Thursday, August 29, 2013

ഇത് സ്പോര്‍ട്സിന് അപമാനം


ആഷസ് പരമ്പര നേടിയ ആഹ്ലാദത്തില്‍, ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ ഓവല്‍ ക്രിക്കറ്റ് പിച്ചില്‍,മൂത്രമൊഴിച്ചുഅതെ മാന്യന്മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റിന് അപമാനകരമായ പല സംഭവവികാസങ്ങളും ഈയിടെ ഉണ്ടായിട്ടുണ്ട്.ഒത്തുകളിയിലൂടെ കോഴ ,സ്ലെഡ്ജിംഗ് എന്ന ഓമന പേരിലറിയപ്പെടുന്ന പൂരതെറി.ബോഡി ലൈന്‍ ബൌളിംഗ്,പന്തില്‍ കൃത്രിമം കാണിക്കുക (ബോള്‍ ടാംപെറിംഗ്),പിച്ച്  നശിപ്പിക്കുക .ഇപ്പോള്‍ ഇതാ  കളി ജയിച്ച ആഹ്ലാദത്തില്‍ പിച്ചില്‍,മൂത്രമൊഴിക്കുക.

അത്ര ഗംഭീരം വിജയമൊന്നുമല്ല.എന്‍റെ അറിവില്‍,ഇംഗ്ലണ്ട് സന്ദര്‍ശിച്ച ഏറ്റവും ദുര്‍ബലമായ ആസ്ട്രേലിയന്‍,ടീം.രണ്ടാം ടെസ്റ്റില്‍ മാത്രം ആധികാരിക ജയം.എന്നിട്ടും ലോകം കീഴടക്കിയ അഹങ്കാരം.

വര്‍ഷങ്ങള്‍ക്കു മുമ്പ് നെറികെട്ട ഇംഗ്ലീഷുകാരെ ഒന്നടങ്കം ഓടിച്ച് പുതിയ ഒരു ഭൂഖണ്ഡത്തിലാക്കി.ഇന്ന് ആ ഭൂഖണ്ഡത്തെ തോല്‍പിച്ച് നെറികേട് കാണിച്ച് അതാഘോഷിക്കുന്നു. 

ഇംഗ്ലംണ്ട് ആസ്ട്രേലിയ ക്രിക്കറ്റ് മത്സരം എന്നും ആവേശകരമായിരുന്നു.ഇരു ടീമിലെയും കളിക്കാര്‍ക്കും ആരാധകര്‍ക്കും അത് അഭിമാന പ്രശ്നം.അതിനിടയില്‍ മഹത്തായ എത്രയെത്ര പ്രകടനങ്ങളുണ്ടായി.ബ്രാഡ്മാന്‍,ഡെന്നിസ് ലില്ലി,ഇയാന്‍ ബോതം ,ജെഫ് ലോസന്‍,ആള്‍ഡര്‍മാന്‍,ഡേവിഡ് ഗവര്‍ ജെഫ് ബോയ്കോട്ട്,അലന്‍ബോര്‍ഡര്‍,സ്റ്റീവ് വോ,റിക്കി പോണ്ടിംഗ്,ഷെയിന്‍ വോണ്‍,അങ്ങനെ എത്രയെത്ര ഇതിഹാസ താരങ്ങള്‍,ആഷസ് പരമ്പരയിലൂടെ ശ്രദ്ധാകേന്ദ്രങ്ങളായി.ഓരോ പരമ്പരയിലും എത്രയെത്ര മഹത്തായ പ്രകടനങ്ങള്‍ ഓര്‍മ്മയില്‍,തങ്ങി നില്‍ക്കുന്നു.എന്നാല്‍ ഈ പരമ്പര മൂത്രാഭിഷേകത്തിലൂടെ നിറം കെട്ടതായി.ക്രിക്കറ്റിനെ സ്നേഹിക്കുന്ന....,സ്പോര്‍ട്സിനെ സ്നേഹിക്കുന്ന ആര്‍ക്കും തന്നെ ഇത് ന്യായീകരിക്കാനാവില്ല.
കളിക്കാര്‍ പലരും വിശ്വാസികളാണ്.അധികം പേരും അന്ധവിശ്വാസികളും.എന്തു കൊണ്ട് ക്രിക്കറ്റിനെ ചുറ്റിപറ്റി ഇത്രയും വിശ്വാസങ്ങള്‍ ? കളിയിലെ അനിശ്ചിതത്വം തന്നെ .പിച്ചിന്‍റെ സ്വഭാവം കളിയെ വളരെയധികം ബാധിക്കുന്നു.പിച്ചിന്‍റെ മാറിവരുന്ന സ്വഭാവത്തെ ആശ്രയിച്ചാണ് ഒരു മത്സരം പുരോഗമിക്കുന്നത്. പിച്ചില്‍,നിന്ന് അപ്രതീക്ഷിത ടേണ്‍ ലഭിച്ചാല്‍,ഏത് മികച്ച ബാറ്റ്സ്മാനും മുട്ടുമടക്കും പിച്ചിന്‍റെ സഹായം കിട്ടിയാല്‍ ബൌളര്‍മാര്‍,ശോഭിക്കും.പ്രവചനാതീതമായ സ്വഭാവം കാണിക്കുന്ന പിച്ചുകളും ഉണ്ട്.കളിക്കുന്ന പ്രദലം ഒരു കളിയെ ബാധിക്കുന്നത് ക്രിക്കറ്റിന്‍റെയത്ര മറ്റൊരു കളിയില്‍,കാണാന്‍ കഴിയില്ല.കളിക്കാര്‍ മനസ്സുകൊണ്ടെങ്കിലും ക്രിക്കറ്റ് പിച്ചിനെ നമിക്കുന്നു.മണ്ണ് കൊണ്ട് തിലകം ചാര്‍ത്തുന്നു.ബാറ്റ്,ബോള്‍ എന്നിവയെക്കാളേറെ പ്രധാനപ്പെട്ടതാണ്.പിച്ച്.പിച്ചിനെ അപമാനിക്കുക വഴി ഇംഗ്ലീഷ് താരങ്ങള്‍ അപമാനിച്ചത് ക്രിക്കറ്റിനെതന്നെയാണ്.

കളിക്കാര്‍ കളിസ്ഥലത്ത് തുപ്പുമ്പോഴും,ഔട്ടായി പുറത്താവുമ്പോള്‍ ബാറ്റും ഗ്ലൌസും വലിച്ചെറിയുന്നതും ആകാശത്തെ അദൃശ്യ ശക്തിയെ മുഷ്ടികൊണ്ട് ഇടിക്കുന്നതും അജ്ഞാത ലക്ഷ്യത്തെ നോക്കി ആക്രോശിക്കുന്നതും നാം  കാണുന്നുണ്ട്.എന്നാല്‍ കളിയുപകരണങ്ങളെ പൂജിക്കുകയും ഉപയോഗിച്ച ഭാഗ്യമുള്ള കളിയുപകരണം അത് എത്ര പഴയതായാലും കൊണ്ടു നടക്കുന്ന,ഇടതുകാലില്‍ ആദ്യം പാഡ് കെട്ടുന്ന,കളിക്കുമ്പോള്‍,നിശ്ചിത കളറിലുള്ള തൂവാല മാത്രം ഉപയോഗിക്കുന്ന,ഓരോ പന്തും നേരിട്ടതിനുശേഷം മേലെ സൂര്യ ഭഗവാനെ നോക്കി നന്ദി പറയുന്ന,സെഞ്ചുറി അടിച്ചാല്‍,ആകാശത്തിലെ അദൃശ്യ ശക്തിയെ നോക്കി നമിക്കുന്ന കളിക്കാരുടെ ചെയ്തികളെ പൂര്‍ണ്ണമായും ആരും അംഗീകരിക്കില്ലെങ്കിലും അത് കണ്ട് അവരുടെ നിഷ്കളങ്കതയെയും കളിയോടുള്ള അര്‍പ്പണ മനോഭാവത്തെയും നാം അംഗീകരിച്ചിരുന്നു.എന്നാല്‍  ഇംഗ്ളീഷ് താരങ്ങള്‍ ചെയ്തിരിക്കുന്നത്  അക്ഷന്തവ്യമായ കുറ്റമാണ്.കായികരംഗത്തെ സംശുദ്ധമാക്കുവാനും ആരോഗ്യമുള്ല മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നതിനും സ്പോര്‍ട്സിന്‍റെ യഥാര്‍ത്ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇത്തരം ചെയ്തികള്‍ ഒരിക്കലും സഹായിക്കില്ല.

Saturday, August 10, 2013

സാറെ അങ്ങനൊക്കെ വിചാരിച്ചല് ഇക്കാലത്ത് ജീവിക്കാന്‍ പറ്റ്യോ.

നേന്ത്രപഴം കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് എവിടെയോ വായിച്ചതിനെത്തുടര്‍ന്ന് രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു പുഴുങ്ങിയ നേന്ത്രപഴമോ വലുതാണെങ്കില്‍, നേര്‍,പകുതിയോ കഴിക്കുന്നത് ഞാന്‍ ശീലമാക്കിയിരുന്നു.പുഴുങ്ങിയ പഴമില്ലാത്ത നാശ്ത എന്നില്‍ എന്തോ ഒരു അപൂര്‍ണ്ണത സൃഷ്ടിച്ചിരുന്നു.അങ്ങനെയിരിക്കെയാണ് വയനാട്ടിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചത്.രാവിലെ വീട്ടില്‍ നിന്ന് ഭാര്യയോ അമ്മയോ ഉണ്ടാക്കിത്തരുന്ന ചൂടുള്ള ഭക്ഷണം കഴിച്ച് ഏംബക്കം വിട്ട് ഓഫീസില്‍ പോയിരുന്ന എനിയ്ക്ക് വയനാട് ജീവിതം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.സര്‍വ്വോപരി ഒരു ശുദ്ധ സസ്യാഹാരി ആണെന്നുള്ളത് എന്നെ കൂടുതല്‍ പ്രശ്നത്തിലാക്കി.
വെള്ളമുണ്ട എന്ന കൊച്ചു ടൌണില്‍ ഏതാനം ഹോട്ടലുകള്‍ ഉണ്ടെങ്കിലും അതെല്ലാം മാംസാഹാരാധിഷ്ഠിതമാണ്.കൂടാതെ നല്ല നിലവാരമുള്ള ഹോട്ടലുകള്‍ ഇല്ലെന്ന് തന്നെ പറയാം.പരിചയിച്ചിട്ടുള്ള നാട്ടിലെ ഹോട്ടലുകളോട് കുറച്ചെങ്കിലും നീതിപുലര്‍ത്തിയിരുന്നത് മാനന്തവാടിയിലെ ഉടുപ്പി ഹോട്ടല്‍ മാത്രമാണ്.അതാണെങ്കില്‍ പത്ത് പതിനഞ്ച് കിലോമീറ്റര്‍,ദൂരെയും.പിന്നെ എനിയ്ക്ക് ആശ്വാസമായി തോന്നിയത് ഓഫീസിന് സമീപം എതാനം സ്ത്രീകള്‍ നടത്തിയിരുന്ന കുടുംബശ്രീ ഹോട്ടലാണ്.അവരാണെങ്കില്‍ രാവിലെ എട്ട് മണികഴിഞ്ഞേ എത്തുകയുള്ളൂ.ബസ്സ് കിട്ടിയില്ലെങ്കില്‍ കൂടുതല്‍ വൈകും.വന്നെത്തിയാലോ  വെള്ളം കൊണ്ടുവരണം അടുപ്പ് കൂട്ടണം എന്നീ ഔപചാരികതയ്ക്ക് ശേഷം എന്തെങ്കിലും കിട്ടുമ്പോള്‍,ഒമ്പതരമണിയാകും.എനിയ്ക്കാണെങ്കില്‍ നേരത്തെ കാലത്തെ കഴിക്കണം.കൂടാതെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പ് ഭക്ഷണം കിട്ടുമോ എന്ന ആശങ്ക.പുട്ടും പപ്പടവുമാണ് രാവിലത്തെ വിഭവം.കറിയുണ്ടാവില്ല.എന്‍റെ നിര്‍ദ്ദേശം മാനിച്ച് എനിയ്ക്ക് വേണ്ടി ഇഷ്ട ഭോജ്യമായ പഴം പുഴുങ്ങാന്‍,അവര്‍ തയ്യാറായി.എല്ലാ ദിവസവും എനിയ്ക്ക് ഒരു പഴം പുഴുങ്ങിയതും പുട്ടും പപ്പടവും ചായയും.ഇരുപത്തിയഞ്ച് രൂപയ്ക്ക് കാര്യം ഒക്കും.പഴം പുഴുങ്ങി കിട്ടിയതോടെ എനിയ്ക്ക് സന്തോഷമായി രാവിലത്തെ തീറ്റ യുടെ പ്രശ്നം ഒരു പരിധിവരെ പരിഹരിച്ചു.എന്നാലും ഇത് വീട്ടിലെ ഭക്ഷണത്തിന്‍റെ വില എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.ഇഡ്ഡലി,ദോശ,നൂല്‍ പുട്ട്,വെള്ളയപ്പം എന്നീ വൈവിദ്ധ്യങ്ങളായ പലഹാരങ്ങള്‍ പുഴുങ്ങിയ പഴത്തോടൊപ്പം കഴിച്ച് മദിച്ച് നടന്നിരുന്ന എനിയ്ക്ക് വെള്ളമുണ്ടയിലെ ഭക്ഷണം സഹനത്തിന്‍റെയും ക്ഷമയുടെയും പാഠങ്ങള്‍ പകര്‍ന്നു തന്നു.
അങ്ങനെ ഒരു ദിവസം പുട്ടും പഴവും കഴിച്ച് പുഴുങ്ങിയ പഴം ആസ്വദിച്ച് കഴിക്കുമ്പോഴാണ് ജോണി കടന്നു വരുന്നത് അദ്ദേഹം ജില്ലാ പഞ്ചായത്ത് അംഗമാണ്.പല വിഷയത്തിലും എന്നോട് സാമ്യമുണ്ടെന്ന് അദ്ദേഹം പറയാറുണ്ട്പ്രായം,.ഭക്ഷണ രീതി,താത്പര്യങ്ങള്‍ എന്തിനേറെ ഞങ്ങളുടെ മൊബൈല്‍ നംപരിന്‍റെ അവസാന മൂന്നക്കം വരെ തുല്യമാണെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു.എല്ലാം കണ്ട് എന്‍റെ അടുത്തിരുന്ന ജോണി പറഞ്ഞു.വയനാടിലെ നേന്ത്രപഴം കഴിക്കുന്ന സാറിന്‍റെ ശീലം ഉടനെ മാറ്റണം.കാരണം തിരക്കിയ എന്നോട് വയനാട്ടിലെ വാഴകൃഷിയിലെ    കുരുടാന്‍ എന്ന കീടനാശിനി    പ്രയോഗത്തെകുറിച്ച് വിശദമായ ഒരു രൂപരേഖ ജോണി തന്നു.കൂമ്പിലാ സാറെ കൂമ്പിലാ മരുന്ന് വയ്ക്കുന്നത് എന്ന ഭയാനകമായ വര്‍ണ്ണന കേട്ട് ഞാന്‍,തരിച്ച് നിന്നു.കുരുടാന്‍ എന്ന പേര് തന്നെ ഭീതിജനകമാണ്. പലയിടത്തും ഇടതിങ്ങി വിശാലമായ ,സമൃദ്ധമായ വാഴകളുടെ പച്ചപ്പ് എന്‍റെ മുന്നില്‍ തെളിഞ്ഞു.ഷഡ്പദങ്ങളോ,കീടങ്ങളോ,പക്ഷികളോ,മൃഗദികളോ ഏഴയലത്തുപോലും എത്താത്ത വാഴക്കൂട്ടങ്ങള്‍.
അടുത്ത ദിവസം പ്ലേറ്റില്‍ ആവിപറക്കുന്ന മോഹിപ്പിക്കുന്ന പരിമളവുമായി കുടുംബശ്രീയിലെ ചേച്ചികൊണ്ടുവന്ന നേന്ത്രപഴം ഞാന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു.അങ്ങനെ എന്‍റെ ശീലത്തിന് പരിസമാപ്തിയായി.
അങ്ങനെ ഒരുദിവസം രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഓഫീസിന് സമീപം ബെയ്ക്കറി നടത്തിയിരുന്ന അബ്ദുള്ളയെ കണ്ടുമുട്ടി.
എന്തെല്ലാ സാറെ വിശേഷം....ബരി ഒര് ചായകുഡ്ചിറ്റ് പോവാ...അബ്ദുള്ള വീട്ടിലേയ്ക്ക് ക്ഷണിച്ചു.
ഞാന്‍ നടക്കാനിറങ്ങിയതാണെന്നും ഞാന്‍,കുളിക്കാതെ ചായ കുടിക്കാറില്ലെന്നും അബ്ദുള്ളയെ അറിയിച്ചു.
അത് സാരല്ല സാറെ ഇന്നൊരീസം നിങ്ങ കുളിക്കാണ്ട് ചായ കുഡിക്കീ.നല്ല വയനാടന്‍ കാപ്പി ഇന്‍ഡാക്കാ............സുഹ്റാ.....
അബ്ദുള്ള വിടുന്ന ലക്ഷണമില്ല.മിസിസ് അബ്ദുള്ള രംഗപ്രവേശം ചെയ്തിരിക്കുന്നു.സുഹ്റയും ഹൃദ്യമായി ചിരിച്ചുകൊണ്ട് എന്നെ കാപ്പിയ്ക്ക് ക്ഷണിച്ചു.
ഏതായാലും കാപ്പി കുടിച്ചുകളയാമെന്നു ഞാനും വിചാരിച്ചു.വീട്ടിലേയ്ക്ക് കയറി.എന്‍റെ നേന്ത്രപഴത്തോടുള്ള ഭ്രമം നന്നായി അറിയാവുന്ന അബ്ദുള്ള പറഞ്ഞു.
സാറ്ക്ക് ഞാന്‍ നല്ല മര്ന്ന് അഡിക്കാത്ത പയം തര്ന്ന്ണ്ട്.വീടിന് കിഴക്ക് വശത്തുള്ള ഒറ്റപെട്ട വാഴയെ ചൂണ്ടിക്കൊണ്ട് അബ്ദുള്ള പറഞ്ഞു.
എന്റെ സ്വാഭാവികമായ സംശയം ഞാന്‍ ചോദിച്ചു.
അത് സാറെ ഞമ്മ വീട്ട് കാര്‍ക്ക് തിന്നാന്ള്ള വായക്ക് മര്ന്ന് അഡിക്കൂല.അത് ഞമ്മക്കും പുള്ളന്‍മാര്‍ക്കും ബീബിക്കും ഉള്ളതാ.സാറ്ക്ക് ഞ്മമ ആ കൊലേന്ന് ഒരഞ്ച് പയം തര്ന്ന്ണ്ട്.
ഞാന്‍ സുഹ്റ കൊണ്ടുവന്ന വയനാടന്‍, കാപ്പി നുണഞ്ഞു കൊണ്ട് വടക്ക് വശത്തുള്ള സമൃദ്ധമായ വാഴത്തോട്ടത്തിലേയ്ക്ക് കണ്ണോടിച്ചു.
ഞമ്മ പൊറമെ കൊഡുക്കാനുള്ള ബായക്ക് നല്ലോണം കുരുടാന്‍ ഇടും.അത് ബിസിനസ്സിനല്ലേ സാറേ.
അബ്ദുല്ലേ പക്ഷെ അത് കഴിക്കുന്നവര്‍ക്ക് അസുഖം വരൂല്ലേ...ക്യാന്‍സര്‍ പടിക്കൂല്ലേ ഞാന്‍ ചോദിച്ചു.
സാറെ അങ്ങനൊക്കെ വിചാരിച്ചല് ഇക്കാലത്ത് ജീവിക്കാന്‍ പറ്റ്യോ.
ആഥിത്യ മര്യാദ കാണിച്ച് എന്നെ കാപ്പി കുടിപ്പിച്ചുകൊണ്ടിരുന്ന അബ്ധുള്ളയുടെ മൂഡ് രാവിലെ തന്നെ പോക്കണ്ട എന്ന് കരുതി തികട്ടി വന്ന ചില വാക്കുകള്‍,കാപ്പിയോടൊപ്പം ഉള്ളിലേയ്ക്കിറക്കി.അബ്ദുള്ലയോട് യാത്ര പറഞ്ഞ് ഞാന്‍ ഓഫീസിലേയ്ക്ക് മടങ്ങി.


Thursday, August 1, 2013

What do parents expect from teachers?

What do parents expect from teachers? The role of a  parents and teacher is very significant in education process. The parents do expect a lot of things from teachers. But often parents fail to arrive at a proper decision. That looks more or less as follows….
Dear parent…………
“Let my child be seated in the front row in the class,
So that he can get the attention of the teacher,
Ignore his silly mistakes,
Don’t deduct marks from his tally,bacause he is my son.
Help him get top marks.
And see he never loss a single mark in the exams
Since he doesn’t care me or obey me
Please punish him..Severely.
Advise him not to watch TV, not to read story books,
not to play out door
Let him read only text books.
Let him think that losing a single mar                                   The greatest sin in the world…
                                              He is intelligent...but lazy
Help him along because he is my son.
Let him be the class leader,
So that he can learn the qualities of leadership
Because he is my son.........
                     
I went through writing by Great Abraham Lincoln, the former American President to the teacher of his son.
“Respected teacher,
He will have to learn
I know,
That all men are not just,
All men are not true.
But teach him also that
For every scoundrel there is a
Hero.
That for ever selfish Politician,
There is a dedicated leader.
Teach him for every enemy
There is a friend,
It will take time ,I know;
But teach him if you can,
That a dollar earned is of
Far more value than
Five found…
Teach him to learn to lose…
And also to enjoy winning.
Steer him away from envy,
If you can,
Teach him the secret of
Quiet laughter.
Let him learn early that
The bullies are the easiest to
Lick…
Teach him if you can.
The wonder of books…
But also give him quiet time to
Ponder the eternal mistery
Of the birds in the sky,
Bees in the sun
And the flowers on a green
Hillside.
In the school teach him
It is far honourable to fail
Than to cheat…..
Teach him to have faith
In his own ideas,
Even if everyone tells him
They are wrong…
Teach him to be gentle
With gentle people,
And tough with the tough.
Try to give my son
The streangth not to follow the
Crowd when everyone is
Getting on the band wagon…
Teach him to listen to all men…
But teach him also to filter
All he hears on a screen of faith,
And take only the good
That comes through.
Teach him if you can,
How to laugh when he is sad…
Teach him there is no shame in
Tears.
Teach him to scoff at cynics
And to beware of too much
Sweetness…
Teach him to sell his brawn
And brain to the highest
Bidders
But never to put  a price-tag
On his heart and soul.
Teach him to close his ears
To a howling mob
And to stand and fight
If he think he’s right
Treat him gently,
But do not cuddle him,
Because only the test
Of fire makes fine steel
Let him have the courage to be impatient…
Let him have the patience to be
Brave.
Teach him always
To have sublime faith in
Himself,
Because then he will have
Sublime faith in mankind.
This is a big order
But see what you can do…
He is such a fine fellow,
My son !”

Yes these loose words sounds better than a poetry.What a great thinking by the great man.I don’t know much about the result,how well the son of Abraham Lincoln came across.But the thought idea behind these words are very interesting and these collection of words has to be brought to the attention of each and every parent,who are wondering what their stand should be in this issue.

Thursday, July 25, 2013

തുരീയം സംഗീതോത്സവത്തിന് പകിട്ടേകി ഹരിപ്രസാദ് ചൌരസ്യ

പയ്യന്നൂരില്‍  ഹരിപ്രസാദ് ചൌരസ്യയുടെ പുല്ലാങ്കുഴല്‍, വാദനത്തിലൂടെ സംഗീതാസ്വാദകര്‍ ഒരിക്കല്‍ക്കൂടി ആസ്വാദനത്തിന്‍റെ ഉയര്‍ന്നതലത്തിലെത്തിച്ചേര്‍ന്നു.വാര്‍ദ്ധക്യം കുട്ടിത്തത്തിന്‍റെ തിരിച്ചുവരവാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പിഞ്ചുബാലകന്‍,പിച്ചവച്ച് വരുന്നതുപോലുള്ള നടത്തവും നിഷ്കളങ്കമായ മുഖവുമായി ബാംസുരിയുടെ ചക്രവര്‍ത്തി വൈവിദ്ധ്യങ്ങളായ രാഗങ്ങള്‍,മുളന്തണ്ടിലൂടെ പ്രേക്ഷകരിലെത്തിച്ചു.കര്‍ക്കടകമാണെങ്കിലും മഴ വിട്ടൊഴിഞ്ഞ സായാഹ്നത്തില്‍ മല്‍ഹാര്‍,രാഗം ആലപിക്കുന്നതിനു മുന്നോടിയായി മഴ വരുമോ എന്ന് പരീക്ഷിയ്ക്കാമെന്ന് ചൌരസ്യ പ്രേക്ഷകരോട് പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍,അത്ര പ്രതീക്ഷിച്ചുകാണില്ല.വാദനത്തിന്‍റെ ഉച്ഛസ്ഥായിയില്‍,മഴ തകര്‍ത്ത് പെയ്തത് വെറും യാദൃശ്ചികമെന്ന് ഒരു പ്രേക്ഷകന്‍ പോലും അഭിപ്രായപ്പെടുമെന്ന് എനിയ്ക്ക് തോന്നുന്നില്ല. വാചസ്പദി,ഹംസദ്ധ്വനി എന്നീ രാഗങ്ങള്‍ക്കു പുറമെ വൈഷ്ണവ് ജന...,രാം ലഘന ധന് ...,ഓം ജയ് ജഗദീശ് ഹരേ എന്നീ പ്രചലിതമായ ഭജന്‍സ് ചൌരസ്യ വായിച്ചപ്പോള്‍,പ്രേക്ഷകര്‍ക്ക് അത് ഒരു നവ്യമായ അനുഭൂതിയായി.പരിപാടിയുടെ അതിഥിയായെത്തിയ ചിന്മയ റീജനല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപ്പെട്ടതുപോലെ സംഗീതം ആദ്ധ്യാത്മികതയുടെ വഴിയാണ്.അത് മനുഷ്യന് നല്‍കുന്നത് വിഷയ സുഖം പോലുള്ള താത്കാലിക സുഖമല്ല മറിച്ച് സ്ഥായിയായ സന്തോഷമാണ്.പരിപാടി കഴിഞ്ഞ് ലഡുവും നുണഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ മഴ ഹാളിന് പുറത്ത് ഇനിയും പെയ്തൊഴിഞ്ഞിട്ടുണ്ടായിരുന്നില്ല.പ്രകൃതി പോലും ആ സംഗീതത്തിന് മുന്നില്‍ സന്തോഷം കൊണ്ട് മതിമറന്നതുപോലെ....

Monday, July 15, 2013

ചിന്മയം

2013 ജുലായ് 13 വെള്ളിയാഴ്ച കേരള ചിന്മയ മിഷന്‍,മേഖലാ മേധാവി പൂജ്യ സ്വാമി വിവിക്താനന്ദ സരസ്വതി അവര്‍കളുടെ ഷഷ്ഠിയബ്ദി പൂര്‍ത്തി ആഘോഷ ദിനമായിരുന്നു.വിദ്യാനഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന നിറപകിട്ടാര്‍ന്ന ചടങ്ങില്‍,ചിന്മയ മിഷന്‍ കുടുംബത്തിലെ പ്രമുഖരോടൊപ്പം സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
1992 –ല്‍ ഞാന്‍,ജോലി തേടി ദിവംഗതനായ ശ്രീ ജഗദീശ് ബല്ലാളിന്‍റെ പ്രേരണയോടെ ചിന്മയ മിഷന്‍,സ്കൂളില്‍ അദ്ധ്യപക തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. നിയമനത്തിനുള്ള ഇന്‍റര്‍വ്യൂവിലാണ് ആദ്യമായി സ്വാമിജിയെ കാണുന്നത് പൂര്‍വ്വാശ്രമ ഘട്ടത്തിലായിരുന്ന സ്വാമിജി അന്ന തൂവെള്ല വസ്ത്രത്തിലായിരുന്നു.കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പാളുള്‍പെട്ട ഇന്‍റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍,ഞാന്‍ വിയര്‍ത്തു.എന്‍റെ വിഷയമായ സുവോളജിയിലെ ചോദ്യങ്ങള്‍ക്ക് എനിയ്ക്ക് തൃപ്തികരമായി ഉത്തരം നല്‍കാന്‍,കഴിഞ്ഞില്ല.എന്‍റെ ഇംഗ്ലീഷ് അറിവ് പരീക്ഷിക്കാന്‍‍, സ്വാമിജി ചില ചോദ്യങ്ങള്‍ ചോദിച്ചു.വ്യാകരണത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും എന്‍റെ ഭാഗത്തുനിന്ന് തൃപ്തികരമായ ഉത്തരം ലഭിച്ചതോടെ സ്വാമിജിയുടെ മുഖം പ്രസന്നമാകുന്നത് ഞാന്‍,ശ്രദ്ധിച്ചു.അപേക്ഷാ ഫാറത്തില്‍ പാഠ്യേതര വിഷയങ്ങളില്‍,ഞാന്‍ തത്പരനാണെന്ന് എഴുതിയത് സ്വാമിജിയുടെ ശ്രദ്ധയില്‍പെട്ടു.ചില നാടകങ്ങളില്‍,അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ ബോര്‍ഡിനെ അറിയിച്ചു.തങ്ങളെ പ്രജകളായി കണ്ട് ഒര് രാജാവായി അഭിനയിക്കാന്‍ ബോര്‍ഡ് എന്നോട് ആവശ്യപ്പെട്ടു.ഒന്നും നഷ്ടപ്പെടാനില്ലെന്ന എന്‍റെ തിരിച്ചറിവും ആകെ മുങ്ങിയവന് കുളിരില്ല എന്ന തോന്നലും അഭിനയിക്കാനുള്ള എന്‍റെ  അതിയായ ആഗ്രഹവും കാരണം ഞാന്‍,അഭിനയിക്കാന്‍,തന്നെ തീരുമാനിച്ചു.എല്ലാവരെയും ഒന്നിരുത്തി നോക്കി.രണ്ട് ഡയലോഗും കാച്ചി.ആരും ചിരിച്ചില്ല എന്നോട് ശരി പോയ്ക്കൊള്ളാന്‍ പറഞ്ഞു.
പുറത്തെത്തി ഈ കാര്യം മറ്റുള്ള ഉദ്യോഗാര്‍ത്ഥികളോട് പറഞ്ഞപ്പോള്‍,അവര്‍ക്ക് അതൊരു തമാശയായാണ് തോന്നിയത്.കാരണം വേറെ ആരോടും അത്തരം സമീപനം ഉണ്ടായിട്ടില്ല.എനിയ്ക്ക് വല്ലായ്മ തോന്നി.വിഷയത്തിലെ മോശം പ്രകടനം കാരണം എന്നെ തഴഞ്ഞതായിരിക്കുമെന്നും ഒരു രസത്തിനുവേണ്ടി എന്നെക്കൊണ്ട് വേഷം കെട്ടിച്ചതായിരിക്കുമെന്നും ഞാന്‍,കരുതി.പക്ഷെ എന്നെ അതിശയിപ്പിച്ചുകൊണ്ട് മൂന്നാം ദിവസം നിയമന ഉത്തരവ് വീട്ടിലെത്തി.മെയ് 31 )ം തിയതി നടന്ന സ്റ്റാഫ് മീറ്റിംഗില്‍,സ്വാമിജി എന്നെ പേരെടുത്ത് വിളിച്ചപ്പോള്‍ എനിയ്ക്ക് വളരെയധികം സന്തോഷം തോന്നി.
കാസറഗോഡ് ചിന്മയ മിഷന്‍ സ്കൂള്‍,ഇന്ന് ജില്ലയിലെ ഏറ്റവും നല്ല  സ്കൂളുകളിലൊന്നാണ്. ഒരു പക്ഷെ കേന്ദ്രീയ വിദ്യാലയത്തേക്കാളേറെ രക്ഷാകര്‍ത്താക്കള്‍ക്ക് ഈ സ്കൂള്‍,പ്രിയങ്കരമാണ്.എല്ലാ ആധുനിക സംവിധാനങ്ങളുള്ള ക്യാമ്പസ്സ് ഇന്ന് ഏത് മികച്ച സ്കൂളിനേക്കാളും മികച്ചതാണ്.അര്‍പ്പണ ബോധമുള്ള ഒരു കൂട്ടം അദ്ധ്യാപകരും അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളും സ്കൂളിനെ വ്യത്യസ്ഥമാക്കുന്നു.സ്കൂളിനെ ഇന്നുള്ള മികച്ച നിലയിലേയ്ക്ക് ഉയര്‍ത്തിയതില്‍,ഒരു വ്യക്തിയുടെ കഠിന പരിശ്രമവും നിശ്ചയദാര്‍ഢ്യവും ഉണ്ട്.തന്‍റെ നിശ്ചയ ദാര്‍ഢ്യത്തിന് തടസ്സം നില്‍ക്കുന്ന ശക്തികള്‍ക്കെതിരെയുള്ള സ്വാമിജിയുടെ സന്ധിയില്ലാത്ത സമീപനം അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ പലരും തെറ്റദ്ധതരിക്കാനിടയാക്കിയിട്ടുണ്ട്.ഏത് സ്ഥാപനത്തിന്‍റെ മേധാവിയും സ്ഥാപനത്തിലെ ജീവനക്കാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പരാമര്‍ശങ്ങല്‍ക്ക് വിധേയമാണ്.സ്കൂളിലെ അദ്ധ്യപകര്‍ക്ക് അദ്ദേഹം സ്വാര്‍ത്ഥിയും ധനമോഹിയും സ്നേഹമില്ലാത്ത വ്യക്തിയും ഒക്കെയണ്.അദ്ധ്യപകരെ യാതൊരു തരത്തിലും ഉഴപ്പാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല.ക്ലാസ്സ് മുറികളിലും ക്യാമ്പസ്സുകളിലും അദ്ദേഹത്തിന്‍റെ ദൃഷ്ടി സദാ സമയവും ഉണ്ടായിരുന്നു.അപ്പോഴൊക്കെ അദ്ദേഹം സ്കൂളിന്‍റെ വികസനത്തിനുള്ള തന്ത്രങ്ങള്‍,മെനയുകയായിരുന്നു എന്നുള്ള കാര്യം ആരും അറിഞ്ഞിരുന്നില്ല.
എന്‍റെ നിരീക്ഷണത്തില്‍,സ്വാമിജി എന്നും ദയാലുവും കഠിനാദ്ധ്യനവും ആത്മ സമര്‍പ്പണവും തിരിച്ചറിയുന്ന ഒരു വ്യക്തിയായിരുന്നു.എനിയ്ക്ക് ഒരിക്കല്‍പോലും സ്വാമിജിയുടെ കോപത്തിന് പാത്രനാകേണ്ടിവന്നിട്ടില്ല.കൂടാതെ അന്ന് സ്കൂളിലെ ഒരു സാധാരണ അദ്ധ്യപകനായിരുന്ന എന്‍റെ വീട് സന്ദര്‍ശിക്കാനും കുടുംബാംഗങ്ങളോട് കുശലാന്വേഷണം നടത്താനും അദ്ദേഹം തയ്യാറായാത്  എനിക്ക് വളരെയധികം സന്തോഷം പകര്‍ന്ന ഒരു സംഭവമായിരുന്നു.സ്വാമിജിയുടെ സ്നേഹം എന്നെ  ഊര്‍ജ്വസ്വലതയോടെ സ്കൂളിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരണയേകി.പാഠ്യതരവിഷയത്തലാണ് എനിയ്ക്ക് സ്കൂളില്‍,പ്രമുഖ പങ്കാളിത്തമുണ്ടായത്.ബാലജന സഖ്യം പരിപാടി , സ്കൂള്‍ ഡേ എന്നീ അവസരങ്ങളില്‍ എനിയ്ക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സ്വാമിജി തന്നിരുന്നു.അതുകൊണ്ട് തന്നെ എനിയ്ക്ക് എന്നിലെ കഴിവുകളെ പരിപോഷിപ്പിക്കുവാനുള്ള അവസരവും അതിലൂടെ ലഭിച്ചു.
പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ച് ഞാന്‍ സ്കൂള്‍,വിട്ടപ്പോള്‍ ഒരു പക്ഷെ സ്കൂളിലെ മറ്റൊരു അദ്ധ്യപകനും ലഭിക്കാത്ത അംഗീകാരമാണ് സ്വാമിജി എനിയ്ക്ക് തന്നത്.കാസറഗോഡ് ചിന്മയ മിഷന്‍ ജോയിന്‍റ് സെക്രട്ടറിയായി എന്നെ നിയമിക്കുകയുണ്ടായി.എന്നാല് എനിയ്ക്ക് ആ തസ്തികയില്‍ തുടര്‍ന്ന്ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വര്‍ഷങ്ങളോളം തുടര്‍ച്ചയായി സ്കൂളിന്‍റെ കലാ പ്രവര്‍ത്തനങ്ങളില്‍ അതാത് സമയത്തെ അദ്ധ്യാപകരോടൊപ്പം പ്രവര്‍ത്തിക്കാന്‍,ഞാന്‍ സമയം കണ്ടെത്തി.എല്ലാ വിശേഷ അവസരങ്ങളിലും സുരേഷിനെ ക്ഷണിക്കന്‍ സ്വാമിജി ഓഫീസ് ജീവനക്കാരെ ചട്ടം കെട്ടിയിരുന്നു.ഈ അവസരങ്ങളില്‍ ഞങ്ങള്‍ തമ്മില്‍,ഒരു സ്നേഹോഷ്മളമായ ഹരി ഓം അല്ലാതെ കാര്യമായ സംഭാഷണമൊന്നും ഉണ്ടായിരുന്നില്ല.ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ സ്വാമിജിയുമായി അല്‍പസ്വല്‍പം സംസാരിക്കുന്നതിനും ഞാന്‍,സമയം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷമായി എനിയ്ക്ക് സ്കൂളില്‍, കൃത്യമായി പോകാന്‍ കഴിഞ്ഞിരുന്നില്ല.അങ്ങനെയിരിക്കെയാണ് ഷഷ്ഠിയബദ്ധി ആഘോഷത്തിന്‍റെ ക്ഷണകത്ത് എന്നെത്തേടിയെത്തിയ്ത് ആ മഹദ്വ്യക്തിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള അസുലഫമുഹൂര്‍ത്തം ഞാന്‍, ശരിക്കും മുതലാക്കി ഭാര്യാ സമേതനായി ഞാന്‍ പരിപാടിയില്‍,പൂര്‍ണ്ണ സമയവുംപങ്കെടുത്തു.

ഞാന്‍ സ്കൂളില്‍,ജോലി ചെയ്തിരുന്ന കാലത്താണ്.സ്വാമിജിയ്ക്ക് ദീക്ഷ ലഭിക്കുന്നത്.കൂടാതെ പൂജ്യ സ്വാമി ചിന്മയാനന്ദ സ്വാമിജി ദിവംഗതനായതും അതേ കാലഘട്ടത്തിലാണ്.ചന്മയ മിഷന്‍ സ്കൂളിലെ ജോലി എന്നിലെ കര്‍മ്മ ശേഷിയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്.ഇന്ന് സര്‍ക്കാര്‍,സര്‍വ്വീസിലെ ഏറ്റവും കഠിനമായ തസ്തികയില്‍,ജോലിചെയ്യുന്ന എനിയ്ക്ക് ആ തസ്തികയോട് എന്തെങ്കിലും ആത്മാര്‍ത്ഥത കാണിക്കാന്‍,കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണം ചിന്മയ കാലഘട്ടം തന്നെയാണ്.ആ കാലഘട്ടത്തിലെ യോഗ പരിശീലനവും ഭജനയും സത്സംഗവും എല്ലാ എനിയ്ക്ക് വഴികാട്ടിയായിട്ടുണ്ട്.ഇതിനെല്ലാം എനിയ്ക്ക് അവസരമൊരുക്കിത്തന്ന സ്വാമിജിയോടുള്ള കടപ്പാടുകൊണ്ടാണ് ഞാനീ വാക്കുകള്‍ കുറിക്കുന്നത്.വേദങ്ങളുടെയും ഉപനിഷത്തുകളുടെയും അദ്ദേഹത്തിന്‍റെ അപാര ജ്ഞാനത്തപറ്റിയോ അദ്ദേഹത്തിന്‍റെ വാക്ചാരുതിയെപറ്റിയോ പറയാന്‍ ഞാനാളല്ല.ഏതായാലും കാസറഗോഡ് ചിന്മയ വിദ്യാലയവും മിഷന്‍പ്രവര്‍ത്തനങ്ങളും ഇന്നത്തെ തലത്തിലേയ്ക്ക് എത്തിച്ചതിന് ഈ നാട് തന്നെ അദ്ദേഹത്തെ പ്രണമിക്കേണ്ടിയിരിക്കുന്നു.അറുപത് വയസ്സ് എന്നുള്ളത് വാര്‍ദ്ധക്യത്തിന്‍റെ യുവത്വമാണ്.സമൂഹത്തിന് ആദ്ധ്യത്മികത മുമ്പെന്നത്തേക്കാളും ആവശ്യമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ പൂജ്യ സ്വാമിജിയുടെ സേവനം സമൂഹത്തിന് ഇനിയും അനേകം വര്‍ഷങ്ങള്‍,തുടര്‍ന്നും ലഭിക്കുമാറാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 

Wednesday, July 10, 2013

THUREEYAM VACHO MANUSHYAVADANTHI

I am again forced to note some thing on THUREEYAM MUSIC FEST, since there are a number of visitors on my blog page which I wrote last year on Thureeyam.
Well Music lovers…………… what a time the music lovers in Payyannur is having !!! Simply exciting.Unprecedented heavy down pour during this year along with that we have the rain of music for three weeks.Great Mukundan from Mayyazhitheeram  has inaugurated the fest on 7th of July and the programme will continue upto 27th of this month.Many legends of music world will be performing their godly talents in front of the knowledgeable crowd in Ayodhya Auditorium near Sree Subrahmany Swamy Temple.
Bhagavathar recite keerthanam with raga and bhava and leave it to melam,he encourage them,they looks as though they are fighting neck and neck and bhagavathar  goes on encouraging them,in between crowd get excited and they too give up a  gentle clap and watch as though some thing special is going to happen soon, holding their breath . In the end bhagavatar again join the party and a big roar of crowd fill the hall. Men like me who have meager knowledge of music too get excited and we follow the experts in the hall for hand clapping.
One cannot forget the tremendous effort behind this for organizing this music extravaganza,thanks to the organizers Anandabahavanam Pothangandam. Timing of the program me is spot on.The great artists who had come across years of sadhana and sadhaka come back to back and what a time the music lovers are having.Just a glimpse of these artists will have a positive impact on the viewers.HARIPRASAD CHAURASYA,KADRI GOPINATH,RAMESH NARAYAN,T N KRISHNAN,KUDAMALUR JANARDANAN all have programme during this period.
But remember if u want to watch the programme leave the most irritating thing we are carrying along with us ie Mobile Phone in home.

Entrance to the hall is controlled by Pass.Of course it is costly but worthy.

Sunday, July 7, 2013

അമ്മായിമാറും മര്യോക്കളും

അമ്മാളു അമ്മ അഡിഗ കയിഞ്ഞിറ്റ് മെല്ലെ പൊര്‍ത്ത് ഈഞ്ഞു.അപ്പള്‍ത്തേക്ക് ചോയിച്ചമ്മേരെയും പണി കയിഞ്ഞിന്.ചോയിച്ചമ്മെയും അമ്മളുവമ്മേരെയും ബീഡ് അഡത്തെന്നെ.ഓറ് ഒരേ ക്ലാസ്സില് പഡിച്ചിനദ്.മംഗലം കയിഞ്ഞതും അഡ്ത്തഡ്ത്ത ബീട്ടിലെന്നെ അമ്മാളു നാലാം ക്ലാസ്സോളം പഡ്ച്ചിന് ചോയിച്ചിയമ്മ രണ്ടാം ക്ലാസ്സിലേ പടിപ്പ് നിര്‍ത്തീന്.രണ്ടാളും ഇപ്പോ മര്യോളക്കൊണ്ട് തോറ്റിറ്റ് ഇരിക്ക്ന്നെ.മര്യോള് രണ്ടാളും കോളോജില് പടിച്ചിന്.പടിച്ചേന്‍റെ അല്ല.രണ്ടാക്കും ഓറോറെ മര്യോക്കളെ അത്ര പടിച്ചിറ്റ്ല.പിന്നെ എന്താക്ക്ന്നെ മക്കളെ ബിജാരിച്ചിറ്റ് രണ്ടാളും നേരിട്ട് ഒന്നും പറയലില്ല.മംഗല്‍ത്തിന് മുമ്പ് ഓറ മക്കള് ഓറ ഓരോര്‍ത്തീല് കൊണ്ടോയ്ക്കോണ്ടിണ്ടായി.ഫില്‍മിന് ജാത്രക്ക് അങ്ങനെ ഓറ് അമ്മേനെകൂട്ടാണ്ട് ഏഡ്കും പോഗലില്ല.ഇപ്പോ മക്കള്‍ക്ക് ഓറ ഓറ ഓള്മാറ് മദി.ഓറ മര്യോക്കള്‍ക്ക് പണി ഇന്‍ഡ്.രണ്ടാളും ഉസ്കൂളില് പോന്ന്..അയിനോംഡ് രണ്ടാളും ബീട്ടിലെ പണി ബല്‍ങ്ങനെ എഡ്ക്കലില്ല.രാവിലെ കുഞ്ഞ്യോളെ കുള്‍പിച്ചിറ്റ് എല്ലാംബൊ നേരം ബൈന്ന്.പിന്നെ അഡിഗ ആക്വോന് ഏഡ സമയം.രണ്ടാള്‍ക്കും ഉസ്കൂള്‍ള് ചോറ് ഇന്‍ഡ്.അയിനോംഡ് ഓര്‍ക്ക് ബെയിക്ക ബേംഡ.കുഞ്ഞ്യോ ഇംഗ്ലീസ് മീഡിയം ഉസ്കൂള്‍ള് പഡിക്ക്ന്നെ ഓര്‍ക്ക് ഉച്ച ആവ്വോനാംബൊ ബെയിക്ക് കൊണ്ടോണം.ചോയിച്ചീരെയും അമ്മാളുംന്‍റെയും മക്കൊ ബസ്സില് കണ്ടട്റ്.ഓറ് ഒട്ടല്‍നെ ബെയിക്കൂ.ആന്നത്ര പര്‍ഞ്ഞ് നോക്കി ബെയിക്ക കൊണ്ട്വോവാന് .കേക്കണ്ടെ.
ചോയിച്ചീനെ കണ്ടപാഡെ അമ്മാളൂന് കൊസീ ആയി.മര്യോളെ കുറ്റം പറയാല്ലോ.രണ്ടാക്കും ഒരേ ബേജാറായോണ്ട് ബേറെ ബിസ്യം നോക്കണ്ട.മര്യോള കാര്യന്നെ പറേംബ്ലേക്ക് ബെയ്ക്കേരെ ടൈമാവൂ.
എന്ത്യേന രാവ്ലെ ചായക്ക് അമ്മാളു ചോയിച്ചു.
ദോസ...ഇന്നത്തെ ദോസ ബായിക്ക് ബെക്കാംകൈഞ്ഞിറ്റ്ല
ഓളാക്കിയദാ....അപ്പോ നിങ്ങ രാവ്ലെ ഒന്നും തിന്നിന്‍റെ
തിന്നിനപ്പാ ...നാല് ദോസ തിന്നിന് പിന്നെന്താക്ക്ന്നേ...
എംക്ക് ഇന്ന് ബൈദു...എന്‍റെ തുണി അലക്കാന്ണ്ടായിന് ഓന്‍റേം പുള്ളറേം തുണി ഓള് അലക്ക്ന്ന് എന്‍റെ തുണി അല്ക്കിയാല് ഓക്കെന്തെ ...ഓള് ബല്യ ടീച്ചറ്...
ഓക്ക് പണിക്ക് പോവാനിണ്ടോലു...അതെപ്പാ ഓള് നയിച്ചിറ്റാണ്ടെ.നിന്റെ തുണി പുദിയദാ അമ്മാളൂ...
അതെ ഓള് കയിഞ്ഞമാസം പുള്ളര്‍ക്ക് തുണിമേങ്ങുമ്പൊ എന്‍ക്കൂ മേങ്ങീന്..മാത്രം എന്‍ക്ക് തീരെ പിഡ്ച്ചിറ്റ്ല.
അല്ലപ്പ ....നല്ല ചേല്ണ്ട്....എന്‍ക്ക് മര്യോള് കയിഞ്ഞ ബിസൂന് രണ്ട് തുണി മേങ്ങീന് അദ് ഉഡ്ക്കാനേ ആന്നില്ല.
അല്ലപ്പ നീ ആ സീരില്ലെ മുണ്ടോഡ് ജാത്രേരന്ന് ഇട്ടദ് ..നിന്‍റെ ബെള്ളൂറെ അമ്മായി അദ് കണ്ടിറ്റ് സോക്ക് ഇണ്ട്ന്ന് പര്‍ഞ്ഞിറ്റ്ലെ...
നമ്മെല്ലാം ചെര്‍പ്പത്ത്ല് ബീട്ലെ എല്ലാ പണീ എഡ്ത്തോണ്ടിണ്ടായി...ഇപ്പോത്തെ പെണ്ണങ്ങക്ക് അയിനൊന്നൂ കൈയ്യേല.
രണ്ടാക്കൂ പണി ഇണ്ടംഗിലേ ജീവിക്കാന്‍ കൈയ്യൂന്ന് ഓറ് പറേന്നെ .
നമ്മൊ എല്ലാ എന്തെ പണ്ട് ജീവിക്കാണ്ട ഈഡ എത്യേ.
ഓം ബന്നാല് രണ്ടാളും റൂമില് കേറീറ്റ് കുസു കുസൂ പരയാന് തൊഡ്ങ്ങൂ.
എന്ത്യേന ഓറ് ഇങ്ങനെ പറേന്നെ..നിങ്ങ്ള പറേന്നാരിക്കൂ.
ഉമ്മപ്പ...നമ്മൊ പറേംബൊപറേം...ഇപ്പല്ലേ ഓറ് കാണ്ന്ന്ള്ളൂ.പണ്ട് നിങ്ങ എല്ലാ ബര്‍ത്താക്കന്‍മാറൊക്ക പഗല് എപ്പളൂ ഇന്‍ഡാവൂ...
പറേംബ പറ്യൂ അമ്മായി പറേന്ന്ന്ന് എങ്ങന് മുംഡാണ്ടിരിക്കൂ...അമ്മാളൂ...
ഓള് കരിപ്പക്കാര്യത്തിയോലു...
പാങ്ങായി എനി നിങ്ങക്ക് പണിയായി...എന്‍റെ മര്യോളും ഇന്നല കാറ്ന്ന് ഇന്‍ഡായിന് ...എന്‍ക്ക് തോന്നെ ഓളും കരിപ്പക്കാര്യത്തീന്ന്.
ആട്ട് നമ്മക്ക് ബയസ്സാംബൊ കളിപ്പിക്കാന് പുള്ളി ബേംണ്ടെ ചോയിച്ചീ.
ഉസ്കൂള്‍ളേക്ക് പുള്ലറ്‍ക്ക് ബെയിക്ക കൊണ്ട്വോവാന് ആയി.
എന്നാ ഞാന് ബേഗ് എഡ്ത്തിറ്റ് ബരാ...
മര്യോക്കളെ അന്നത്തെ കുറ്റം പറഞ്ഞ് തീര്‍ന്ന സന്തോസത്തോടെ ചോയിച്ചിയും അമ്മാളുവും ഓറോറെ ബീട്ടിലേക്ക് പോയി.ലോഗ്യം പര്‍ഞ്ഞിറ്റായി.

എന്നെങ്കൂ ഓറ് രണ്ടാളും ഇന്ന് കൊസീലിണ്ട്.എന്തേന്നാല് ഓറ മര്യോള് രണ്ടാളും കരിപ്പക്കാര്യത്തി.രണ്ടാക്കും പണി ഇണ്ട്.സന്തോസത്തോടെ ബദ്ക്ക്വാന് ഓറ ഓറ ഓന സഗായിക്ക്ന്ന്.അമ്മായിമാര്‍ക്ക് എഡ്ക്ക് തുണി മേങ്ങിക്കൊഡ്ക്ക്ന്ന്.നല്ല അഡിഗ ആക്ക്ന്ന്.ചോയിച്ചീന്‍റേം അമ്മാളൂന്‍റേം ഉള്ളിലിണ്ട് ഓറ മര്യോക്കള് നല്ലോറെന്നെ.ഞങ്ങള മക്കൊ ബാഗ്യവാന്‍മാറെന്നെ....ഞങ്ങക്ക് ബയസ്സായി ....എല്ലാറൂ സന്തോസത്തോഡെ ഇന്‍ഡായാല് മദി.ഓറ് കൊസീലിര്‍ക്കട്ട് ഒഡയോനെ...

(ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന പ്രദേശത്തെ ഭാഷ....ഭാഷയാകുന്ന മഹാസാഗരത്തിലെ മണിമുത്തുകളാണ് എല്ലാ പ്രാദേശിക ഭാഷകളും)

Thursday, June 27, 2013

WIMBLEDON 2013


When mansoon pick up momentum in late June and early July,sports lovers are   forced to sit inside the house, having no hope of playing outdoor Wimbledone gets underway in Britain. Out of the four Grandslam tournaments this is the one I like most. Early days it was BBC world services which brought live commentary of the match later it was Dooradarshan telecasting the live matches and now Star sports bringing home all the excitements of the championship.
Muscle power of mens tennis and beauty and elegance of women tennis are combined. Greenery of the court add to the excitement. John Mecenro,Boris Becker Stephan Edberg Pete Samprus,Federer.  are still live in memory dominating their era. Beautiful ladies added color to the championship.Chris Evert,Martina ,Stephi,Monica ,Hinjis,Sherapoa,Willioms sisters and many many.Who can forget Agassi who had stolen Stefi Graff from the centre court to make her life partner.
Although I had never witnessed a live match nor I have played tennis I used to watch Wimbledon very closely. All matches are just like a war between two players.A peculiar nature of counting points,Ball boys,Crowd mannerism of each players always impressed me.Fore hand and back hand returns.Players sticking patiently to the back line forcing error from the opponent. Some players rush to the nets attacking. Some gain points only with power full serves. Some have lightning passing shots Some have clever drop shots and some players are too clever to lob the ball over the advancing opponent. The smile and jubilation  of the winner.Tears of sorrow disbeleave,agony of the player who was upset by a week opponent. Every thing bring in much excitement.Crowd …so dignified,always ready to obey Umpire ,who use to silence pleace…and we will immedietly see Umpire say thanks…
Players argue with umpires over the line calls.This bring much fun in the game and add spice to the match.Players drop their racket in anger and fetch fine.
Any how I am looking forward to this years excitement……..

………….BACK HAND RETURN FROM FEDERER INTO THE NET…..FEDERER CANT BELEAVE IT …………..

Saturday, June 22, 2013

മരിക്കാനയില്‍ നിന്ന് വന്ന കുട്ടി


അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നു.നാലാം ക്ലാസ്സ് വരെ തായത്തെ സ്കൂള്‍,അഞ്ചാം ക്ലാസ്സാകുമ്പോള്‍ സ്കൂള്‍,മാറണം.യു പി സ്കൂള്‍ കുറച്ച് ഉയര്‍ന്ന സ്ഥലത്തായതിനാല്‍,മീത്തലെ സ്കൂള്‍ എന്നറിയപ്പെടുന്നു.തായത്തെ സ്കൂളില്‍ നിന്ന് പാസായ എല്ലാ കുട്ടികളും ഉണ്ട്.അതില്‍ ഓമനയെ കാണാനില്ല.പിള്ള മാഷുടെ അടി പേടിച്ചാണെന്ന് പലരും പറഞ്ഞു.പെണ്‍കുട്ടികളില്‍,ഓമനയുടെ കുറവ് നികത്തിയിരിക്കുന്നത് മരിക്കാനയില്‍ നിന്ന് വന്ന ഒരു പെണ്‍കുട്ടിയാണ്.പേര് സെബ്യ(സെഫിയ).കൊച്ചു പാവട മുട്ടിനും പാദത്തിനും ഇടയില്‍ വരെ വരും.തലമുടി അലക്ഷ്യമായി കെട്ടിവച്ചിരിക്കും.ചെറിയ തുണി സഞ്ചിയിലാണ് പുസ്തകങ്ങള്‍ കൊണ്ടുവന്നിരുന്നത്.സെബ്യ ഞങ്ങളെ ആരാധനയോടെ നോക്കി നില്‍ക്കും.ഞങ്ങളുടെ കളികള്‍,കണ്ട് ആസ്വദിച്ച് കുടുകുടെ ചിരിക്കും.മറ്റു പെണ്‍കുട്ടികള്,ആണ്‍ കുട്ടികളെ നോക്കുകയോ അവരോട് ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യില്ല.അത് തെറ്റാമെന്ന് കുട്ടികള്‍ കരുതിയിരുന്നു. ക്ലാസ്സില്‍ അദ്ധ്യപകര്‍ വന്നാല്‍,സെബ്യയ്ക്ക് പേടിയാണ്.പുസ്തകങ്ങള്‍ കൊണ്ടു വന്നിരിക്കില്ല.ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടാവില്ല.എഴുതാനും വായിക്കാനും പോലും സെബ്യയ്ക്ക് അറിയില്ല.അതുകൊണ്ട് തന്നെ സരോജിനി ടീച്ചറുടെ അരിശത്തിന്‍റെ സ്ഥിരം ഇരയായിരുന്നു സെബ്യ.സരോജിനി ടീച്ചര്‍ കറുത്ത് പൊക്കം കുറഞ്ഞ് വിവാഹ പ്രായമെത്തിയിട്ടും അവിവാഹിതയായി കഴിയുന്നു.സഹപ്രവര്‍ത്തകര്‍,അവരെ കട്ടന്‍കാപ്പി എന്ന് വിളിച്ചിരുന്നത് ഞാന്‍,എങ്ങനെയോ അറിഞ്ഞിരുന്നു.
മരിക്കാനയില്‍ നിന്ന് വന്ന സെബ്യയെ ടീച്ചര്‍ ശിക്ഷിക്കുമ്പോള്‍,മരിക്കാന്‍ വന്ന കുട്ടി എന്ന് പറഞ്ഞ് തല്ലുകയും നുള്ളുകയും ചെയ്തിരുന്നു.ഇത് കേട്ട് ക്ലാസ്സിലെ പലരും ചിരിക്കുമായിരുന്നു.കുട്ടികളും സെബ്യയെ മരിക്കാന്‍, വന്ന കുട്ടി എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു.അദ്ധ്യാപകരില്ലാത്ത സമയത്തുള്ള ഈ പരിഹാസം സെബ്യ പുഞ്ചിരിയോടെ സ്വീകരിച്ചിരുന്നു.പരിഹാസം സ്വീകാര്യമായതിനാല്‍ സഹപാഠികള്‍,അത് ആവര്‍ത്തിച്ചില്ല.എന്നാല്‍,സരോജിനി ടീച്ചര്‍ സെബ്യയെ തല്ലുമ്പോഴും ചീത്ത പറഞ്ഞപ്പോഴും മരിക്കാന്‍,വന്ന കുട്ടി എന്ന് പറയുമായിരുന്നു.ഒരു ദിവസം ശിക്ഷ സഹിക്കാതെ ആബ ടീച്ചറെ..(അരുത് ടീച്ചറെ)എന്ന് വിളിച്ച് സെബ്യ ഉച്ചത്തില്‍ കരയുന്നത് ഞാന്‍,ഓര്‍ക്കുന്നു.
അങ്ങനെ ക്ലാസ്സ് തുടങ്ങി അധികം ദിവസങ്ങളായില്ല.സെബ്യ തുടര്‍ച്ചയായി അഞ്ച് ദിവസം ക്ലാസ്സില്‍ വന്നില്ല.ഒരു ദിവസം ഞങ്ങള്‍ സ്കൂളിലെത്തിയപ്പോള്‍,കുട്ടികളെല്ലാം തിരിച്ച് വീട്ടില്‍ പോകുന്നു.സ്കൂളിന് അവധിയാണ്.അഞ്ചാം ക്ലാസ്സിലെ സെബ്യ മരിച്ചു.സെബ്യയ്ക്ക് എന്തോ മാരകമായ അസുഖമുണ്ടായിരുന്നു എന്നും അസുഖം മൂര്‍ച്ഛിച്ച് ചികിത്സയിലായിരുന്ന സെബ്യ മരിച്ചു എന്ന് മാത്രം ആരോ പറഞ്ഞതായി ഓര്‍ക്കുന്നു.അന്ന് അതില്‍ കൂടുതല്‍,ചിന്തിക്കാനോ മനസ്സിലാക്കാനോ ഉള്ള കഴിവ് ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.
ഇന്ന് അതോര്‍ക്കുമ്പോള്‍,എവിയെയോ ഒരു വേദന അനുഭവപ്പെടുന്നു.ടീച്ചറുടെ ശിക്ഷ ഏറ്റു വാങ്ങുന്ന സെബ്യ.ഏതോ മാരക രോഗത്തിന് അടിമയായിരുന്നു.കുട്ടിയ്ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദീകരിക്കാന്‍ കഴിഞ്ഞിരിക്കില്ല.സ്കൂളില്‍ നിന്ന് എത്രയോ കിലോമീറ്ററുകള്‍ നടന്നാണ് കുട്ടി സ്കൂളില്‍,വന്നിരുന്നത്.വീട്ടിലെ സാഹചര്യം അനുകൂലമായിരുന്നിരിക്കില്ല.ആ കുരുന്ന് ഹൃദയം ഈ ശിക്ഷയൊക്കെ ഏറ്റു വാങ്ങുമ്പോള്‍ എത്ര വേദനിച്ചിരിക്കും.ടീച്ചര്‍ അമിതമായ ആത്മാര്‍ത്ഥത കൊണ്ടാകാം കുട്ടിയെ ശിക്ഷിച്ചത്.അതല്ലെങ്കില്‍ ടീച്ചറുടെ പ്രത്യേക മാനസികാവസ്ഥയായിരിക്കാം.
ഒരു കുട്ടിയെ ,ഒരു വിദ്യാര്‍ത്ഥിയെ ഒരദ്ധ്യാപകന്‍,വിലയിരുത്തുമ്പോള്‍ ആ കുട്ടിയുടെ ഗാര്‍ഹിക അന്തരീക്ഷം കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.കൂടാതെ രക്ഷാകര്‍ത്താക്കളുമായി ആശയവിനിമയം നടത്തുകയും വേണം.എന്നാല്‍ മാത്രമെ ഒരു കുട്ടിയുടെ യഥാര്‍ത്ഥ പ്രശ്നം വിശകലനം ചെയ്യാന്‍,കഴിയുകയുള്ളൂ.

സ്കൂളുകളില്‍ ഇത്തരം പീഡനങ്ങള്‍,നിശ്ശബ്ദം സഹിക്കുന്ന കുരുന്നുകള്‍ക്കായി ഞാന്‍,ഈ ലഘു വിവരണം സമര്‍പ്പിക്കുന്നു. 

Friday, June 14, 2013

ANANTHA PAI KUMBLE

Sri Anantha Pai having a discussion with Anil Kumble 

It was a shocking news on Mathrubhoomi daily.Sri Anantha Pai an eminent personality in Kumbla passed away.My wife went screaming in disbeleave,I couldn’t react and say anything, for the news is far from reality as far as I am concerned. A confident man with a pleasing character bold in speech as usually found in people of Konkani cast a congress man but always respected by all the three major political parties. He too as every person in his caste is a business man having his own buildings in the heart of the Kumbla Town, he runs an oil mill and he is a Manager of a Pre University College where hundreds of children get their education. An  devotee of Lord Gopla Krishna of Kanipura .He often than always  is seen in the Temple in the morning.He liked lord Venkatramana as is evident from his ring tone in his moblile,Venkataramana Govinda  Sankata Harana Govinda…………
I was working at Kumbla Grama Panchayath three years back. I had to issue a legal notice against             Sri Anantha Pai for proceeding with a construction without obtaining permission from the Panchayat.I was expecting a furious Anantha Pai in the office at any time. But much for my surprise he turned up cool as cucumber with traditional salute in the office. He briefed the circumstances under which the construction had to be proceeded and agreed to pause the work for a while. He obtained the permit within a fortnight and the work was resumed. From there I had a great respect for Pai.We used to share some view about the political scenario and much for my surprise he knew even the minute issues in the Panchayath, even if he is not directly involved with Panchayath administration.After some time our relationship became much stronger and it grown up to brotherly relationship.In Kumbla I could share my difficulties with Pai and he advised me just like a big brother.I think people pray in front of God for their own benefit. How great are they who prey to god for other people.For me Pai was such a man.He took me to a Preist in Manglore. And directed me to go to Venkatramana Temple in Udupi and to perform some poojas.Pai wished my well being and never failed to enquire about the well being of all my family members. Often I fealt uneasy on his courtier  behavior toward me.Because I was wondering why he is giving me so much consideration.He offered Ragi malt from the near by Bakery and sipping the malt we covered a lot of subjects.
Unfortunately my inhibition prevented me from keeping the relation after I transferred from Kumbla.He could have  lot of enemies in Kumbla that is natural for a public worker but for me he is an unbelievable personality.Last time when we met he requested me to have a dinner in his house and asserted on the presence of my wife along with me for the dinner.But that was not to be..........
It is heard that hectic election campaign work in the forthcoming Bank election had a bad effect on his health. Any way I have to accept the harsh reality
May his soul rest in peace…………….

Sunday, June 2, 2013

കിളി പോയി ....



പൂമുഖത്തെ അലങ്കാര വിളക്കില്,എന്തോ ഒരനക്കം.രണ്ട് കിളികള്‍ അങ്ങാടി കുരുവിയോളം വരും തലയില്‍ ഒരു കൊമ്പ് പോലെ.അത് തൂവല്‍ മാത്രമാണ് ചെവിയ്ക്ക് ഇരുവശവും മനോഹരമായ നിറഭേദങ്ങള്‍.എന്നെ കണ്ടതും കിളികള്‍,പറന്നകന്നു.
അല്‍പനേരം കഴിഞ്ഞ് വീണ്ടും എന്തോ അനക്കം കേട്ടു.പക്ഷികള്‍ വീണ്ടും വന്നിരിക്കുന്നു.എന്നെ കണ്ടതോടെ അവ വീണ്ടും പറന്നകന്നു.അല്‍പദൂരം ചെന്ന് തെല്ല് ആശങ്കയോടെ എന്നെ നോക്കുകയാണ്.ഞാന്‍ കൂടുതല്‍,ശ്രദ്ധിക്കുന്നത് കണ്ട് അവ ദൂരെ മറഞ്ഞു.
വീണ്ടും വിളക്കിന് സമീപം കിളിയെ കണ്ടപ്പോള്‍,ഞാന്‍ ക്യാമറയുമായി വന്നു.അത് എന്‍റെ സ്വാര്‍ത്ഥതയാണ്.എന്‍റെ വീട്ടില്‍ വന്ന കിളിയുടെ മനോഹാരിതയെ എന്‍റെ ക്യാമറയില്‍,ഒപ്പിയെടുക്കുന്നതിനും മറ്റുള്ളവര്‍ക്ക് അത് കാണിച്ച് കൊടുക്കുന്നതിനും.പക്ഷെ കിളി പബ്ളിസിറ്റി ആഗ്രഹിക്കാത്ത സെലിബ്രിറ്റിയെപോലെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി.വിളക്കിന് താഴെ നിലത്ത് ഏതാനം നാരുകള്‍ വീണ് കിടക്കുന്നു.കിളികള്‍ കൂട് കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.നാരുകള്‍ ഇഴചേര്‍ക്കുമ്പോള്‍,അബദ്ധത്തില്‍ വീണതാകാം അല്ലെങ്കില്‍,ഉപയോഗശൂന്യമായ നാരുകളാവാം.രണ്ടാമത്തേതാകാനേ തരമുള്ളൂ.
പെണ്‍കിളിയ്ക്ക് മുട്ടയിടാനുള്ള സമയമായിരിക്കാം.അത് തിരിച്ചറിഞ്ഞ് കൂടുകൂട്ടാന്‍ അനുയോജ്യവും സുരക്ഷിതവുമായ സ്ഥലം അവ കണ്ടെത്തിയിരിക്കുന്നു.അതിജീവനത്തിന്‍റെ ആ ലളിതമായ ശ്രമം എന്നെ അതിശയപ്പെടുത്തി.മരത്തിന്‍റെ ശാഖകളിലോ പ്രകൃതിയുടെ സ്വാഭാവികമായ മടിത്തട്ടിലോ അവയ്ക്ക് കൂടുകൂട്ടാന്‍ സൌകര്യം കിട്ടിയില്ലെന്നുണ്ടോ.കുരുവിയൊഴിച്ച് മറ്റ് പക്ഷികള്‍ മനുഷ്യവാസത്തിന് സമീപം കൂട് കൂട്ടുന്നത് എന്‍റെ ശ്രദ്ധയില്‍,ഇതുവരെയും പെട്ടിട്ടില്ല.ഏതായാലും എന്‍റെ പൂമുഖം തന്നെ അതിന് കിളികള്‍, തിരഞ്ഞെടുത്തത് എന്നെ സന്തോഷിപ്പിച്ചു.
അങ്ങനെ കൂട് തയ്യാറായി പെണ്‍കിളി കൂട്ടിലിരിക്കുന്നത് കണ്ടപ്പോള്‍,മനസ്സിലായി മുട്ട ഇട്ട് കഴിഞ്ഞിരിക്കുന്നു.ഞങ്ങളുടെ ഓരോ ചലനങ്ങളും അതീവ ശ്രദ്ധയോടെയാണ് കിളികള്‍ വീക്ഷിക്കുന്നത്.ആകണ്ണുകളില്‍ ഒരു വിശ്വാസക്കുറവ് പ്രതിഫലിക്കുന്നുണ്ടായിരുന്നു.തങ്ങളുടെ ജീവിതത്തിലെ അതീവ ശ്രദ്ധയും മഹത്തരവുമായ ഒരു പ്രക്രിയയ്ക്ക് ഈ സ്ഥലം തിരഞ്ഞെടുത്തെങ്കിലും കിളികള്‍,വീട്ടുകാരുമായി ഇണങ്ങിയില്ല.അടുത്തെത്തുമ്പോള്‍,ഭയപ്പാടോടെ പറന്നകന്നു.ഞങ്ങള്‍ നല്‍കിയ ഭക്ഷണ ശകലങ്ങള്‍,ഒന്ന് മണത്തു നോക്കിയതുപോലുമില്ല.ആണ്‍കിളി ഇടയ്ക്കിടെ എന്തൊക്കയോ തീറ്റ കൊണ്ടുവരുന്നുണ്ട്.
ഏതാനം ദിവസങ്ങള്‍ക്കകം പുതു ജീവന്‍റെ ശബ്ദങ്ങള്‍ കൂട്ടല്‍,നിന്ന് കേള്‍ക്കാറായി.സന്തോഷം കൊണ്ടാകാം കിളികലുടെ ശബ്ദം കൊണ്ട് പൂമുഖം മുഖരിതമായി.ആ സന്തോഷത്തില്‍ ഞങ്ങളെയും പങ്കാളികളാക്കണമെന്ന് അവയ്ക്ക് തോന്നിയിരിക്കണം.വീട്ടിനകത്തും പൂജാമുറിയിലും കിളികള്‍ പറന്നു നടന്നു.ഇപ്പോള്‍ ഞാനടുത്ത് ചെന്നാലും അവയ്ക്ക് ഭയമില്ലാതായി.എന്‍റെ അടുത്തുവന്നിരിക്കാനും ക്യാമറയ്ക്ക് പോസ് ചെയ്യാനും അവയ്ക്ക് മടിയില്ലാതായി.
ഒരു ദിവസം ശബ്ദം കേള്‍്ക്കാതായപ്പോള്‍, ശ്രദ്ധിച്ചപ്പോള്‍ കുഞ്ഞും കിളികളും സ്ഥലം വിട്ടിരിക്കുന്നു.ഒരു നിമിഷം എനിയ്ക്ക് തെല്ല് വിഷമം തോന്നി.
അവ പ്രകൃതിയുടെ ഭാഗമാണ്.അവ ആകാശത്തിന്‍റെ നീലിമയിലും വൃക്ഷ ലതാദികളുടെ ഹരിതാഭയിലും സ്വച്ഛന്ദം പാറിപറന്ന് നടക്കേണ്ടവരാണ്.അവിടെ ഞാനും എന്‍റെ വീടും ഒന്നുമല്ല.നന്മയുടെ  ഹൃദയവാതില്‍ തുറന്നിടുക.നന്മയെ തിരിച്ചറിയുന്നവര്‍ നിശ്ചയമായും അതിലൂടെ കടന്നുവരും.നമ്മുടെ ഹൃദയത്തില്‍,ചേക്കേറും.അതിന് വേണ്ടി ആകെ വേണ്ടത് സഹജീവികളോട് സ്നേഹത്തോടെയും സാഹോദര്യത്തോടെയും സമീപിക്കുക.അവരുടെ സുഖദുഖങ്ങളില്‍ ഭാഗവാക്കാകുക.സുഗതകുമാരിയമ്മയുടെ വരികള്‍ ഓര്‍ക്കുന്നു.

അണുജീവിയിലും സഹോദരപ്രണയം ത്വല്‍കൃപയാലെ തോന്നുമാറാകണം.

Sunday, May 19, 2013

അങ്ങനെ ഒരു അവധിക്കാലം



സ്കൂളടച്ചു.ഇനി രണ്ട് മാസം കുശാല്‍ ദിവസവും ഒരു പേജ് പകര്‍ത്തിയെഴുതാനുള്ള നിര്‍ദ്ദേശമുണ്ടെന്നല്ലാതെ അദ്ധ്യയനത്തിന് നീണ്ട അവധിതന്നെയാണ്.പുരാണ കഥകളടങ്ങുന്ന അമ്പിളി അമ്മാവന്‍ എന്ന മാസികയോടൊപ്പം ബാലരമയും ഏപ്രില്‍ ആദ്യവാരം തന്നെ വായിച്ചു തീര്‍ത്തു.ഇനിബാക്കിയുള്ളത് കളി തന്നെ കര്‍ണ്ണാടക അതിര്‍ത്തിയോടു ചേര്‍ന്ന അതിര്‍ത്തി ഗ്രാമം സംസ്കാരത്തിലും ഭാഷയിലുമുള്ള വൈജാത്യം എന്‍റെ സുഹൃത്തുക്കളുടെ കാര്യത്തിലുമുണ്ട്.മോഹനചന്ദ്രന്‍,വേണു ഗോപാലന്‍ സദാശിവന്‍,വൈകുന്നേരം പാലുമായി എത്തുന്ന പൂജാരി,ബാലഗോപാലന്‍.ഇവരൊക്കെ വീട്ടില്‍ വ്യത്യസ്ഥമായ ഭാഷകള്‍,കൈകാര്യം ചെയ്യുന്നവരാണ്.വേണു തുളുനാടിന്‍റെ രാജവംശത്തില്‍,ബല്ലാല്‍ സമുദായത്തിലെ തുളു മാതൃഭാഷയായിട്ടുള്ള കുട്ടിയാണ്.മോഹന ചന്ദ്രന്‍ കന്നട മാതൃഭാഷയായിട്ടുള്ള കുട്ടിയാണ്.സദാശിവന്‍ വീട്ടില്‍,മലയാളം സംസാരിക്കും പക്ഷെ സാധാരണ മലയാളിയ്ക്ക് മനസ്സിലാകുന്ന മലയാളമല്ല,ആ നാട്ടിലെമാത്രം മലയാളം.വ്യത്യസ്ഥ ഭാഷകളുള്ള നാടാണെങ്കിലും എല്ലാവരും എന്‍റെ വീട്ടില്‍,ഒന്നിക്കുമ്പോള്‍ മലയാള ഭാഷ സംസാരിക്കുന്നു.
ഞങ്ങള്‍ താമസിച്ചിരുന്ന വീട് നോക്കെത്താത്ത വിശാലമായ പറമ്പാണ്. മാവും പ്ലാവും പേരക്കയും.അതുകൊണ്ടുത്നനെ കളി യുടെ ഒരു ഭാഗം ഈ വക ഫലങ്ങള്‍ യഥേഷ്ടം തിന്നുക എന്നതുതന്നെയാണ്.ഞങ്ങളുടെ നേതാവ് സദാശിവനാണ് എന്‍റെ സഹപാഠിയാണെങ്കിലും വയസ്സില്‍,മൂപ്പ് വരും ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള റേഷന്‍ വാങ്ങുന്നത് കിണറില്‍,നിന്ന് വെള്ലം കോരുന്നതും അത്തരത്തിലുള്ള മറ്റു പല ജോലികളും സദാശിവനാണ് ചെയ്തിരുന്നത്.ഞങ്ങള്‍ക്ക് വേണ്ടി മാങ്ങ പറിക്കുന്നതും കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത സാഹസികമായ എല്ലാ കാര്യങ്ങളും സദാശിവന്‍ നിര്‍വഹിക്കും.സദാശിവന് വീട്ടില്‍,അടയ്ക്കാതോട്ടമുണ്ട്.അച്ഛന്‍ അത് നോക്കി നടത്തും അമ്മയും ഏക സഹോദരിയം ബീഡി തെറക്കുന്നു സാമ്പത്തികമായി തരക്കേടില്ല.അച്ഛനെ സഹായിക്കാന്‍ തോട്ടത്തിലെത്തുന്ന സദാശിവന്‍ അടയ്ക്കാ തന്‍റെ കീശയില്‍,തിരുകി കയറ്റും ഇത് വിറ്റ് കിട്ടുന്ന കാശകൊണ്ട് സദാശിവന്‍ അടിപൊളിയായിട്ട് കഴിയും .
സദാശിവന്‍ സൈക്കിള്‍ വാടകയ്ക്കെടത്ത് അതില്‍,ചില കസര്‍ത്തുകള്‍ കാണിച്ച് ഞങ്ങളെ അദ്ഭുതപ്പെടത്തി എന്നെ സൈക്കിളിലിരുത്തി ഒരു തികഞ്ഞ അദ്ധ്യപകന്‍റെ പക്വതയോടെ എന്നെ സൈക്ലിംഗ് പരിശീലിപ്പിച്ചു.അധിക നേരം എടുക്കുന്നതിനു മുമ്പ് തന്നെ എന്‍റെ സീറ്റിനു പുറകിലുണ്ടായിരുന്ന സദ്ദുവിന്‍റെ കൈ ക്രമേണ അയഞ്ഞു.എന്നെ ത്തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഞാന്‍,സൈക്കിളില്‍ ,സഞ്ചരിക്കാന്‍ തുടങ്ങി.എങ്കിലും സദ്ദുവിന് ഭയമാണ്.ഞാന്‍ വീണുപോകുമോ എന്നും എന്‍റെ ചെറിയ വീഴ്ചകള്‍,പോലും കാര്യമായിട്ടെടുത്ത് എന്‍റെ മാതാപിതാക്കള്‍ ശകാരിക്കുമോ എന്നും.
മുണ്ടോള്‍ ജാത്രയ്ക്ക് സദ്ദുവിന്‍റെ നേതൃത്വത്തില്‍,പകല് ഞങ്ങള്‍ പോയി സദ്ദുവിന് എല്ലാം പരിചിതമാണ്.ജാത്രയിലെ സംതയില്‍ ഞങ്ങളെ കൂട്ടി സദ്ദു പലസാധനങ്ങളും വാങ്ങിത്തന്നു.മിഠായി കടല,ബുഗ്ഗ പീപ്പി ചെണ്ട ഇവയൊക്കെ ഞങ്ങള്‍,വാരിക്കൂട്ടി.എല്ലാം സദ്ദുവിന്‍റെ വക.ഞങ്ങള്‍ക്ക് ഇതൊക്കെ വാങ്ങിത്തരുന്നതില്‍ സദ്ദുവിന് സന്തോഷമെ ഉള്ളൂ.തിടമ്പ് നൃത്തം ഉച്ഛസ്ഥായിയിലെത്തിയപ്പോള്‍,രണ്ടു കെയ്യും വിട്ട് തിടമ്പ് എടുത്ത് ഓടുന്നത് ഞങ്ങള്‍ ശ്വാസം പടിച്ച് നോക്കി നിന്നു.പൊരിവെയിലില്‍ തിടമ്പ് നൃത്തത്തോടൊപ്പം ചുററും കറങ്ങുന്ന പുരുഷന്‍മാരും ചുറ്റും ഉയര്‍ന്ന തലത്തില്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്ന സ്ത്രീകളും ജാത്രയിലെ ഒരു പ്രത്യകതയാണ്.ഇത് വിവാഹപ്രായമെത്തിയവര്‍ക്ക് പരസ്പരം പരിചയപ്പെടാനുള്ള അവസരമാണെന്നും പലവിവാഹങ്ങളുടെയും തുടക്കം ജാത്രയില്‍ വെച്ചാണെന്നുമുള്ള വസ്തുത സദ്ദു ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.
യക്ഷഗാനത്തിന് അന്ന് വളരെ പ്രചാരമുണ്ടായിരുന്നു.പുരാണ കഥകളെ അടിസ്ഥാനമാക്കി പുലരുവോളം അരങ്ങേറുന്ന യക്ഷഗാനങ്ങള്‍ ജനങ്ങളുടെ പ്രമുഖ വിനോദോപാധിയായിരുന്നു.ടെന്‍റ് കെട്ടി ടിക്കറ്റ് വച്ച് കളിക്കുന്ന യക്ഷഗാനത്തിന് വീട്ടില്‍,വളരെ സമ്മര്‍ദ്ദം ചെലുത്തിയതിനുശേഷമാണ് എനിക്ക് കാണാന്‍ പോകാന്‍ അനുവാദം കിട്ടിയത്.താണ ക്ലാസ്സില്‍ ടിക്കറ്റെടുത്ത് നിലത്തിരുന്ന് യക്ഷഗാനം കാണാനിരുന്ന ഞങ്ങള്‍ കേളികൊട്ട് കഴിഞ്ഞപ്പോഴേയ്ക്കും പുറത്തിറങ്ങി.സദ്ദുവിന്‍റെ വക ഹോട്ടലില്‍ നിന്ന് കടലയും ചായയും.വീണ്ടും ടെന്‍റിനുള്ളില്‍,പ്രവേശിച്ച ഞങ്ങള്‍ പുലരുന്നതുവരെ യക്ഷഗാനം കണ്ടു.ഞാന്‍ അതിനിടയില്‍,എത്രയോതവണ ഉറങ്ങി ഉണര്‍ന്നെങ്കിലും സദ്ദു ഒരു പോള കണ്ണടയ്ക്കാതെ യക്ഷഗാനം മുഴുവനും കണ്ടു.അതിനുശേഷം വേഷമഴിക്കുന്ന വേഷധാരികളെ സദ്ദു എനിയ്ക്ക് കാണിച്ചു തന്നു.ബീഡി വലിക്കുന്ന ശിവനും മുണ്ടുടുത്ത ദേവേന്ദ്രനും എന്നില്‍ ചിരി ഉണര്‍ത്തി.
അടുത്ത ദിവസം വീട്ടില്‍ യക്ഷഗാനത്തിന്‍റെ ബാക്കിയായിരുന്നു.പ്ലാവിന്‍ ചുവട്ടില്‍ ലുങ്കി കൊണ്ട് കര്‍ട്ടന്‍ കെട്ടി  വാഴപ്പിണ്ടികൊണ്ട് ട്യൂബ് ലൈറ്റുകള്‍ ഉണ്ടാക്കി.ആര്‍ത്തട്ടഹസിക്കുന്ന രാക്ഷസനായി സദ്ദു അരങ്ങ് വാണു.ഞാനും ചില വേഷങ്ങള്‍ കെട്ടിയാടി.
ഗോട്ടികളിയില്‍ സദ്ദുവിന്‍റെ കഴിവ് അപാരമായിരുന്നു.അകലങ്ങളില്‍ നിന്ന് സദ്ദു ഗോലികള്‍ക്ക് മേല്‍,ഉന്നം വയ്ക്കും.എപ്പോഴും സദ്ദുവിന്‍റെ കീശയില്‍,ബഹുവര്‍ണ്ണങ്ങളായ ഗോലികള്‍,എപ്പോഴും ഉണ്ടായിരിക്കും.തന്‍റെ സുഹൃത്തുക്കളെ സദ്ദു സ്ഥിരമായി ഗോലികളിക്കാന്‍ വെല്ലുവിളിക്കും പരാജയ ഭീതികൊണ്ട് പലരും അതിന് മുതിരാറില്ല.തലേമ്മ എന്ന കളിയില്‍ സദ്ദു അഗ്രഗണ്യനാണ്.തലേമ്മ മുട്ടി ഡിബ്ബ് പൊത്തല്,കോട്ടിത്തലേമ്മ എന്നീ വിവിധരീതിയില്‍ ഒരു പ്രത്യക ലക്ഷ്യത്തില്‍ നിന്ന് പന്ത് തട്ടിയകറ്റി കളിക്കുന്ന കളിയാണിത്.പൊട്ടിയ ഓട്ടന്‍കഷണങ്ങള്‍,അടുക്കി വച്ച് എറിഞ്ഞിടുന്ന ഗോരി മറ്റൊരു കളിയാണ്.ഇതിലൊക്കെ ഭീകരം പള്ളി എന്ന കളിയാണ്.ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് ജോഡികളെ ബലം പ്രയോഗിച്ച് കീഴടക്കുന്നതിന് സഹകളിക്കാര്‍ ശ്രമിക്കും പക്ഷെ അതിനിടയില്‍,ഈ ജോഡികള്‍,അടുത്തെത്തുന്നവരെ നിഷ്കരുണം മര്‍ദ്ദിക്കും.
സദ്ദുവിന് ഞങ്ങളുടെ വീട്ടിലെ ചോറുണ്ണന്‍ വലിയ ഇഷ്ടമാണ്.ചോറുണ്ണാന്‍ വിളിച്ചാല്‍ വളപ്പില്‍,ചെന്ന് നല്ല മാങ്ങ സദ്ദു സംഘടിപ്പി്ച്ചു തരും ചോറിന്‍റെ അവസാന ഭാഗം മാങ്ങാണ്ടിയില്‍,മുക്കി ആര്‍ത്തിയോടെ ഈമ്പിത്തിന്നുന്ന സദ്ദുവിനെ അമ്മ താടിക്ക് കൈകൊടുത്ത് നോക്കി നില്‍ക്കും.ഭക്ഷണം നന്നായി കഴിക്കാന്‍ വിമുഖത കാണിക്കുന്ന എന്നെ അത് കണ്ട് പഠിക്കാന്‍ നിര്‍ദ്ദേശിക്കും.
ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടുപോകുമോ എന്ന് വിചാരിക്കുന്നതു കൊണ്ടാകണം അച്ഛന് സദ്ദുവിന്‍റെ കൂട്ട് വലിയ ഇഷ്ടമല്ല.എന്നാല്‍ അമ്മയ്ക്ക് ഈ കൂട്ടുകെട്ടില്‍ വിരോധമൊന്നുമുള്ളതായി തോന്നിയില്ല.അതുകൊണ്ട് തന്നെ അച്ഛന്‍ വീട്ടിലുള്ള ദിവസങ്ങലില്‍,സദ്ദു വീട്ടില്‍ വന്നിരുന്നില്ല.
ബാരംഗോള്‍ കൃഷ്ണ മണിയാണി ഒരു മുഴുവന്‍,സമയ മദ്യപാനിയാണ്.വഴിയില്‍ കണ്ടവരോടൊക്കെ അയാള്‍, പൈസ ചോദിക്കും ഒരു ദിവസം പാട്ടും പാടി അയാള്‍ നടന്നു നീങ്ങുകയാണ്.കഞ്ഞികാമല ചോറ് പിത്തം കള്ള് നല്ലത് പുള്ലറെ....ഏ സദ്ദു ഒര് റണ്ടുര്‍പ്യ നോക്കട്ട്.എന്‍റേലില്ല സദ്ദു മറുപടി പറഞ്ഞു.ഞാന്‍ നിന്‍റെ അപ്പന്‍റ ദോസ്തല്ലേറാ താറാ...അയാള്‍ കെഞ്ചി.സദ്ദു എന്‍റെ കൈപിടിച്ച് വേഗം ഓടി മറഞ്ഞു.അയാള് പൈസാ ചോയ്ക്ക്ന്നെ കുടിക്കാന്..സദ്ദു പറഞ്ഞു.അല്ലാതെ പണമില്ലാഞ്ഞിട്ടല്ല സദ്ദു പണം കൊടുക്കാത്തത്.
സദ്ദുവിനെ രണ്ട് തവണ പലരും കുറ്റപ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.വളപ്പിലെ കശുവണ്ടി മോഷ്ടിക്കുന്നതായി ഉടമ ആരോപിക്കുകയും സദ്ദുവിനെ ശകാരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷെ പറങ്കിമാങ്ങ തിന്നാന്‍ വേണ്ടി എടുക്കുക മാത്രമെ സദ്ദു ചെയ്യാറുള്ളൂ.സ്വന്തം വീട്ടിലെ സാധനങ്ങള്‍,സദ്ദു ആരുമറിയാതെ എടുക്കുമെങ്കിലും വളപ്പിലെ സാധനങ്ങള്‍ സദ്ദു എടുത്തിരുന്നില്ല.അയപക്കത്തെ ടീച്ചറുടെ ജോലിക്കാരിയെ ലൈനടിക്കാന്‍,സ്ഥിരമായി അവിടെ വരാറുണ്ടായിരുന്ന വ്യക്തിയെക്കുറിച്ച് താമസിച്ചിരുന്ന ടീച്ചര്‍, പോലീസില്‍,പരാതി നല്‍കുകയുണ്ടായി.എന്നാല്‍ ആ വ്യക്തി ആരാണെന്നറിയാത്തതിനാല്‍ പരാതി നിലനിന്നില്ല.എന്നാല്‍ സദ്ദുവാണ് പോലീസില്‍ ആ വ്യക്തി അമ്പു മണിയാണിയുടെ മകനാണെന്ന് പറഞ്ഞത്.ഇതിനെത്തുടര്‍ന്ന് മണിയാണി സമൂഹം സദ്ദുവിനെ കവലയില്‍,തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തിരുന്നു.പോലീസ് പൂവാലനെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയും ചെയ്തു.
സദ്ദുവിന് പോക്കറ്റ് മണിയുണ്ടായിരുന്നെങ്കിലും എപ്പോഴും ഒരേ ഷര്‍ട്ടും നിക്കറും മാത്രമായിരുന്നു.ഞാനിടുന്ന പുതിയ ഷര്‍ട്ട് കണ്ട് സദ്ദു പറയും പഷ്ട് ഇണ്ട്(good).
അമ്മാവന്‍റെ എഴുത്തുകള്‍,കൊണ്ടുവരുന്ന പോസ്റ്റ് മാനെ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.പക്ഷെ സദ്ദുവില്‍ നിന്നാണ്.ആ പോസ്റ്റ്മാന് പറ്റിയ അമളിയെപറ്റി ഞങ്ങളറിയുന്നത്.ഇതൊക്കെ സദ്ദു എങ്ങനെ അറിയുന്നു എന്ന് അമ്മ അദ്ഭുതപ്പെട്ടു.
വളപ്പില്‍ മുളി അരിയാന്‍,എത്തുന്ന ജോലിക്കാര്‍ക്ക് സദ്ദു പ്രിയങ്കാരനായിരുന്നു.അവര്‍ക്കുവേണ്ട ലഘു ഭക്ഷണങ്ങളായി മാങ്ങയും പേരക്കയും മറ്റും സദ്ദുവും ഞാനും ചേര്‍ന്ന് എത്തിച്ചുകൊടുക്കും തായിക്ക്ന്നേന് ബെള്ലം(വെള്ളം) എത്തിച്ചുകൊടുക്കും.
അങ്ങനെയാണ് ആറാം ക്ലാസ്സിലെ റിസള്‍ട്ട് ആയത് .തീര്‍ച്ചയായും പാസാകുമെന്നതിനാല്‍ ഞാന്‍,റിസള്‍ട്ടറിയാന്‍,പോയില്ല.ഉച്ചയ്ക്ക് കളിക്കാന്‍,വന്ന സദ്ദുവിനോട് അമ്മ ചോദിച്ചു റിസള്‍ട്ടെന്തായി
ഞാന് പൈല്.
ഇനിയെന്താ ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചപ്പോള്‍,സദ്ദു ഭാവ വ്യത്യാസമില്ലാതെ പറഞ്ഞു.ഞാന് സുള്ള്യേല് മാമന്‍റാട പോന്ന്.ആട തോട്ടത്തില് പണിയിണ്ട്.ഞാന് ഉസ്കൂള് മതിയാക്കി.
പിന്നീട് അമ്മയൊന്നും ചോദിച്ചില്ല.ഞങ്ങള്‍ പതിവുപോലെ കളികളില്‍,മുഴുകി.
സദ്ദുവിന്‍റെ ആവശ്യപ്രകാരം ഞങ്ങള്‍,ഒരു ദിവസം സദ്ദുവിന്‍റെ വീട്ടിലെത്തി വീട്ടിലെല്ലാവര്‍ക്കും ഞങ്ങളെ പറ്റി നന്നായി അറിയാമായിരുന്നു.സദ്ദു എല്ലാം പറഞ്ഞിരുന്നു.തലമുടി രണ്ട് വശത്തും പിന്നിയിട്ട് റേഡിയോ കേട്ടു കൊണ്ട് കാതില്‍ ജിമിക്കിയുമണിഞ്ഞ് സഹോദരി ബീഡി കെട്ടുകയാണ്.എങ്ങും ബീഡിയിലയുടെ മണം.ദീര്‍ഘ ചതുരാകൃതിയിലുള്ല മാതൃകയില്‍ ഇല കത്രിക കൊണ്ട് മുറിക്കുകയും പിന്നീട് അത് തെറുത്ത് മഞ്ഞ നിറത്തിലുള്ല നൂല് കൊണ്ട് കെട്ടും.ഈ പ്രക്രിയയുടെ വേഗത അതിശയിപ്പിക്കുന്നതായിരുന്നു.എത്തിയ ഉടനെ ബെല്ലവും ബെള്ലവും.ശര്‍ക്കര കഷണവും അപ്പോള്‍,കോരിയ പച്ചവെള്ളവും.ശര്‍ക്കരയുടെ മധുരത്തോടൊപ്പം പച്ചവെള്ളത്തിന്‍റെ മധുരവുമായപ്പോള്‍ അത് തിരുമധുരമായി എനിയ്ക്ക് തോന്നി.അമ്മ പുറത്ത് ബീഡി കൊടുക്കാന്‍,പോയതാണ്.അച്ഛന്‍ തോട്ടത്തില്‍,എന്തോ ജോലിയിലാണ്.അച്ഛന്‍ തോട്ടത്തില്‍,നിന്ന് ബൊണ്ടവുമായി വന്നു.സദ്ദു ബൊണ്ടം വായില്‍ വച്ച് ഒരു തുള്ളി പോലും പുറത്ത് പോകാതെ കുടിച്ചു.എനിയ്ക്ക് ഇളനീര്‍ ഗ്ലാസ്സിലൊഴിച്ച് കുടിക്കേണ്ടിവന്നു.തിരിച്ചു വന്നപ്പോള്‍ കൈനിറയെ മാമ്പഴവുമായാണ് ഞാന്‍,മടങ്ങിയത്.
മെയ് മാസത്തില്‍ അവസാന ദിവസം തന്നെ മഴവന്നു.തകര്‍ത്തു മഴ ചെയ്യുമ്പോള്‍ സദ്ദു വീട്ടിലായിരുന്നു.കുടയില്ലാത്തതിനാല്‍ വൈകുന്നതുവരെ സദ്ദു വീട്ടിലുണ്ടായിരുന്നു.അടുത്ത ദിവസം സ്കൂള് തുറക്കും പക്ഷെ സദ്ദു ഉണ്ടാകുകയില്ല.മഴയായതിനാല്‍ വീട്ടില്‍,തന്നെ കിടക്കാമെന്ന് അമ്മയുടെ നിര്‍ദ്ദേശം സദ്ദു തള്ളി.അന്ന് സദ്ദു വളരെയധികം വികാരീധനനായി കാണപ്പെട്ടു.നാളെ രാവിലെ ഞാന്‍ സ്കൂളില്‍,പോകുമ്പോള്‍ സദ്ദു സുള്ല്യയിലേയ്ക്ക് യാത്ര തിരിക്കും.താന്‍ എപ്പോഴെങ്കിലുമൊക്കെ നാട്ടില്‍,വരുമെന്നും അപ്പോള്‍ കാണാമെന്നും സദ്ദു പറയുന്നുണ്ട്.അമ്മ സദ്ദുവിന്‍റെ കൈയ്യില്‍,പോക്കറ്റ് മണിയായി കുറച്ച് പൈസ കൊടുത്തു.എത്ര നിര്‍ബന്ധിച്ചിട്ടും സദ്ദു അത് സ്വീകരിച്ചില്ല.അമ്മ ഉണ്ടാക്കിയ ഭക്ഷണം മാത്രം ഒരിക്കലും സദ്ദു നിരസിച്ചിട്ടില്ല.ഇത് മനസ്സിലാക്കിയ അമ്മ കാപ്പിയും പലഹാരവും ഉണ്ടാക്കി.സദ്ദു അത് നല്ലവണ്ണം കഴിച്ചു.ഓടിന്‍റെ ഇടയിലൂടെ ആദ്യമഴ ചോരുന്നുണ്ട്.ഒരു കമ്പു കൊണ്ട് കുത്തി സദ്ദു അതിന് താത്കാലിക പരിഹാരമുണ്ടാക്കി.അപ്പോഴേക്കും പുറത്ത് ഇരുട്ട് പരന്നിരുന്നു.സദ്ദു അവസാനമായി യാത്ര പറഞ്ഞിറങ്ങി.പഴയ ഒരു കുട അമ്മ വച്ച് നീട്ടിയെങ്കിലും സദ്ദു അത് സ്വീകരിച്ചില്ല.കോരിച്ചൊരിയുന്ന മഴയില്‍ സദ്ദു നടന്നകന്നു.അന്ന് അവന്‍റെ കണ്ണ് നനഞ്ഞിട്ടുണ്ടാകും.എന്നാല്‍ മഴയത്തായതിനാല്‍ അത് ആരും ശ്രദ്ധിച്ചിരിക്കില്ല.
പിറ്റെ ദിവസം അച്ഛനോടൊപ്പം സ്കൂളിലേയ്ക്ക് പുത്തനുടുപ്പും ബാഗും കുടയുമായി ഞാന്‍ സ്കൂളിലേയ്ക്ക് പോകുമ്പോള്‍,ബസ് സ്റ്റോപ്പില്‍ സദ്ദു അല്‍പം മറഞ്ഞ് നില്‍ക്കുകയാണ്.അവന്‍ സുള്ല്യയിലേയ്ക്ക് ബസ് കയറാന്‍,നില്‍ക്കുകയാണ്.കൈയ്യില്‍ ഒര് പാക്ക് (സദാശിവന്‍റെ ഭാഷയില്‍,)അഥവാ സഞ്ചി.അച്ഛനെ പേടിച്ചായിരിക്കും അവന്‍ അടുത്തു വന്നില്ല.അടുത്ത വളവില്‍ തിരിഞ്ഞ് നോക്കിയപ്പോള്‍, സദ്ദു അവിടെത്തന്നെ എന്നെ നോക്കി നില്‍ക്കുയാണ്.
അങ്ങനെ ഒരു അവധിക്കാലം..........സദ്ദുവുമൊത്ത്......ഔപചാരിക വിദ്യാഭ്യാസവും അനൌപചാരിക വിദ്യാഭ്യാസവും തമ്മിലുള്ല അന്തരം എന്നെ ഓര്‍മ്മപ്പെടുത്തുന്നു.
സദ്ദു വളരെ ചെറിയ പ്രായത്തില്‍ത്തന്നെ വിവാഹിതനായി മകളുടെ വിവാഹവും കഴിഞ്ഞു.മകളുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.ചെറുമകനെയും കൊണ്ട് സ്കൂളില്‍,പോകുന്ന സദ്ദുവിനെ ഞാന്‍ വഴിയില്‍,വച്ച് കണ്ടു.കിട്ടിയ സമയത്തില്‍ സദ്ദു അമ്മയെപറ്റിയും എന്‍റെ കുടുംബത്തെയും പറ്റി ചോദിച്ചറിഞ്ഞു.ഭാഷ പരിഷ്കരിക്കാന്‍ സദ്ദു ശ്രമിക്കുന്നുണ്ട്.നല്ല മുണ്ടും ഷര്‍ട്ടും.സ്കൂളിലെ ബെല്ലടിക്കാറായെന്നും പറഞ്ഞ് സദ്ദു പെട്ടെന്ന് നടന്ന് നീങ്ങി.ഞാന്‍ ഓഫീസിലേയ്ക്കുള്ള ബസ്സിന് പുറകേ പാഞ്ഞു.

Thursday, May 16, 2013

എങ്കിലും ശ്രീ..........



   
എന്തു പറ്റി !!!? വാര്‍ത്ത  കേട്ടപ്പോള്‍,എന്നും നിന്‍റെ രസകരമായ  വാര്‍ത്തകള്‍,കേട്ടിട്ടുള്ള ഞങ്ങള്‍ക്ക് ഇത്  മറ്റൊരു രസകരമായ വാര്‍ത്തയായി മാത്രമെ തോന്നിയുള്ളൂ.പിന്നീട് കൂടുതല്‍ വാര്‍ത്തള്‍, കേട്ടപ്പോള്‍ ഒരു അവിശ്വസനീയത ഞെട്ടല്‍,നിനക്ക് അത് ചെയ്യാന്‍ കഴിയുമോ വിശ്വസിക്കാന്‍ പ്രയാസം.പക്ഷെ നിന്‍റെ  മൌനം ഞങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. അസാദ്ധ്യമായ ഇന്ത്യന്‍ ടീമിലെ സ്ഥാനം സ്വപ്നം കണ്ടു ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക്, നിന്‍റെ നേട്ടം സ്വന്തം നേട്ടമായിക്കണ്ട് സന്തോഷിച്ചു.നിന്‍റെ ഭ്രാന്തമായ പോരാട്ട വീര്യം കണ്ട് പലരും നെറ്റി ചുളിച്ചെങ്കിലും അത് ടീം ഇന്ത്യയുടെ നേട്ടങ്ങളുടെ ഭാഗമായിരുന്നു എന്ന തിരിച്ചറിവ് നിന്നോട് ക്ഷമിക്കാന്‍,ഞങ്ങളെ സഹായിച്ചു.ടി-ട്വന്‍റി പ്രഥമ ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍, നീ ഹൈഡന്‍റെയും ഗില്ലിയുടെയും കുറ്റി തെറിപ്പിച്ചപ്പോള്‍,ഞങ്ങള്‍ അഭിമാനിച്ചു.സ്ലെഡ്ജിംഗിലൂടെ പല മത്സരങ്ങളിലും നമ്മെ തളര്‍ത്തി വിജയം പിടിച്ചുവാങ്ങിയ വിദേശ ടീമുകള്‍ നിന്‍റെ സ്ലെഡ്ജിംഗിനു മുന്നില്‍ചൂളുന്നതു കണ്ട് ഞങ്ങള്‍,ഒരു പകരം വീട്ടലിന്‍റെ സുഖം അനുഭവിച്ചു.കപില്‍ദേവിനുശേഷം മനോഹരമായ ഔട്ട് സ്വിംഗറുകള്‍,എറിയുന്ന ബൌളര്‍,എന്ന വിശേഷണം കമന്‍റിയേറ്റര്‍മാര്‍,നിനക്കു തന്നു.പന്ത് കൈയ്യിലെടുക്കുമ്പോഴും ബാറ്റേന്തുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴും നീ ക്രിക്കറ്റിന് പകരുന്ന പോസിറ്റീവ് എനര്‍ജിയെ പറ്റി വിദഗ്ദ്ധര്‍,വിലയിരുത്തി. എന്തു പറ്റി ശ്രീ നിനക്ക്..........? പരിക്ക് നിന്നെഅലോസരപ്പെടുത്തിയോ......?,ഇന്ത്യന്‍ ടീമില്‍,ഇനി തിരിച്ചു വരാന്‍കഴിയില്ലെന്ന് നിനക്ക് തോന്നിയോ.....?. അതോ ഒരു നിമിഷത്തിലെ പ്രലോഫനത്തില്‍ നീ വീണു പോയോ.....? ഇതു വരെയുള്ള നിന്‍റെ നേട്ടങ്ങള്‍,തന്നെ മതിയായിരുന്നില്ലെ. !!! ഹന്‍സി ക്രോണ്യേ,മുഹമ്മദ് അസറുദ്ദീന്‍ എന്നിവരുടെ കഥകള്‍ ,നിനക്ക് പാഠമായില്ലല്ലോ.....! ഞങ്ങള്‍ കേട്ടതൊക്കെ മിഥ്യയായിരിക്കട്ടെ......കോടതിയില്‍ അന്തിമമായി തെളിയുന്നതുവരെ ഞങ്ങള്‍,അങ്ങനെത്തന്നെ ധരിച്ചു കൊള്ളാം.മകന്‍ നാടിന്‍റെ അഭിമാനമായിവളരുന്നതുകാണാന്‍,ആഗ്രഹിക്കുന്ന ഒരുമാതാപിതാക്കള്‍ക്കും ഇങ്ങനെയൊരുതിരിച്ചടി ഉണ്ടാകാതിരിക്കട്ടെ.കുറ്റം ചെയ്തിട്ടുട്ടെങ്കില്‍,തീര്‍ച്ചയായും ശിക്ഷ അനുഭവിക്കണം.ഏതായാലും ശ്രീ ഇനി വിഷമിച്ചിട്ടു കാര്യമില്ല.സത്യം പുറത്തു വരണം.വന്നിരിക്കും.തെറ്റുകള്‍,എന്നെങ്കിലും വെളിച്ചത്തുവരും അതുകൊണ്ട് തെറ്റു ചെയ്യാനുള്ള പ്രലോഫനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള പ്രേരണയ്ക്കുള്ള സന്ദേശം നിന്നിലൂടെ ലോകത്തിന് ലഭിക്കട്ടെ.കുറ്റപ്പെടുത്തും........ സാരമില്ല.ഒരു പക്ഷെ ക്രിക്കറ്റിലൂടെ ഒരുതിരിച്ചു വരവ് സാദ്ധ്യമല്ലായിരിക്കാം.പ്രായശ്ചിത്തം ഉണ്ടെങ്കില്‍ ഏതുതെറ്റും തിരുത്താനുള്ള അവസരം ഉണ്ടാകും ശ്രീ.....