Thursday, November 17, 2011

മൂരാച്ചി സദാനന്ദന്‍



നാട്ടുകൊരൊക്കെ പറയുന്നു സദാന്ദന്‍ ഒരു മൂരാച്ചിയാണെന്ന്.എന്തിനേറെ സദാനന്ദന്‍റെ ഭാര്യയും അതേ അഭിപ്രായക്കാരിയാണ്.രാവിലെ ഭാര്യയും ഏക സന്തതിയുമായി ഇറങ്ങിയിരിക്കുകയാണ് കക്ഷി.അതിരാവിലെ തന്നെ ബസ്സ് സ്റ്റോപ്പില്‍ എത്തി.കൂടെ ബസ്സ് കാത്തു നില്‍ക്കുന്ന ഒരുത്തന്‍ന്‍ രാവിലെ തന്നെ ഉന്മേഷവാനാകാന്‍ ഒരു സിഗററ്റെടുത്ത് കത്തിച്ചു.സുമുഖനായ ചെറുപ്പക്കാരനാണ്.ക്ലീന്‍ ഷേവ് അതി മനോഹരമായി വെട്ടി വച്ച മീശ.പുക വളരെ ശാസ്ത്രീയമായി വലിച്ച് വിടുകയാണ്.എല്‍ കെ ജി യി ല്‍പഠിക്കുന്ന മകന്‍വളരെ കുതൂഹലത്തോടെ ഇത് കാണുന്നുണ്ട്.സദാന്ദന്‍ അല്‍പം മാറി നിന്ന് പിറുപിറുക്കുകയാണ്.പൊതു സ്ഥലത്ത് പുക വലിക്കാന്‍ പടില്ലെന്നറിയില്ല.നാശം.നിങ്ങള് രാവിലെത്തന്നെ മൂരാച്ചി സ്വഭാവം പുറത്തെടുക്കല്ലെ.ഭാര്യ മുന്നറിയിപ്പ് നല്‍കി,അല്ലേലും ഭാര്യയ്ക്ക് പേടിയാ.ഒന്നിച്ച് പോയാല്‍ സദാനന്ദന്‍ എന്തെങ്കിലും പ്രശ്നം ഒപ്പിക്കും.പുറപ്പെടുന്നതിന് മുന്നോടിയായി ഭാര്യ ഉറപ്പ് വാങ്ങിയാതാണ്.പ്രശ്നങ്ങളൊന്നും ഉണ്ടാക്കുകയില്ലെന്ന്.സദാനന്ദന്‍ മോന്‍റെ കൈപിടിച്ച് വലിച്ച് കുറച്ച് ദൂരെ മാറി നിന്നു.യുവാവ് ഒരു ചെറു പുഞ്ചിരിയോടെ നല്ല സ്മാര്‍ട്ടായി പുകവിടുകയാണ്.
ബസ്സ് സ്റ്റോപ്പിലെത്തി കുറേ പേര്‍ ഇറങ്ങാനുണ്ട്. യുവാവ് സിഗററ്റ് കുറ്റി ഒന്നു കൂടി ആഞ്ഞ് വലിച്ച് തന്‍റെ കൈയ്യിലുള്ള പത്രം അകത്തെ ഒരൊഴിഞ്ഞ സീറ്റിലേയ്ക്കിട്ടു.ഇത് കണ്ട് ഭാര്യ പറഞ്ഞു ഈ ബാഗ് അകത്തേയ്ക്കിട്ട് ഒരു സീറ്റ് പിടിച്ചോളൂ.വേണ്ട... സദാന്ദന്‍ പറഞ്ഞു അകത്ത് സീറ്റ് കിട്ടാത്ത ആരെങ്കിലും ഉണ്ടാകും.നമുക്ക് സീറ്റുണ്ടെങ്കില്‍ ഇരിക്കാം.തള്ളി കയറി അകത്തെത്തി സദാനന്ദന്‍ തലങ്ങും വിലങ്ങും സീറ്റിനായി നോക്കി സീറ്റ് ഒഴിവില്ല.യുവാവ് വളരെ സ്മാര്‍ട്ടായി ഒരു സീറ്റില്‍ഇരിക്കുന്നു.വേറൊരു സീറ്റില്‍ ഒരു ബാഗിരിക്കുന്നു.സദാനന്ദന്‍ അടുത്തിരുന്ന വ്യക്തിയോട് ചേദിച്ചു.ആളുണ്ടോ.ഡോറിന്‍റെ ഭാഗത്തേയ്ക്ക് നോക്കിക്കൊണ്ട് അയാള്‍ ഉണ്ടെന്ന് പറഞ്ഞു.ബസ്സ് ഡബിള്‍ബെല്ലടിച്ച് വിട്ടപ്പോള്‍ ബാഗിനടുത്തിരുന്നയാള്‍ഒന്നും കൂടി ചുറ്റും നോക്കിക്കൊണ്ട് ബാഗെടുത്ത് സദാനന്ദനോട് ഒരൌദാര്യം പോലെ ഇരുന്നോളാന്‍പറഞ്ഞു.ഇത് അയാള്‍ക്ക് വേണ്ടപെട്ടവരും പരിചയക്കാരും ആരും ഇല്ലെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം.സദാനന്ദന് ദേഷ്യം നുരഞ്ഞു കയറുന്നുണ്ട്.അയാള്‍ ഇരുന്നില്ല.ഭാര്യയെയും ഇരിക്കാന്‍ അനുവദിച്ചില്ല.കണ്ടക്ടര്‍ വിളിച്ചു പറയുന്നുണ്ട് ഇരിന്നോ മാഷെ.സദാനന്ദന്‍ ഇരിക്കാത്തതിനാലും ലേഡീസ് സീറ്റിന് തൊട്ട് പിന്നിലുള്ള സീറ്റായതിനാലും പ്രത്യക്ഷത്തില്‍പൂവാലില്ലാത്ത ഒരു യുവാവ് ആ സീറ്റില്‍ വന്നിരുന്നു.ഒഴിവ് വന്ന സീറ്റില്‍ സദാനന്ദന്‍ഇരുന്നു.അമര്‍ഷത്തോടെ മുഖവും വീര്‍പ്പിച്ചിരുന്ന സദാനന്ദന്‍റെ അടുത്ത് കണ്ടക്ടര്‍എത്തിയത് അറിഞ്ഞില്ല. മാഷെ ടിക്കറ്റ്.ഞാന്‍ മാഷല്ല.ഞാന്‍ കളക്ടറേറ്റിലെ ഒരു ഗുമസ്തനാണ്.പറയാതിരിക്കാന്‍ കഴിഞ്ഞില്ല.സീറ്റ് കിട്ടാതെ മോനെയും കൊണ്ട് തൂങ്ങി നില്‍ക്കുന്ന ഭാര്യ ഭര്‍ത്താവിന്‍റെ സ്വരം മാറുന്നത് ശ്രദ്ധിച്ചു.അതൊരു വിളിക്കുന്ന സ്റ്റൈലല്ലേ മാ....കണ്ടക്ടര്‍ പൂര്‍ത്തീകരിച്ചില്ല.....സാറെ.മുന്നില്‍ നിന്ന് ഭാര്യ ദയനീയമായി നോക്കുന്നുണ്ടായിരുന്നു.പതിനേഴ് രൂപ ടിക്കറ്റിന് സദാനന്ദന്‍ ഇരുപത് രൂപ കൊടുത്തു.രണ്ടു രൂപയുണ്ടോ.കണ്ടക്ടറുടെ ചോദ്യം.ഇല്ല.ബാക്കി മൂന്ന് രൂപ കിട്ടണമെങ്കില്‍രണ്ട് രൂപ കൊടുക്കണം.രണ്ട് രൂപയില്ലെങ്കില്‍ ബാക്കി കിട്ടില്ല.ബാക്കി തരാം എന്ന് പറഞ്ഞ് കണ്ടക്ടര്‍ര്‍ നടന്ന് നീങ്ങി..കണ്ടക്ടറുടെ ബാഗ് കിലുങ്ങുന്നുണ്ട്.ചില്ലറയില്ലാഞ്ഞിട്ടല്ല.ഇറങ്ങുന്നതിന് മുമ്പ് എന്തായാലും ബാക്കി ചോദിച്ച് വാങ്ങണം.ബസ്സ് മുന്നോട്ട് നീങ്ങി ഇതിനിടയില്‍ ഭാര്യയ്ക്കും സീറ്റ് തരപ്പെട്ടു.റെയില്‍വെ സ്റ്റോപ്പെത്തിയപ്പോള്‍ സദാനന്ദനും ഭാര്യയും മോനും ഇറങ്ങി.ബസ്സ് വിടുമെന്നായപ്പോള്‍ സദാനന്ദന്‍ ബാക്കി പൈസ ചോദിച്ചു.ഓട്ടം തുടങ്ങിയ ബസ്സില്‍ നിന്നും കണ്ടക്ടര്‍ മൂന്ന് രൂപ എറിഞ്ഞു കൊടുത്തു.നേരത്തെ ചോദിച്ചൂടെ മാഷെ....അവന്‍റെ ഒരു....ഭാര്യയുടെ സാന്നിദ്ധ്യം രാവിലെ കൊടുത്ത ഉറപ്പ് സദാനന്ദനെ ഓര്‍മ്മിപ്പിച്ചു.നാണയത്തുട്ടുകള്‍ പെറുക്കിയെടുക്കന്നതിനിടെ ഭാര്യ പറഞ്ഞു.മൂന്ന് രൂപയ്ക്ക് വേണ്ടീട്ട് ബാക്കി ചോദിക്കണ്ടായിരുന്നു.സദാനന്ദന് മറുപടി നല്‍കണമെന്നുണ്ടായിരുന്നു.മൂന്ന് രൂപ പിന്നെ നിന്‍റെ ത...എല്ലാം ഉള്ളിലൊതുക്കി.തന്‍റെ മൂരാച്ചിത്വം പുറത്ത് ചാടാതിരിക്കാന്‍ സദാനന്ദന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
ട്രെയിന്‍ വരാന്‍പതിനഞ്ച് മിനിട്ടുണ്ട്.പക്ഷെ നീണ്ട ക്യൂ ആണ്.ബ്ലോക്കായ ബെല്ല് കേട്ടപ്പോള്‍ സദാനന്ദന്‍ ടിക്കറ്റ് കൌണ്ടറിന്‍റെ അടുത്തെത്തിയിരുന്നു.അപ്പോഴാണ് കൂളിംഗ് ഗ്ലാസ്സ് വച്ച് സ്മാര്‍ട്ടായ ഒരു പയ്യന്‍ സദാനന്ദന്‍റെ അടുത്ത് വന്ന്,ചേട്ടാ കോഴിക്കോടേയ്ക്ക് ഒരു ടിക്കറ്റെടുക്ക്വോ.സദാനന്ദന്‍ നിഷേധ രൂപത്തില്‍ തലയാട്ടി.ഇത്രയും ആള്‍ക്കാര് ക്യൂ നിക്കുമ്പഴാ.സദാനന്ദന്‍ പണ്ടാണെങ്കില്‍അത് പുറത്ത് പറഞ്ഞേനെ.പക്ഷെ പയ്യന്‍ പിന്‍വാങ്ങിയില്ല.സദാനന്ദന്‍റെ തൊട്ട് മുന്നില്‍നില്‍ക്കുന്ന വ്യക്തി. പയ്യന് ടിക്കറ്റെടുത്ത് കൊടുത്തു.പുറകില്‍ ആര്‍ക്കും ഒരു ചേതവുമില്ലേ എന്ന് സദാനന്ദന്‍ നോക്കി ആരും പ്രതികരിക്കുന്നില്ല.പയ്യന്‍ ഇപ്പോഴെങ്ങിനിരിക്കുന്നു.എന്ന് പറഞ്ഞില്ല പകരം വശ്യമായി സദാനന്ദനെ നോക്കി ചിരിച്ചു.ഭാര്യ ഇതെല്ലാം കണ്ട് കൊണ്ട് അല്‍പം അകലെ നില്‍ക്കുന്നുണ്ട്.നിങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാമായിരുന്നില്ലെ.എന്നഭാവത്തില്‍.
ട്രെയിനെത്തി പാസഞ്ചര്‍ വണ്ടിയാണ്.തിരക്കില്ല.നീളമുള്ള സീറ്റില്‍ സദാനന്ദന്‍റെ കൊച്ച് കുടുംബം ഇരുന്നു.മുന്‍സീറ്റില്‍ആരൊക്കെയോ വന്നിരിക്കുന്നുണ്ട്.ട്രെയിനിലെ യാത്രക്കാരോട് കമ്പനിയാകുന്ന സ്വഭാവം സദാനന്ദനില്ലാത്തതിനാല്‍ അയാള്‍കണ്ണടച്ച് ഉറക്കം ഭാവിച്ച് ഇരുന്നു.കുടുംബ സമേതം യാത്ര ചെയ്യുമ്പോള്‍ അതാണ് നല്ലത്.മുന്‍വശത്ത് ലോകത്തിലുള്ള ഏകദേശം എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.ചര്‍ച്ചാ വിഷയം ഒരു കുടുംബം തങ്ങളുടെ അടുത്ത് ഇരിക്കുന്നു എന്ന വിഷയം വിസ്മരിച്ചു കൊണ്ടാണ്.അംഗങ്ങള്‍ പലതരത്തിലുള്ള ചിരികള്‍കൊണ്ട് അവതരണ പരിപാടിയ്ക്ക് കൊഴുപ്പേകുന്നുണ്ട്.തനിക്കിതൊന്നും ഇഷ്ടപ്പെടില്ലെന്ന് അറിയവുന്ന ഭാര്യ ചെവിയില്‍ പറഞ്ഞു.ട്രെയിനല്ലെ പല തരത്തിലുള്ള ആള്‍ക്കാര്‍കാണും.എന്നാലും മുന്നില്‍ഫാമിലി ഉണ്ടെന്നുള്ള ബോധം വേണ്ടെ സദാനന്ദന്‍പിറുപിറുത്തു..അപ്പോഴാണ് പത്രക്കാരന്‍ പത്രവും കൊണ്ട് വന്നത്.മാതൃഭൂമി പത്രം വാങ്ങി സദാനന്ദന്‍ വായന തുടങ്ങി.ചര്‍ച്ച ക്കാര്‍ചര്‍ച്ച നിര്‍ത്തി പത്രത്താളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ട്.ജനലിലൂടെ പ്രകൃതി ദൃശ്യങ്ങള്‍ആസ്വദിച്ച മോന്‍ചായയുടെ ശബ്ദം കേട്ടപ്പോള്‍ചായവേണമെന്ന് വാശിപിടിക്കാന്‍ തുടങ്ങി.പത്രം ഭാര്യയുടെ കൈയ്യില്‍ കൊടുത്ത് അപ്പുറത്തെ ജനാലയിലൂടെ സദാനന്ദന്‍ ചായ വാങ്ങി വന്നു.ചായ തണുപ്പിച്ച് മോന് കൊടുത്ത് പത്രം അന്വേഷിച്ചപ്പോള്‍ ഭാര്യ ദൃഷ്ടി മുന്‍വശത്തേക്ക് പായിച്ചു.അതെ..... പത്രം മുമ്പിലിരിക്കുന്നവര്‍ കൈക്കലാക്കിയിരിക്കുന്നു.താന്‍ ഒരു പേജുപോലും വായിച്ചിരുന്നില്ല.ഞാന്‍കൊടുത്തതാ.ഭാര്യ കുറ്റം ഏറ്റെടുത്തു.മുന്നിലെ ചര്‍ച്ച പത്രം അടിസ്ഥാനമാക്കിയായി.രാഷ്ട്രീയം,സ്പോര്‍ട്സ്,വാണിഭം.ടി വി ന്യൂസ് റീഡറെക്കാളും ആധികാരികമായ കമന്‍റുകള്‍എന്തൊരറിവറിവ് ?....... ഭാര്യ ആഭാഗത്തേയ്ക്ക് നോക്കുന്നില്ലെങ്കിലും നന്നായി ആസ്വദിക്കുന്നതായി തോന്നി.നിങ്ങള്‍ പത്രം വായിച്ചിട്ടെന്താ എന്ന മട്ടില്‍ഭാര്യ സദാനന്ദനെ നോക്കി.എന്തൊക്കെയോ പറയണമെന്നുണ്ട്.സദാനന്ദന്‍ വീണ്ടും ഉള്‍വലിഞ്ഞു.സദാനന്ദന്‍ വീണ്ടും കണ്ണുകള്‍അടച്ചു.അയാള്‍ തന്നിലേക്ക് ഉള്‍വലിഞ്ഞു.മാറി വരുന്ന സമൂഹവും പരിസ്ഥിതിയുമായി സാമരസ്യപെടുന്നതിനായി അയാള്‍പഞ്ചേന്ദ്രിയങ്ങളെയും ശരീരത്തിന്‍റെ പ്രത്യക കേന്ദ്രത്തിലേയ്ക്ക് ആവാഹിക്കാന്‍ ശ്രമിച്ചു.മുകളിലെ ബര്‍ത്തില്‍ ഇരിക്കുന്ന പാണ്ടിചെക്കന്‍റെ ചൈനീസ് സെറ്റില്‍ നിന്ന് ഒരു പാട്ട് കുത്തിയൊലിച്ച് വന്നു.ഇല്ലാ പെണ്ണെ നിന്നെ പിടിവില്ല.കൊന്നാലും നിന്നെ ഞാന്‍ പിടിവിടില്ല.എല്‍ കെ ജി ക്കാരനെയും പാട്ട് ഹരം പിടിപ്പിച്ചു. അവന്‍ കൂടെ പാടാന്‍ തുടങ്ങി.ടീച്ചര്‍ ക്ലാസ്സില്‍ പഠിപ്പിച്ച പാട്ടാണത്രെ.മൂരാച്ചി സദാനന്ദന്‍ പതുക്കെ പാട്ടിനൊത്ത് വിരലനക്കാനും തലയാട്ടാനും തുടങ്ങി.വണ്ടി പിന്നെയും മുന്നോട്ട് കുതിച്ചു.

No comments:

Post a Comment