് ചേദിക്കുന്നുണ്ടായിരുന്നു.
മഴ അല്പംത തോര്ന്നളതോടെ യുവ ദമ്പതികള്‍ ഷെഡ്ഡിന് പുറത്തിറങ്ങി.സ്കൂട്ടി സ്റ്റാര്ട്ട് ചെയ്ത് ഞങ്ങളോട് രണ്ടു മൂന്ന് തവണ യാത്ര പറഞ്ഞു.വണ്ടി സ്റ്റാര്ട്ടാെയി ഒന്നു കൂടി കൈ ഉയര്ത്തി രണ്ടുപേരും യാത്ര പറഞ്ഞതിനു ശേഷം അവര്‍ ഇരുട്ടത്ത് മറഞ്ഞു.അഞ്ചു മിനിട്ടുകള്ക്കു ശേഷം മഴ പൂര്ണ്ണടമമായും നീങ്ങി.അപ്പോഴേയ്ക്കും കുഞ്ഞുമോന്‍ ഉറക്കം ഉണര്ന്നിമരുന്നു.തെരുവ് വിളക്ക് തെളിഞ്ഞിരുന്നു.കുഞ്ഞ് ഇതൊന്നും അറിഞ്ഞിരുന്നില്ല.അവന്‍ അച്ഛന്റേ കൈയ്യില്‍ സുരക്ഷിതനാണെന്ന ഭാവത്തില്‍ എന്നെ നോക്കി.കുഞ്ഞിനെ ബൈക്കിലിരുത്തി അയാളെയും യാത്രയാക്കിയതിനുശേഷം ഞാനും യാത്ര തുടര്ന്നു .
ആ ഷെഡ്ഡിലെ അനുഭവത്തിനുശേഷം എന്നില്‍ പല ചിന്തകളും കടന്നു കയറി.ആ പ്രദേശത്ത് അടുത്തയിടെ നടന്ന വര്ഗീഞയ സംഘര്ഷഡങ്ങളും,ഷെഡ്ഡിലെ ഞങ്ങളുടെ ഒത്തുചേരലും,ഏതാനം മണിക്കൂറുകള്‍ നീണ്ടുനിന്ന ഭീതിദമായ അനിശ്ചിതത്വവും,ഇതിനിടയില്‍ കുഞ്ഞിന്റെ ശാന്തമായ ഉറക്കവും, മിന്നലിന്റെി ഇടവേളകളില്‍ നടന്ന സംഭാഷണങ്ങളും എല്ലാം ഒത്തു വായിക്കുമ്പോള്എുന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത്.വിവിധ മതസ്ഥര്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പരസ്പരം മല്ലടിക്കുന്നത് എന്തിനാണ്.ജീവന്റൊ നിസ്സാരത അവരെ ഓര്മ്മിിപ്പികാനിളില്ലാത്തതുകൊണ്ടോ അതോ പ്രകൃതിയുടെ ഓര്മ്മി്പ്പിക്കലുകള്‍ മനസ്സിലാക്കാനുള്ള കഴിവില്ലാഞ്ഞിട്ടോ.മനുഷ്യന്‍ മനുഷ്യനായാല്‍ പരസ്പരവിദ്വേഷം ഉണ്ടാകില്ല.പിന്നെ എങ്ങനെയാണ് ജാതിയുടെയും മതത്തിന്റെസയും പേരില്‍ മനുഷ്യന് പരസ്പരം കലഹിക്കാന്‍ കഴിയുക ?

Tuesday, November 8, 2011

മോഹന്‍ലാലും സുകുമാര്‍അഴികോടും



കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ ചര്‍ച്ചാ വിഷയമാണ്.ഇരുവരും കേരളീയര്‍ക്ക് പ്രിയങ്കരരാണ്.സാംസ്കാരിക കേരളത്തിന് ഭൂഷണമല്ലാത്ത തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ഇരുവരുടെ ഭാഗത്തുനിന്നും ശ്രമമുണ്ടാകണം.എന്നാല്‍ അഴീകോടിന്‍റെ പരാമര്‍ശത്തില്‍ കാതലുണ്ട്.സമൂഹത്തില്‍ കാണുന്ന തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ട ചുമതല ഒരു സാഹിത്യകാരനും വിമര്‍ശകനും ഉണ്ട് എന്‍റെ അഭിപ്രായത്തില്‍ അഴീകോടിന്‍റെ പരാമര്‍ശത്തെ ആ തലത്തില്‍ വിലയിരുത്തിയാല്‍ മതി.മോഹന്‍ ലാല്‍ അസാദ്ധ്യ കഴിവുള്ള മികച്ച നടനാണ്.മലയാള സിനിമയില്‍ കേരളീയര്‍ക്ക് മറക്കാനാവാത്ത പല കഥാപാത്രങ്ങളിലൂടെ,അവിസ്മരണീയ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് മോഹന്‍ലാല്‍.മദ്ധ്യ വയസ്സെത്തിയ ലാലില്‍ നിന്ന് ഇനിയും മികച്ച സംഭാവനകള്‍ നാം പ്രതീക്ഷിക്കുന്നു. എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലെ ഭീമനെ വളരെ പ്രതീക്ഷയോടെയാണ് ആസ്വാദക വൃന്ദം കാത്തിരിക്കുന്നത്.അദ്ദേഹം ഒരു സ്വാഭാവിക നടനാണ്.എന്‍റെ വീക്ഷണത്തില്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന സിദ്ധിയാണ് ഈ നാട്യം.ഇതിനെ ഈശ്വരാനുഗ്രഹമെന്നോ,ജന്മനാ ലഭിച്ച സിദ്ധിയെന്നോ,ആര്‍ജ്ജിച്ച സിദ്ധിയെന്നോ എന്തുവേണമെങ്കിലും വിശേഷിപ്പിക്കാം.മോഹന്‍ ലാല്‍ സവിശേഷമായ അഭിനയ സിദ്ധിയ്ക്ക് ഉടമയാണെന്ന് നമുക്ക് പറയാം.ഇതില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരിക്കുകയില്ല.അഴീകോടിന്‍റെ വിമര്‍ശനം പോസിറ്റീവ് ആയി ചിന്തിച്ചാല്‍ മോഹന്‍ലാലില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹത്തെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതുമാകാമെന്ന് നമുക്ക് കാണാം.പ്രായം മറന്നുള്ള കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതാണ് പ്രധാന വിഷയം,ഉസ്താദ്,നരസിംഹം എന്നീ സിനിമകള്‍ മുതല്‍ ലാല്‍ തിരഞ്ഞെടുത്ത വഴിയെ വിമര്‍ശിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.ഇതിന് അദ്ദേഹം മാത്രമായിരിക്കില്ല കാരണം അദ്ദേഹത്തെ കൈകാര്യം ചെയ്യുന്ന സംവിധായകരായിരിക്കാം,എന്നാല്‍ തന്‍റെ പ്രായത്തിന് അനുയോജ്യമായ ജീവിത ഗന്ധിയായ നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.വിവാദങ്ങള്‍ക്കിടയിലും ഈയിടെയായി അദ്ദേഹം തിരഞ്ഞെടുത്ത പ്രണയം എന്ന സിനിമയിലെ കഥാപാത്രം ഇത്തരം ഒരു പുനര്‍വിചിന്തനത്തിന്‍റെ ഭാഗമായിരിക്കാം.കഴിവുള്ള യുവാക്കള്‍ അവസരങ്ങളുടെ വാതിലില്‍വന്ന് മുട്ടുമ്പോള്‍ ലാലിനെ പോലുള്ളവര്‍ അവരെ ഉപയോഗപ്പെടുത്തിക്കൊണ്ട് നല്ല സിനിമകള്‍നിര്‍മ്മിക്കുയാണ് വേണ്ടത്.അല്ലാതെ അവരോട് മത്സരിക്കാനുള്ള ശ്രമം താത്കാലികമായ വിഭ്രമത്തിലടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാമെങ്കിലും അവിടെ ഇല്ലാതവുന്നത് നല്ല സിനിമകളും,കഴിവുള്ള യുവാക്കളെയുമാണ്.കേരളത്തെപ്പോലുള്ള സാംസ്കാരിക പൈതൃകമുള്ള ഒരു നാട്ടില്‍ താരാരാധനയും ജീവിതത്തോട് ഒട്ടും പൊരുത്തപ്പെടാത്ത കുറെ കഥകളും മാസ്മരികമായ ദൃശ്യങ്ങളും,കഥകളും ആവിഷ്കരിക്കുന്നത് ഒട്ടും ഭൂഷണമല്ല.മലയാള സിനിമയുടെ പ്രതിസന്ധിയ്ക്ക് കാരണം മറ്റൊന്നുമല്ല.നല്ല സിനിമകള്‍ കാണാന്‍ കൊതിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ഇന്നും കേരളത്തിലുണ്ട്.നിലവിലെ സാഹചര്യത്തില്‍അവര്‍ കാര്യങ്ങള്‍ വിലയിരുത്തി ഒതുങ്ങി കഴിയുകയാണ്.
അഴീകോടിന്‍റെ പരാമര്‍ശത്തിലെ മറ്റൊരു തലം കുറച്ചും കൂടി വ്യാപകമായ പരിപ്രേക്ഷ്യത്തിലുള്ളതാണ്.ഒരാള്‍ ഒരു മികച്ച നടനായിരിക്കാം,ഗായകനായിരിക്കാം,കളിക്കാരനായിരിക്കാം.പക്ഷെ അദ്ദേഹം ഒരു പരിപൂണ്ണത കൈവരിച്ച മനുഷ്യനല്ല എന്ന യാഥാര്ത്ഥ്യം പൊതു സമൂഹം ഉള്‍ക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വാണിജ്യ സംസ്കാരം നമ്മെ ആ തലത്തില്‍ കൊണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.നടികള്‍ക്ക് ജന്മനാ ലഭിച്ച സൌന്ദര്യം പ്രത്യേക തരം സോപ്പുപയോഗിച്ചതു കൊണ്ടാണെന്നും,വര്‍ഷങ്ങളുടെ സാധകത്തിലൂടെ നേടിയെടുത്ത സംഗീത സിദ്ധി ഏതെങ്കിലും ബഹു രാഷ്ട്ര കമ്പനികളലുടെ ഉല്‍പന്നം വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഗായകരും,ഞാന്‍ നേരത്തെ പരാമര്‍ശിച്ച 3 വഴികളിലൂടെ നേടിയെടുത്ത കായികമികവിന് കാരണം ഹോര്ളിക്സോ ബൂസ്റ്റോ കുടിച്ചതുകൊണ്ടാണെന്ന് പറഞ്ഞ് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കായിക താരങ്ങളും നമുക്കിടയിലുണ്ട്.ഇതൊന്നും സാമാന്യ ബുദ്ധിയ്ക്ക് നിരക്കാത്തതാണ്.പൊതു സമൂഹം ഇതിന് വശംവദരാകുന്നത് മനസ്സിലാക്കാം പക്ഷെ ആഭ്യന്തിര വകുപ്പിനെപ്പോലുള്ള ഉത്തരവാദിത്വമുള്ള വകുപ്പുകള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.ഞാന്‍ പറഞ്ഞുവരുന്നത് മോഹന്‍ലാലിന് കേണല്‍ പദവി നല്കി ആദരിച്ച വിഷയമാണ്.പദവി ദുരുപയോഗപ്പെടുത്തിയതും ഒരു വിവാദമാണല്ലോ.പക്ഷെ അതിന് കാരണം ആ പദവി നല്‍കിയവരും കൂടിയാണ്.നല്ല പിതാവായി സിനിമയില്‍ അഭിനയിക്കുന്ന വ്യക്തി ജീവിതത്തില്‍ അങ്ങനെയാകണമെന്നില്ല.മദ്യപാനിയും ദുരാചാരിയുമായി സിനിമയില്‍ അഭിനയിക്കുന്ന വ്യക്തി സ്വകാര്യ ജീവിതത്തില്‍ ഒരു പക്ഷെ മാന്യനായ വ്യക്തിയായിരിക്കാം.ജീവിതവും അഭിനയവും തമ്മില്‍ യാതൊരു ബന്ധമില്ലെന്നിരിക്കെ അഭിനയമികവിനെ അംഗീകരിക്കുന്നതിലുപരി വ്യക്തിയ്ക്ക് പ്രാധാന്യം നല്‍കുന്ന കാഴ്ചപ്പാടിന് ക്രമേണ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.ഇത്തരുണത്തില്‍ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങളെ മതിഭ്രംശമെന്ന് പരാമര്‍ശിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല.
അനാവശ്യ പരാമര്‍ശങ്ങളും നിര്‍ബന്ധബുന്ധികളും ഒഴിവാക്കി മോഹന്‍ലാല്‍ അഴീകോട് വിവാദത്തിന് അടിയന്തിരമായി ശുഭപര്യവസാനം ഉണ്ടാകുന്നത് മലായാളികള്‍ക്കും പ്രത്യേകിച്ച് സാംസാകാരിക കേരളത്തിന് ഗുണകരമായിരിക്കും..

TEAM INDIA HAD THE LAST LAUGH


Black wash or White wash whatever it may be India had paid it back with interest for the humiliating defeat they had in England. India had always upper hand in Indian conditions but what was amazing is the fact that India did it with a team full of youth and bright prospect for the future. Indian pace battery was lacking penetration and India had found a new bunch of not only pace bowlers but good fielders and batsmen. But the role of Dhoni the Indian skipper was outstanding .He lead from the front and remained undefeated throughout the series. He tried his bit after India lost the test series In England.Indias performance was not all that bad in twenty –twenty and onedayers in England .All the factors were against India,weather,duckworth Louis rule,toss,injury of the key players….everything was against India. But Dhoni stood out even in defeat with man of the series award. India could defeat England in 5 matches, almost all the matches were one sided. Series ended with high note that India is well on the way to the 2014 world cup to be staged in Australia and Newzealand.There India need, good pace bowlers, technically sound batsmen. good fielders, and ofcource genuine all rounders.Jadeja was another revelation and it shows how important it is the role of an allrounder.Genuine all-rounder is the one who can turn the match for his side with his bowling ,fielding or brisk batting. Has we found a genuine all-rounder in Jadeja ? Only time will tell. But we should look for technically sound batsman.Gambhir,Kohli are O K .But Ryna should improve much. Well we have time and we have recovered from the England shock.
Let’s hope those teams India will now on the winning streak under the Captain cool…..M S Dhoni.

Friday, October 14, 2011

ബംബ്രാണ ബയല്‍ ഗ്രാമോത്സവം


ഒക്ടോബര്‍ രണ്ടാം തിയതി ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് ജില്ലയിലെ കുമ്പളയിലെ ബംബ്രാണ ഗ്രാമത്തില്‍ വളരെ വിചിത്രമായ രീതിയില്‍ ‘’ഗ്രാമോത്സവം’’ സംഘടിപ്പിക്കപ്പെട്ടു.’’ബംബ്രാണ ബയല്‍ ഗ്രാമോത്സവം’’.’’ബയല്‍’’ എന്നാല്നെല്‍പാലടം.നാലു വര്‍ഷം മുമ്പ് ഏതാനം ചെറുപ്പക്കാര്‍ക്കിടയില്‍ ഉദിച്ച ആശയം വളരെയേറെ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു.ഉത്സവങ്ങള്ക്കും ആഘോഷങ്ങള്ക്കും വളരെ നൂതനവും ആധുനികവുമായ രീതികള്‍ അന്വേഷിച്ച് നടക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ ഗ്രാമത്തിലെ പുരാതനമായ കാര്‍ഷിക വൃത്തിയോട് അനനുഭാവം കാണിച്ചു കൊണ്ടുള്ള വ്യത്യസ്ഥമായുള്ള ആഘോഷരീതി,ഗ്രാമത്തിലെ ആബാല വൃദ്ധം ജനങ്ങളെ ജാതി മത രാഷ്ട്രീയ ഭേദമെന്യേ ഈ പരിപാടിയിലേക്ക് ആകര്‍ഷിക്കുന്നു.കാസറഗോഡ് ജില്ലയിലെ ‘’തുളുനാട്’’ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് സംഘടിപ്പിക്കപ്പെടുന്ന ഈ ഗ്രാമോത്സവം നാടിന്റെ തന്നെ ആവേശമായി മാറിയിരിക്കുകയാണ്.പലതരത്തിലുള്ള കളികള്മത്സരങ്ങള്‍ നാടോടിപാട്ട്,പുറംനാടുകളില്‍ പോയി പ്രശസ്തരായ വ്യക്തികളുടെ ഒത്തു ചേരല്‍ നാടന്‍ വിളഭവങ്ങള് അടങ്ങിയ സമൃദ്ധമായ സദ്യ.ഇതിലെന്തിരിക്കുന്നു എന്നതാവാം ചോദ്യം.എന്നാല്‍ ഇതിനൊക്കെ വേദിയാകുന്നത് വെള്ളം കെട്ടികിടക്കുന്ന നെല്‍പാടമാണെന്നുള്ളതാണ് പ്രത്യേകത.ഗ്രാമീണ ജീവിതത്തിന്റെ ജീവനാഡി ഈ പാടങ്ങള്‍ തന്നെയാണ്.കാര്‍ഷിക വൃത്തി ആശ്രയിച്ച് ജീവനം നടത്തിയിരുന്ന ഒരു ജനതയുടെ മണ്ണിനോടും നെല്‍പാപാടത്തോടുമുള്ള അഭിനിവേശം തുറന്നു വ്യക്തിമാക്കുന്ന ഈ വേദി ഓരോ വര്‍ഷവും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്.മെച്ചപ്പെട്ട ജന പങ്കാളിത്തവും പങ്കെടുക്കുന്ന ഗ്രാമ വാസികളുടെ സന്തോഷവും ഇതിന് നിദര്‍ശനമാണ് വോളിബോള്‍ വടംവലി,പോത്തോട്ട മത്സരം,വ്യത്യസ്ഥങ്ങളായ ഓട്ട മത്സരങ്ങള്‍ എന്നിവ പാടത്ത് നടക്കുന്നു.പങ്കെടുക്കുന്നവര്‍ അടിമുടി ചെളിയില്‍ മുങ്ങിയിരിക്കും.ചെളിയില്‍ ഇറങ്ങാന്‍ ആദ്യം പലരും മടികാണിക്കുമെങ്കിലും,ഇറങ്ങിക്കഴിഞ്ഞാല്‍ ഒരാഘോഷമായിരിക്കും.കുട്ടികളെ തിരികെ കരയ്ക്ക് കയറ്റുന്നത് മുതിര്‍ന്നവര്ക്ക് ശ്രമ സാദ്ധ്യമാണ്.അവിടെ എത്തിച്ചേരുന്ന അതിഥികളില്‍ ഓരോരുത്തരും ചെളിയില്‍ ഇറങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു.കുട്ടികള്‍ നോടോടിപാട്ടിനൊപ്പം ചുവടുവയ്ക്കുന്നു.ചെളിതലയില്‍തേച്ച് പ്രത്യേക ഹെയര്‍ സ്റ്റൈല്‍ ഉണ്ടാക്കുന്നു.മുനുഷ്യ ഗോപുരങ്ങള് തീര്‍ക്കുന്ന ശ്രമത്തിനിടെ കൂട്ടത്തോടെ ചെളിയില്‍ വീഴുന്ന കാഴ്ച കാണികളില്‍ ചിരിയുടെ പൂത്തിരി തെളിയ്ക്കുന്നു.തുളുനാടിലെ പോത്തോട്ട മത്സരം വിശേഷമാണ്.പോത്തോട്ടത്തിനായി മാത്രം തീറ്റകൊടുത്തു വളര്‍ത്തുന്ന പോത്തുകളെ പോത്തോട്ടത്തിനായി സജ്ജമാക്കി വയ്ക്കുകയും ഉടമസ്ഥര്‍ക്ക് മത്സരത്തില്‍ ജയിച്ചാല്‍ നല്ല തുക പ്രതിഭലമായി ലഭിക്കുകയും ചെയ്യുന്നു.ബംബ്രാണ ബയലില്‍ നടക്കുന്ന പോത്തോട്ട മത്സരവും ആവേശോജ്വലമാണ്.ഇതു പോലെ തന്നെ ‘’കോരികട്ട’’ എന്ന പേരിലറിയപ്പെടുന്ന കോഴിപോരും ഒരു ജനകീയ ഇനമാണ്.എന്നാല്‍ കോഴിപോരിന് നിരോധനമുള്ളതിനാല്‍ ഈ മത്സരം അങ്ങനെ സംഘടിപ്പിക്കാറില്ല.
തുളനാടിന്റെ സ്വന്തം ഭാഷ ‘’തുളു’’ ഒരു രസികന് ഭാഷയാണ്.അനൌപചാരികമായി ആശയവിനിമയം നടത്തുമ്പോള്‍ അതില്‍ ഹാസസ്യത്തിന്റെ’ മേമ്പൊടിയും ഹൃദയ ബന്ധത്തിന്റെ താളവും ഒരു സുസംസ്കൃത സമൂഹത്തിന്റെന ഭാഷയുടെ ലയവും വ്യക്തമാണ്.ബയലിലെ ഭാഷ തുളുവാണ്.ഗ്രാമോത്സവത്തിലെ അന്തരീക്ഷം തുളുമയമാണ്.അവിടെ നടക്കുന്ന എല്ലാ അനൌണ്സ്മെന്റും സാംസ്കാരിക സമ്മേളനവും തുളുഭാഷയിലാണ്.യുനെസ്കോ മൃതഭാഷയായി പ്രഖ്യാപിച്ചെങ്കിലും തുളുനാട് അവരുടെ നിഷ്കളങ്കമായ ഗ്രാമീണ ജീവിതത്തോടൊപ്പം തുളുഭാഷയെ നെഞ്ചിലേറ്റി താലോലിക്കുന്നു.കന്നട സംസാരിക്കുന്ന മിക്കവര്‍ക്കും തുളു ഭാഷ അറിയാമെന്നതിനാല്‍തന്നെ കേരളീയര്‍ ഇത് കന്നട ഭാഷയായി തെറ്റിദ്ധരിക്കുന്നു.എന്നാല്‍ കന്നടയില് നിന്നും തികച്ചും വ്യത്യസ്ഥവും ലിപി മലയാള ഭാഷയോട് സാമ്യവുമാണ്.ഔദ്യാഗിക ഭാഷാ പദവി നല്കിയില്ലെങ്കിലും തുളുനാടിന്റെ ഈ സ്വന്തം ഭാഷ സംരക്ഷിക്കപ്പെടേണ്ടതാണ് .’’ബലെ ഗൊബ്ബുഗൊ’’ -വരൂ നമുക്ക് കളിയ്ക്കാം.
ബംബ്രാണ ബയലിനു ചുറ്റുമുള്ള 300 ഏക്കറോളം വിസ്തൃതമായ പ്രദേശം സമൃദ്ധമായ നെല്‍പാടങ്ങളാണ്.പൂത്തുനില്ക്കുളന്ന നെല്ക്ക തിരുകള്‍ നയന മനോഹരമാണ്.അന്തരീക്ഷം ചെളിയുടെ സുഗന്ധത്താല്‍ പൂരിതമാണ്.പ്രേക്ഷകരായി വരുന്നവരും അവരുടെ ശരീരത്തിലും വസ്ത്രത്തിലും തെറിച്ചുവീഴുന്ന ചെളിപൊട്ടുകള് സന്തോഷത്തോടെ സ്വീകരിക്കുന്നു.
മഹാത്മാഗാന്ധിജീയുടെ അഭിപ്രായപ്രകാരം ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്.ഗ്രാമാന്തരീക്ഷത്തിലേക്കുള്ള കാര്‍ഷിക സംസ്കാരത്തിലേയ്ക്കുള്ള മടക്കയാത്ര ഒരു ശുഭ ലക്ഷണമാകട്ടെ.ബംബ്രാണ ബയലില്‍ തിങ്ങി നിറഞ്ഞു നിന്ന ജനക്കൂട്ടം ഒരു ശുഭലക്ഷണം തന്നെയാണ്.

Saturday, October 1, 2011

സത്യം ശിവം സുന്ദരം



വയനാട് ജില്ലയില്‍ ജോലി ചെയ്യുക എന്നത് കേള്‍ക്കുമ്പോള്‍അത് കേള്‍വിക്കാരുടെ മുഖത്ത് സഹതാപഭാവം നിഴലിക്കയായി.മറ്റു ജില്ലക്കാര്‍കാസറഗോഡ് ജില്ലയില്‍ജോലി ചെയ്യുന്നതിനെ എങ്ങനെയാണോ കാണുന്നത് അതിലും ഭീകരമായാണ് കാസറഗോഡ്കാര്‍ വയനാട് ജില്ലയെ കാണുന്നത്.നിന്നെ വയനാട്ടിലേക്ക് തട്ടി അല്ലേ....പലരും അഭിപ്രായപ്പെട്ടു.പണിഷ്മെന്‍റ് ആയിരിക്കുംആരെയെങ്കിലും പിടിച്ചോ,അല്ലെങ്കില്‍ വലിയ ബുദ്ധിമുട്ടാ. 2010 ഏപ്രില്‍മാസം ട്രാന്‍സ്ഫര്‍ഓര്‍ഡര്‍എല്‍എസ് ജി ഡി വെബ്സൈറ്റില്‍പ്രത്യക്ഷപ്പെട്ടപ്പോള്‍പക്ഷെ എനിക്ക് വലിയ അങ്കലാപ്പൊന്നും തോന്നിയില്ല.ട്രാന്‍സ്ഫര്‍റദ്ദാക്കാന്‍പലരും ശ്രമിക്കാമെന്ന് പറഞ്ഞെങ്കിലും ആരെയും ഞാന്‍ നിര്‍ബന്ധിച്ചില്ല.വേണ്ട എന്നും പറഞ്ഞില്ല.ഒടുവില്‍ 2010 മെയ് മാസം 22)ം തിയതി ഞാന്‍, വയനാട് ജില്ലയിലെ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ ജോയിന്‍റ് ചെയ്യുന്നതിനായി യാത്രതിരിച്ചു.അതൊരു സംഭവബഹുലമായ ദിവസമായിരുന്നു.മംഗലാപുരത്തെ വിമാനാപകടം അന്നാണ് സംഭവിച്ചത്.എന്‍റെ യാത്രയ്ക്കിടയിലെപ്പോഴോ മംഗലാപുരത്ത് ദാരുണമായ ആ അപകടം നടന്നു.കണ്ണൂരില്‍ നിന്ന് മാനന്തവാടി ബസ്സില്‍നാല് മണിക്കൂര്‍ നീണ്ട യാത്ര.അന്നുവരെ കേട്ടു കേള്‍വി മാത്രമുണ്ടായിരുന്ന നാട് ഞാന്‍കണ്‍നിറയെ കാണുകയായിരുന്നു.മാനന്തവാടിയില്‍നിന്ന് ഉദ്ദേശം പത്ത് കിലോമീറ്റര്‍ അകലെ വെള്ളമുണ്ട 8/4 സ്റ്റോപ്പിലെത്തിയാല്‍പഞ്ചായത്താഫീസായി.നിലവില്‍ ഉണ്ടായിരുന്ന സെക്രട്ടറി ലത്തീഫ് എനിക്ക് കാര്യമായി ഓഫീസ് പശ്ചാത്തലം പറഞ്ഞുതന്നു.അദ്ദേഹം ദിവസവും വടകരയിലെ വീട്ടില്‍നിന്നാണ് ഓഫീസില്‍എത്തിയിരുന്നത് ലത്തീഫിന്‍റെ അവതരണം എന്‍റെ ആശങ്കകള്‍ഒരു പരിധിവരെ ദൂരീകരിച്ചു.വയനാട് ജില്ലയില്‍ ഓഫീസില്‍വല്ലപ്പോഴും പോയാല്‍മത്യെന്നും വലിയ ടെന്‍ഷനൊന്നും എടുക്കേണ്ടതില്ലെന്നും പലരും എന്നോടു പറഞ്ഞു.പക്ഷെ ഞാന്‍ കാരണം ഓഫീസ് അവതാളത്തിലാകില്ലെന്നും ഒരു കാസറഗോഡ്കാരന്‍ സെക്രട്ടറിയായതിനാല്‍അവിടുത്തെ പൊതു ജനം ബുദ്ധിമുട്ടരുതെന്നും എനിക്ക് ആഗ്രഹമുണ്ടെന്ന് ഞാന്‍ലത്തീഫിനോട് ആദ്യ ദിവസം തന്നെ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരുന്നതിനാല്‍ പ്രതിപക്ഷം എന്നെ അല്‍പം സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്.ഭരണ പക്ഷമാണെങ്കിലും എന്‍റെ പ്രവര്‍ത്തന ശൈലി എങ്ങനെയെന്നറിയാന്‍തിടുക്കത്തിലും.ഒരു രണ്ടാം ഗ്രേഡ് പഞ്ചായത്തിലെ തിരക്കു പോലും അനുഭവപ്പെടാത്ത പഞ്ചായത്തിലെ ജോലി എനിക്ക് അത്ര ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല.ഓഫീസിലെ നല്ല ചില ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം എനിക്ക് ആശ്വാസമായിരുന്നു.ജൂനിയര്‍ സൂപ്രണ്ടിന്‍റെ അഭാവം മാത്രമാണ് എനിക്ക് ഒരു കുറവായി തോന്നിയത്.കാര്യ പ്രാപ്തിയുള്ള ഒരു പ്രസിഡണ്ടിന്‍റെ സാന്നിദ്ധ്യവും ഞാന്‍ ഉടന്‍തന്നെ തിരിച്ചറിഞ്ഞു.പാര്‍ട്ടിയുടെ ലോക്കല്‍സെക്രട്ടറിയായിരുന്ന ശ്രീ എ എന്‍ പ്രഭാകരനെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പ്രസിഡണ്ടാക്കുകയായിരുന്നത്രെ.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തനങ്ങളും മറ്റു പ്രദര്‍ശന ബോര്‍ഡുകളും നല്ല ഒരു ടീമിന്‍റെ സാന്നിദ്ധ്യം പറഞ്ഞറിയിക്കുന്നുണ്ടായിരുന്നു.
അടുത്ത ദിവസം മുതല്‍ എന്‍റെ യാത്ര കുറ്റിയാടി വഴിയായിരുന്നു.വെള്ളമുണ്ടയിലെത്താന്‍ ഏറ്റവും സൌകര്യപ്രദമായ വഴി കുറ്റിയാടി വഴി വരുന്നതാണെന്ന് ഞാന്‍കണ്ടെത്തി.കുറ്റിയാടിയിലേക്ക് കോഴിക്കോട് നിന്നും കൊയിലാണ്ടിയില്‍നിന്നും വടകരയില്‍ നിന്നും തലശ്ശേരിയില്‍നിന്നും എത്താം. എല്ലാം ഏതാണ്ട് ഒരേ ദൂരം. എങ്കിലും വടകരയില്‍നിന്ന് കുറ്റിയാടി എത്തുന്നതാണ് എളുപ്പം.കുറ്റിയാടിയില്‍നിന്ന് വെള്ളമുണ്ട വരെയുള്ള ചുരം കയറിയുള്ള യാത്ര വളരെ ആസ്വാദ്യകരമാണ്.പ്രകൃതീദേവി സൌന്ദര്യം വാരി വിതറിയ വയനാടിന്‍റെ മനോഹരിത ഏറെ എനിക്ക് അനുഭവപ്പെട്ടത് ഈ യാത്രയിലാണ്.ഹരിതാഭമായ വൃക്ഷലതതാദികളും അദ്ഭുതപ്പെടുത്തുന്ന കുന്നിന്‍ ചെരിവുകളും നേരിട്ട് കാണാന്‍കഴിയുന്ന മേഘ പാളികളും കണ്ടാസ്വദിക്കാന്‍ കഴിയുമാറ് ഒച്ചിന്‍റെ വേഗത്തില്‍നീങ്ങുന്ന കെ എസ് ആര്‍ടി സി ബസ്സുകളും ആസ്വാദകരെ ഭാവനയുടെ അനന്തപഥത്തിലെത്തിക്കുന്ന വശ്യ സുന്ദരമായ കാഴ്ചകള്‍ മറ്റെവിടെയും ആസ്വദിക്കാന്‍കഴിയുമെന്ന് തോന്നുന്നില്ല.അന്തരീക്ഷവും ചുരം കയറുമ്പോള്‍ ക്രമേണ ഒരു തണുപ്പിലേക്ക് നീങ്ങുന്നു.വയനാടിന്‍റെ മോഹിപ്പിക്കുന്ന സൌന്ദര്യത്തിന്‍റെ നേര്‍ക്കാഴ്ചകളിലൂടെ സഞ്ചരിക്കുമ്പോള്‍ഇടയ്ക്കെവിടെയോവച്ച് നിദ്രാ ദേവിയുടെ കടാക്ഷവും കൂടിയാകുമ്പോള്‍ ചുരം കയറിക്കഴിഞ്ഞിരിക്കും.വെള്ളാനകളുടെ നാട്ടില്‍ കുതിരവട്ടം പപ്പു വിശദീകരിക്കുന്ന ഭീകരതയൊന്നും ചുരത്തിന് ഇക്കാലത്തില്ല ഇരുവശങ്ങളിലും അഗാധഗര്‍ത്തങ്ങള്‍കാണാമെങ്കിലും നല്ല വീതിയുള്ള റോഡുകളും കെട്ടുറപ്പുള്ള സംരക്ഷണഭിത്തികളും യാത്ര സുരക്ഷിതമാക്കുന്നു.യാത്രയ്ക്കിടയിലെപ്പോഴോ പ്രത്യേക ഉയരത്തിലെത്തുമ്പോള്‍ ചെവിയില്‍നിന്ന് എന്തോ പുറത്ത് ഇറങ്ങിപ്പോയപോലെയുള്ള ഒരു അനുഭവം ഉണ്ടാകുന്നു.മനുഷ്യ ശരീരം വ്യത്യസ്ഥ പരിസ്ഥിതികളുമായി ഒത്തുപോകാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഉണ്ടെന്ന് ഞാന്‍അപ്പോള്‍അദ്ഭുതപ്പെടുമായിരുന്നു.ഏകദേശം മൂന്ന് മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് ശേഷം ബസ്സ് വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തുമ്പോള്‍ യാത്രയുടെ ക്ഷീണം ലവലേശമുണ്ടാകുകയില്ല.
വെള്ളമുണ്ടയില്‍നിന്ന് കോഴിക്കോടേയ്ക്ക് കുറേ കാലമായി അധികൃതരുടെ പരിഗണനയിലുള്ള പുഴിത്തോട് പടിഞ്ഞാറത്തറ റോഡ് യാഥാര്‍ത്ഥ്യമായാല്‍ യാത്രാ സൌകര്യം കൂടുതല്‍മെച്ചപ്പെടും.
വെള്ളമുണ്ട പഞ്ചായത്താഫീസ് സ്ഥിതിചെയ്യുന്നത് വെള്ളമുണ്ട 8/4 ലെ ടൌണിനോട് ചേര്‍ന്നാണ്.വെള്ളമുണ്ടയില്‍ 3 ചെറിയ ടൌണുകളാണുള്ളത്.വെള്ളമുണ്ട 10/4,വെള്ളമുണ്ട 8/4,തരുവണ എന്നീ ചെറിയ ടൌണുകളിലെ കടകള്‍ക്ക് നാട്ടിലെ 25 വര്‍ഷം മുമ്പുള്ള കടകളുടെ നിലവാരം മാത്രമെ ഉള്ളൂ.ഹോട്ടലുകള്‍ക്കും സാധാരണ നിലവാരം മാത്രമെ ഉള്ളൂ.വെജിറ്റേറിയന്‍ ഹോട്ടല്‍വേണമെങ്കില്‍മാനന്തവാടിയിലോ കല്‍പറ്റയിലോ പോകണം.
പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ബാണാസുരമലകള്‍അതിര്‍ത്തിയായിട്ടുള്ള 64 ചതുരശ്ര കിലോമാറ്റര്‍വിസ്തൃതിയുള്ള വെള്ളമുണ്ടയുടെ ചരിത്രത്തിന്‍റെ ഏടുകള്‍മറിച്ച് നോക്കുന്നത് സ്ഥലത്തെപറ്റി കൂടുതല്‍മനസ്സിലാക്കാന്‍കഴിയും.മംഗലശ്ശേരി,ചെറുകര,വട്ടത്തോട്,കരിങ്ങാരി,തരുവണ എന്നീ നായര്‍നാടുവാഴികള്‍അടങ്ങുന്ന വെള്ലായ്മ സ്വരൂപം നിലനിന്നുരുന്നതുകൊണ്ടാകാം സ്ഥലത്തിന് വെള്ളമുണ്ട എന്ന പേര് വന്നത്.വെള്ലായ്മ സ്വരൂപം പഴശ്ശിരാജയുടെ കോട്ടയം സ്വരൂപത്തിന്‍റെ അധീശത്വം സ്വീകരിച്ചിരുന്നു.പഴശ്ശി രാജാവിന്‍റെ പ്രതിനിധി എല്ലാ വര്‍ഷവും വെള്ളായ്മ സ്വരൂപത്തിലെ അഞ്ചില്ലം സന്ദര്‍ശിക്കുമായിരുന്നു.അഞ്ചില്ലക്കാരാണ് ഉത്സവങ്ങളും അടിയന്തിരങ്ങളും ശിക്ഷാവിധികളും നടപ്പിലാക്കിയിരുന്നത്.വെള്ളമുണ്ടയില്‍ കാണുന്ന ക്ഷേത്രങ്ങള്‍ ഈ അഞ്ച് ഇല്ലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.വെള്ളമുണ്ട ടൌണിന് സമീപത്തുള്ള പടാരി ക്ഷേത്രം വട്ടത്തോട് തറവാട് വകയാണ്.മംഗലശ്ശേരി മല യുവാക്കളുടെ സാഹസികതയ്ക്കുള്ള വേദിയാണ്.ഇത് പഴശ്ശിരാജയുടെ ഒളി പോരാളികളുടെ താവളമാണ്.പഴശ്ശിരാജയുടെ വീരോചിതമായ രക്തസാക്ഷിത്വം വഹിച്ച സ്ഥലവും ഇവിടെനിന്ന് പത്ത് കിലോമീറ്ററോളം അകലെയാണ്.വെള്ളായ്മ സ്വരൂപത്തിലെ അഞ്ചില്ലക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും വിവിധ വിഭാഗങ്ങളില്‍പെട്ടവരെ കൊണ്ടു വന്നത്.അങ്ങനെയാണ് പൂജാരി കര്‍മ്മങ്ങള്‍നടത്തുന്ന ബ്രാഹ്മണരും,കളമെഴുത്തും പാട്ടും നടത്താനുള്ള കുറുപ്പന്‍മാരും,അമ്പലങ്ങളില്‍ പൂ കെട്ടുന്ന നമ്പീശന്‍മാരും,ചെണ്ടകൊട്ടുന്ന മലയന്‍മാരും,ക്ഷൌരക്കാര്‍അലക്കുകാര്‍ക്ഷുരകന്‍മാര്‍ആശാരിമാര്‍എന്നി വര്‍ഇവിടെയെത്തിയത്.അവരുടെ കര്‍മ്മങ്ങള്‍അവരുടെ അവകാശവുമായിരുന്നു.അഞ്ചില്ലത്തെ ദേശപതികള്‍ ധര്‍മ്മിഷ്ഠരും പൊതുകാര്യ പ്രസക്തരുമായിരുന്നു.ആദിവാസികളില്‍ കുറിച്യരും പണിയ വിഭാഗത്തിലും പെട്ടവരാണ്.അവരില്‍ കുറിച്യര്‍പഴശ്ശി രാജയുടെ പടയോട്ടത്തില്‍ ഭാഗികളായിരുന്നു.അവര്‍ അമ്പെയ്ത്തില്‍പ്രഗല്‍ഭരാണ്.സാമൂഹികമായും സാമ്പത്തികമായും അവര്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ്.ഇപ്പോഴത്തെ മന്ത്രി സഭയിലെ ഏക വനിതാ പ്രതിനിധി ശ്രീമതി ജയലക്ഷ്മി,കുറിച്യ വിഭാഗത്തില്‍പെടുന്നു.എന്നാല്‍ പണിയ വിഭാഗക്കാര്‍ ഇന്നും പിന്നോക്കം നില്‍ക്കുന്നു.ജന്മിമാരുടെ വിധേയരായിനില്‍ക്കുകയും മാനന്തവാടിയിലെ പ്രസിദ്ധമായ വള്ളിയുര്‍കാവ് ഉത്സവത്തിന് മുന്‍കൂറായി ജന്മിമാരില്‍നിന്ന് പണം കൈപറ്റുകയും വര്‍ഷം മുഴുവനും ആ വിധേയത്വത്തിന് വഴങ്ങി ജന്മിയ്ക്ക് വേണ്ടി ജോലി ചെയ്യുകയും ചെയ്യുന്നു.ഇത്രയും കാലങ്ങള്‍ക്കു ശേഷവും പഴയ സാമൂഹ്യവ്യവസ്തകളില്‍ നിന്നും അവര്‍ വിട്ടുമാറിയിട്ടില്ല.ആദിവാസികളില്‍ പൊതുവെ കാണുന്ന പിന്നോക്കാവസ്ഥ ഇവരില്‍ ഇപ്പോഴും കാണാന്‍കഴിയും.മുസ്ലീം വിഭാഗത്തിലുള്ളവര്‍ ഇവിടെ വ്യാപാരത്തിനായി എത്തിച്ചേര്‍ന്നതാണ്.വെള്ളമുണ്ടയില്‍ഇപ്പോള്‍മുന്‍തൂക്കമുള്ള വിഭാഗവും മുസ്ലീം വിഭാഗം തന്നെ.അഞ്ചില്ലത്ത് തറവാട്ടുകാരുമായി സൌഹാര്‍ദ്ദത്തില്‍കഴിഞ്ഞിരുന്ന ഇവര്‍ഭൂമി വിലയ്ക്ക് വാങ്ങി സങ്കേതങ്ങള്‍ നിര്‍മ്മിച്ചു.ഹിന്ദു മുസ്ലീം സൌഹാര്‍ദ്ദത്തിന്‍റെ കഥകള്‍പഴയകാരണവന്‍മാര്‍ക്ക് പറയാനുണ്ട്.ക്രിസ്ത്യനികളും ഇവിടെ കുടിയേറിയിട്ടുണ്ട്.പുളിഞ്ഞാല്‍ ഒഴുക്കന്‍മൂല,മംഗലശ്ശേരി,കൊമ്മയാട് എന്നിവിടങ്ങളില്‍ ഇവര്‍പാര്‍ക്കുകയും ദേവാലയങ്ങള്‍സാഥാപിക്കുകയും ചെയ്തു.ഈ ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാകാം ജനങ്ങള്‍സൌഹാര്‍ദ്ദപരമായി ജീവിക്കുന്നു.മതപരമായതും രാഷ്ട്രീയമായതുമായ വ്യത്യാസങ്ങള്ണ്ടെങ്കിലും ഇത് സാമൂഹിക ഐക്യത്തിന് വിഘാതമാകാതെ നോക്കാന്‍ ജനങ്ങള്‍ജാഗരൂകരാണ്.
കുടിയേറി വന്നവര്‍ തങ്ങളുടെ മൂല ഭാഷാ ശൈലി പ്രയോഗിക്കുന്നു.കോട്ടയം പാലായില്‍ നിന്ന് വന്നവരും വടകരമുതല്‍കോഴിക്കോട് വരെയുള്ള ഭാഗങ്ങളില്‍നിന്ന് വന്നവരുടെ ശൈലിയും വെള്ളമുണ്ടയില്‍ കേട്ടുവരുന്നു.നായര്‍ സമുദായക്കാരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരും ശുദ്ധമായ മലയാള ഭാഷ ഉപയോഗിക്കുന്നതായി കണ്ടുവരുന്നു.അവരുപയോഗിക്കുന്ന ഭാഷയില്‍ കേരളത്തിലെ മറ്റേതെങ്കിലും സ്ഥലത്തെ ഭാഷയുടെ പ്രഭാവം ഇല്ല.ഏറെക്കുറെ അച്ചടി ഭാഷയാണ് അവര്‍സംസാരിക്കുന്നത്.മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍പൊതുവെ കൊയിലാണ്ടി ഭാഗത്തെ ഭാഷാരീതിയാണ് കണ്ടുവരുന്നത്.കണ്ടില്ല എന്നതിന് പകരം കണ്ടിക്കില്ല്യ എന്നും പോയില്ല എന്നതിന് പകരം പോയിക്കില്ല്യ എന്നും ഉപയോഗിക്കുന്നതായി കാണുന്നു.മുസ്ലീം വിഭാഗങ്ങള്‍ ക്കിടയില്‍മറ്റൊരു ശൈലി ചോദ്യോത്തര ശൈലിയാണ്.ഉദാഹരണത്തിന് ചായ വയ്ക്കാന്‍ തേയിലപൊടി വേണമെന്ന് പറയുന്നതിന് പകരം.ചായവയ്ക്കാനെന്തുവേണം,തേയിലപൊടിവേണം എന്ന് പറയുന്നു.എന്നിട്ടെന്തുവേണം വെള്ളം അടുപ്പത്തുവയ്ക്കണം.എന്നിട്ടെന്തുവേണം തീകത്തിക്കണം.വെള്ളം തെളച്ചാലെന്താക്കണം,തേയിലപ്പൊടിയിടണം.കൊറച്ച് കഴിഞ്ഞാലെന്താക്കാ,ചായ പാത്രത്തിലൊഴിച്ച് കുടിക്കാ.എന്നിങ്ങനെ ഒരു കാര്യം ചോദ്യോത്തര ശൈലിയില്‍ വിവരിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്.കൂടാതെ ആദ്യമായി കാണുമ്പോള്‍ “എന്തെല്ലാ” എന്ന് ചോദിച്ച് കുശലം ചോദിക്കുന്നതും ഒരു പ്രത്യേകതയായി തോന്നി.
കച്ചവടത്തിന്‍റെ ചുമതല ഇപ്പോഴും മുസ്ലീം വിഭാഗത്തിന് തന്നെ കടകളില്‍ഏറിയ പങ്കും മുസ്ലീം വീഭാഗക്കാരുടേത് തന്നെയാണ്.മേന്മയുള്ളസാധാനങ്ങള്‍ കടകളില്‍സാധാരണ കണ്ടുവരാറില്ല മിക്കതും രണ്ടാം കിട സാധനങ്ങളാണ് വെള്ളമുണ്ടയില്‍ വില്‍ക്കപ്പെടുക.
ഇതൊരുമമ്മുട്ടിമാരുടെ നാടാണ് എന്തുകൊണ്ടോ നല്ലൊരു ശതമാനം ആള്‍ക്കാരും ഇവിടെ മമ്മുട്ടിമാരാണ്.കൂടാതെ പേരിനോടൊപ്പം വീട്ട് പേര് ഇവിടെ ഒഴിച്ചുകൂടാന്‍പറ്റാത്തതാണ് അതു കൊണ്ടു തന്നെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍വളരെ എളുപ്പമാണ്.കമ്പ ഉസ്മാന്‍,അഷറഫ് ചങ്കറപ്പന്‍,അറക്ക മൊയ്ദു എന്നിങ്ങനെ എല്ലാവരുടെ പേരിനൊപ്പവും കുടുംബപ്പേരുണ്ടാകും.
സേവന നിവൃത്തരായ സര്‍ക്കാര്‍ജീവനക്കാരെ ഇവിടെ പൊതു രംഗത്ത് ധാരാളം കണ്ടുവരുന്നു.പഞ്ചായത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമായി പങ്കെടുക്കുന്നു.റിട്ടയര്‍മെന്‍റ് ജീവിതം വീട്ടില്‍ഒതുക്കാതെ പൊതു പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തുന്നവരാണ് ബഹു ഭൂരി പക്ഷവും.വളരെ സജീവമായ അവരുടെ കൂട്ടായ്മയും വെള്ളമുണ്ടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അത്തരം ഒരു കൂട്ടായ്മയില്‍ എനിക്ക് പങ്കെടുക്കാന്‍അവസരം ലഭിച്ചിരുന്നു.മാസത്തിലൊരിക്കല്‍ ഏതെങ്കിലും ഒരു അംഗത്തിന്‍റെ വീട്ടില്‍ഒത്തു ചേരുകയും ആ ഒത്തു ചേരലില്‍ എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുകയും ചെയ്യുന്നു.ഞാന്‍ പങ്കെടുത്ത ഒത്തു ചേരലില്‍ നാട്ടിലെ മൂന്ന് പ്രമുഖരെ ആദരിക്കുന്ന ചടങ്ങായിരുന്നു.റേഡിയോ നാടകരംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ശ്രീ കരുണാകരന്‍മാസ്റ്ററെയും,ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍നടത്തി ദേശീയ അവാര്‍ഡ് വാങ്ങിയ ശ്രീമതി ദിപ ടീച്ചര്‍എന്നിവരെ നേരില്‍കാണാനും അവരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനും അങ്ങനെ എനിക്ക് അവസരം ഉണ്ടായി.സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊന്നുവേട്ടന്‍എന്ന പേരിലറിയപ്പെടുന്ന മംഗലശ്ശേരി ശ്രീ നാരായണന്‍നായര്‍ വെള്ളമുണ്ടയിലെ പൊതുജന സമ്മതനായ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥനാണ്.ഗ്രാമ വികസന വകുപ്പില്‍ നിന്ന് ബി ഡി ഒ ആയി റിട്ടയര്‍ ചെയ്ത് ഇപ്പോള്‍കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലോക്കല്‍അഡ്മിനിസ്ട്രേഷന്‍തൃശൂരിലെ ഫാക്കല്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു.തന്‍റെ നിസ്വാര്‍ത്ഥമായ സേവനം കൊണ്ട് ജനമാനസങ്ങളില്‍ ഇടം നേടാനും ഭവന നിര്‍മ്മാണ പദ്ധതികള്‍തൊഴിലുറപ്പ് പദ്ധതി എന്നീ രംഗത്ത് വയനാട് ജില്ലയിലെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍അദ്ദേഹത്തിന്‍റെ സംഭവന നിസ്തര്‍ക്കമാണ്.പഴമയുടെ തറവാട്ട് പെരുമ വിളിച്ചോതിക്കൊണ്ട് അഞ്ചില്ലത്തെ പിന്തുടര്‍ച്ചക്കാര്‍വളരെ സത്യ സന്ധമായും കൃത്യ നിഷ്ടയോടും പൊതു പ്രവര്‍ത്തനങ്ങളില്‍പങ്കാളികളാകുന്ന ആശ്വാസ ദായകമായ കാഴ്ചയും വെള്ളമുണ്ടയില്‍കാണുന്നു.
വയനാട്ടിലെ കാലവസ്ഥപറ്റി പൊതുവെ കേട്ടിരുന്നതില്‍നിന്നും തികച്ചും വ്യത്യസ്ഥമായ കാലാവസ്ഥയാണ് വയനാട്ടില്‍ ഇപ്പോള്‍ഉള്ളത്.കഠിനമായ തണുപ്പ് ഇന്ന് അന്യമാണെങ്കിലും.ഇതര ജില്ലകളെ അപേക്ഷിച്ച് അന്തരീക്ഷ താപ നില കുറവാണ്.അതു കൊണ്ടുതന്നെ രാത്രിയെ പുതച്ചുമൂടിയുള്ള ഉറക്കം ഒരു ഹരം തന്നെയാണ്.എപ്പോഴും ഫാനിന്‍റെ മുരള്‍ച്ചയും മഴക്കാലത്തുപോലും അനുഭവപ്പെടുന്ന ഉഷ്ണവും അനുഭവിക്കുന്ന എനിക്ക് വയനാട്ടിലെ കാലാവസ്ഥ സുഖകരമായിരുന്നു.ഡിസമ്പറിലെ ഏതാനും ദിവസങ്ങളില്‍ മാത്രമെ അതികഠിനമായ തണുപ്പ് അനുഭവപ്പെട്ടുള്ളൂ ആ ദിവസങ്ങളില്‍രാവിലെ കുളിക്കുന്നത് തികച്ചും ശ്രമസാദ്ധ്യമായിരുന്നു.വയനാട്ടിലെ സ്ഥിരതാമസക്കാരായ ആള്‍ക്കാര്‍ക്ക് അവിടുത്തെ തണുപ്പ് അസഹ്യമായും അസുഖകരമായും തോന്നി.തണുപ്പ് കൂടുതലുള്ള ദിവസങ്ങളില്‍ തൊപ്പിയും കോട്ടും ചെവി മൂടുന്ന കവറും ഒക്കെയായി ജനങ്ങളെ കാണാം.പുറം നാട്ടിലുള്ളവര്‍ ഈ കാലാവസ്ഥയെ അതിജീവിക്കുന്നതായി കാണപ്പെടുന്നുണ്ടെങ്കിലും തദ്ദേശീയര്‍ക്ക് ഇത് അസഹ്യമാണ്.കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ “യോഗ” എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഓഫീസിലുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ചര മണിയ്ക്കെഴുന്നേറ്റ് 45 മിനിട്ട് നേരം ഞാന്‍ “യോഗ” ചെയ്തിരുന്നു.
ഭക്ഷണക്കാര്യത്തില്‍ മിക്കവരും മാംസാഹാരികളാണ്.അതു കൊണ്ട് തന്നെ ശുദ്ധ സസ്യാഹാരിയായ ഞാന്‍ ആദ്യ ദിവസങ്ങളില്‍വല്ലാതെ ബുദ്ധിമുട്ടി.വെള്ളമുണ്ട ടൌണില്‍ നല്ല ഹോട്ടലുകള്‍ഇല്ലാത്തതും ഉള്ള ഹോട്ടലുകള്‍ എല്ലാം തന്നെ നോണ്‍വെജിറ്റേറിയന്‍ഭക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതായതിനാല്‍എനിക്ക് വെള്ളമുണ്ടയില്‍പിടിച്ചുനില്‍ക്കുന്നതിന് മറ്റേതെങ്കിലും വഴികണ്ടെത്തേണ്ടിയിരുന്നു.അങ്ങനെയാണ് ഒരുദിവസം ഇന്‍ഡക്ഷന്‍കുക്കറും ,സ്റ്റീല്‍ ഫ്രൈയിംഗ് പാനും,പ്രഷര്‍കുക്കറും ഉപയോഗിച്ച് ഓഫീസിലെ ജിതേഷിനെയും കൂട്ടി സ്വയം പാചകം ആരംഭിച്ചത്.ഒരു ചായപോലും മര്യാദയ്ക്ക് ഉണ്ടാക്കാനറിയാത്ത ഞാന്‍ ക്രമേണ.ഉപ്പുമാവും,പുട്ടും,ചോറും,കറിയും,കപ്പയും ഒക്കെ ഉണ്ടാക്കാന്‍ തുടങ്ങി.വയനാട്ടിലെ പ്രത്യേകതകള്‍ക്കിടയില്‍പാചകവും ഞങ്ങള്‍ക്ക് ഒരു ഹരമായി മാറി.ചിലവ് കുറവാണെന്നതിലുപരി,സ്വയം പാചകം ചെയ്ത് കഴിക്കുന്നതിലെ സംതൃപ്തിയും ആനന്ദവും ഞങ്ങള്‍നന്നായി ആസ്വദിച്ചു.
ഇടദിവസങ്ങളില്‍ താമസിക്കാന്‍ഒരുമുറിയും ഭക്ഷണം പാകം ചെയ്യാന്‍ഒരു മുറിയും ആയതോടെ കൂടുതല്‍ സൌകര്യമായി.റൂമില്‍ ഒരി ടെലിവിഷനും ആയതോടെ ഗംഭീരമായി.ഫുട്ബോള്‍ ലോകകപ്പും,ക്രിക്കറ്റ് ലോകകപ്പും,ഇടയ്ക്കുള്ള ചിരിമസാലകളുമായി ഒരു ഗൃഹാന്തരീക്ഷം തന്നെ ഓഫീസില്‍ തോന്നിത്തുടങ്ങി.
ഭക്ഷണത്തിന്‍റെ കാര്യത്തിലും താമസത്തിന്‍റെ കാര്യത്തിലും സ്വയം പ്രാപ്തതയായതോടെ ഞങ്ങളുടെ അടുത്ത ശ്രദ്ധ വ്യായാമത്തിലായി.ഓഫീസിന്‍റെ അടുത്തു തന്നെ താമസിക്കുന്ന മജീദിന്‍റെ വീട്ടിലെ ഷട്ടില്‍ബാറ്റ്മിന്‍റന്‍കോര്‍ട്ടില്‍അങ്ങനെ ഞങ്ങള്‍മൂന്നു പേര്‍കളിതുടങ്ങി.മൂന്നാളില്‍ നിന്ന് തുടങ്ങി കളിക്കാന്‍ ആറും ഏഴും പേര്‍വരാന്‍തുടങ്ങി.രാവിലെ ആറരയ്ക്കായിരുന്നു കളി.ആദ്യം ഒരു മണിക്കൂര്‍ നേരം ആയിരുന്ന കളി പിന്നീട് എട്ട് മണിവരെ നീളാന്‍തുടങ്ങി.കളി ഞങ്ങള്‍ക്ക് ഒരാവേശമായി വളര്‍ന്നു.രാത്രി ആയാല്‍ ഒന്ന് വെളിച്ചമായാല്‍മതിയായിരുന്നു എന്ന് തോന്നാന്‍തുടങ്ങി.ഗള്‍ഫില്‍നിന്ന് അവധിയ്ക്ക് നാട്ടില്‍ വന്ന മമ്മുട്ടി,കെ എസ് എഫ് ഇ ജീവനക്കാരനായ വിനു,മില്‍മ ജീവനക്കാരനായ സാബു,ബാങ്ക് ജീവനക്കരനായ റഫീക്ക്,ചീമു എന്നിവര്‍ സ്ഥിരം താരങ്ങളായിരുന്നു.മദ്ധ്യ വയസ്സെത്താറായ ഞങ്ങളുടെ കളിയോടുള്ള ആവേശം അതിരുവിട്ടുവോ എന്തോ മിക്ക കളിക്കാരും പരുക്കിന്‍റെ പിടിയിലായി.സിമന്‍റ് പ്രതലത്തിലെ കളികൊണ്ടായിരിക്കും മിക്കവരുടെയും മുട്ടിലാണ് പരിക്ക് പടിയിട്ടത്ഒരു ഘട്ടത്തില്‍ പരിക്കുകാരണം കളിതന്നെ നിര്‍ത്തിവയ്ക്കാന്‍ആലോചിച്ചപ്പോഴേയ്ക്കും മഴ വന്നെത്തിയിനാല്‍ കളി നിര്‍ത്തിവയ്ക്കുകതന്നെ ചെയ്തു.
കനകം വിളയുന്ന വയനാട് അധിനിവേശകരുടെ കൈയ്യേറ്റത്തിനും മനോഹരമായ പ്രകൃതി ചൂഷണത്തിന് ഇരയാകുന്നതും മുന്‍കാലങ്ങളില്‍വായിച്ചും കേട്ടും മനസ്സിലാക്കിയത് നേരില്‍കണ്ട് മനസ്സിലാക്കി.നിലവിലെ സ്ഥിതി വയനാട്ടിന്‍റെ സ്വന്തം മക്കള്‍ചൂഷണത്തിന് വിധേയരാകുന്നതും അധിനിവേശകരുടെ കടന്നു കയറ്റത്തില്‍ നിസ്സംഗരായി ഒതുങ്ങി ജീവിക്കുകയും ചെയ്യുന്നു.പ്രകൃതി സ്നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മുറവിളികള്‍ക്കിടയിലും കാട്ടിലെ വൃക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു,അശാസ്ത്രീയമായ രീതിയില്‍കരിങ്കല്‍ഖനനം നടക്കുന്നു,കളിമണ്‍ ഖനനം നടക്കുന്നു,ആദിവാസി കള്‍ക്കായുള്ള ഫണ്ട് ദുരുപയോഗം നടക്കുന്നു,കുന്നുകള്‍ ഇടിച്ച് ഗൃഹ നിര്‍മ്മാണങ്ങള്‍നടക്കുന്നു.പ്രകൃതിയുടെ സുന്ദരമായ മുഖം വികൃതമായിക്കൊണ്ടിരിക്കുകയാണ്.പ്രകൃതിയുടെ മക്കളുടെ കളങ്കരഹിതമായ പെരുമാറ്റം അങ്ങേയറ്റം ആകര്‍ഷകമായി തോന്നിയ ഒരു ഘടകമാണ്.ആ നിഷ്കളങ്കത പരമാവധി ഉപയോഗപ്പെടുത്തുന്ന ഉദ്യോഗസ്ഥ,അനുദ്യോഗസ്ഥ പൊതു പ്രവര്‍ത്തകരെയും എങ്ങും കണാന്‍കഴിയും.പക്ഷെ നിയമം ചൂണ്ടികാണിക്കുകയാണെങ്കില്‍ ആയത് പാലിക്കാനുള്ല സന്മനസ്സ് എല്ലാവരും കാണിക്കുന്നുണ്ട്.വയനാട്ടിലെ മനോഹരമായ ചുരങ്ങളെ ഇപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്.അന്യ ജില്ലകളില്‍ നിന്നുവരെ മാലിന്യങ്ങള്‍ആരുമറിയാതെ നിക്ഷേപിക്കുന്നത് അസഹ്യമായ നാറ്റത്തിന് വഴിതെളിക്കുന്നു.
വയനാടിന്‍റെ മനോഹാരിത വാണിജ്യ വത്കരിക്കുന്ന ഒരു വിഭാഗമാണ് റിസോര്‍ട്ട് നടത്തുന്നവര്‍.മണ്ണുകൊണ്ട് നിര്‍മ്മിച്ച താമസത്തിനുവേണ്ടിയുള്ള ക്വാര്‍ട്ടേഴ്സുകളും വീടുകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.ഒരു ദിവസത്തെ താമസത്തിന് 5000 രൂപ വരെ യാണ് അവര്‍ സന്ദര്‍ശകരില്‍നിന്ന് ഈടാക്കുന്നത്.
കേരളത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുടെ പരമാവധി ഉപയോഗം കിട്ടിയിരിക്കുന്നത് വയനാട് ജില്ലയില്‍ തന്നെയാണ്.വയനാട്ടിലെ സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി ഈ പദ്ധതിയില്‍ അങ്ങേയറ്റം മെച്ചപ്പെട്ടിട്ടുണ്ട്.മേറ്റ് മാരായും എഡി എസ് ആയും ജോലി ചെയ്യുന്ന സ്ത്രീകള്‍ അത്യന്തം ഗൌരവത്തോടെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ പോലെ പദ്ധതിയില്‍പ്രവര്‍ത്തിക്കുന്നതും ഫയലുകള്‍ തയ്യാറാക്കുന്നതുമായ കാഴ്ച സ്ത്രീ ശാക്തീകരണത്തിന്‍റെ ഉദാത്തമായ ഒരു ഉദാഹരണമാണ്.
വയനാട് ജില്ലയിലെ ഒരു വര്‍ഷത്തെ അനുഭവം അയവിറക്കുമ്പോള്‍മറക്കാന് കഴിയാത്ത പലവ്യക്തിത്വങ്ങളും ഉണ്ട്.അതില്‍ ഒരാളാണ് ഇ കെ മാധവന്‍നായര്‍,ജില്ലയിലെ ആദ്യത്തെ ബിരുദധാരിയാണ് 35 വര്‍ഷം പഞ്ചായത്തിലെ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിസ്വാര്‍ത്ഥനും സേവന തത്പരനും അങ്ങേയറ്റം മനുഷ്യ സ്നേഹിയുമാണ്.രാഷ്ട്രീയത്തിലെ സന്മാര്‍ഗ്ഗതയില്‍അദ്ദേഹത്തിന്‍റെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് ശ്രദ്ധേയമാണ്.വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍കൊണ്ട് അദ്ദേഹം തന്‍റെ സേവനം അവസാനിപ്പിച്ച് ഇപ്പോള്‍സ്വസ്ഥ ജീവിതം നയിക്കുകയാണ്.അദ്ദേഹം എനിക്ക് സ്നേഹത്തോടെ തന്ന ഓവര്‍കോട്ട് എനിക്ക് വയനാട്ടില്‍നിന്ന് കിട്ടിയ അമൂല്യ ഉപഹാരമെന്ന നിലയില്‍ ഞാന്‍ സൂക്ഷിക്കുന്നു.
കുറച്ച് കാലം ഞാന്‍ ഭാര്യ സമേതനായി വെള്ളമുണ്ടയില്‍താമസിച്ചിരുന്നു.ചെറുകര എന്ന മനോഹര ഗ്രാമത്തിലെ ഗംഗാധരേട്ടന്‍റെ വീട്ടിലാണ് താമസിച്ചത്.പ്രശസ്ത സാഹിത്യകാരന്‍മാരുടെ കഥകളില്‍മാത്രം വായിച്ചിട്ടുള്ള ഒരു ഉദാത്തമായ ഗ്രാമീണ പശ്ചാത്തലമാണ് അവിടെ കാണാന്‍കഴിഞ്ഞത്.കുടുംബത്തിലേക്ക് ഒരു അടുത്ത ബന്ധു വന്നതു പോലുള്ള ഒരു ആതിഥ്യമര്യാദയാണ് ചെറുകരഗ്രാമത്തില്‍നിന്ന് ഞങ്ങള്‍ക്ക് കിട്ടിയത്.പരസ്പരം കണ്ടാല്‍ വിശേഷങ്ങള്‍ആരായുക നല്ല വിശേഷങ്ങള്‍ ഗ്രാമ വാസികള്‍ക്കിടയില്‍കൈമാറുക കല്യാണം,മരണം മുതലായ സന്ദര്‍ഭങ്ങളില്‍ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുക.ആതിഥ്യമര്യാദ എന്നിവ അന്യം നിന്നു പോകുന്ന ഇന്നത്തെ നഗര വത്കരണ കാലഘട്ടത്തില്‍ ചെറുകരയിലെ അനുഭവം തികച്ചും നവ്യമായിരുന്നു.സ്ഥലത്തെ അന്യനാട്ടിലെ ഒരുദ്യോഗസ്ഥന്‍എന്നതിലുപരി സഹോദര തുല്യമായ സ്നേഹം എനിക്ക് ഗംഗാധരേട്ടന്‍റെ കുടുംബത്തില്‍നിന്നും ചെറുകര ഗ്രാമത്തില്‍നിന്നും കിട്ടിയിട്ടുണ്ട്.ഒരു നാടിന്‍റെ സാസംസ്കാരിക പശ്ചാത്തലത്തിലേക്കാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.ഇടതു പക്ഷ ചിന്താഗതിക്കാര്‍ കുടുതലുള്ള ഈ ഗ്രാമത്തിലെ റിനയന്‍സ് ലൈബ്രറി കേരളത്തിലെ ഏറ്റവും പഴയതും സുസംസ്കൃതമായ ഒരു ഗ്രാമത്തിന് ഒരു ലൈബ്രറിയുടെ പങ്കാളിത്തം വിളിച്ചോതുന്നതുമാണ്.
വളരെ യാദൃശ്ചികമായിട്ടാണെങ്കിലും ഒരു വര്‍ഷക്കാലം വയനാടിന്‍റെ പ്രത്യേകതകള്‍അനുഭവിച്ചറിയുന്നതിനും ജനങ്ങളുമായി ഇടപഴകിയും വേറിട്ട അനുഭവങ്ങളുമായി ഏറെ ജീവിതാനുഭങ്ങളും സിസ്വാര്‍ത്ഥമായ സൌഹൃദങ്ങളും കൈമുതലാക്കി ഞാന്‍ ആഗസ്റ്റ് മാസത്തില്‍ ചുരമിറങ്ങിയപ്പോള്‍ചിത്രം സിനിമയില്‍ മോഹന്‍ലാല്‍പറഞ്ഞ ഡയലോഗ് എന്‍രെ മനസ്സിലും ഓടിയെത്തി ഓര്‍ക്കുവാനും താലോലിക്കുവാനും കുറേയേറെ കാര്യങ്ങള്‍ സമ്മാനിച്ച വയനാടിന് ഒരായിരം നന്ദി.
വെയിലിനും തണലിനും,നീട്ടിയ കൈക്കുമ്പിളില്‍ജലം പകര്‍ന്നു തന്ന സഹോദര സ്നേഹത്തിനും കനിവിനും,ചതിക്കുണ്ടിനും,നിലാകുളിരിനും,കണ്ണു നീരിനും,വഴിയിലെ കൂര്‍ത്ത നോവിനും,ചുവന്ന കണ്ണുകള്‍ക്കും,പ്രാക്കിനും,കിളിപാട്ടിനും,ഉയിരുറങ്ങാത്തൊരലിവിനും ഒരായിരം നന്ദി.

Team India Down to Earth

This is not for the first time team India get a bad defeat immediately after the World Cup win. After the 1983 world cup win there was a summer all the Indian fan like to forget .West Indies swiped the 5 match one day series and the Test match was one sided.Mohinder Amaranth the hero of the world cup and man of the match in the Semi and Finals, lost his place in the team because of the unbelievable bad form. He was out for zero in 5 innings out of six test innings he played and in the sixth innings he scored one run. There almost all the heroes lost their place in the national squad. The last series against England was almost similar to that one. We may say that defeat was due to bad weather, injuries to key players and lack of proper planning. One can’t take credit from the Englishmen who were in top form throughout the series. Especially Stuert Board was in tremendous form. In the Test series only difference between the two teams was the presence of this genuine all rounder. He made up for his blemish of being hit for 6 sixes in an over by Yuvaraj in the T –Twenty world cup. Ten Indian players injured and returned to the den. Unlike in the Test Series India put up a spirited performance in one dayers amidst unfortunate happenings. India had to face difficult period of the day batting, and on most of the occasion India lost the toss. In the first two test matches India had the Englishmen in trouble but somehow lost the hold on the match.Sehwag the key for Indian Batting Gambhir a reliable partner was also not fit. World cup hero Yuvi was not available. Undoubtedly No 1 bowler Zahir was not available so as Bajji.Truely Dhoni had a much difficult time managing all these difficulties But he lead from the front in the One day series.And his act of decency allowing Ian Bell to continue to bat when he was declared out by the Umpire was admired by one and all.Deck Wert Luis method was also stood on the way. Actually I feel very bad when team India loss a match. Here I had least worry because so many things were working against team India. Above all Sachin was also failed deliver a match saving innings. This doesn’t tarnish the glory of the 2011 world Cup win .Let us hope that India will come back strongly under Dhoni.This series will be remembered for the consistent performance by Rahul Dravid.’’Yes the true wall of world cricket will not be available for one day matches’’ .
The management should think seriously about the fitness of the players. Once they are playing for the nation, they are the wealth of the nation and their talent should be preserved for the benefit of the nation even by imposing some restrictions in their personal life.

Thursday, September 8, 2011

ഓണം

ONAM
HOLIDAYS-GET TOGETHER-FLOWERS-RELATIONS-SMS-VEGETABLES-SADYA-PAYASAM-FAMILY-FRIENDS-PALM LEAVES-SARKARAVARATTY-BANANA FRY

TELEVISION-SUPERHIT FILMS-DRINKS-CHICKEN-FRIENDS

Wednesday, July 27, 2011

ചെറേലെ കുഞ്ഞീസ്നന്‍



കറുത്ത ശരീരം,പഴകി പിഞ്ഞിയതാണെങ്കിലും വൃത്തിയുള്ള വസ്ത്രം,വലിയ നിക്കര്‍,വെളുത്ത പല്ലുകള്‍.പത്താം ക്ലാസ്സ് വരെ എന്‍റെ കൂടെ പഠിച്ച കുഞ്ഞികൃഷ്ണന്.‍കുഞ്ഞികൃഷ്ണന്‍ ക്ലാസ്സിലെത്തിയിരുന്നത് 5 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ്.രാവിലെ കുളുത്തത് കുടിച്ചിട്ടാണ് ക്ലാസ്സില്‍ വരുന്നത്,കുളുത്തത് എന്നാല്‍ തലേദിവസം വെള്ളം ഒഴിച്ച് വച്ച കഞ്ഞി.കുഞ്ഞികൃഷ്ണന് അച്ഛന്‍ ഇല്ലായിരുന്നു.ചെറുപ്പത്തിലേ മരിച്ചുപോയതായിരിക്കാം,അമ്മയെ ഉപേക്ഷിച്ചുപോയതായിരിക്കാം.കുട്ടിക്കലത്തെ കുതൂഹലങ്ങളില്‍ അത്തരം കാര്യങ്ങള്‍‍ വിഷയമാകാത്തതിനാല്‍ അതിനെ പറ്റി അന്ന് കൂടുതല്‍ ആലോചിച്ചിട്ടില്ല.അമ്മ പുല്ലരിയാന്‍ പോകും.അവധി ദിവസങ്ങളില്‍ കുഞ്ഞികൃഷ്ണനും അമ്മയോടൊത്ത് ചേരും.വേറെ സഹോദരങ്ങളൊന്നും ഇല്ല ഉദ്യോഗസ്ഥ ദമ്പദികളുടെ മകനായ എനിക്ക് പക്ഷെ പഠനത്തില്‍ കുഞ്ഞികൃഷ്ണന്‍ കനത്ത വെല്ലുവിളിയായിരുന്നു.കുഞ്ഞിതീയാ,ഇഞ്ഞീസ്നാ,ചെറേലെ കൂഞ്ഞീസ്നന്‍ എന്നൊക്കെ സഹപാഠികള്‍ സംബോധന ചെയ്തിരുന്നു.യാതൊരു പരിഭവവുമില്ലാതെ കുഞ്ഞികൃഷ്ണന്‍ വിളികേള്‍ക്കും.ഞാനും കുഞ്ഞികൃഷ്ണനും പഠനത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു.എന്നെ പലപ്പോഴും പലവിഷയത്തിലും പിന്തള്ളുന്നതും അതിലൂടെ അദ്ധ്യാപകരുടെ അഭിനന്ദനവാക്കുകള്‍ കേള്‍ക്കുന്നതും കൊച്ചു കൃഷ്ണന്‍ നന്നായി ആസ്വദിച്ചിരുന്നു.മൂന്നാം ക്ലാസ്സില് മലയാളം,സയന്‍സ്,സാമൂഹ്യപാഠം പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാനായിരുന്നു മുന്നില്‍.കുഞ്ഞികൃഷ്ണന്‍ തൊട്ടു പുറകിലുണ്ട്.കണക്കു പരീക്ഷയുടെ ദിവസം രാവിലെ ഞാന്‍ എത്തിയപ്പോള്‍ കുഞ്ഞികൃഷ്ണന്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ട്. എന്തോ പറയാന്‍.എന്താണെന്നുള്ള ഭാവത്തില്‍ ഞാന്‍ നോക്കിയപ്പോള്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഇന്ന് ഞാന്‍ നിന്നെ തോല്‍പിക്കും.മറിച്ച് വെല്ലുവിളിക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.പരീക്ഷ കഴിഞ്ഞ് സ്ലേറ്റില്‍ മാര്‍ക്ക് തെളിഞ്ഞു. എനിക്ക് 45 മാര്‍ക്ക് കുഞ്ഞികൃഷ്ണന് 47 മാര്‍ക്ക്.അങ്ങനെ കുഞ്ഞികൃഷ്ണന്‍ വാക്ക് പാലിച്ചു.വെളുത്ത പല്ലുകള്‍ കാട്ടി അവന്‍ എന്നെ നോക്കി ചിരിച്ചു.അപ്പോള്‍ അവന്‍റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സംതൃപ്തി ഞാന്‍ കണ്ടു.എന്നെ പിന്നിലാക്കിയതില്‍ എനിക്ക് വിഷമം തോന്നിയിട്ടുണ്ടാകണം ഞാന്‍ ശരിക്ക് ഓര്‍ക്കുന്നില്ല.
ഉച്ചയ്ക്ക് സ്കൂളില്‍ ഉപ്പുമാവ് ഉണ്ടായിരുന്നു.കുഞ്ഞികൃഷ്ണന് വയറ് നിറച്ച് കഴിക്കാനുള്ള അവസരമാണത്.എനിക്ക് അതിനുള്ള അവസരമില്ലായിരുന്നു.സ്കൂളിലെ ഉപ്പുമാവ് കഴിക്കാന്‍ അമ്മ എന്നെ അനുവദിക്കില്ല.എനിക്ക് ഉച്ചയ്ക്ക് വീട്ടില്‍ ചോറുണ്ണാന്‍ പോകണം.കുട്ടികളിലേറിയ പങ്കും ഉപ്പുമാവിനായി കാത്തിരിക്കുന്നവരാണ്.ഉച്ചയ്ക്ക് നാലാം പീര്യേഡ് കഴിഞ്ഞ് തുടര്‍ച്ചയായ നാല് ബെല്ലടിക്കോമ്പോഴേക്കും കുട്ടികള് നിരയായി ക്ലാസ്സ് ഭിത്തിയോട് ചേര്‍ന്ന് ഇരിപ്പ് ഉറപ്പിക്കും,ഉപ്പുമാവ് വിളമ്പാനുള്ള കടലാസുമായി തിക്കിയും തിരക്കിയും അവര്‍ അക്ഷമരായി കാത്തിരിക്കും.അങ്ങനെയിരിക്കെ ഒരു ദിവസം മൂന്നാം പിരീഡ് അവസാനിക്കുമ്പോള്‍ മൂന്ന് ബെല്ലടിച്ചതും മിന്നല്‍ പിണര്‍ പോലെ നമ്മുടെ കുഞ്ഞികൃഷ്ണന്‍ ഒരു കടലാസുമായി ഭിത്തിക്കരികില്‍ ഓടിയെത്തി കുത്തിയിരിപ്പായി.ഉച്ചയായി എന്ന് വിചാരിച്ച് കുഞ്ഞികൃഷ്ണന്‍ നാല് ബെല്ലായി എന്ന് തെറ്റിദ്ധരിച്ച് മൂന്ന് ബെല്ലാകുമ്പോള്‍ത്തന്നെ ഉപ്പുമാവിനായി പോയിരുന്നതാണ്.നാല് ക്ലാസ്സില്‍ നിന്നും കൂട്ടച്ചിരി ഉയര്‍ന്നു. പാവം കുഞ്ഞികൃഷ്ണന്‍ ഇളിഭ്യനായി തിരികെ ബെഞ്ചില് വന്നിരുന്നു.ചിരിച്ച് ചിരിച്ച് എന്‍റെ കണ്ണ് നിറഞ്ഞു.എല്ലാവരും നാലാം പീരീഡ് കഴിയുന്നതുവരെ ചിരിച്ചു.അദ്ധ്യപരും കുട്ടികള്‍ ചിരിക്കുന്നത് കണ്ട് ചിരിയില്‍ പങ്കു ചേര്‍ന്നു.തന്നെ നോക്കി ചിരിക്കുന്നവരോട് കുഞ്ഞികൃഷ്ണനും വായ തുറന്ന് ചിരിച്ച് കാണിച്ചു.നാലാം ബെല്ലിന് ശേഷം ഞാന്‍ വീട്ടിലേക്കോടി.അമ്മയോട് ഇക്കാര്യം പറയാന്‍ എനിക്ക് തിടുക്കമായിരുന്നു.എല്ലാം കേട്ട അമ്മ ചിരിച്ചില്ല.അവന് വിശന്നിട്ടായിരിക്കാമെന്ന് മാത്രം പറഞ്ഞു.ഉച്ചയ്ക്ക് ശേഷം ചോറുണ്ട് തിരികെ ചെന്നപ്പോള്‍ കുഞ്ഞികൃഷ്ണന്‍ ക്ലാസ്സ് റൂമിന്‍റെ വാതിലില്‍ നില്‍ക്കു.എനിക്ക് വീണ്ടും ചിരി പൊട്ടാന്‍ തുടങ്ങി.”എന്‍ക്ക് പൈച്ചിറ്റ് രാവ്ലെ കുള്‍ത്തത് കുട്ച്ചിന്‍റ”(എനിക്ക് വിശന്നിട്ടാണ് അങ്ങനെ സംഭവിച്ചത്. രാവിലെ ഒന്നും കഴിച്ചിരുന്നില്ല).രാവിലെ വയറ് നിറയെ പലഹാരം കഴിച്ച് സ്കൂളില്‍ വരുന്ന എനിക്ക് അന്ന് ആ വേദന മനസ്സിലായിരുന്നില്ല.
യു പി സ്കൂളിലെത്തിയപ്പോള്‍ കുഞ്ഞികൃഷ്ണന്‍റെ പഠന നിലവാരം ഒന്നും കൂടി ഉയര്‍ന്നു.വടിവൊത്ത അക്ഷരം കൊണ്ട് കുഞ്ഞികൃഷ്ണന്‍ കോപ്പിയെഴുതി എപ്പോഴും ഗുഡ് വാങ്ങി എന്നെ കാണിക്കും.പക്ഷെ എല്ലായപോഴും എനിക്ക് ഗുഡ് കിട്ടിയിരുന്നില്ല.പിള്ളമാഷ് സന്ധി,സമാസം പഠിപ്പിച്ചപ്പോള്‍,
തന്മ നിര്‍ദ്ദേശികാ കര്‍ത്താ പ്രതിഗ്രാഹികാ കര്‍മ്മ എ,
ഓടു സംയോജികായാം ഹേതു,സ്വാമി ഉദ്ദേശികാ ക്ക് ന്,
ആല്‍ പ്രയോജികയാം ഹേതു ,ഉടെ സംബന്ധികാസ്വദാ ,
ആധാരികാധികരണം, ഇല്‍ കല്‍ പ്രത്യേയമായവ.

പിള്ളമാഷ് ഇത് ഒരു ദിവസം രാവിലെ കാണാപാഠം പഠിക്കാന്‍ പറഞ്ഞു.അടുത്ത ദിവസം പഠിച്ചു കൊണ്ടു വരണമെന്നായിരുന്നു പറഞ്ഞത്.ഞാന്‍ ഉച്ചയ്ക്ക് ചേറുണ്ട് വരുമ്പോഴുണ്ട്,വെറും വയറോടെ ഇരുന്ന കുഞ്ഞി കൃഷ്ണന്‍ ഇത് മന പാഠമാക്കിക്കഴിഞ്ഞിരുന്നു.(യു പി സ്കൂളില്‍ ഉച്ച ഭക്ഷണമില്ല)ഞാന്‍ കേള്‍ക്കെ അവന്‍ ഉച്ചത്തില്‍ ചൊല്ലുകയാണ്.ഞാന്‍ മനസ്സില്‍ വിചാരിച്ചു മാഷ് ക്ലാസ്സില്‍ വരാതിരുന്നാല്‍ മതിയായിരുന്നു.നാളത്തേക്ക് ഞാനും ഇത് പഠിക്കും. ഞാന്‍ അന്ന് സ്കൂള്‍ വിട്ട് കളിക്കാനൊന്നും പോയില്ല.ചെന്ന ഉടനെ പഠിക്കാനിരുന്നു.പക്ഷെ രാത്രി കിടക്കാറായിട്ടും എനിക്ക് പഠിച്ച് കഴിഞ്ഞില്ല.നാളെ സ്കൂളിലെത്തുമ്പോള്‍ ഞാന്‍ കുഞ്ഞികൃഷ്ണന്‍റെ മുമ്പാകെ പരാജയപ്പെടുന്നത് ഓര്‍ത്ത് എനിക്ക് വിഷമം തോന്നി ഞാന്‍ കരയാന്‍ തുടങ്ങി.അമ്മ കാര്യമന്വേഷിച്ചപ്പോള്‍ എന്നെ സഹായിക്കാന്‍ തയ്യാറായി.അമ്മ അടുത്ത് വന്ന് ഇരുന്ന് ഉരുവിട്ട് തന്ന് ഒരു തരത്തില്‍ ഞാന്‍ സംഭവം ഹൃദിസ്ഥമാക്കി.എന്നാലും കുഞ്ഞികൃഷ്ണന്‍ ചൊല്ലുന്നത്ര ലളിതമായി എനിക്ക് ചൊല്ലാന്‍ കഴിഞ്ഞില്ല.ഭാഗ്യത്തിന് അടുത്ത ദിവസം പിള്ളമാഷ് ലീവായിരുന്നു.പിന്നീട് മാഷ് ക്ലാസ്സില്‍ ഇത് ചൊല്ലിക്കാനും മുതിര്‍ന്നില്ല.ഇത്രയും വര്‍ഷമായിട്ടും ഈ സമാസ നിര്‍ണ്ണയ സഹായി ഞാന്‍ മറന്നിട്ടില്ല.കാരണം കുഞ്ഞികൃഷ്ണന്‍റെ കഴിവിനെ മറികടക്കാന്‍ ഞാന്‍ നടത്തിയ ഭഗീരഥപ്രയ്തനം തന്നെ.
ആരോഗ്യത്തിന്‍റെ ചുമതലയുള്ള ഭണ്ടാരി മാഷ് ഒരു ദിവസം എല്ലാവരോടും പല്ല് തുറന്ന് കാണിക്കാന് പറഞ്ഞു.കുഞ്ഞികൃഷ്ണന്‍ പല്ല് കാട്ടിയപ്പോള്‍ മാഷ് പറഞ്ഞു മിടുക്കന്‍.എല്ലാവരും അവരവര്‍ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിന്‍റെ പേര് പറഞ്ഞു.ബിനാക്ക,മാവില എന്നിങ്ങനെ കുഞ്ഞികൃഷ്ണന്‍ തന്‍റെ പല്ലിന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം വ്യക്തമാക്കി -ഉമിക്കരി.
ഹൈസ്കൂള്‍ ക്ലാസ്സിലെത്തിയപ്പോഴേയ്ക്കും കുഞ്ഞികൃഷ്ണന്‍ പഠനത്തില്‍ പിന്നോക്കം പോകാന്‍ തുടങ്ങി ഒരുഘട്ടത്തില്‍പോലും കുഞ്ഞികൃഷ്ണന് എന്‍റെ അടുത്ത് എത്താന്‍ പറ്റിയില്ലെന്നല്ല ക്ലാസ്സിലെ മിക്ക കുട്ടികളും കുഞ്ഞികൃഷ്ണനെ ബഹുദൂരം പിന്നിലാക്കി.കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി.എന്‍റെ മാത്സര്യം സഹതാപമായി മാറി.ചോദിച്ചപ്പോള്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.അമ്മക്ക് സുഖമില്ല.വൈകിട്ട് വീട്ടിലെത്തിയിട്ടും പണിക്ക് പോണം,അവധി ദിവസങ്ങളിലും പണിക്ക് പോണം.എനിക്ക് പഠിക്കാന്‍ സമയം കിട്ടുന്നില്ല.ക്ലാസ്സിലെ കുഞ്ഞികൃഷ്ണന് മുന്നിലെത്തിയ എല്ലാവര്‍ക്കും തന്നെ ട്യൂഷന്‍ ഉണ്ടായിരുന്നു.പാവം കുഞ്ഞികൃഷ്ണനാവട്ടെ വായിക്കാന്‍ പോ‍ലും സമയമില്ല.എസ് എസ് എല്‍ സി പരീക്ഷയില്‍ കുഞ്ഞികൃഷ്ണന് സെക്കന്‍റ് ക്ലാസ്സിന് കുറച്ച് മാര്‍ക്ക് കുറവ്.കോളേജില്‍ ആര്‍ട്സ് ഗ്രൂപ്പില്‍ കുഞ്ഞികൃഷ്ണനെ കണ്ടെങ്കിലും ഇടയ്ക്ക് വെച്ചെപ്പോഴോ കുഞ്ഞികൃഷ്ണന്‍ പഠനം നിര്‍ത്തി.
പിന്നീട് ഒരുപാട് നാളുകള്‍ക്ക് ശേഷം കുഞ്ഞികൃഷ്ണന്‍ എന്‍റെ വീട്ടില്‍ വന്നു.ഒരു സന്തോഷ വാര്‍ത്തയുമായിട്ടാണ് വന്നത്.നാണം കുണുങ്ങിയ ചിരിയുമായി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു എന്‍റെ കല്യാണമാണ് വരണം.വീട്ടില്‍ പ്രായമായ അമ്മ മാത്രമെ ഉള്ളൂ.ഞാന്‍ കൂലിപണിയ്ക്കു പോകുന്നു.അമ്മയ്ക്ക് ഒരു കൂട്ട് വേണം.ഞങ്ങള്‍ കുറേ സുഹൃത്തുക്കള്‍ കല്യാണത്തിന് പോയി.
പിന്നീട് ഒരു ദിവസം കുഞ്ഞികൃഷ്ണന്‍ വീട്ടില്‍ വന്നു.കുഞ്ഞിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യണം കൈയ്യില്‍ കാശില്ല .നീ ഒര് അഞ്ഞൂറ് രൂപ തരണം.ഞാന്‍ രൂപ കൊടുത്തു.ചായ കുടിച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു അടുത്ത തിങ്കളാഴ്ച തരാം ട്വോ...പിന്നീട് കുഞ്ഞികൃഷ്ണന്‍ തിരികെ കണ്ടിട്ടില്ല.ജീവിതത്തിലെ പ്രരാബ്ധവും പേറി കുഞ്ഞികൃഷ്ണന്‍ എവിടെയെങ്കിലും ഉണ്ടാകും.
ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുകയാണ്.കഴിവുണ്ടായിട്ടും ജീവിത സാഹചര്യങ്ങളുമായി മല്ലിട്ട് മുന്നേറുമ്പോള്‍ കാലിടറി വീണ പലരില്‍ ഓരാള്‍ മാത്രമാണ് കുഞ്ഞികൃഷ്ണന്‍.അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് പലരുംമുന്നേറി.പലരും മുന്നിലെത്തി.പക്ഷെ ഒരു സ്വാഭാവിക പ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് മുന്നിലെത്തിക്കുന്നതില്‍ നമ്മുടെ സമൂഹവും അധികൃതരും ഇവിടെ പരാജയപ്പെട്ടു.വിദ്യാഭ്യാസം ഒരു വ്യവസായമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് ഇത്തരത്തിലുള്ള എത്രയോ പ്രതിഭകള്‍ പിന്നരങ്ങില്‍ ഒതുങ്ങിപോകുന്നുണ്ടാകാം.ഞാനുള്‍പെടെയുള്ള സമൂഹത്തിന് കുഞ്ഞികൃഷ്ണനോട് ബാദ്ധ്യതയുള്ളപ്പോള്‍ എന്‍റെ വെറും 500 രൂപയുടെ ബാദ്ധ്യത വീട്ടേണ്ട ഒരു കാര്യവും കുഞ്ഞികൃഷ്ണനില്ല.

Monday, July 11, 2011

അബുവിലെ നന്മ


ആദാമിന്റെ മകന്‍ അബു എന്ന സിനിമ കണ്ടു.കോഴിക്കോട്ടെ ചിത്ര തിയേറ്ററില്‍ മാന്യമായ സദസ്സിനൊത്ത് കണ്ട സിനിമ നല്ലൊരനുഭവമായിരുന്നു റിലീസായി രണ്ടാഴ്ച കഴിഞ്ഞെങ്കിലും മസാലയല്ലാത്ത ഒരു പടം നിറഞ്ഞ സദസ്സ് മുമ്പാകെ‍ പ്രദര്‍ശിപ്പിക്കുന്നു നല്ല ആസ്വാദകരും.സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള‍ സുകുമാര്‍ അഴികോടിന്റെ പരാമര്‍ശം ഓര്‍മ്മയില്‍ വന്നു.കുറേ നല്ല മനുഷ്യരെക്കൊണ്ട് നിറച്ച സിനിമ.സിനിമയ്ക്ക് നന്മ എന്ന് പേരിടാമായിരുന്നു.സലീംകുമാറിന് ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചതില്‍ അത്ഭുതം തോന്നിയില്ല.മികല്ല ഭാവ പ്രകടനം.സിനിമ കണ്ടു കൊണ്ടിക്കുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിച്ചെടുത്ത സിനിമയായി തോന്നിയില്ല.ഭാഷയുടെ പ്രയോഗത്തില്‍ അങ്ങിങ്ങായി അപാകതകള്‍ പ്രകടമായി.വേഷവിധാനത്തിലും കുറച്ചു കൂടി ശ്രദ്ധ ആകാമായിരുന്നു.സെറീന വഹാബ് കൈകാര്യം ചെയ്ത കഥാ പാത്രം നീതി പുലര്‍ത്തിയോ എന്ന് ബലമായ സംശയം.കഥ ആദ്യം മുതല്‍ തന്നെ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി.കാണികള്‍ അവസാനം അബുവുനും ഭാര്യ ഇസ്സുവിനും ഒന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.മതപരമായി ചിന്തിക്കുമ്പോള്‍ ചില അപാകതകള്‍ കണ്ടേക്കാം.പക്ഷെ മതവിശ്വാസികള്‍ സദയം ക്ഷമിക്കുക.ഇവിടെ നടന്നത് ഒരു യഥാര്‍ത്ഥ മുസല്‍മാന്റെ ചിത്രീകരമമല്ലെന്നും ഒരു നല്ല മനുഷ്യന്റെ ചിത്രീകരമമാണെന്നും ദയാവായികരുതുക.പാസ്പോര്‍ട്ട് അന്വേഷണത്തിന് വന്ന പോലീസുകാരനുമായുള്ള സംവാദം സിനിമയില്‍ അല്‍പം തമാശ കലര്‍ത്തി.സലീം തന്റെ സ്വത സിദ്ധമായ ശൈലിയില്‍‍ അതവതരിപ്പിക്കുകയും ചെയ്തു.വാര്‍ദ്ധക്യത്തിന്റെ ഒറ്റപെടലും,വിട്ടുവീഴ്ചയില്ലാത്ത ഭക്തിയും,മനുഷ്യ സ്നേഹവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.ചെരിപ്പാടാതെ പറമ്പില്‍ പോകരുതെന്ന് ഭാര്യയോട് പറയുന്ന അബു,ഭാര്യയെയും കൂട്ടി മാത്രം ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നു.വാര്‍ദ്ധക്യത്തിലും നല്ലൊരു ഭാര്യാ ഭര്‍ത്താക്കന്മാരുടെ മാതൃക അവര്‍ കാണിച്ചു തരുന്നു. അവസാനം ഹജ്ജിന് പോകാന്‍ കഴിയാത്തതിന് കാരണമായി അബുവിന് തോന്നുന്നത് വീട്ടുമുറ്റത്തെ വരിക്ക പ്ലാവ് മുറിച്ച് വിറ്റതാവാമെന്ന് ഊഹിക്കുയാണ്.അതിന് പരിഹാരമായി അബു ഒരു തൈ നട്ടു കൊണ്ട് അതിന് പരിപാലിച്ചു കൊണ്ട് അസ്താദിന്റെ ഉപദേശം പോലെത്തന്നെ ഹജ്ജിന് പോകാനുള്ള തന്റെ അദമ്യമായ ആഗ്രഹവും കൊണ്ട് ജീവിത യാത്ര തുടരുന്നു.ഏതായാലും രു നവാഗത സംവിധായകനടക്കമുള്ള പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .ഞങ്ങള്‍ക്ക് നല്ല് സിനിമ തരൂ.ഞങ്ങള്‍ ഇനിയും കാത്തിരിക്കും നന്മ നിറഞ്ഞ നല്ല സിനിമകള്‍ക്കായി.

Thursday, July 7, 2011

ഹേ ചാപ്ലിന്‍ എത്ര ധന്യം നിന്റെ ജീവിതം


നിര്‍വികാരന്‍,നിഷ്കളങ്കന്‍,ദൈന്യത തന്‍ മൂര്‍ത്തീഭാവം
എങ്കിലും നീ ലോക സിനിമയില്‍ അദ്വിതീയന്‍
നീ പീഡിതരുടെയും പട്ടിണി പാവങ്ങളുടെയും,ഹതഭാഗ്യരുടെയും പ്രതിനിധി
കീറിയ കുടയും നിനക്ക് ലാഭം
കണ്ണീരിനെ മഴവെള്ളത്തില്‍ കലര്‍ത്തി
മറച്ചു ,കുറച്ചൂ നീ നിന്‍ ദുഖം
ലോക സിനിമയിലെ മന്നവനാവാന്‍ നിനക്ക് തടസ്സമായില്ല
ഓട്ട നിക്കറും,ഓട്ട ഷൂസും,മസിലില്ലാത്ത ബോഡിയും
പിതാവിന് വേണ്ടാത്ത ഭ്രാന്തിയാം അമ്മയെ
ഓര്‍ത്ത ദുഖം,മറച്ച നിന്‍ അഭിനയം സമ്മോഹനം
ആരാന്റെ അമ്മതന്‍ ഭ്രമം രസിച്ചവര്‍ക്ക്
നീ നല്‍കി ഹാസ്യ കലതന്‍ രസോന്മാദം
വിശപ്പും വേദനയും നിനക്ക് ഭാവോന്മാദം
തിന്മയെ തകര്‍ക്കും അമാനുഷിക ശക്തിയില്ലെങ്കിലും
മറന്നില്ല നീ പിന്‍കാല്‍ കൊണ്ട് ചവിട്ടാന്‍ തിന്മയെ
ഹിറ്റലറായി നീ ഭൂമിയെ പൃഷ്ടം കൊണ്ട് അമ്മാനമാടി
തുറന്നൂ നീ നഗ്ന സത്യം ലോകര്‍ക്കു മുമ്പില്‍ ക്ഷണികമാം ജീവിത സത്യത്തെ
നിനക്കു മുമ്പില്‍ സുന്ദരികള്‍ മടിച്ചു നിന്നില്ല
നന്മയെ പുണരാന്‍ ‍ നുകരാന്‍ ,നന്മയ്ക്കില്ല മടി
സ്വര്‍ഗ്ഗ വാതില്‍ തുറന്നൊന്ന് താഴോട്ട് നോക്കിയാല്‍
കണാം നിനക്ക് പോസ്റ്ററുകള്‍ സൂപര്‍സ്റ്റാറുകള്‍ തന്‍ സുന്ദര തിരു മുഖം
കാണുന്നു നിന്‍ പുഴുത്ത പല്ലുകള്‍ കാട്ടിയുള്ള ‍ ചെറു പുഞ്ചിരി
ഹേ ചാപ്ലിന്‍ എത്ര ധന്യം നിന്‍ ജീവിതം