ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍,തികയുന്ന അവസരത്തില്‍
അജാനൂര്‍, ഗ്രാമ പഞ്ചായത്ത് അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസ്സുകളിലെ സ്കൂള്‍
കുട്ടികള്‍ക്കായി അന്താരാഷ്ട്ര ചലചിത്ര ശില്പശാല സംഘടിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ
പ്രവര്‍ത്തനം നടത്തി.സമൂഹത്തിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന കലാരൂപം എന്ന നിലയില്‍
കുട്ടികള്‍ക്ക് സിനിമയിലെ നന്മ തിന്മകളെ തിരിച്ചറിയാനുള്ള ഒരവസരമായി ഈ ശില്‍പശാല
മാറി.എല്ലാ വര്‍ഷവും സര്‍വ്വ ശിക്ഷാ അഭിയാന്‍, പദ്ധതിയ്ക്കായി നിശ്ചിത തുക കൈമാറി
വിദ്യാഭ്യാസ മേഖലയിലെ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്ന പഞ്ചായത്തിന്‍റെ
നൂതനവും പ്രസ്കതവുമായ പദ്ധതികള്‍ വിദ്യാഭ്യാസ മേഖലയില്‍, നടപ്പിലാക്കണമെന്ന
ചിന്തയാണ് ഇത്തരം പ്രൊജക്ട് രൂപകല്‍പന ചെയ്യാന്‍
പ്രേരിപ്പിച്ചത്.ഈ പദ്ധതിക്കാലത്ത് തന്നെ കുട്ടികള്‍ക്കായി പഞ്ചായത്ത്
സംഘടിപ്പിച്ച മൂന്നു ദിവസത്തെ നാടക ശില്‍പശാല ശ്രദ്ധേയമായിരുന്നു.
|
പഥേര്‍ പാഞ്ചാലി |
ഇരുപതിനായിരം രൂപയാണ് പദ്ധതി അടങ്കല്‍. സാധാരണ
നടപ്പിലാക്കുന്ന പദ്ധതികളില്‍ നിന്ന വ്യത്യസ്ഥമായതിനാല്‍തന്നെ രൂപകല്‍പന
ചെയ്യുന്നതിനും ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരം നേടുന്നതും ബുദ്ധിമുട്ടുള്ള
കാര്യമായിരുന്നു.എന്നാല്‍ എല്ലാ കടമ്പകളും കടന്ന് പഞ്ചായത്ത് ഫെബ്രുവരി 1,2
തിയതികളില്‍, തിരചുരുള്‍ എന്ന പേരില്‍, ചലചിത്ര ശില്പശാല സംഘടിപ്പിച്ചു.ഇരുപത്തിയഞ്ചോളം
ഡോക്യുമെന്‍ററികളും ചലചിത്രങ്ങളും രണ്ടു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെട്ടു.വെറും
ചലചിത്ര പ്രദര്‍ശനം മാത്രമായിരുന്നില്ല.ഓരോ സിനിമയെ പററിയുള്ള പഠനവും വിശകലനവും
ചര്‍ച്ചയും കൊണ്ട് സമൃദ്ധമായിരുന്നു ശില്‍പശാല.പ്രമുഖ കലാ സാംസ്കാരിക പരിസ്ഥിതി
പ്രവര്‍ത്തകന്‍,ശ്രീ ജി ബി വല്‍സന്,ശില്‍പശാല കോര്‍ഡിനേറ്ററായിരുന്നു.അദ്ദേഹത്തിന്‍റെ
സഹായികളായി ഹയര്‍ സെക്കണ്ടറി സ്കൂള്,മലയാളം അദ്ധ്യാപകരായ ശ്രീ മണികണ്ഠദാസും,ശ്രീ
പ്രേമ ചന്ദ്രന്‍ എന്നിവരും മുഴുവന്,സമയവും ശില്‍പശാലയില്‍,
പങ്കെടുത്തു.
|
ബൈസിക്കിള്‍ തീവ്സ് |
പഞ്ചായത്തിന്‍റെ വിവിധ സ്കൂളുകളില്‍,നിന്ന് അമ്പത് കുട്ടികള്‍ ശില്പശാലയില്‍,പങ്കെടുത്തു.ഇതില്‍ ഇതുപത് പെണ്‍കുട്ടികളും
ഉണ്ടായിരുന്നു.രണ്ടു ദിവസങ്ങളിലായി നടന്ന ശില്‍പശാല പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍
വച്ചാണ് നടത്തിയത്.മീറ്റിംഗ് ഹാള്‍ നല്ല ഒരു തീയേറ്റര്‍ മാതൃകയില്‍,
സജ്ജീകരിച്ചിരുന്നു.കുട്ടികള്‍ക്ക് താമസ സൌകര്യവും ഭക്ഷണവും പഞ്ചായത്ത്
ഒരുക്കിയിരുന്നു.
പ്രശസ്ഥ സിനിമാ സംവിധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ
ശ്രീ എം എ റഹ്മാന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന പ്രസംഗത്തില്‍ തന്‍റെ
ചെറുപ്പകാലത്ത് പഥേര്‍,പാഞ്ചാലി എന്ന സിനിമ കാണാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ
പറ്റി അദ്ദേഹം വിവരിച്ചു.അതോടൊപ്പം കുട്ടികള്‍ക്കായി ഇങ്ങനെയൊരു വിരുന്നൊരുക്കിയ
പഞ്ചായത്തിന്‍റെ പ്രവര്‍ത്തനത്തെ അദ്ദേഹം മുക്ത കണ്ഠം അഭിനന്ദിച്ചു.പൊതു ജനങ്ങള്‍ക്ക്
നല്ല സിനിമകളുടെ സി ഡി ലഭ്യമാക്കാന്‍ പഞ്ചായത്തില്‍,സി ഡി ലൈബ്രറി
ആരംഭിക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
|
സര്‍ക്കസ്-ചാര്‍ളി ചാപ്ലിന്‍ |
ഭാഷയുടെയും സംസ്കാരത്തിന്‍റെയും അതിര്‍വരമ്പുകള്‍, ഭേദിച്ചു
കൊണ്ട് കുട്ടകള്,സിനിമയുടെ വ്യത്യസ്ഥ തലങ്ങളെ പരിചയപ്പെട്ടു.ലോക ക്ലാസ്സിക്കുകളായ
പഥേര്‍ പാഞ്ചാലി ബൈസിക്കിള്‍, തീവ്സ് എന്നീ സിനിമകള്‍ ലഘു വിവരണത്തോടെ
സംക്ഷിപ്തമായി പ്രദര്‍ശിപ്പിക്കപ്പെട്ടു.ചാര്‍ളി ചാപ്ലിന്‍റെ സര്‍ക്കസ് എന്ന സിനിമ
കണ്ട് മതിമറന്ന് ചിരിച്ച കുട്ടികള്‍ സിനിമയുടെ ഒടുവില്‍,ആ ചിരിയില്‍ കലര്‍ന്നിരുന്ന
ദുഖത്തിന്‍റെയും ദൈന്യതയുടെയും അംശം തിരിച്ചറിഞ്ഞു.കിം കി ഡുക്ക് എന്ന വിഖ്യാത
സംവിധായകന്‍ സംവിധാനം ചെയ്ത വസന്തകാലം എന്ന സിനിമ കുട്ടികളെ ശരിക്കും
സ്വാധീനിച്ചു.അറിഞ്ഞോ അറിയാതെയോ ചെയ്തു പോകുന്ന പാപഭാരം
നമ്മെ പിന്തുടരുമെന്ന
സന്ദേശം നല്‍കുന്ന സിനിമയുടെ കാതല്‍,ഉള്‍ക്കൊള്ളുന്നതിന് കുട്ടികള്‍ക്ക് സംസ്കാരത്തിന്‍റെ
അതിര്‍വരമ്പ് ഒരു തടസ്സമായിരുന്നില്ല.കളര്‍ ഓഫ് പാരഡൈസ് എന്ന ഇറാനിയന്‍, സിനിമയിലെ
അന്ധനായ കുട്ടിയുടെ വേദന പങ്കിടാന്‍ ഭാഷയും തടസ്സമായി ഭവിച്ചില്ല.സിനിമകള്ക്കിടയില്‍,പ്രദര്‍ശിപ്പിക്കപ്പെട്ട
ഡോക്യുമെന്‍ററികള്‍, ആശയവിനിമയത്തിന് ക്യാമറയുടെ അനന്ത സാദ്ധ്യതകള്,കുട്ടികളുടെ
മുന്നില്‍ തുറന്നു കാട്ടി.
|
കളര്‍ ഓഫ് പാരഡൈസ് |
കുട്ടികള്‍ക്ക് ഊര്‍ജ്ജം പകരാന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍,
ശ്രീ ജി ബി വല്‍സന്‍, ഏര്‍പ്പെടുത്തിയ ഊരു ചുറ്റല്‍, കുട്ടികളില്‍ നവോന്മേഷം പകര്‍ന്നു.മഹാകവി
പി കുഞ്ഞിരാമന്‍ നായരുടെ കര്‍മ്മ രംഗമാണ് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന
വെള്ളിക്കോത്ത് പ്രദേശം.ഊരു ചുറ്റലിനിടല്‍ കുട്ടികളെ മഹാകവി പി താമസിച്ച
വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി.വയലുകളുടെ നാടായിരുന്ന അജാനൂര്‍ ഗ്രാമത്തിന്‍റെ
അവശേഷിപ്പായി കാണപ്പെടുന്ന വയല്,വരമ്പിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക്
മറക്കാനാവത്ത അനുഭൂതിയായി.
സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന അവലോകനത്തില്‍ കുട്ടികളും
രക്ഷാകര്‍ത്തക്കളും നാട്ടുകാരും പങ്കെടുത്തു.അവരുടെ അഭിപ്രായപ്രകടനങ്ങള്‍ ശില്‍പശാലയുടെ
മികച്ച സംഘാടനത്തിനും സദുദ്ദേശത്തെയും,വിജയത്തെയും സാക്ഷ്യപെടുത്തുന്നതായിരുന്നു.
|
കേള്‍ക്കുന്നുണ്ടോ |
തിരചുരുളിന്‍റെ ലോക സിനിമയുടെ ജാലകം തുറന്ന് എന്ന സന്ദേശം വളരെ
പ്രസക്തമായിരുന്നു.സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന സിനിമ ശരിയായ ദിശയിലാണോ
സഞ്ചരിക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.കൂടാതെ ലോക സിനിമയുടെ
നിലവാരം വച്ച് നോക്കുമ്പോള്‍ നാം എവിടെ എത്തി നില്‍ക്കുന്നു എന്നുള്ളതും
പരിശോധിക്കേണ്ടിയിരിക്കുന്നു.വളരെ സങ്കുചിതമായ അവസ്ഥയിലാണ് സിനിമാ രംഗം പ്രവര്‍ത്തിച്ചു
വരുന്നത് .
ഭാഷയുടെ വ്യക്തിത്വങ്ങളുടെ പ്രമേയങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന് സിനിമ
മുക്തമായാല്‍,മാത്രമെ സിനിമയുടെ നല്ല വശം സമൂഹത്തിന് നേരെ തിരിയുകയുള്ളൂ.എങ്കില്‍
മാത്രമെ ഒരു വിനോദവാണിജ്യം എന്ന സങ്കല്‍പത്തിനതീതമായി കലയെന്ന നിലയില്‍ സിനിമ ഉയര്‍ന്നു
വരികയുള്ളൂ.
No comments:
Post a Comment