കോവളത്തെ സമുദ്ര
ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍, പങ്കെടുക്കാനെത്തിയതാണ്.ഹോട്ടലില്‍ നിന്ന്
നേരത്തെ എത്തി പ്രഭാത ഭക്ഷണം കഴിച്ചു.സെമിനാര്‍ ആരംഭിക്കാന്‍ ഇനിയും അരമണിക്കൂര്‍,
ശേഷിക്കുന്നു.നിയന്ത്രണങ്ങളൊന്നും ഇല്ലാത്തതിനാല്‍ അല്‍പം വൈകിയാലും കുഴപ്പമില്ല.കടല്‍ക്കരയിലൂടെ
ഞങ്ങള്‍, സംഘമായി നീങ്ങുകയാണ്.സൂര്യസ്നാനം ചെയ്യാനെത്തിയ വിദേശികള്‍,നാട്ടിന്‍
പുറത്തു കാരുടെ യാതൊരു ജാള്യതകളും ഇല്ല.അല്‍പ വസ്ത്രര്‍,അവര്‍ കടല്‍ക്കരയിലൂടെ
ഉലാത്തുകയാണ്.ചിലര്‍ ക്യാമറകളില്‍, ദൃശ്യങ്ങള്‍ പകര്‍ത്തുന്നു.ചിലര്‍ വെറുതെ വെയില്‍
കൊണ്ട് കിടക്കുന്നു.ചിലര്‍ പുസ്തകം വായിക്കുന്നു.ഇതൊന്നും കൂടുതല്‍ നോക്കി നില്‍ക്കുന്നത്
മലയാളിയുടെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നതിനാല്‍, കൂടുതല്‍ നിരീക്ഷണം
സാദ്ധ്യമല്ല.
കടലിന്‍റെ
അനന്തത.അങ്ങകലെ പതുക്കെ നീങ്ങുന്ന തോണികളും ബോട്ടുകളും.കൈയ്യിലുള്ള ക്യാമറയില്‍
പരമാവധി ദൃശ്യങ്ങള്‍ പകര്‍ത്താന്‍, ഞങ്ങളില്‍ പലരും ശ്രമിച്ചു കൊണ്ടിരുന്നു.ചിലര്‍
നന്നായി പോസ് ചെയ്യുന്നു.ചെടികള്‍ക്കും പാറക്കല്ലുകള്‍ക്കും മണല്‍പരപ്പിലും പലരും
പല പോസുകളില്‍,നില്‍ക്കുന്നു.ഓഫീസിന്‍റെ നിയന്ത്രണങ്ങളില്ല.ജനങ്ങളുടെ പരാതിയും
ആവലാതിയുമില്ല.ഫോണ്‍ നിശ്ശബ്ദ മോഡിലാക്കി ബാഗിലട്ടതോടടെ ഞങ്ങള്‍,സര്‍വ്വ തന്ത്ര
സ്വതന്ത്രര്‍,അങ്ങിങ്ങ് വിദേശീയരെ പാട്ടിലാക്കി പണം തട്ടാന്‍ നടക്കുന്ന
വാണിഭക്കാരെയും കാണാം.കൈയ്യില്‍ നല്ല പണമുള്ള വിദേശീയരെ പറഞ്ഞു പറ്റിക്കാന്‍
മാത്രം ഇംഗ്ലീഷും അവരുടെ കൈവശമുണ്ട്.നാട്ടില്‍ സുലഭമായ പല സാധനങ്ങളും ഭീമമായ
വിലയ്ക്ക് വില്‍ക്കപ്പെടുന്നു.എല്ലാം കൊണ്ടും ഒരു വിനോദ സഞ്ചാര വാണിഭം തന്നെ.
അങ്ങനെ നടന്നു
നീങ്ങുമ്പോഴാണ് താളാത്മകമായ ഒരു പാട്ട് ശ്രദ്ധയില്‍,പെട്ടത്.ഒരു വൃദ്ധന്‍റെ
ക്ഷീണിച്ച കണ്ഠത്തില്‍, നിന്നാണ് പാട്ട് വരുന്നത്.കുറെ പേര്‍ കൂടി കടലില്‍, നിന്ന്
എന്തോ വലിച്ചു കയറ്റുകയാണ്.ഏകദേശം പത്തിരുപത് പേര്‍ വരും വലിക്കുന്നതിന്‍റെ ആയാസം
കുറയ്ക്കാനാണ് വൃദ്ധന്‍, പാട്ടു പടുന്നതെന്ന് മനസ്സിലായി.പാടുന്നതോടൊപ്പം കയറിന്‍റെ
അറ്റം ശ്രദ്ധാപൂര്‍വ്വം ചുറ്റി വയ്ക്കുകയാണ് വൃദ്ധന്‍.ബാക്കിയുള്ളവര്‍,പാട്ട്
ഏറ്റു ചൊല്ലുന്നതോടൊപ്പം കയര്‍ വലിക്കുന്നു.കയറിന്‍റെ അറ്റം ഏകദേശം
അരകിലോമിറ്ററോളം വരും.അന്വേഷിച്ചപ്പോള്‍ മത്സ്യ ബന്ധനമാണെന്നും നേരം
വെളുക്കുന്നതിനുമുമ്പ് തുടങ്ങിയതാണെന്നും പ്രതീക്ഷയോടെ വലിക്കുകയാണെന്നും വലയില്‍
മീനുണ്ടായേക്കാമെന്നും മനസ്സിലായി.വളരെ പതുക്കെയാണ് സംഭവം നടക്കുന്നത്.മണിക്കുറുകളോളം
വലിച്ചിട്ടാണ് ഇതുവരെ എത്തിയിട്ടുള്ളത് ഇനിയും അരമണിക്കൂറും കൂടി വലിച്ചാലേ
കരയ്ക്കടുക്കൂ.ഞങ്ങള്‍ക്ക് കുതൂഹലമായി പാട്ടും വലിയും ക്യാമറകളില്‍ പതിഞ്ഞു.അവര്‍
വലിക്കുകയാണ്.എല്ലാം മറന്ന്.ഓരോ വലിയും പ്രതീക്ഷകളോടെ.വലയില്‍,ചാകരയായിരിക്കുമോ.നല്ല
കോളാണെങ്കില്‍ കുറച്ചു ദിവസത്തെ പട്ടിണിയകറ്റാം.അവരെല്ലാം കടലിന്‍റെ
മക്കളാണ്.കടലിനെ ആശ്രയിച്ച് കഴിയുന്നവരാണ്.അവരെ ആശ്രയിച്ച് കഴിയുന്ന മക്കള്‍,ഭാര്യമാര്‍,അമ്മമാര്‍...പ്രായധിക്യമേറിയവര്‍.എല്ലാ
പ്രതീക്ഷകളും വലയിലാണ്.വല അടുക്കുന്നതോടെ ഞങ്ങളുടെ കുതൂഹലമേറി.മണ്‍ തിട്ടയില്‍,
നിന്ന് നോക്കിയിരുന്ന ഞങ്ങള്‍ മണല്‍,പരപ്പിലേയ്ക്കിറങ്ങി.വലയുടെ അറ്റം
കാണാറായിട്ടുണ്ട്.അറ്റവും താങ്ങി ഒരാള്‍ നീന്തി വരുന്നുണ്ട്. ഒരു ക്ലോസ്സ്
ഫിനിഷിംഗിലേയ്ക്കു നീങ്ങുന്ന ക്രിക്കറ്റ് മത്സരത്തേക്കാളും ആവേശകരമായി സംഭവം
പരിണമിച്ചിരിക്കുന്നു.അതാ വല അടുത്തെത്തിയിരിക്കുന്നു.ഞങ്ങള്‍ അടുത്തു കൂട്ടം
കൂടി.നാലഞ്ചു മണിക്കൂര്‍ നേരത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലം ഇപ്പോള്‍ അറിയാം കയര്‍,
കഴിഞ്ഞു.ഇനി വലയാണ്..വല മണലില്‍ തട്ടാതെ താങ്ങി എടുക്കുന്നുണ്ട്.വല മുഴുവനും
വലിച്ചു കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരുടെയും മുഖത്ത് നിരാശ.ആകെ പത്ത് മീന്‍
മാത്രം.കണ്ടു നിന്ന ഞങ്ങള്‍ക്ക് വല്ലാത്ത വിഷമം തോന്നി.മണിക്കൂറുകളോളം നീണ്ട കഠിന
പ്രയത്നത്തിന്‍റെ ഫലം........ഞങ്ങളുടെ നിരാശ കണ്ട് സംഘത്തിലെ ഒരാള്‍ പറഞ്ഞു
.സീസണല്ല അതാണ്.എങ്കിലും അവര്‍ക്ക് നേരിയ പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം.ഞങ്ങള്‍ക്ക്
വലയുടെ വാടക കൊടുക്കണം,കൂടാതെ വല ഉണക്കാനും ഒരു സംഖ്യ ചിലവാകൂം.വലയും ചുരുട്ടി
അവര്‍ അവരവരുടെ വീട്ടിലേയ്ക്ക് യാത്രയായി.മനസ്സിന്‍റെ ഉള്ളില്‍, അവര്‍ കടലമ്മയോട്
പരിഭവം പറഞ്ഞിരിക്കുമോ.ഇല്ല ഇത് അവരുടെ ജീവിതമാണ്.കടലിലെ ഓളം പോലെ ഉയര്‍ന്നും
താഴ്ന്നും പോകുന്ന ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും നേട്ടങ്ങളും കോട്ടങ്ങളും.പുത്തന്‍
പ്രതീക്ഷകളുമായി അവര്‍,വീണ്ടും വരും.......നാളെ.
കടലിന്‍റെ മക്കള്‍ക്ക്
ഞങ്ങളെ പോലെ ജോലി സ്ഥിരതയില്ല.ജോലി ചെയ്താലും ഇല്ലെങ്കിലും പ്രതിഫലം
കിട്ടില്ല.അധിക ജോലി ചെയ്താല്‍ പരിഹാര ബത്തയില്ല.അവധി ദിവസം ജോലി ചെയ്താല്‍ പരിഹാര
അവധിയില്ല.വിലവര്‍ദ്ധനവിനസുരച്ച് ക്ഷാമ ബത്തയില്ല.ജോലിയ്ക്കനുസരിച്ച് കൂലി
കിട്ടാതിരുന്നാല്‍ പണിമുടക്കാന്‍,കഴിയില്ല.
ഈ വേറിട്ട കാഴ്ച
ഞങ്ങള്‍ സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും പാഠം പകര്‍ന്നു തന്നുവോ
എന്തോ.....
എവടെ......................
No comments:
Post a Comment