Friday, October 14, 2011
ബംബ്രാണ ബയല്‍ ഗ്രാമോത്സവം
ഒക്ടോബര്‍ രണ്ടാം തിയതി ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് ജില്ലയിലെ കുമ്പളയിലെ ബംബ്രാണ ഗ്രാമത്തില്‍ വളരെ വിചിത്രമായ രീതിയില്‍ ‘’ഗ്രാമോത്സവം’’ സംഘടിപ്പിക്കപ്പെട്ടു.’’ബംബ്രാണ ബയല്‍ ഗ്രാമോത്സവം’’.’’ബയല്‍’’ എന്നാല്നെല്‍പാലടം.നാലു വര്‍ഷം മുമ്പ് ഏതാനം ചെറുപ്പക്കാര്‍ക്കിടയില്‍ ഉദിച്ച ആശയം വളരെയേറെ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു.ഉത്സവങ്ങള്ക്കും ആഘോഷങ്ങള്ക്കും വളരെ നൂതനവും ആധുനികവുമായ രീതികള്‍ അന്വേഷിച്ച് നടക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ ഗ്രാമത്തിലെ പുരാതനമായ കാര്‍ഷിക വൃത്തിയോട് അനനുഭാവം കാണിച്ചു കൊണ്ടുള്ള വ്യത്യസ്ഥമായുള്ള ആഘോഷരീതി,ഗ്രാമത്തിലെ ആബാല വൃദ്ധം ജനങ്ങളെ ജാതി മത രാഷ്ട്രീയ ഭേദമെന്യേ ഈ പരിപാടിയിലേക്ക് ആകര്‍ഷിക്കുന്നു.കാസറഗോഡ് ജില്ലയിലെ ‘’തുളുനാട്’’ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് സംഘടിപ്പിക്കപ്പെടുന്ന ഈ ഗ്രാമോത്സവം നാടിന്റെ തന്നെ ആവേശമായി മാറിയിരിക്കുകയാണ്.പലതരത്തിലുള്ള കളികള്മത്സരങ്ങള്‍ നാടോടിപാട്ട്,പുറംനാടുകളില്‍ പോയി പ്രശസ്തരായ വ്യക്തികളുടെ ഒത്തു ചേരല്‍ നാടന്‍ വിളഭവങ്ങള് അടങ്ങിയ സമൃദ്ധമായ സദ്യ.ഇതിലെന്തിരിക്കുന്നു എന്നതാവാം ചോദ്യം.എന്നാല്‍ ഇതിനൊക്കെ വേദിയാകുന്നത് വെള്ളം കെട്ടികിടക്കുന്ന നെല്‍പാടമാണെന്നുള്ളതാണ് പ്രത്യേകത.ഗ്രാമീണ ജീവിതത്തിന്റെ ജീവനാഡി ഈ പാടങ്ങള്‍ തന്നെയാണ്.കാര്‍ഷിക വൃത്തി ആശ്രയിച്ച് ജീവനം നടത്തിയിരുന്ന ഒരു ജനതയുടെ മണ്ണിനോടും നെല്‍പാപാടത്തോടുമുള്ള അഭിനിവേശം തുറന്നു വ്യക്തിമാക്കുന്ന ഈ വേദി ഓരോ വര്‍ഷവും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്.മെച്ചപ്പെട്ട ജന പങ്കാളിത്തവും പങ്കെടുക്കുന്ന ഗ്രാമ വാസികളുടെ സന്തോഷവും ഇതിന് നിദര്‍ശനമാണ് വോളിബോള്‍ വടംവലി,പോത്തോട്ട മത്സരം,വ്യത്യസ്ഥങ്ങളായ ഓട്ട മത്സരങ്ങള്‍ എന്നിവ പാടത്ത് നടക്കുന്നു.പങ്കെടുക്കുന്നവര്‍ അടിമുടി ചെളിയില്‍ മുങ്ങിയിരിക്കും.ചെളിയില്‍ ഇറങ്ങാന്‍ ആദ്യം പലരും മടികാണിക്കുമെങ്കിലും,ഇറങ്ങിക്കഴിഞ്ഞാല്‍ ഒരാഘോഷമായിരിക്കും.കുട്ടികളെ തിരികെ കരയ്ക്ക് കയറ്റുന്നത് മുതിര്‍ന്നവര്ക്ക് ശ്രമ സാദ്ധ്യമാണ്.അവിടെ എത്തിച്ചേരുന്ന അതിഥികളില്‍ ഓരോരുത്തരും ചെളിയില്‍ ഇറങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു.കുട്ടികള്‍ നോടോടിപാട്ടിനൊപ്പം ചുവടുവയ്ക്കുന്നു.ചെളിതലയില്‍തേച്ച് പ്രത്യേക ഹെയര്‍ സ്റ്റൈല്‍ ഉണ്ടാക്കുന്നു.മുനുഷ്യ ഗോപുരങ്ങള് തീര്‍ക്കുന്ന ശ്രമത്തിനിടെ കൂട്ടത്തോടെ ചെളിയില്‍ വീഴുന്ന കാഴ്ച കാണികളില്‍ ചിരിയുടെ പൂത്തിരി തെളിയ്ക്കുന്നു.തുളുനാടിലെ പോത്തോട്ട മത്സരം വിശേഷമാണ്.പോത്തോട്ടത്തിനായി മാത്രം തീറ്റകൊടുത്തു വളര്‍ത്തുന്ന പോത്തുകളെ പോത്തോട്ടത്തിനായി സജ്ജമാക്കി വയ്ക്കുകയും ഉടമസ്ഥര്‍ക്ക് മത്സരത്തില്‍ ജയിച്ചാല്‍ നല്ല തുക പ്രതിഭലമായി ലഭിക്കുകയും ചെയ്യുന്നു.ബംബ്രാണ ബയലില്‍ നടക്കുന്ന പോത്തോട്ട മത്സരവും ആവേശോജ്വലമാണ്.ഇതു പോലെ തന്നെ ‘’കോരികട്ട’’ എന്ന പേരിലറിയപ്പെടുന്ന കോഴിപോരും ഒരു ജനകീയ ഇനമാണ്.എന്നാല്‍ കോഴിപോരിന് നിരോധനമുള്ളതിനാല്‍ ഈ മത്സരം അങ്ങനെ സംഘടിപ്പിക്കാറില്ല.
തുളനാടിന്റെ സ്വന്തം ഭാഷ ‘’തുളു’’ ഒരു രസികന് ഭാഷയാണ്.അനൌപചാരികമായി ആശയവിനിമയം നടത്തുമ്പോള്‍ അതില്‍ ഹാസസ്യത്തിന്റെ’ മേമ്പൊടിയും ഹൃദയ ബന്ധത്തിന്റെ താളവും ഒരു സുസംസ്കൃത സമൂഹത്തിന്റെന ഭാഷയുടെ ലയവും വ്യക്തമാണ്.ബയലിലെ ഭാഷ തുളുവാണ്.ഗ്രാമോത്സവത്തിലെ അന്തരീക്ഷം തുളുമയമാണ്.അവിടെ നടക്കുന്ന എല്ലാ അനൌണ്സ്മെന്റും സാംസ്കാരിക സമ്മേളനവും തുളുഭാഷയിലാണ്.യുനെസ്കോ മൃതഭാഷയായി പ്രഖ്യാപിച്ചെങ്കിലും തുളുനാട് അവരുടെ നിഷ്കളങ്കമായ ഗ്രാമീണ ജീവിതത്തോടൊപ്പം തുളുഭാഷയെ നെഞ്ചിലേറ്റി താലോലിക്കുന്നു.കന്നട സംസാരിക്കുന്ന മിക്കവര്‍ക്കും തുളു ഭാഷ അറിയാമെന്നതിനാല്‍തന്നെ കേരളീയര്‍ ഇത് കന്നട ഭാഷയായി തെറ്റിദ്ധരിക്കുന്നു.എന്നാല്‍ കന്നടയില് നിന്നും തികച്ചും വ്യത്യസ്ഥവും ലിപി മലയാള ഭാഷയോട് സാമ്യവുമാണ്.ഔദ്യാഗിക ഭാഷാ പദവി നല്കിയില്ലെങ്കിലും തുളുനാടിന്റെ ഈ സ്വന്തം ഭാഷ സംരക്ഷിക്കപ്പെടേണ്ടതാണ് .’’ബലെ ഗൊബ്ബുഗൊ’’ -വരൂ നമുക്ക് കളിയ്ക്കാം.
ബംബ്രാണ ബയലിനു ചുറ്റുമുള്ള 300 ഏക്കറോളം വിസ്തൃതമായ പ്രദേശം സമൃദ്ധമായ നെല്‍പാടങ്ങളാണ്.പൂത്തുനില്ക്കുളന്ന നെല്ക്ക തിരുകള്‍ നയന മനോഹരമാണ്.അന്തരീക്ഷം ചെളിയുടെ സുഗന്ധത്താല്‍ പൂരിതമാണ്.പ്രേക്ഷകരായി വരുന്നവരും അവരുടെ ശരീരത്തിലും വസ്ത്രത്തിലും തെറിച്ചുവീഴുന്ന ചെളിപൊട്ടുകള് സന്തോഷത്തോടെ സ്വീകരിക്കുന്നു.
മഹാത്മാഗാന്ധിജീയുടെ അഭിപ്രായപ്രകാരം ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്.ഗ്രാമാന്തരീക്ഷത്തിലേക്കുള്ള കാര്‍ഷിക സംസ്കാരത്തിലേയ്ക്കുള്ള മടക്കയാത്ര ഒരു ശുഭ ലക്ഷണമാകട്ടെ.ബംബ്രാണ ബയലില്‍ തിങ്ങി നിറഞ്ഞു നിന്ന ജനക്കൂട്ടം ഒരു ശുഭലക്ഷണം തന്നെയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment