2013 ജുലായ് 13 വെള്ളിയാഴ്ച കേരള ചിന്മയ മിഷന്‍,മേഖലാ മേധാവി പൂജ്യ സ്വാമി
വിവിക്താനന്ദ സരസ്വതി അവര്‍കളുടെ ഷഷ്ഠിയബ്ദി പൂര്‍ത്തി ആഘോഷ
ദിനമായിരുന്നു.വിദ്യാനഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന
നിറപകിട്ടാര്‍ന്ന ചടങ്ങില്‍,ചിന്മയ മിഷന്‍ കുടുംബത്തിലെ പ്രമുഖരോടൊപ്പം സമൂഹത്തിലെ
വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
1992 –ല്‍ ഞാന്‍,ജോലി തേടി ദിവംഗതനായ ശ്രീ ജഗദീശ് ബല്ലാളിന്‍റെ പ്രേരണയോടെ
ചിന്മയ മിഷന്‍,സ്കൂളില്‍ അദ്ധ്യപക തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു.
നിയമനത്തിനുള്ള ഇന്‍റര്‍വ്യൂവിലാണ് ആദ്യമായി സ്വാമിജിയെ കാണുന്നത് പൂര്‍വ്വാശ്രമ
ഘട്ടത്തിലായിരുന്ന സ്വാമിജി അന്ന തൂവെള്ല വസ്ത്രത്തിലായിരുന്നു.കേന്ദ്രീയ
വിദ്യാലയം പ്രിന്‍സിപ്പാളുള്‍പെട്ട ഇന്‍റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍,ഞാന്‍ വിയര്‍ത്തു.എന്‍റെ
വിഷയമായ സുവോളജിയിലെ ചോദ്യങ്ങള്‍ക്ക് എനിയ്ക്ക് തൃപ്തികരമായി ഉത്തരം നല്‍കാന്‍,കഴിഞ്ഞില്ല.എന്‍റെ
ഇംഗ്ലീഷ് അറിവ് പരീക്ഷിക്കാന്‍, സ്വാമിജി ചില ചോദ്യങ്ങള്‍ ചോദിച്ചു.വ്യാകരണത്തിലെ
എല്ലാ ചോദ്യങ്ങള്‍ക്കും എന്‍റെ ഭാഗത്തുനിന്ന് തൃപ്തികരമായ ഉത്തരം ലഭിച്ചതോടെ
സ്വാമിജിയുടെ മുഖം പ്രസന്നമാകുന്നത് ഞാന്‍,ശ്രദ്ധിച്ചു.അപേക്ഷാ ഫാറത്തില്‍ പാഠ്യേതര
വിഷയങ്ങളില്‍,ഞാന്‍ തത്പരനാണെന്ന് എഴുതിയത് സ്വാമിജിയുടെ ശ്രദ്ധയില്‍പെട്ടു.ചില
നാടകങ്ങളില്‍,അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ ബോര്‍ഡിനെ അറിയിച്ചു.തങ്ങളെ പ്രജകളായി
കണ്ട് ഒര് രാജാവായി അഭിനയിക്കാന്‍ ബോര്‍ഡ് എന്നോട് ആവശ്യപ്പെട്ടു.ഒന്നും
നഷ്ടപ്പെടാനില്ലെന്ന എന്‍റെ തിരിച്ചറിവും ആകെ മുങ്ങിയവന് കുളിരില്ല എന്ന തോന്നലും
അഭിനയിക്കാനുള്ള എന്‍റെ അതിയായ ആഗ്രഹവും
കാരണം ഞാന്‍,അഭിനയിക്കാന്‍,തന്നെ തീരുമാനിച്ചു.എല്ലാവരെയും ഒന്നിരുത്തി
നോക്കി.രണ്ട് ഡയലോഗും കാച്ചി.ആരും ചിരിച്ചില്ല എന്നോട് ശരി പോയ്ക്കൊള്ളാന്‍
പറഞ്ഞു.
പുറത്തെത്തി ഈ കാര്യം മറ്റുള്ള ഉദ്യോഗാര്‍ത്ഥികളോട് പറഞ്ഞപ്പോള്‍,അവര്‍ക്ക്
അതൊരു തമാശയായാണ് തോന്നിയത്.കാരണം വേറെ ആരോടും അത്തരം സമീപനം
ഉണ്ടായിട്ടില്ല.എനിയ്ക്ക് വല്ലായ്മ തോന്നി.വിഷയത്തിലെ മോശം പ്രകടനം കാരണം എന്നെ
തഴഞ്ഞതായിരിക്കുമെന്നും ഒരു രസത്തിനുവേണ്ടി എന്നെക്കൊണ്ട് വേഷം
കെട്ടിച്ചതായിരിക്കുമെന്നും ഞാന്‍,കരുതി.പക്ഷെ എന്നെ അതിശയിപ്പിച്ചുകൊണ്ട് മൂന്നാം
ദിവസം നിയമന ഉത്തരവ് വീട്ടിലെത്തി.മെയ് 31 )ം തിയതി നടന്ന സ്റ്റാഫ് മീറ്റിംഗില്‍,സ്വാമിജി
എന്നെ പേരെടുത്ത് വിളിച്ചപ്പോള്‍ എനിയ്ക്ക് വളരെയധികം സന്തോഷം തോന്നി.
കാസറഗോഡ് ചിന്മയ മിഷന്‍ സ്കൂള്‍,ഇന്ന് ജില്ലയിലെ ഏറ്റവും നല്ല സ്കൂളുകളിലൊന്നാണ്. ഒരു പക്ഷെ കേന്ദ്രീയ
വിദ്യാലയത്തേക്കാളേറെ രക്ഷാകര്‍ത്താക്കള്‍ക്ക് ഈ സ്കൂള്‍,പ്രിയങ്കരമാണ്.എല്ലാ
ആധുനിക സംവിധാനങ്ങളുള്ള ക്യാമ്പസ്സ് ഇന്ന് ഏത് മികച്ച സ്കൂളിനേക്കാളും മികച്ചതാണ്.അര്‍പ്പണ
ബോധമുള്ള ഒരു കൂട്ടം അദ്ധ്യാപകരും അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളും സ്കൂളിനെ
വ്യത്യസ്ഥമാക്കുന്നു.സ്കൂളിനെ ഇന്നുള്ള മികച്ച നിലയിലേയ്ക്ക് ഉയര്‍ത്തിയതില്‍,ഒരു
വ്യക്തിയുടെ കഠിന പരിശ്രമവും നിശ്ചയദാര്‍ഢ്യവും ഉണ്ട്.തന്‍റെ നിശ്ചയ ദാര്‍ഢ്യത്തിന്
തടസ്സം നില്‍ക്കുന്ന ശക്തികള്‍ക്കെതിരെയുള്ള സ്വാമിജിയുടെ സന്ധിയില്ലാത്ത സമീപനം
അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ പലരും തെറ്റദ്ധതരിക്കാനിടയാക്കിയിട്ടുണ്ട്.ഏത്
സ്ഥാപനത്തിന്‍റെ മേധാവിയും സ്ഥാപനത്തിലെ ജീവനക്കാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പരാമര്‍ശങ്ങല്‍ക്ക്
വിധേയമാണ്.സ്കൂളിലെ അദ്ധ്യപകര്‍ക്ക് അദ്ദേഹം സ്വാര്‍ത്ഥിയും ധനമോഹിയും
സ്നേഹമില്ലാത്ത വ്യക്തിയും ഒക്കെയണ്.അദ്ധ്യപകരെ യാതൊരു തരത്തിലും ഉഴപ്പാന്‍
അദ്ദേഹം അനുവദിച്ചിരുന്നില്ല.ക്ലാസ്സ് മുറികളിലും ക്യാമ്പസ്സുകളിലും അദ്ദേഹത്തിന്‍റെ
ദൃഷ്ടി സദാ സമയവും ഉണ്ടായിരുന്നു.അപ്പോഴൊക്കെ അദ്ദേഹം സ്കൂളിന്‍റെ വികസനത്തിനുള്ള
തന്ത്രങ്ങള്‍,മെനയുകയായിരുന്നു എന്നുള്ള കാര്യം ആരും അറിഞ്ഞിരുന്നില്ല.
എന്‍റെ നിരീക്ഷണത്തില്‍,സ്വാമിജി എന്നും ദയാലുവും കഠിനാദ്ധ്യനവും ആത്മ സമര്‍പ്പണവും
തിരിച്ചറിയുന്ന ഒരു വ്യക്തിയായിരുന്നു.എനിയ്ക്ക് ഒരിക്കല്‍പോലും സ്വാമിജിയുടെ
കോപത്തിന് പാത്രനാകേണ്ടിവന്നിട്ടില്ല.കൂടാതെ അന്ന് സ്കൂളിലെ ഒരു സാധാരണ
അദ്ധ്യപകനായിരുന്ന എന്‍റെ വീട് സന്ദര്‍ശിക്കാനും കുടുംബാംഗങ്ങളോട് കുശലാന്വേഷണം
നടത്താനും അദ്ദേഹം തയ്യാറായാത് എനിക്ക്
വളരെയധികം സന്തോഷം പകര്‍ന്ന ഒരു സംഭവമായിരുന്നു.സ്വാമിജിയുടെ സ്നേഹം എന്നെ ഊര്‍ജ്വസ്വലതയോടെ സ്കൂളിനുവേണ്ടി പ്രവര്‍ത്തിക്കാന്‍
പ്രേരണയേകി.പാഠ്യതരവിഷയത്തലാണ് എനിയ്ക്ക് സ്കൂളില്‍,പ്രമുഖ
പങ്കാളിത്തമുണ്ടായത്.ബാലജന സഖ്യം പരിപാടി , സ്കൂള്‍ ഡേ എന്നീ അവസരങ്ങളില്‍
എനിയ്ക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സ്വാമിജി
തന്നിരുന്നു.അതുകൊണ്ട് തന്നെ എനിയ്ക്ക് എന്നിലെ കഴിവുകളെ പരിപോഷിപ്പിക്കുവാനുള്ള
അവസരവും അതിലൂടെ ലഭിച്ചു.
പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ച് ഞാന്‍ സ്കൂള്‍,വിട്ടപ്പോള്‍ ഒരു പക്ഷെ
സ്കൂളിലെ മറ്റൊരു അദ്ധ്യപകനും ലഭിക്കാത്ത അംഗീകാരമാണ് സ്വാമിജി എനിയ്ക്ക്
തന്നത്.കാസറഗോഡ് ചിന്മയ മിഷന്‍ ജോയിന്‍റ് സെക്രട്ടറിയായി എന്നെ
നിയമിക്കുകയുണ്ടായി.എന്നാല് എനിയ്ക്ക് ആ തസ്തികയില്‍ തുടര്‍ന്ന്ന്ന് പ്രവര്‍ത്തിക്കാന്‍
കഴിഞ്ഞില്ലെങ്കിലും വര്‍ഷങ്ങളോളം തുടര്‍ച്ചയായി സ്കൂളിന്‍റെ കലാ പ്രവര്‍ത്തനങ്ങളില്‍
അതാത് സമയത്തെ അദ്ധ്യാപകരോടൊപ്പം പ്രവര്‍ത്തിക്കാന്‍,ഞാന്‍ സമയം കണ്ടെത്തി.എല്ലാ
വിശേഷ അവസരങ്ങളിലും സുരേഷിനെ ക്ഷണിക്കന്‍ സ്വാമിജി ഓഫീസ് ജീവനക്കാരെ ചട്ടം
കെട്ടിയിരുന്നു.ഈ അവസരങ്ങളില്‍ ഞങ്ങള്‍ തമ്മില്‍,ഒരു സ്നേഹോഷ്മളമായ ഹരി ഓം അല്ലാതെ
കാര്യമായ സംഭാഷണമൊന്നും ഉണ്ടായിരുന്നില്ല.ഇടയ്ക്ക് സമയം കിട്ടുമ്പോള്‍
സ്വാമിജിയുമായി അല്‍പസ്വല്‍പം സംസാരിക്കുന്നതിനും ഞാന്‍,സമയം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷമായി എനിയ്ക്ക് സ്കൂളില്‍, കൃത്യമായി പോകാന്‍
കഴിഞ്ഞിരുന്നില്ല.അങ്ങനെയിരിക്കെയാണ് ഷഷ്ഠിയബദ്ധി ആഘോഷത്തിന്‍റെ ക്ഷണകത്ത്
എന്നെത്തേടിയെത്തിയ്ത് ആ മഹദ്വ്യക്തിയെ ആദരിക്കുന്ന ചടങ്ങില്‍
പങ്കെടുക്കുന്നതിനുള്ള അസുലഫമുഹൂര്‍ത്തം ഞാന്‍, ശരിക്കും മുതലാക്കി ഭാര്യാ
സമേതനായി ഞാന്‍ പരിപാടിയില്‍,പൂര്‍ണ്ണ സമയവുംപങ്കെടുത്തു.
ഞാന്‍ സ്കൂളില്‍,ജോലി ചെയ്തിരുന്ന കാലത്താണ്.സ്വാമിജിയ്ക്ക് ദീക്ഷ
ലഭിക്കുന്നത്.കൂടാതെ പൂജ്യ സ്വാമി ചിന്മയാനന്ദ സ്വാമിജി ദിവംഗതനായതും അതേ
കാലഘട്ടത്തിലാണ്.ചന്മയ മിഷന്‍ സ്കൂളിലെ ജോലി എന്നിലെ കര്‍മ്മ ശേഷിയെ
കുറച്ചൊന്നുമല്ല സ്വാധീനിച്ചത്.ഇന്ന് സര്‍ക്കാര്‍,സര്‍വ്വീസിലെ ഏറ്റവും കഠിനമായ
തസ്തികയില്‍,ജോലിചെയ്യുന്ന എനിയ്ക്ക് ആ തസ്തികയോട് എന്തെങ്കിലും ആത്മാര്‍ത്ഥത
കാണിക്കാന്‍,കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണം ചിന്മയ കാലഘട്ടം തന്നെയാണ്.ആ
കാലഘട്ടത്തിലെ യോഗ പരിശീലനവും ഭജനയും സത്സംഗവും എല്ലാ എനിയ്ക്ക്
വഴികാട്ടിയായിട്ടുണ്ട്.ഇതിനെല്ലാം എനിയ്ക്ക് അവസരമൊരുക്കിത്തന്ന സ്വാമിജിയോടുള്ള
കടപ്പാടുകൊണ്ടാണ് ഞാനീ വാക്കുകള്‍ കുറിക്കുന്നത്.വേദങ്ങളുടെയും ഉപനിഷത്തുകളുടെയും
അദ്ദേഹത്തിന്‍റെ അപാര ജ്ഞാനത്തപറ്റിയോ അദ്ദേഹത്തിന്‍റെ വാക്ചാരുതിയെപറ്റിയോ പറയാന്‍
ഞാനാളല്ല.ഏതായാലും കാസറഗോഡ് ചിന്മയ വിദ്യാലയവും മിഷന്‍പ്രവര്‍ത്തനങ്ങളും ഇന്നത്തെ
തലത്തിലേയ്ക്ക് എത്തിച്ചതിന് ഈ നാട് തന്നെ അദ്ദേഹത്തെ
പ്രണമിക്കേണ്ടിയിരിക്കുന്നു.അറുപത് വയസ്സ് എന്നുള്ളത് വാര്‍ദ്ധക്യത്തിന്‍റെ
യുവത്വമാണ്.സമൂഹത്തിന് ആദ്ധ്യത്മികത മുമ്പെന്നത്തേക്കാളും ആവശ്യമായിരിക്കുന്ന ഈ
കാലഘട്ടത്തില്‍ പൂജ്യ സ്വാമിജിയുടെ സേവനം സമൂഹത്തിന് ഇനിയും അനേകം വര്‍ഷങ്ങള്‍,തുടര്‍ന്നും
ലഭിക്കുമാറാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
No comments:
Post a Comment