Saturday, April 12, 2014

മാര്‍ക്കോ മാറ്റരാസി സിനദയിന്‍, സിദാനോട് പറഞ്ഞത്

എന്താണ് മാര്‍ക്കോ മാറ്റരാസി സിനദയിന്‍, സിദാനോട് പറഞ്ഞത് സുഹൃത്തുക്കളെ .....ബ്രസീലില്‍ അടുത്ത ലോകകപ്പിനുള്ല കിക്കോഫിന് ഇനി ഏതാനം ദിവസങ്ങള്‍ മാത്രം.ഈ അവസരത്തില്‍എട്ടു വര്‍ഷം മുമ്പ് നടന്ന ഇറ്റലി ഫ്രാന്‍സ് ഫൈനലിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.കളിയുടെ ഗതിയെത്തന്നെ മാറ്റി മറിച്ച സിദാന്‍ മാറ്റരാസി സംഭവം.എന്താണ് മാര്‍ക്കോ മാറ്റരാസി സിനദയിന്‍, സിദാനോട് പറഞ്ഞത്  ?
ശ്രദ്ധിക്കുക.....

90.00 മിനിട്ട് ഫൈനല്‍, വിസില്‍
ഇറ്റലി 1 ഫ്രാന്‍സ് 1
എക്സ്ട്രാ ടൈം
108.00 മിനിറ്റ്-സിദാന്‍റെ ജഴ്സിയില്‍, പിടിച്ച് നില്‍ക്കുന്ന മാറ്റരാസി.കുറേനേരം തന്‍റെ ജഴ്സിയില്‍പിടിച്ചു നിന്ന മാറ്റരാസിയോട് സിദാന്‍ ചിരിച്ചു കൊണ്ട്- ഈ ജഴ്സി കളികഴിഞ്ഞതിനു ശേഷം  സുവനീറായി നിനക്ക് തരാം.
മാറ്റരാസി- എനിയ്ക്ക് താങ്കളുടെ മാത്രമല്ല താങ്കളുടെ അമ്മയുടെയും ഭാര്യയുടെയും സഹോദരിയുടെയും ജഴ്സികള്‍വേണം
സിദാന്‍-.അതെന്തിനാണ് ?
മാറ്റരാസി-.മൂന്നാം വയസ്സില്‍ അന്ധത ബാധിച്ച ഒരു സഹോദരി എനിയ്ക്കുണ്ട്.ബൈബിളിലെ ജോസഫിന്‍റെയും,ജോസഫിന്‍റെ കുപ്പായം മുഖത്ത് മണപ്പിച്ചു കാഴ്ച തിരിച്ചുകിട്ടിയ പിതാവ് യാക്കോബിന്‍റെയും കഥ താങ്കള്‍ക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല.അതു പോലെ ഈ ജഴ്സികള്‍കൊണ്ട് എന്‍റെ സഹോദരിയുടെ കണ്ണുകള്‍ക്ക് കാഴ്ച തിരിച്ചു കിട്ടിയാല്‍ മഹാഭാഗ്യമാണല്ലോ (കണ്ണ് നിറയുന്നു, കണ്ണ് തുടയ്ക്കുന്നു.)
സിദാന്‍- ഈ കഥ ഖുറാനിലുമുണ്ട്.ഒരു നല്ല കാര്യത്തിനുവേണ്ടിയല്ലെ.എല്ലാവരുടെയും ജഴ്സികള്‍ ഞാന്‍,തരാം  മാറ്റരാസി-(സന്തോഷത്തോടെ) താങ്കള്‍  റയല്‍മാഡ്രിഡില്‍നിന്ന് വിരമിക്കുമ്പോള്‍, എന്നെ ആ ഒഴിവില്‍,ചേര്‍ക്കാമോ ?
സിദാന്‍,-സ്പെയിന്‍ കാളകൂറ്റന്‍മാരുടെ നാടാണ്,അവിടെ കളിക്കുമ്പോള്‍ ഒരു കാള കൂറ്റനെപോലെ കളിക്കണം
മാറ്റരാസി-.അതെങ്ങനെ ?
(സിദാന്‍ കാളകൂറ്റന്‍റെ പോരാട്ട വീര്യം ഹാസ്യരൂപേണ തന്‍റെ തല ഉപയോഗിച്ച് കാണിച്ചുകൊടുക്കുന്നു.പെട്ടെന്നുള്ള സിദാന്‍റെ പ്രകടനത്തില്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും മാറ്റരാസി പെട്ടെന്ന് എഴുന്നേറ്റ് ,സിദാന് കൈകൊടുത്ത് സിദാനെ അഭിനന്ദിക്കുന്നു.)
റഫറി എലിസാണ്ടോ ഓടിവന്ന്  സിദാന് ചുവപ്പ് കാര്‍ഡ് കാണിക്കുന്നു.

സി ഐ എ യുടെ ഉപഗ്രഹ പ്രക്ഷേപണം ഇവിടെ അവസാനിക്കുമ്പോള്‍ ആയിരത്തി ഇരുനൂറ്റി ഇരുപത് കോടി റെറ്റിനകള്‍ മെല്ലെ അനന്തതയിലേയ്ക്ക് ഫോക്കസ് ചെയ്തിരുന്നു.അനന്തതയില്‍ അപ്പോള്‍,രണ്ട് മിന്നാമിനുങ്ങുകള്‍ അവര്‍ക്കു മുന്നില്‍,പ്രത്യക്ഷപ്പെട്ടിരുന്നു.
അതിലൊന്നിന്‍റെ പേര് സിദാനെന്നായിരുന്നു.
മറ്റേതിന്‍റെ പേര് മാറ്റരാസിയെന്നും

....................ഫോറസ്റ്റ് എംപ്ലോയീസ് ക്ലബ്ബ് സാഹിത്യ ക്യാമ്പില്‍ ഒന്നാം സ്ഥാനം നേടിയ കഥയുടെ അവസാന ഭാഗം.

Friday, April 11, 2014

പ്രിസൈഡിംഗ് ഓഫീസേഴ്സ് ഡയറി


2014 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടവര്‍,തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാധനങ്ങള്‍ കൈപറ്റാന്‍ എട്ട് മണിയ്ക്ക് വിതരണ കേന്ദ്രങ്ങളില്‍,എത്തിച്ചേരണമെന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നു.വൈകിപോകരുതെന്നു കരുതി രാവിലെ മാവേലി എക്സ്പ്രസ്സില്‍ കയറി. കൂടെ എന്നോടൊപ്പം ജോലിയ്ക്ക് നിയോഗിക്കപ്പെട്ട തളങ്കര സ്കൂളിലെ അദ്ധ്യാപകന്‍,രാജേഷും ഉണ്ടായിരുന്നു.ഞങ്ങള്‍ ഏഴരയ്ക്കു തന്നെ എന്‍റെ പഴയ ഗവ കോളേജില്‍, എത്തി.
കോളേജിന് ഇക്കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി വലിയ മാറ്റമൊന്നും വന്നിട്ടില്ല.പ്രവേശന കവാടം മാത്രം മാറിയിരിക്കുന്നു.ആ പഴയ മാവുകളും,വിളക്കും,ഇടനാഴികളും മറ്റും ഒരു നിമിഷം എന്നെ പഴയ ഓര്‍മ്മകളിലേയ്ക്ക് നയിച്ചു.പണ്ട് പെണ്‍കുട്ടികള്‍ക്കു മാത്രം കയറി പോകാമായിരുന്ന കോണിപടിയിലൂടെ ഞാന്‍,ഒന്നാം നിലയിലേയ്ക്ക് കയറി.രജിസ്ട്രേഷന്‍ കൌണ്ടര്‍,ഒന്നാം നിലയിലായിരുന്നു.ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരുന്ന വിവരങ്ങളില്‍, ഞങ്ങളെ നിയോഗിച്ചിരിക്കുന്നത് കുമ്പളയ്ക്ക് സമീപമുള്ള മുളിയഡ്ക എന്ന ഏകാദ്ധ്യാപക വിദ്യലയത്തിലെ ബൂത്തിലേയ്ക്കാണെന്ന് മനസ്സിലാക്കി.ഞങ്ങള്‍ക്കു മാത്രമായി പ്രത്യേക ജീപ്പ് തന്നെ ഉണ്ടായിരുന്നു.ഇക്കാര്യം ഞങ്ങള്‍ക്ക് സന്തോഷം പകര്‍ന്നെങ്കിലും വിദൂരസ്ഥലമായതിനാല്‍സൌകര്യക്കുറവുണ്ടാകുമെന്ന് ഞങ്ങള്‍,ഊഹിച്ചു.
      വോട്ട് ചെയ്യാന്നതിനുള്ള ഇ ഡി സി എന്ന പേരിലറിയപ്പെടുന്ന ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കാന്‍,കുറച്ച് ഇടി കൂടേണ്ടിവന്നെങ്കിലും സാധന സാമഗ്രികള്‍ ഞങ്ങള് അനായാസം കൈപറ്റി.പരിശോധനയ്ക്ക് ശേഷം ഒരു മണിയോടെ ഞങ്ങള്‍ ബൂത്തിലേയ്ക്ക് യാത്രയായി.ടൌണില്‍ ചെന്ന് ഭക്ഷണം കഴിച്ച് പോകാമെന്ന തീരുമാനത്തില്‍ ഞാനൊഴിച്ചുള്ള എല്ലാവരും കോഫി ഹൌസില്‍ കയറി.തിരക്കായതിനാല്‍ ഭക്ഷണം കഴിച്ചിറങ്ങാന്‍ ഒന്നരമണിക്കൂറോളം എടുത്തു.ഞാന്‍ സമീപത്തുള്ള വെജിറ്റേറിയന്‍, ഹോട്ടലായ വസന്ത വിഹാറില്‍ ഭക്ഷണം കഴിച്ചതിനാല്‍,പെട്ടെന്ന് തന്നെ തിരിച്ച് വണ്ടിയിലെത്തി.ഉദ്ദേശം മൂന്നു മണിയോടെ ഞങ്ങള്‍ ബൂത്തിലെത്തി.
അവിടെ കണ്ണൂരില്‍ നിന്നും നിയോഗിക്കപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍, ശ്രീ ബാലകൃഷ്ണന്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.ഉദ്ദേശിച്ച പോലെത്തന്നെ വിജനമായ പ്രദേശം.ഒരാളെ പോലും എവിടെയും കാണുന്നില്ല.”മുളി” യെന്നാല്‍ ഉണങ്ങിയ പുല്ല് എന്നാണ് അര്‍ത്ഥം.പാറ പ്രദേശമാണ്.ഉച്ചത്തില്‍ വിളിച്ചാല്, പോലും ആരും കേള്‍ക്കില്ല.വണ്ടി ഡ്രൈവര്‍ വണ്ടി സമീപത്തുള്ള വീട്ടില്‍ വച്ച് തിരികെ പോയി.അഞ്ചുമണിയായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല. ഞാന്‍ ജോലി ചെയത പഞ്ചായത്ത് പ്രദേശമായതിനാല്‍ സഹായത്തിന് ആരെയും കിട്ടാതിരിക്കില്ല എന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു.അഞ്ചരയായപ്പോഴേയ്ക്കും കുടുംബശ്രീ പ്രവര്‍ത്തക കമലയും കേശവ, എന്ന പൊതു പ്രവര്‍ത്തകനും എത്തി.പരിചയക്കാര്‍ എത്തിയതോടെ ആശ്വാസമായി.വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കേശവ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു ചെയ്തു.ബള്‍ബ്, കൊതുകിനെ ഓടിക്കുന്നതിനുള്ള സംവിധാനം,മള്‍ട്ടി പ്ലഗ്ഗ്,ടേബിള്‍ ഫാന്‍, ബക്കറ്റുകള്‍ കുടിയ്ക്കാന്‍,വെള്ലം എന്നിവ നിമിഷ നേരം കൊണ്ട് എത്തി.ആരൊക്കെയോ വന്ന് പുറത്ത് ശാമിയാന കെട്ടി.ഇതിനിടെ ബൂത്തിലെ സജ്ജീകരണവും പൂര്‍ത്തിയായിരുന്നു.എന്‍റെ കൂടെയുണ്ടായിരുന്ന മൂന്നു പേരും ഉത്സാഹികളായതിനാല്‍ എല്ലാം പെട്ടെന്ന് കഴിഞ്ഞു.ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ആരോഗ്യ വകുപ്പിലെ രാജേന്ദ്രന്‍ മുറി അടിച്ചുവാരി വൃത്തിയാക്കി.സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ രവി മനോഹരമായി നോട്ടീസ് എഴുതിതയ്യാറാക്കി , കവറുകള്‍ ഞാന്‍, എഴുതി തയ്യാറാക്കയപ്പോള്‍ രാജേഷ് കവറുകള്‍, മുദ്രവച്ച് ക്രമപ്പെടുത്തി വച്ചു.ഇതിനകം സമീപപ്രദേശത്തെലെ ചിലര്‍ വന്ന് പരിചയപ്പെടുകയും എല്ലാ സഹകരണവും വാഗ്ദാനം ചെയ്യ്തുയുകയും ചെയ്തു.ഇവരൊക്കെ പലകാര്യത്തിനും പഞ്ചായത്തുമായി ബന്ധപ്പെടുന്നവരായിരുന്നു.
എട്ടു മണിയോടെ കേശവ വീണ്ടും എത്തി.ഇത്തവണ പോളിംഗ് ഏജന്‍റുമാരുടെ പാസിന്‍റെ ആവശ്യത്തിനാണ് വന്നത്.ഒമ്പത് മണിയോടെ എല്ലാ പാര്‍ട്ടിയുടെയും പോളിംഗ് ഏജന്‍റുമാരും പാസ് വാങ്ങി തിരികെ പോയി.വോള്‍ട്ടേജ് ക്ഷാമമുണ്ടായിരുന്നു വെങ്കിലും സെക്ടര്‍ ഓഫീസറുടെ ഇടപെടല്‍,മൂലം അതും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടു.ഒമ്പതരയോടെ വിഭവ സമൃദ്ധമായ ഭക്ഷണം എത്തിച്ചേര്‍ന്നു.ചോറും ചെറുപയറു കറിയും പപ്പടവുമാണ് വെജിറ്റേറിയനായ എനിയ്ക്ക് കൊണ്ടു വന്നത്.മറ്റു നാലു പേര്‍ക്കും ചിക്കണ്‍ ഫ്രൈ ,ചിക്കണ്‍ സുക്ക സ്പെഷ്യല്‍, ഉണ്ടായിരുന്നു.കുളികഴിഞ്ഞ് ഭക്ഷണവും കഴിച്ച് പതിനൊന്നു മണിയോടെ ഞങ്ങള്‍ ഉറങ്ങാന്‍, കിടന്നു.ബൂത്തിലെ സൌകര്യങ്ങളുടെ കാര്യത്തില്‍,ഞങ്ങള്‍ തൃപ്തരായിരുന്നെങ്കിലും അടുത്ത ദിവസത്തെ പോളിംഗ് സംബന്ധിച്ച് സ്വാഭാവികമായും ഞങ്ങളെല്ലാവരും ആശങ്കാ കുലരായിരുന്നു.
ക്ഷീണം കൊണ്ടായിരിക്കണം നന്നായി ഉറങ്ങി.ഞാന്‍ നാലരയ്ക്ക് എഴുന്നേറ്റു കുളിച്ചു റെഡിയായി.അഞ്ചര മണിയോടെ എല്ലാവരും തയ്യാറായി.മുറി ഒന്നു കൂടി അടിച്ചുവാരി.വോട്ടിംഗ് മെഷീന്‍ സെറ്റു ചെയ്തു.ആറു മണിയ്ക്ക് മോക്ക് പോള്‍ ആരംഭിക്കണം.ഏജന്‍റുമാര്‍‍, ആരും എത്തിയിട്ടില്ല.ആറു പത്തിന് എത്തിച്ചേര്‍ന്ന ഏജന്‍റുമാരെ വച്ച് മോക്ക് പോള്‍,ആരംഭിച്ചു.അത്രയുമായപ്പോള്‍ പുറത്ത് പത്തിരുപത് വോട്ടര്‍മാര്‍, ക്യൂ നിന്നിരുന്നു.ആറ് മുപ്പത്തിയഞ്ചോടെ മോക്ക് പോള്‍ കഴിഞ്ഞ് വോട്ടിംഗ് മെഷീന്‍, സീല്‍ ചെയ്തു.ഇനിയും വോട്ടിംഗ് ആരംഭിക്കാന്‍ പതിനഞ്ച് മിനുട്ട് ബാക്കി.ബൂത്തിന് നൂറ് മീറ്റര്‍ അകലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വലിയ ബോര്‍ഡ് നീക്കം ചെയ്യണമെന്ന് പോളിംഗ് ഏജന്‍റിനോട് പോലീസ് നിര്‍ദ്ദേശിച്ചു.ക്ഷണത്തില്‍ അത് നീക്കം ചെയ്യുകയും ചെയ്തു.ഇതിനകം കേശവ ചായയുമായി എത്തിയിരുന്നു.വടയും ചമ്മന്തിയും ചായയും കുടിയ്ക്കാന്‍, വെള്ളവും.എല്ലാവരും ചായ കുടിച്ചു കഴിഞ്ഞിട്ടും അഞ്ച് മിനിട്ട് ബാക്കി.കൃത്യം ഏഴ് മണിയ്ക്കു തന്നെ പോളിംഗ് ആരംഭിച്ചു.അപ്പോഴേയ്ക്കും അമ്പതിലധികം പേര്‍, ക്യൂവിലുണ്ടായിരുന്നു.അധികൃതരെ എസ് എം എസിലൂടെ സന്ദേശം അറിയിച്ച് ഞാന്‍ കവറുകള്‍,എഴുതി സെറ്റ് ചെയ്യാന്‍, തുടങ്ങി.
ശാന്തമായ പോളിംഗായിരുന്നു.ഒരു പ്രത്യേക നിശ്ശബ്ദത ഹാളില്‍ നിറഞ്ഞു നിന്നു.പോളിംഗ് ഓഫീസറുടെ ഉച്ചത്തിലുള്ള പേര് വിളിയും,വോട്ടിംഗ് മെഷീനിന്‍റെ നീണ്ട ബീപ്പ് സൌണ്ടും മാത്രമാണ് ഉയര്‍ന്ന് കേട്ടിരുന്നത്.
വോട്ടര്‍മാരുടെ മുഖഭാവങ്ങള്‍, നോക്കി നില്‍ക്കുന്നത് നല്ല രസമാണ്.ചിലര്‍ വോട്ടിംഗ് കംപാര്‍ട്ട്മെന്‍റിലേയ്ക്ക് സധൈര്യം ചെല്ലുമെങ്കിലും എത്തിക്കഴിഞ്ഞാല്‍,ഒന്ന് സംശയിക്കും വിരലമര്‍ത്തി ബീപ്പ് സൌണ്ട് വന്നാല്‍ ചിലരുടെ മുഖത്ത് പുഞ്ചിരി വിടരും,പെണ്ണുങ്ങള്‍ക്ക് നാണം വരും,ചിലര്‍ ഗൌരവം വിടില്ല.മറ്റു ചിലര്‍ എന്നെ നോക്കും ശരിയായില്ലേ എന്ന അര്‍ത്ഥത്തില്‍,. സന്തോഷത്തോടെ തലയാട്ടിയാല്‍, നിറഞ്ഞ ചിരിയായി.അതില്‍ എന്തെന്നില്ലാത്ത അഭിമാനവും സന്തോഷവും നിറഞ്ഞ് നിന്നിരുന്നു.പ്രായം ചെന്ന ചിലര്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടി.
വീട്ടില്‍ കുഞ്ഞിനെ വിട്ടിട്ടാണ് വന്നതെന്ന് പറഞ്ഞ ഒരു യുവതിയെ പോലീസ് ബൂത്തിലേയ്ക്ക് കയറ്റി വിട്ടത് പിന്നില്‍, നിന്ന് ഒരു യുവാവ് ചോദ്യം ചെയ്തത് മൊത്തം ക്യൂവില്‍, ചിരി പരത്തി.വീട്ടില്‍ കുഞ്ഞുണ്ടെന്ന് പറഞ്ഞ് ആരെയും കയറ്റിവിടരുതെന്നും കൈക്കുഞ്ഞുമായി വന്നവരെ മാത്രമെ കയറ്റിവിടാന്‍,പാടുള്ളൂ എന്നും മറിച്ചായാല്‍ എല്ലാവരുടെ വീട്ടിലും കുഞ്ഞുങ്ങളുണ്ടാകുമെന്നും യുവാവ് വിളിച്ചു പറഞ്ഞു.
പതിനൊന്നു മണിയോടെ നല്ല ഊത്തപ്പവും ചായയും എത്തി .ചായ കഴിക്കാനായി ഞങ്ങള്‍ പരസ്പരം മാറി ഇരുന്നു.
പോളിംഗ് ഒരു ഘട്ടത്തിലും തടസ്സപ്പെട്ടില്ല.എപ്പോഴും പത്തിരുപത്തിയഞ്ചു പേര്‍ ക്യൂവിലുണ്ടായിരുന്നു.ഇതിനിടയില്‍ എം എല്‍, എ ശ്രീ അബ്ദുള്‍,റസാക്ക് ബൂത്ത് സന്ദര്‍ശിച്ചു.
വോട്ടര്‍മാര്‍,ഒപ്പിടുന്നതിനു പകരം വിരലൊപ്പ് രേഖപ്പെടുത്തിയാല്‍ വോട്ടിംഗ് പെട്ടെന്ന് തീര്‍ക്കാമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു വന്നെങ്കിലും ഒപ്പ് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിന് കഴിയുന്നവര്‍ക്കും അത് നിഷേധിക്കുന്നത് ശരിയല്ലെന്ന അഭിപ്രായത്തില്‍, ഞങ്ങള് ഉറച്ചു നിന്നു.
ഒരു മണിയ്ക്ക് കേശവഓടിവന്നു പറഞ്ഞു.ചോറ് തയ്യാറായിട്ടുണ്ട്.പായസം തയ്യാറായിക്കൊണ്ടിരിക്കുകയാണ്.അതിന് അല്‍പം സമയമെടുക്കുമെന്ന്.നിഷ്കളങ്കമായ ഈ വാക്കുകള്‍ കേട്ട് ഞാന്‍, ശരിക്കും ചിരിച്ചു പോയി.കുടിക്കാന്‍ വെള്ളമെങ്കിലും കിട്ടിയാല്‍, മതിയായിരുന്നു എന്ന് വിചാരിച്ച് ഡ്യൂട്ടിയ്ക്ക് വന്ന ഞങ്ങള്‍,വിചാരിച്ചതിന് നേരെ വിപരീതമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഒന്നരമണിയോടെ ബിരിയാണിയും ചോറും റെഡി.ഞങ്ങള്‍ മാറി മാറി ഇരുന്ന് ഭക്ഷണം കഴിച്ചു.

പോളിംഗ് നടപടിക്രമം അല്‍പം പതുക്കെയായതു കൊണ്ടാകാം എപ്പോഴും നീണ്ട ക്യൂ ഉണ്ടായിരുന്നു.ഇടയ്ക്ക് അന്ധരും അവശരുമായ വോട്ടര്‍മാര്‍, സഹായികളുമായി വോട്ടു ചെയ്യാന്‍, എത്തിക്കൊണ്ടിരുന്നു.സഹായികള്‍ ബന്ധുക്കള്‍ മാത്രമായിരിക്കണമെന്നും മറ്റുള്ളവര്‍, സഹായികളായി എത്തുന്നത് തടയണമെന്നും പോളിംഗ് ഏജന്‍റുമാര്‍, പരാതിപ്പെട്ടു.സഹായികള്‍ ആരായിരിക്കണമെന്ന് മാന്യുവലില്‍, പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലാത്തിനാല്‍,അത് അനുവദിക്കപ്പെട്ടില്ല.
ഇതിനിടയില്‍ രസകരമായ വേറൊരു സംഭവമുണ്ടായി.വോട്ടു ചെയ്യാന്‍ ചെറുമകനെ സഹായിയായി കൊണ്ടു വന്ന എണ്‍പത് വയസ്സ് തോന്നിക്കുന്ന വൃദ്ധയോട് ഒൌപചാരികമായി താങ്കള്‍ക്ക് സ്വയം വോട്ട് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍, കഴിയും എന്ന ഉറച്ച മറുപടിയാണ് ലഭിച്ചത്.തള്ളയ്ക്ക് തലയ്ക്ക് സുഖമില്ല വെറുതെ പറയുകയാണ് എന്നായി സഹായി.എന്നാല്‍ ഇതൊക്കെ നിങ്ങള്‍, നേരത്തെ ഉറപ്പിച്ച് വരേണ്ടതല്ലേ എന്ന് പറഞ്ഞ് പോലീസ് സഹായിയെ തിരികെ അയച്ചു.വോട്ട് ചെയ്യാന്‍ വൃദ്ധ ക്യാബിനിലേയ്ക്ക് നീങ്ങിയപ്പോള്‍,എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവെച്ച് എല്ലാവരുടെയും ശ്രദ്ധ വൃദ്ധയിലേയ്ക്കായി.എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അതാ ബീപ്പ് സൌണ്ട് .ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നോ എവിടെയാണ് അമര്‍ത്തേണ്ടതെന്നോ വൃദ്ധയ്ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.വടിയും കുത്തി വൃദ്ധ ആരെയും ശ്രദ്ധിക്കാതെ ആത്മ വിശ്വാസത്തോടെ പുറത്തേയ്ക്ക്,നടക്കുന്നത് കണ്ട്  അക്ഷരാര്‍ത്ഥത്തില്‍, എല്ലാവരും ഞെട്ടിപ്പോയി.എവിടുന്നോ ഒരു ശബ്ദമുയര്‍ന്നു.അല്ല പിന്നെ...........
ഇതിനകം കൈയ്യില്‍, പുരട്ടാനുള്ള മഷി തീരുമോ എന്ന ആശങ്കയുണ്ടായിരുന്നു.അറിയിപ്പ് കൊടുത്ത് പതിനഞ്ചു മിനിട്ടിനകം മഷി എത്തി.വോട്ടിംഗ് അവസാനിക്കാറായപ്പോഴും നീണ്ട ക്യൂ ഉണ്ടായിരുന്നു.മുപ്പത്തിയൊന്നു പേര്‍ക്ക് ടോക്കണ്‍, കൊടുത്ത് പോളിംഗ് തുടര്‍ന്നു.ഞങ്ങള്‍ പോളിംഗ് ഓഫീസര്‍മാരും വോട്ട് രേഖപ്പെടുത്തിയപ്പോഴേയ്ക്കും ഏഴുമണിയായിരുന്നു.പെട്ടെന്ന് സീലിംഗും പായ്ക്കിംഗും കഴിഞ്ഞ് ഏഴരയോടെ ഞങ്ങള്‍ ബൂത്തിന് പുറത്തിറങ്ങി.
ഞങ്ങളെ യാത്രയാക്കാന്‍ കേശവ പുറത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.അതോടൊപ്പം എല്ലാ പാര്‍ട്ടിയുടെയും പ്രതിനിധികളും.എല്ലാ പാര്‍ട്ടിയ്ക്കും വിജയാശംസകള്‍,നേര്‍ന്നു കൊണ്ട് ഞങ്ങള്‍ യാത്ര പറഞ്ഞു.പെട്ടിയും ഭാണ്ഡവും തൂക്കി വണ്ടിയ്ക്കരികിലേയ്ക്ക് ഞങ്ങള്‍ നടന്നപ്പോള്‍,ബന്ധു വീട്ടില്‍ താമസിക്കാന്‍, വന്ന് തിരികെ പോകുന്ന ഒരു പ്രതീതി.കേശവയുടെ കണ്ണ് നിറഞ്ഞിരുന്നുവോ എന്ന് ഇരുട്ടില്‍,വ്യക്തമല്ലായിരുന്നു.
മടക്കയാത്രയില്‍ ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് തിരികെ ഏല്‍പിക്കേണ്ട കവറിനെ കുറിച്ചോ പോളിംഗിനെ പറ്റിയോ ആയിരുന്നില്ല.ആ നാട്ടില്‍ ഞങ്ങള്‍ക്കു കിട്ടിയ സ്വീകരണത്തെപററിയായിരുന്നു.അമിതമായ സ്നേഹം സ്വാര്‍ത്ഥതയാണോ എന്ന് ആദ്യ ഘട്ടത്തില്‍ സംശയിച്ച ഞങ്ങള്‍, സ്വയം പരിതപിച്ചു.കണ്ണൂരില്‍ നിന്നുള്ള പോലീസ് കോണ്‍സ്റ്റബിള്‍ ബാലകൃഷ്ണന്‍ പറഞ്ഞു.ഒരൊറ്റ കള്ളവോട്ടു പോലും ചെയ്യപ്പെട്ടിട്ടില്ല.ഇങ്ങനെയും ഒരു ബൂത്തോ ഇങ്ങനെയും ഒരു നാടോ.മൂന്നു പ്രമുഖ പാര്‍ട്ടിയ്ക്കും തുല്യ പ്രാധാന്യമുള്ള ബൂത്തായിരുന്നു.ഏജന്‍റുമാരൊക്കെ പരസ്പര ധാരണയോടെ ഐക്യത്തോടെ സമാധാനത്തോടെ പെരുമാറി.കാസറഗോഡിന്‍റെ തെക്കെ അറ്റത്തെ സ്വദേശികളായ പോളിംഗ് ഏജന്‍റുമാര്‍, തിരിച്ചറിഞ്ഞത് ഭാഷാ സംഗമ ഭൂമിയിലെ നിഷ്കളങ്കതയെയാണ്.
എട്ടേകാലോടെ ഞങ്ങള്‍ കോളേജിലെത്തി പതിനഞ്ചു മിനിട്ടിനുള്ളില്‍,സാധനങ്ങള്,കൈമാറി പരസ്പരം ഹസ്തദാനം ചെയ്ത്  പിരിഞ്ഞു.നല്ല  പോളിംഗ് അനുഭവം മനസ്സില്‍ എക്കാലവും സൂക്ഷിക്കുമെന്നും പരസ്പരം രൂപപ്പെട്ട സൌഹൃദച്ചരട് പൊട്ടാതെ സൂക്ഷിക്കുവാന്‍ ഇടയ്ക്ക് വിളിക്കണമെന്നും പരസ്പരം പറഞ്ഞു.

വളരെയധികം വൈകാരികവും പ്രശ്ന സാദ്ധ്യതയുള്ളതുമായ ജോലി ആസ്വാദ്യകരമാക്കിത്തന്ന നാട്ടുകാര്‍ക്കും ദൈവത്തിനും നന്ദി. 

Sunday, March 9, 2014

बच्चॆ मन कॆ सच्चॆ.....अगसरहॊलॆ स्कूल कॆ बच्चॊं द्वारा प्रस्तुत 5 कविताऎं


 मॆरा गांव
कितना सुन्दर मॆरा गांव ।
निर्मल सुन्दर मॆरा गांव ।
प्यारी चिडियां प्यारॆ पशुऎं ।
कितना सुंदर मॆरा गांव ।
मॆहकतॆ फूलॆं मीठॆ फल ।
कितना सुंदर मॆरा गांव ।
उड उड कॆ चिडियां गातॆ ।
खुशी का संदॆश।
कितना सुंदर मॆरा गांव ।
लहलहातॆ खॆतॆं दॆतॆ ।
मॆहनत का संदॆश ।
कितना सुंदर मॆरा गांव ।
नव्या- कक्षा 5 अ




भूख      
आगया भूख बनकर
आज वह मॆरी जिंदगी है
पता नहीं था कि
भूख ही मॆरा खाना है ।
भूख कॆ मारॆ मॆरॆ दिल
आज पत्थर बन गया
वह पत्थर जॊ कभी न टूटॆगा ।
लॊगॊं नॆ मुझॆ दॆखकर हंसा
पर वह भूख ही मॆरा साथ दिया
और कहा मै भूख हुं
वह गरीबी का और कभी
ऐश्वर्य का प्रतीक बन जाता है
तुम्हॆं....................भूख है क्या ?
कमरुन्नीसा-कक्षा 5 ब






प्यारीअम्मा  
मॆरी अम्मा प्यारी अम्मा
कितनी प्यारी मॆरी अम्मा
अप्पा दॆखॊ.. दीदी दॆखॊ...
कितनी प्यारी मॆरी अम्मा ।
आंखॊं मॆं प्यार और हाथॊं मॆं दुलार
कितनी प्यारी मॆरी अम्मा ।
धरती प्यारी अम्मा प्यारी
कितनी प्यारी मॆरी दुनिया ।
आषिफा कक्षा -5 अ


पानी     
पानी पानी पानी है
पानी सर्व व्यापी है ।
पानी नहीं तॊ जीना मुशकिल
पानी नहीं तॊ धरती नहीं ।
पानी हमारा जीवन है
पानी बचावॊ साथी रॆ ।
दॆखॊ पानी दूकानॊं मॆं
कैसॆ बॆचा जाता है ।
अनुषा कक्षा 6 क



जीवन चक्र
न धर्ती न पॆड
न पॆड न वर्षा
न वर्षा न पानी
न पानी न खॆती
न खॆती न जीवन
न जीवन न धरती
पॆड लगाऒ...... धरती बचाऒ......

आइषत् माजिदा-कक्षा 6 ब

Thursday, February 27, 2014

ഇന്ന് ശിവരാത്രി. നിഷ്പകഷ്മായി ഇതിനെ നിര്‍വചിച്ചാല്‍
ശിവമെന്നത് മംഗളം. ആ മംഗളത്തെ ഉള്‍ക്കൊണ്ട രാത്രി ശിവരാത്രി.
സര്‍വ്വ ഗുണങ്ങളുമടങ്ങിയ മനുഷ്യമനസ്സുകളില്‍ അജ്ഞാനംനീക്കി
താനാരെന്ന ജ്ഞാനത്തെ ഉത്തേജിപ്പിക്കണമെന്ന ലഘുസന്ദേശവും.
അജ്ഞാനം തീണ്ടാതിരിക്കാട്ടെ ഈ പുണ്യനാളില്‍ !

Sunday, February 9, 2014

തിരചുരുള്‍

ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍,തികയുന്ന അവസരത്തില്‍ അജാനൂര്‍, ഗ്രാമ പഞ്ചായത്ത് അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസ്സുകളിലെ സ്കൂള്‍ കുട്ടികള്‍ക്കായി അന്താരാഷ്ട്ര ചലചിത്ര ശില്പശാല സംഘടിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി.സമൂഹത്തിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന കലാരൂപം എന്ന നിലയില്‍ കുട്ടികള്‍ക്ക് സിനിമയിലെ നന്മ തിന്മകളെ തിരിച്ചറിയാനുള്ള ഒരവസരമായി ഈ ശില്‍പശാല മാറി.എല്ലാ വര്‍ഷവും സര്‍വ്വ ശിക്ഷാ അഭിയാന്‍, പദ്ധതിയ്ക്കായി നിശ്ചിത തുക കൈമാറി വിദ്യാഭ്യാസ മേഖലയിലെ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്ന പഞ്ചായത്തിന്‍റെ നൂതനവും പ്രസ്കതവുമായ പദ്ധതികള്‍ വിദ്യാഭ്യാസ മേഖലയില്‍, നടപ്പിലാക്കണമെന്ന ചിന്തയാണ് ഇത്തരം പ്രൊജക്ട് രൂപകല്‍പന ചെയ്യാന്‍  പ്രേരിപ്പിച്ചത്.ഈ പദ്ധതിക്കാലത്ത് തന്നെ കുട്ടികള്‍ക്കായി പഞ്ചായത്ത് സംഘടിപ്പിച്ച മൂന്നു ദിവസത്തെ നാടക ശില്‍പശാല ശ്രദ്ധേയമായിരുന്നു.
പഥേര്‍ പാഞ്ചാലി
ഇരുപതിനായിരം രൂപയാണ് പദ്ധതി അടങ്കല്‍. സാധാരണ നടപ്പിലാക്കുന്ന പദ്ധതികളില്‍ നിന്ന വ്യത്യസ്ഥമായതിനാല്‍തന്നെ രൂപകല്‍പന ചെയ്യുന്നതിനും ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരം നേടുന്നതും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.എന്നാല്‍ എല്ലാ കടമ്പകളും കടന്ന് പഞ്ചായത്ത് ഫെബ്രുവരി 1,2 തിയതികളില്‍, തിരചുരുള്‍ എന്ന പേരില്‍, ചലചിത്ര ശില്‍പശാല സംഘടിപ്പിച്ചു.ഇരുപത്തിയഞ്ചോളം ഡോക്യുമെന്‍ററികളും ചലചിത്രങ്ങളും രണ്ടു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെട്ടു.വെറും ചലചിത്ര പ്രദര്‍ശനം മാത്രമായിരുന്നില്ല.ഓരോ സിനിമയെ പററിയുള്ള പഠനവും വിശകലനവും ചര്‍ച്ചയും കൊണ്ട് സമൃദ്ധമായിരുന്നു ശില്‍പശാല.പ്രമുഖ കലാ സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തകന്‍,ശ്രീ ജി ബി വല്‍സന്,ശില്‍പശാല കോര്‍ഡിനേറ്ററായിരുന്നു.അദ്ദേഹത്തിന്‍റെ സഹായികളായി ഹയര്‍ സെക്കണ്ടറി സ്കൂള്,മലയാളം അദ്ധ്യാപകരായ ശ്രീ മണികണ്ഠദാസും,ശ്രീ പ്രേമ ചന്ദ്രന്‍ എന്നിവരും മുഴുവന്,സമയവും ശില്‍പശാലയില്‍, പങ്കെടുത്തു.
ബൈസിക്കിള്‍ തീവ്സ്
പഞ്ചായത്തിന്‍റെ വിവിധ സ്കൂളുകളില്‍,നിന്ന് അമ്പത് കുട്ടികള്‍  ശില്പശാലയില്‍,പങ്കെടുത്തു.ഇതില്‍ ഇതുപത് പെണ്‍കുട്ടികളും ഉണ്ടായിരുന്നു.രണ്ടു ദിവസങ്ങളിലായി നടന്ന ശില്‍പശാല പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ വച്ചാണ് നടത്തിയത്.മീറ്റിംഗ് ഹാള്‍ നല്ല ഒരു തീയേറ്റര്‍ മാതൃകയില്‍, സജ്ജീകരിച്ചിരുന്നു.കുട്ടികള്‍ക്ക് താമസ സൌകര്യവും ഭക്ഷണവും പഞ്ചായത്ത് ഒരുക്കിയിരുന്നു.
പ്രശസ്ഥ സിനിമാ സംവിധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ എം എ റഹ്മാന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന പ്രസംഗത്തില്‍ തന്‍റെ ചെറുപ്പകാലത്ത് പഥേര്‍,പാഞ്ചാലി എന്ന സിനിമ കാണാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി അദ്ദേഹം വിവരിച്ചു.അതോടൊപ്പം കുട്ടികള്‍ക്കായി ഇങ്ങനെയൊരു വിരുന്നൊരുക്കിയ പഞ്ചായത്തിന്‍റെ പ്രവര്‍ത്തനത്തെ അദ്ദേഹം മുക്ത കണ്ഠം അഭിനന്ദിച്ചു.പൊതു ജനങ്ങള്‍ക്ക് നല്ല സിനിമകളുടെ സി ഡി ലഭ്യമാക്കാന്‍ പഞ്ചായത്തില്‍,സി ഡി ലൈബ്രറി ആരംഭിക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കസ്-ചാര്‍ളി ചാപ്ലിന്‍
ഭാഷയുടെയും സംസ്കാരത്തിന്‍റെയും അതിര്‍വരമ്പുകള്‍, ഭേദിച്ചു കൊണ്ട് കുട്ടകള്,സിനിമയുടെ വ്യത്യസ്ഥ തലങ്ങളെ പരിചയപ്പെട്ടു.ലോക ക്ലാസ്സിക്കുകളായ പഥേര്‍ പാഞ്ചാലി ബൈസിക്കിള്‍, തീവ്സ് എന്നീ സിനിമകള്‍ ലഘു വിവരണത്തോടെ സംക്ഷിപ്തമായി പ്രദര്‍ശിപ്പിക്കപ്പെട്ടു.ചാര്‍ളി ചാപ്ലിന്‍റെ സര്‍ക്കസ് എന്ന സിനിമ കണ്ട് മതിമറന്ന് ചിരിച്ച കുട്ടികള്‍ സിനിമയുടെ ഒടുവില്‍,ആ ചിരിയില്‍ കലര്‍ന്നിരുന്ന ദുഖത്തിന്‍റെയും ദൈന്യതയുടെയും അംശം തിരിച്ചറിഞ്ഞു.കിം കി ഡുക്ക് എന്ന വിഖ്യാത സംവിധായകന്‍ സംവിധാനം ചെയ്ത വസന്തകാലം എന്ന സിനിമ കുട്ടികളെ ശരിക്കും സ്വാധീനിച്ചു.അറിഞ്ഞോ അറിയാതെയോ ചെയ്തു പോകുന്ന പാപഭാരം
നമ്മെ പിന്തുടരുമെന്ന സന്ദേശം നല്‍കുന്ന സിനിമയുടെ കാതല്‍,ഉള്‍ക്കൊള്ളുന്നതിന് കുട്ടികള്‍ക്ക് സംസ്കാരത്തിന്‍റെ അതിര്‍വരമ്പ് ഒരു തടസ്സമായിരുന്നില്ല.കളര്‍ ഓഫ് പാരഡൈസ് എന്ന ഇറാനിയന്‍, സിനിമയിലെ അന്ധനായ കുട്ടിയുടെ വേദന പങ്കിടാന്‍ ഭാഷയും തടസ്സമായി ഭവിച്ചില്ല.സിനിമകള്ക്കിടയില്‍,പ്രദര്‍ശിപ്പിക്കപ്പെട്ട ഡോക്യുമെന്‍ററികള്‍, ആശയവിനിമയത്തിന് ക്യാമറയുടെ അനന്ത സാദ്ധ്യതകള്,കുട്ടികളുടെ മുന്നില്‍ തുറന്നു കാട്ടി.
കളര്‍ ഓഫ് പാരഡൈസ്
കുട്ടികള്‍ക്ക് ഊര്‍ജ്ജം പകരാന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍, ശ്രീ ജി ബി വല്‍സന്‍, ഏര്‍പ്പെടുത്തിയ ഊരു ചുറ്റല്‍, കുട്ടികളില്‍ നവോന്മേഷം പകര്‍ന്നു.മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ കര്‍മ്മ രംഗമാണ് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന വെള്ളിക്കോത്ത് പ്രദേശം.ഊരു ചുറ്റലിനിടല്‍ കുട്ടികളെ മഹാകവി പി താമസിച്ച വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി.വയലുകളുടെ നാടായിരുന്ന അജാനൂര്‍ ഗ്രാമത്തിന്‍റെ അവശേഷിപ്പായി കാണപ്പെടുന്ന വയല്,വരമ്പിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക് മറക്കാനാവത്ത അനുഭൂതിയായി.
സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന അവലോകനത്തില്‍ കുട്ടികളും രക്ഷാകര്‍ത്തക്കളും നാട്ടുകാരും പങ്കെടുത്തു.അവരുടെ അഭിപ്രായപ്രകടനങ്ങള്‍ ശില്‍പശാലയുടെ മികച്ച സംഘാടനത്തിനും സദുദ്ദേശത്തെയും,വിജയത്തെയും സാക്ഷ്യപെടുത്തുന്നതായിരുന്നു.
കേള്‍ക്കുന്നുണ്ടോ
തിരചുരുളിന്‍റെ ലോക സിനിമയുടെ ജാലകം തുറന്ന് എന്ന സന്ദേശം വളരെ പ്രസക്തമായിരുന്നു.സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന സിനിമ ശരിയായ ദിശയിലാണോ സഞ്ചരിക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.കൂടാതെ ലോക സിനിമയുടെ നിലവാരം വച്ച് നോക്കുമ്പോള്‍ നാം എവിടെ എത്തി നില്‍ക്കുന്നു എന്നുള്ളതും പരിശോധിക്കേണ്ടിയിരിക്കുന്നു.വളരെ സങ്കുചിതമായ അവസ്ഥയിലാണ് സിനിമാ രംഗം പ്രവര്‍ത്തിച്ചു വരുന്നത് .
ഭാഷയുടെ വ്യക്തിത്വങ്ങളുടെ പ്രമേയങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന് സിനിമ മുക്തമായാല്‍,മാത്രമെ സിനിമയുടെ നല്ല വശം സമൂഹത്തിന് നേരെ തിരിയുകയുള്ളൂ.എങ്കില്‍ മാത്രമെ ഒരു വിനോദവാണിജ്യം എന്ന സങ്കല്‍പത്തിനതീതമായി കലയെന്ന നിലയില്‍ സിനിമ ഉയര്‍ന്നു വരികയുള്ളൂ.

Tuesday, February 4, 2014

നേര്‍കാഴ്ച





കോവളത്തെ സമുദ്ര ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍, പങ്കെടുക്കാനെത്തിയതാണ്.ഹോട്ടലില്‍ നിന്ന് നേരത്തെ എത്തി പ്രഭാത ഭക്ഷണം കഴിച്ചു.സെമിനാര്‍ ആരംഭിക്കാന്‍ ഇനിയും അരമണിക്കൂര്‍, ശേഷിക്കുന്നു.നിയന്ത്രണങ്ങളൊന്നും ഇല്ലാത്തതിനാല്‍ അല്‍പം വൈകിയാലും കുഴപ്പമില്ല.കടല്‍ക്കരയിലൂടെ ഞങ്ങള്‍, സംഘമായി നീങ്ങുകയാണ്.സൂര്യസ്നാനം ചെയ്യാനെത്തിയ വിദേശികള്‍,നാട്ടിന്‍ പുറത്തു കാരുടെ യാതൊരു ജാള്യതകളും ഇല്ല.അല്‍പ വസ്ത്രര്‍,അവര്‍ കടല്‍ക്കരയിലൂടെ ഉലാത്തുകയാണ്.ചിലര്‍ ക്യാമറകളില്‍, ദൃശ്യങ്ങള്‍ പകര്‍ത്തുന്നു.ചിലര്‍ വെറുതെ വെയില്‍ കൊണ്ട് കിടക്കുന്നു.ചിലര്‍ പുസ്തകം വായിക്കുന്നു.ഇതൊന്നും കൂടുതല്‍ നോക്കി നില്‍ക്കുന്നത് മലയാളിയുടെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നതിനാല്‍, കൂടുതല്‍ നിരീക്ഷണം സാദ്ധ്യമല്ല.
കടലിന്‍റെ അനന്തത.അങ്ങകലെ പതുക്കെ നീങ്ങുന്ന തോണികളും ബോട്ടുകളും.കൈയ്യിലുള്ള ക്യാമറയില്‍ പരമാവധി ദൃശ്യങ്ങള്‍ പകര്‍ത്താന്‍, ഞങ്ങളില്‍ പലരും ശ്രമിച്ചു കൊണ്ടിരുന്നു.ചിലര്‍ നന്നായി പോസ് ചെയ്യുന്നു.ചെടികള്‍ക്കും പാറക്കല്ലുകള്‍ക്കും മണല്‍പരപ്പിലും പലരും പല പോസുകളില്‍,നില്‍ക്കുന്നു.ഓഫീസിന്‍റെ നിയന്ത്രണങ്ങളില്ല.ജനങ്ങളുടെ പരാതിയും ആവലാതിയുമില്ല.ഫോണ്‍ നിശ്ശബ്ദ മോഡിലാക്കി ബാഗിലട്ടതോടടെ ഞങ്ങള്‍,സര്‍വ്വ തന്ത്ര സ്വതന്ത്രര്‍,അങ്ങിങ്ങ് വിദേശീയരെ പാട്ടിലാക്കി പണം തട്ടാന്‍ നടക്കുന്ന വാണിഭക്കാരെയും കാണാം.കൈയ്യില്‍ നല്ല പണമുള്ള വിദേശീയരെ പറഞ്ഞു പറ്റിക്കാന്‍ മാത്രം ഇംഗ്ലീഷും അവരുടെ കൈവശമുണ്ട്.നാട്ടില്‍ സുലഭമായ പല സാധനങ്ങളും ഭീമമായ വിലയ്ക്ക് വില്‍ക്കപ്പെടുന്നു.എല്ലാം കൊണ്ടും ഒരു വിനോദ സഞ്ചാര വാണിഭം തന്നെ.
അങ്ങനെ നടന്നു നീങ്ങുമ്പോഴാണ് താളാത്മകമായ ഒരു പാട്ട് ശ്രദ്ധയില്‍,പെട്ടത്.ഒരു വൃദ്ധന്‍റെ ക്ഷീണിച്ച കണ്ഠത്തില്‍, നിന്നാണ് പാട്ട് വരുന്നത്.കുറെ പേര്‍ കൂടി കടലില്‍, നിന്ന് എന്തോ വലിച്ചു കയറ്റുകയാണ്.ഏകദേശം പത്തിരുപത് പേര്‍ വരും വലിക്കുന്നതിന്‍റെ ആയാസം കുറയ്ക്കാനാണ് വൃദ്ധന്‍, പാട്ടു പടുന്നതെന്ന് മനസ്സിലായി.പാടുന്നതോടൊപ്പം കയറിന്‍റെ അറ്റം ശ്രദ്ധാപൂര്‍വ്വം ചുറ്റി വയ്ക്കുകയാണ് വൃദ്ധന്‍.ബാക്കിയുള്ളവര്‍,പാട്ട് ഏറ്റു ചൊല്ലുന്നതോടൊപ്പം കയര്‍ വലിക്കുന്നു.കയറിന്‍റെ അറ്റം ഏകദേശം അരകിലോമിറ്ററോളം വരും.അന്വേഷിച്ചപ്പോള്‍ മത്സ്യ ബന്ധനമാണെന്നും നേരം വെളുക്കുന്നതിനുമുമ്പ് തുടങ്ങിയതാണെന്നും പ്രതീക്ഷയോടെ വലിക്കുകയാണെന്നും വലയില്‍ മീനുണ്ടായേക്കാമെന്നും മനസ്സിലായി.വളരെ പതുക്കെയാണ് സംഭവം നടക്കുന്നത്.മണിക്കുറുകളോളം വലിച്ചിട്ടാണ് ഇതുവരെ എത്തിയിട്ടുള്ളത് ഇനിയും അരമണിക്കൂറും കൂടി വലിച്ചാലേ കരയ്ക്കടുക്കൂ.ഞങ്ങള്‍ക്ക് കുതൂഹലമായി പാട്ടും വലിയും ക്യാമറകളില്‍ പതിഞ്ഞു.അവര്‍ വലിക്കുകയാണ്.എല്ലാം മറന്ന്.ഓരോ വലിയും പ്രതീക്ഷകളോടെ.വലയില്‍,ചാകരയായിരിക്കുമോ.നല്ല കോളാണെങ്കില്‍ കുറച്ചു ദിവസത്തെ പട്ടിണിയകറ്റാം.അവരെല്ലാം കടലിന്‍റെ മക്കളാണ്.കടലിനെ ആശ്രയിച്ച് കഴിയുന്നവരാണ്.അവരെ ആശ്രയിച്ച് കഴിയുന്ന മക്കള്‍,ഭാര്യമാര്‍,അമ്മമാര്‍...പ്രായധിക്യമേറിയവര്‍.എല്ലാ പ്രതീക്ഷകളും വലയിലാണ്.വല അടുക്കുന്നതോടെ ഞങ്ങളുടെ കുതൂഹലമേറി.മണ്‍ തിട്ടയില്‍, നിന്ന് നോക്കിയിരുന്ന ഞങ്ങള്‍ മണല്‍,പരപ്പിലേയ്ക്കിറങ്ങി.വലയുടെ അറ്റം കാണാറായിട്ടുണ്ട്.അറ്റവും താങ്ങി ഒരാള്‍ നീന്തി വരുന്നുണ്ട്. ഒരു ക്ലോസ്സ് ഫിനിഷിംഗിലേയ്ക്കു നീങ്ങുന്ന ക്രിക്കറ്റ് മത്സരത്തേക്കാളും ആവേശകരമായി സംഭവം പരിണമിച്ചിരിക്കുന്നു.അതാ വല അടുത്തെത്തിയിരിക്കുന്നു.ഞങ്ങള്‍ അടുത്തു കൂട്ടം കൂടി.നാലഞ്ചു മണിക്കൂര്‍ നേരത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലം ഇപ്പോള്‍ അറിയാം കയര്‍, കഴിഞ്ഞു.ഇനി വലയാണ്..വല മണലില്‍ തട്ടാതെ താങ്ങി എടുക്കുന്നുണ്ട്.വല മുഴുവനും വലിച്ചു കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരുടെയും മുഖത്ത് നിരാശ.ആകെ പത്ത് മീന്‍ മാത്രം.കണ്ടു നിന്ന ഞങ്ങള്‍ക്ക് വല്ലാത്ത വിഷമം തോന്നി.മണിക്കൂറുകളോളം നീണ്ട കഠിന പ്രയത്നത്തിന്‍റെ ഫലം........ഞങ്ങളുടെ നിരാശ കണ്ട് സംഘത്തിലെ ഒരാള്‍ പറഞ്ഞു .സീസണല്ല അതാണ്.എങ്കിലും അവര്‍ക്ക് നേരിയ പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം.ഞങ്ങള്‍ക്ക് വലയുടെ വാടക കൊടുക്കണം,കൂടാതെ വല ഉണക്കാനും ഒരു സംഖ്യ ചിലവാകൂം.വലയും ചുരുട്ടി അവര്‍ അവരവരുടെ വീട്ടിലേയ്ക്ക് യാത്രയായി.മനസ്സിന്‍റെ ഉള്ളില്‍, അവര്‍ കടലമ്മയോട് പരിഭവം പറഞ്ഞിരിക്കുമോ.ഇല്ല ഇത് അവരുടെ ജീവിതമാണ്.കടലിലെ ഓളം പോലെ ഉയര്‍ന്നും താഴ്ന്നും പോകുന്ന ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും നേട്ടങ്ങളും കോട്ടങ്ങളും.പുത്തന്‍ പ്രതീക്ഷകളുമായി അവര്‍,വീണ്ടും വരും.......നാളെ.
കടലിന്‍റെ മക്കള്‍ക്ക് ഞങ്ങളെ പോലെ ജോലി സ്ഥിരതയില്ല.ജോലി ചെയ്താലും ഇല്ലെങ്കിലും പ്രതിഫലം കിട്ടില്ല.അധിക ജോലി ചെയ്താല്‍ പരിഹാര ബത്തയില്ല.അവധി ദിവസം ജോലി ചെയ്താല്‍ പരിഹാര അവധിയില്ല.വിലവര്‍ദ്ധനവിനസുരച്ച് ക്ഷാമ ബത്തയില്ല.ജോലിയ്ക്കനുസരിച്ച് കൂലി കിട്ടാതിരുന്നാല്‍ പണിമുടക്കാന്‍,കഴിയില്ല.
ഈ വേറിട്ട കാഴ്ച ഞങ്ങള്‍ സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും പാഠം പകര്‍ന്നു തന്നുവോ എന്തോ.....

എവടെ......................

Thursday, January 30, 2014

കലാ സമിതികള്‍ക്ക് മാതൃകയായി ഗ്രാമം പ്രതിഭ


പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ കലാസാംസ്കാരിക സംഘടനയായ ഗ്രാമം പ്രതിഭയുടെ നാലു ദിവസം നീണ്ടുനിന്ന വാര്‍ഷികാഘോഷം ഇന്നലെ സമാപിച്ചു.കേരളത്തിന്‍റെ തന്നെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിലെ ഗ്രാമം പ്രതിഭ എന്ന സംഘടന സമകാലീന സംഘടനകളില്‍ നിന്ന് ഏറെ വേറിട്ടു നില്‍ക്കുന്നു.ഗ്രാമം പ്രതിഭ നടത്തിയ പരിപാടികള്‍ ഒരു നാടിന്‍റെ തന്നെ ഉത്സവമാണ്.അതുകൊണ്ടു തന്നെ ആബാലവൃദ്ധം ജനങ്ങളും ആഘോഷത്തില്‍ പങ്കാളികളാകുന്നു.കലാവാസനയുള്ളവര്‍, കലാപരിപാടികളില്‍ പങ്കെടുത്തും മറ്റുള്ളവര്‍, സംഘാടനത്തിലും സജീവമാകുന്നു.സംഘടനയുടെ മഹിളാ വിഭാഗം തയ്യാറാക്കി അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടികളില്‍ നാടകങ്ങള്‍,നാടന്‍ കലാരൂപങ്ങള്‍,നാടോടി നൃത്തങ്ങള്‍,പ്രമുഖര്‍ പങ്കെടുത്ത സാസംകാരിക പരിപാടികള്‍ എന്നിവ അരങ്ങേറി.ഉത്തരായനം എന്ന പേരിലറിയപ്പെട്ട ആഘോഷ പരിപാടിയുടെ മൂന്നാം ദിവസം , സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച നാടകങ്ങള്‍ മികച്ചു നിന്നു.വാര്‍ഷികങ്ങളില്‍,നാട്ടിമ്പുറത്ത് തട്ടിക്കൂട്ടുന്ന നാടകങ്ങളെ പോലെയല്ല ,അവതരണത്തിലും അഭിനയ മികവിലും രണ്ടു നാടകങ്ങളും മികച്ചു നിന്നു.സ്ത്രീകള്‍ മാത്രം അഭിനയിച്ച അമ്മകടം,കുട്ടികളുടെ ചിത്ര ശലഭങ്ങളുടെ തീവണ്ടി അപൂര്‍വ്വമായ തൃശ്യനുഭവമായിരുന്നു.പത്മന്‍ വേങ്ങര സംവിധാനം ചെയ്ത നാടകങ്ങള്‍, സമകാലീന സമൂഹത്തിന്‍റെ സ്ത്രീകളോടും കുട്ടികളോടുമുള്ള സമീപനത്തിന്‍റെ യഥാര്‍ത്ഥ കണ്ണാടിയായിരുന്നു.കുട്ടികളും സ്ത്രീകളും അരങ്ങ് തകര്‍ത്തപ്പോള്‍, സംഘടനയുടെ ശോഭനമായ ഭാവിയ്ക്കുള്ള അടിത്തറ എത്ര ശക്തമാണെന്ന് തെളിയിക്കപ്പെട്ടു.സമാപന സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ദിവംഗതനായ മേജര്‍,സന്ദീപ് ഉണ്ണികൃഷ്ണന്‍റെ മാതാപിതാക്കളുടെ ദുഖം മാഹാദേവ ഗ്രാമം ഏറ്റു വാങ്ങി.

മാതൃകാപരമായ നേതൃത്വവും അച്ചടക്കത്തോടെയുള്ള പങ്കാളിത്തവും കൊണ്ട് അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച ഗ്രാമം പ്രതിഭയുടെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍,.....

Sunday, January 26, 2014

ICODD-at TVPM

International Conference on Deepening Democracy  through participatory Governance was held at Hotel Samudra ,Kovalam ,Thiruvananthapuram on 19th,20th & 21st of January.We were also delegates from Kasaragod District.The Conference was enriched with the presence of great scholers,academics,thinkers,activists and practitioners from different part of the country and across the world. Since the inception of 73rd and 74th amendment bill states in India were given the opportunity to launch deep into the democracy and decentralized planning. Since then Kerala has advanced far ahead and many an experiments has been initiated and we could take great strides towards achieving better decentralized planning.The delegates from other nations and out of states didn’t mince their words in appreciating Kerala Model. But the seminar has thrown light on many drawbacks we have in different aspects of decentralized planning.Grama Sabha being the base for the decentralized planning itself lack participation. Although much effort has been made to strengthen Grama Sabha, thanks to KILA for its effort, the problem of effective participation persists. Authority still find it difficult to maintain the minium participation.Grama Sabha today is not the group of Voters but the group of people who are likely to get  benefits from the Panchayat.Here the Planning,Monitoring and supervisory functions of the Grama Sabha are not seen executed.Kudambasree has been the key for women participation and there a wonderfull transformation in women is seen.There they organize meeting,lead,keep accounts,settle issues ,save money,and earn money.By and large Kudumbasree in Kerala is in much better position than other aspects in the sense that it has been able to effect some desirable changes in the community.This force the think tank to bring down grama sabha to ward sabha,neighbourhood groups,SHG’s,with effective participation from men also. Women empowerment was also another subject for discussion and was landed controversial when some of the delegates referred that the women members in PRI,s are just puppets of the Political Parties. Some of the audience referred that this cannot be generalized and there are women in PRI,s who are good enough to take decisions. Roll of press Local Governance arrived at a disappointing note because press does not stick to its primary responsibility and there were occasions press going after profit rather than poverty. This session has attracted many attention in a full house auditorium.Some of the reference that the planning in some LSGIs is confined to clerks ,probably had opened up many eyes. Many sessions were not effective but each of them forced a new think into the audience and certainly will force them to effect a better contribution in the subject.
We the participants form Kasaragod District didn’t had much knowledge on the schedule in the Seminar and was not clear what is going to happen. We would have been much happy if at least some of us had a chance to present a paper in the seminar.Our participation itself was doubtful till the last moment because of our busy work in the office. We had a nice time in Kovalam beach relax ourselves and had better communication among us. Food was highly luxurious. The seminar was organized well and almost all the sessions were run as per schedule.

Much has been done in KERALA on decentralized planning. Let me borrow the comment of the architect of 74th amendment Sri C K Shivaramakrishnan-“WE HAVE BURNED OUR BONE,NO GOING BACK”. Let The democracy in our country reach greater heights.

Sunday, December 29, 2013

ഞങ്ങളുടെ രഘുനാഥന്‍ സാര്‍

പി എം രഘുനാഥന്‍
ഏ.....ഏ...ഏ......................രഘുനാഥന്‍ സാര്‍ നീട്ടി വിളിക്കുകയാണ്. തൊണ്ണൂറുകളിലെ കാസറഗോഡ് അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണറുടെ ഓഫീസാണ് രംഗം.ഞങ്ങള്‍ ആറ് ക്ലാര്‍ക്കുമാര്‍ ശ്വാസം പിടിച്ച് ഇരിക്കുകയാണ്.ഈ വിളിയുടെ ഒടുവില്‍ ഞങ്ങളില്‍ ഒരാളുടെ പേര് വരും.അയാള്‍ക്ക് കോളാണ്.അറവു ശാലയിലെ അറവുമാടുകളെപോലെ ഞങ്ങള്‍ കാതോര്‍ക്കുകയാണ്.ആരുടെ പേരായിരിക്കും വിളിക്കുക.
പത്മന്‍,ഷാജി,രാജു എന്നിവരോടൊപ്പം
രഘു നാഥന്‍ സാര്‍, കണിശക്കാരനാണ്.ഫയലുകള്‍ ശരിയായ രീതിയില്‍ തന്നെ സമര്‍പ്പിക്കണം.മാന്യുവല്‍ ഓഫ് ഓഫീസ് പ്രൊസീജറിന്‍റെ ശക്തനായ വക്താവ്.ഫയലുകളിലെ നോട്ട് ഫയല്‍,നോട്ട് ഫയലിന്‍റെ മാര്‍ജിന്‍റെ വീതി.പേജ് നമ്പര്‍,നമ്പര്‍ എഴുതിയ പേനയുടെ മഷി.ഫയല്‍, ടാഗ് ചെയ്ത കൃത്യത,ഫയലിന്‍റെ വൃത്തി വെടിപ്പ്,നോട്ട് ഫയലിന്‍റെ ഉള്ളടക്കം,ഫയല്‍ പാഡിന്‍റെ കെട്ട്,കരട് കത്തിന്‍റെ ഉള്ളടക്കം.ഈ വക കാര്യങ്ങളില്‍ സാറില്‍, നിന്ന് യാതൊരു ദാക്ഷിണ്യവും പ്രതീകിഷിക്കണ്ട.തെറ്റ് വരുത്തിയാല്‍ അത് തിരുത്തിയിട്ടേ അദ്ദേഹം അടങ്ങൂ.അതും തെറ്റ് ചെയ്തയാള്‍ തന്നെ തിരുത്തണം.ശാസിക്കും ,വിറപ്പിക്കും,ഭീഷണിപെടുത്തും,അറ്റകൈയ്ക്ക് ഫയലില്‍ കൊറി എഴുതും,കാരണം കാണിക്കല്‍ നോട്ടീസ് പോലും തന്നെന്നിരിക്കും.കാര്യങ്ങള്‍ നടക്കാന്‍ ഏതറ്റം വരെ പോകാനും അദ്ദേഹം തയ്യാറാണ്.ജില്ലാ കലക്ടറുടെ വിശ്വസ്ഥനായതിനാല്‍, അദ്ദേഹത്തെ ശരിക്കും ഭയന്നേ ഒക്കൂ.എങ്കിലും ജില്ലാ ഓഫീസറായ അദ്ദേഹത്തിന് സ്വന്തം ഓഫീസിലെ ജീവനക്കാരോട് തെല്ലൊരു മയമുണ്ടായിരുന്നു.പക്ഷെ ബ്ലോക്ക് ഓഫീസിലെയും മറ്റു ഫീല്‍ഡ്തല ഉദ്യോഗസ്ഥരോടും അദ്ദേഹം വളരെ കര്‍ക്കശമായി പെരുമാറിയിരുന്നു.
ഏ......ഏ....ഏ..........................ഫയല്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍,എന്തെങ്കിലും പ്രശ്നം തോന്നി വിളിക്കാന്‍ തുടങ്ങിയിരിക്കുയാണ്.നീട്ടി വിളിക്കുന്നതിനിടയില്‍ അദ്ദേഹം ഓര്‍ത്തെടുക്കയാണ് ആരെയാണ് വിളിക്കേണ്ടതെന്ന്.
ഏ...ഏ...ഏ.............................ഞങ്ങളൊക്കെ പരസ്പരം നോക്കുകയാണ്.ആര്‍ക്കായിരിക്കും നറുക്ക് വീഴുക.
.................ഷാജി
ഷാജി ഒരു ഞെട്ടലോടെ എഴുന്നേറ്റു.ഞങ്ങള്‍ക്കൊക്കെ ആശ്വാസമായി.എല്ലാവരും ഷാജിയെ നോക്കി കുലുങ്ങിച്ചിരിച്ചു.ഷാജി ക്യാബിനിലേയ്ക്ക് തെല്ല് ആശങ്കയോടെ കടന്നു ചെന്നു.
ഷാജി... ആ... ഡി ടി പി സിയില്‍ നിന്ന് ഇന്നലെ വന്ന തപാല്‍, ഫയലില്‍ കാണുന്നില്ലല്ലോ.
അതുണ്ട് സാര്‍...ഷാജി ശാന്തനായി മറുപടി പറഞ്ഞു.
അതെ അത് എടുക്ക്......
ഷാജി തിരികെ സീറ്റിലേയ്ക്ക് ഓടിയെത്തി.പുറകെ സാറും എത്തി.
വെപ്രാളത്തില്‍ തലേന്ന് വന്ന ഡി ടി പി സിയില്‍, നിന്നുള്ള തപാല്‍ കാണുന്നില്ല.
നിങ്ങളത്....(തിരച്ചില്‍ തുടരുന്നു.)
കലക്ടറ് 11.00 മണിയ്ക്ക് സമയം തന്നിട്ടുള്ളതാണേ....(സാര്‍ വിടുന്നില്ല )
അതിവിടെയുണ്ടായിരുന്നു സാര്‍......,ഷാജി വീണ്ടും പരതുകയാണ്.
എന്നിട്ടതെവിടെ.....സാറിന്‍റെ ഒച്ച ഉയര്‍ന്നു.ആകെപ്പാടെ ജഗപൊഗ
പരിഭ്രാന്തി പരന്ന അന്തരീക്ഷം
എനിയ്ക്കിയാളെ വേണ്ട..ഞാനിയാളെ ജില്ലാ പഞ്ചായത്തിലേയ്ക്ക് അയയ്ക്കാന്‍ പോകുകയാണ്.ഒരു കാര്യം ശരിയ്ക്ക് ചെയ്യില്ല.സാറ് അക്ഷമനായി.
കിട്ടി സാര്‍.....ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്ററില്‍, തലേ ദിവസം കിട്ടിയ തപാല്‍ മടക്കി വച്ചിരിക്കുന്നു.
ഇതാ.... ഫയലില്‍ വച്ച് നോട്ടെഴുതി വേഗം തരൂ....സാര്‍ തല്‍ക്കാലം പിന്‍വാങ്ങി.
സീറ്റിലെത്തി സാര്‍ തുടര്‍ന്നു.അതായോ...വേഗം വേണം...
റെഡിയവുന്നു സാര്‍ ഷാജി ഉച്ചത്തില്‍,വിളിച്ചു പറയുന്നു.
അതെയത് എഡ്ക്ക്......
ഷാജിയെ സഹായിക്കാന്‍ മറ്റു ക്ലാര്‍ക്കുമാരും ജൂനിയര്‍, സൂപ്രണ്ടും എത്തുന്നു.ഫയലില്‍ തെറ്റുകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി സൂപ്രണ്ട് ഫയലുമായി വീണ്ടും ക്യാബിനിലേയ്ക്ക്.
സൂപ്രണ്ടിനും അത്യാവശ്യം കിട്ടി....
ഫയലുമായി സാര്‍ കലക്ടറെ കാണാന്‍,പോകുന്നതോടെ രംഗം തണുക്കും.പിന്നീട് ഞങ്ങള്‍ ഈ സംഭവം പറഞ്ഞ് ചിരിക്കും.ജോലിതിരക്കൊന്നും ഇല്ലാത്ത ഓഫീസായതിനാല്‍,ഞങ്ങള്‍ സമപ്രായക്കാരായ ക്ലാര്‍ക്കുമാര്‍,ഇത്തരം സംഭവങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു.ഇന്ന് ഷാജിയാണെങ്കില്‍ അടുത്ത ദിവസം പത്മനോ ഞാനോ,രാജുവോ പ്രേമനോ ആയിരിക്കും.എല്ലാ ദിവസവും ഇത്തരം രംഗങ്ങള്‍, ഉണ്ടാകുമെങ്കിലും സംഭവത്തിനുശേഷം ഞങ്ങളത്  ശരിക്കും ആസ്വദിക്കുമായിരുന്നു.
ചൂടന്‍ രംഗങ്ങള്‍ക്ക് ശേഷം സാര്‍ ഞങ്ങളെ സമാധാനിപ്പിക്കാന്‍ മാജിക്കിന്‍റെ പൊടിക്കൈകളുമായി തിരികെ എത്തും.ഈ പൊടിക്കൈകള്‍ കാണിച്ചതിനുശേഷം സാര്‍ പൊട്ടിച്ചിരിക്കും.നേരത്തെ നടന്ന സംഭവങ്ങള്‍ ഞങ്ങളുടെ മനസ്സിലുണ്ടെന്നിരിക്കെ ഇത് ആരും ആസ്വദിക്കാറില്ല.ഇങ്ങനെ ഞങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി സാര്‍ പല തമാശകളും പറഞ്ഞിരുന്നു.ഞങ്ങളെ മാജിക്ക് ഷോയ്ക്ക് സാറിന്‍റെ അസിസ്റ്റന്‍റ് ആക്കാമെന്നു വരെ പറഞ്ഞിരുന്നു. 
ഞങ്ങളില്‍ വില്ലന്, പ്രേമനായിരുന്നു.പ്രേമന് ചെറിയ സംഘടനാ പ്രവര്‍ത്തനമുണ്ടായിരുന്നു.ചിട്ടയായി ജോലി ചെയ്തിട്ടും ശീലമില്ല.നന്നായി ചൂടാകുകയും ചെയ്യും. അതുകൊണ്ട് തന്നെ അപ്രധാന വിഷയങ്ങള്‍, മാത്രമേ പ്രേമന് നല്‍കിയിരുന്നുള്ളൂ.ഒരു ദിവസം പ്രേമനും കുടുങ്ങി.
മൂന്നാം നിലയിലായിരുന്ന ഞങ്ങളുടെ ഓഫീസില്‍, ഉച്ചയ്ക്ക് ശേഷം നല്ല കാറ്റാണ്.കാറ്റില്‍ പ്രേമന്‍റെ സീറ്റില്‍, നിന്ന് ഒരത്യാവശ്യ പേപ്പര്‍ പറന്നു പോയി.ഫയല്‍ സമര്‍പ്പിച്ചപ്പോള്‍,പേപ്പര്‍ ഇല്ല എന്ന കാര്യം സാറിന് ബോദ്ധ്യപെട്ടു.അത്ര പ്രധാനപ്പെട്ട പേപ്പറല്ലെങ്കിലും ഇന്നത്തെ പ്രയോഗം പ്രേമനോടാകട്ടെ എന്ന് സാര്‍ തീരുമാനിച്ച് കാണണം.പേപ്പറിനായി സാര്‍ വാശി പിടിച്ചു.പേപ്പര്‍ നഷ്ടപ്പെട്ട കാര്യം പ്രേമനും ബോദ്ധ്യമായി.കലക്ടറോട് പറഞ്ഞ് ഇമ്മീഡിയറ്റ് സസ്പെന്‍ഷന്‍ വരെ ശുപാര്‍ശ ചെയ്യുമെന്ന ഘട്ടത്തിലെത്തി.പ്രേമന്‍ എന്തു ചെയ്യണമെന്നറിയാതെ സീറ്റില്‍ ഇരിക്കുകയാണ്.പരതി നോക്കിയിട്ട് കാര്യമില്ലെന്ന് പ്രേമനറിയാം അതിനാല്‍ അങ്ങനെയൊരു ശ്രമവും കാണുന്നില്ല.ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്ററില്‍,നിന്ന് പ്രേമന്‍ തപാല്‍,ഒപ്പിട്ടെടുത്തിട്ടുണ്ട്.സാര്‍ ക്യാബിനില്‍ നിന്ന് വിളിച്ച് പറയുന്നുണ്ട്.
പ്രേമാ........കിട്ടിയോ...അതെവിടെ...അതെടുക്ക്....വേഗം....രംഗം കൊഴുക്കുന്നു.പ്രേമന്‍ കസേരയില്‍,ചാരി ഇരിക്കുകായാണ്.ഞങ്ങള്‍ക്കും ആശങ്കയായി.ഇന്നെന്തെങ്കിലും സംഭവിക്കും.
പെട്ടെന്ന് പ്രേമന്‍ എഴന്നേറ്റ് സാറിന്‍റെ ക്യാബിനിലെത്തി.
പേപ്പര്‍ ഫയലില്‍ത്തന്നെയുണ്ട് സാര്‍,
എന്നട്ടതെവിടെ....
ഞാനെടുത്ത് തരാം സാര്‍....
പ്രേമന്‍ ഫയല്‍ കെട്ടുമായി തിരികെ സീറ്റിലെത്തി.വളരെ ശാന്തനായി ഫയലില്‍ എന്തോ ചെയ്യുകയാണ്.
കിട്ടിയോ ...പ്രേമാ ...അതെടുക്ക് സാര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
പ്രേമന്‍ വീണ്ടും സാറിന്‍റെ ക്യാബിനിലെത്തി.പെട്ടെന്ന് ക്യാബിന്‍റെ വാതില്‍,അടഞ്ഞു.മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം പ്രേമന്‍.വാതില്‍ തുറന്ന് തിരികെ സീറ്റിലെത്തി.വളരെ ശാന്തനാണ്.സാറും ഒന്നും പറയുന്നത് കേള്‍ക്കുന്നില്ല.പേപ്പര്‍ കിട്ടികാണുമോ.പ്രേമനും ഒന്നും പറയുന്നില്ല.ഞങ്ങളെ കണ്ണിറുക്കി കാണിക്കുക മാത്രം ചെയ്യുന്നു.ഏതായാലും പ്രശ്നം പരിഹരിച്ചിരിക്കുന്നു.പക്ഷെ എങ്ങനെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത് എന്ന് അറിയുന്നില്ല.
അന്ന് വൈകീട്ട് സാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങി ഓഫീസ് ജീപ്പില്‍,സ്റ്റേഷനിലേയ്ക്ക് പോയി എന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍, പ്രേമനു ചുറ്റും കൂടി.പ്രേമന്‍ നടന്ന സംഭവം ഇങ്ങനെ വിവരിച്ചു.
“ഞാന്‍ ഫയല്‍,സാറിന്‍റെ കൈയ്യില്‍, നിന്ന് തിരികെ വാങ്ങി.ഭാഗ്യത്തിന് ഫയലില്‍ പേജ് നംപര്‍ ഇട്ടിരുന്നില്ല.ഞാന്‍ നംപര്‍, ഇടാന്‍ തുടങ്ങി.നഷ്ടപ്പെട്ട് പേപ്പറിന്‍റെ നംപര്‍,ഒഴിവാക്കിയാണ് നംപര്‍ ഇട്ടത്.എന്നിട്ട് സാറിനോട് ഇങ്ങനെ പറഞഞു.നോക്ക് സാര്‍,പേപ്പര്‍ ഫയലില്‍ തന്നെയുണ്ടായിരുന്നു.സാര്‍ എന്നെ ചതിയ്ക്കാന്‍,വേണ്ടി മനപൂര്‍വ്വം അത് ഫയലില്‍,നിന്ന് എടുത്ത് മാറ്റിയാതാണ്.ഇത് കണ്ടാലറിഞ്ഞുകൂടെ പേജ് നംപര്‍ 43,44 എന്നിവ കാണുന്നില്ല.ഇത് ഞാന്‍ സംഘടനാ തലത്തില്‍, അറിയിക്കാന്‍ പോകുകയാണ്.”.
ഇത്രയുമായപ്പോള്‍ രഘുനാഥന്‍, സാറിന് അപകടം മണത്തു.പിന്നീട് ആ ഫയലിന് എന്തു സംഭവിച്ചു എന്ന് ഓര്‍മ്മയില്ല.അപകടത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞതിന്ന്‍ പ്രേമന്‍,അപ്പോള്‍ തന്നെ ഞങ്ങളെ എല്ലാവരെയും ക്യാന്‍റീനില്‍,കൊണ്ടുപോയി ചായയും ഗോളിബജയും വാങ്ങിത്തന്നു.
പിന്നീട് ഞങ്ങളോരോരുത്തരും ഓരോ ഓഫീസികളിലായി.സാര്‍ സേവന നിവൃത്തനുമായി.ഇന്നും പല വേദകളിലും ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍,ഈ തമാശകള്‍ ഒന്ന് അയവിറക്കിയതിനു ശേഷം മാത്രമെ ഞങ്ങള്‍,കാര്യത്തിലേയ്ക്ക് കടക്കാറുള്ളൂ.

എന്നിരിക്കിലും ആ ചെറിയ മനുഷ്യനെ അങ്ങേയറ്റം ആദരവോടുകൂടി മാത്രമെ ഞങ്ങളിന്നും കാണുന്നുള്ളു.ഓഫീസ് മേധാവിയുടെ  തസ്തികയിലിക്കുന്ന ഞങ്ങള്‍ക്ക് ഇന്ന് ബോദ്ധ്യമുണ്ട് ജീവനക്കാരെ മാനേജ് ചെയ്യുന്നത് എത്ര ബുദ്ധിമാട്ടാണെന്നും അതിന് എന്തെല്ലാം വെല്ലുവിളികളെ അതിജീവിക്കേണ്ടി വരും എന്നുള്ളത്.അന്ന് സാറിന്‍റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന അനുഭവ പാഠങ്ങള്‍,ഇന്ന് ഓഫീസ് കൈകാര്യം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരു മുതല് കൂട്ടാണ്.