എന്താണ് മാര്‍ക്കോ
മാറ്റരാസി സിനദയിന്‍, സിദാനോട് പറഞ്ഞത് സുഹൃത്തുക്കളെ .....ബ്രസീലില്‍ അടുത്ത
ലോകകപ്പിനുള്ല കിക്കോഫിന് ഇനി ഏതാനം ദിവസങ്ങള്‍ മാത്രം.ഈ അവസരത്തില്‍എട്ടു വര്‍ഷം
മുമ്പ് നടന്ന ഇറ്റലി ഫ്രാന്‍സ് ഫൈനലിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ
ക്ഷണിക്കുകയാണ്.കളിയുടെ ഗതിയെത്തന്നെ മാറ്റി മറിച്ച സിദാന്‍ മാറ്റരാസി
സംഭവം.എന്താണ് മാര്‍ക്കോ മാറ്റരാസി സിനദയിന്‍, സിദാനോട് പറഞ്ഞത് ?
ശ്രദ്ധിക്കുക.....
90.00 മിനിട്ട്
ഫൈനല്‍, വിസില്‍
ഇറ്റലി 1 ഫ്രാന്‍സ്
1
എക്സ്ട്രാ ടൈം
108.00
മിനിറ്റ്-സിദാന്‍റെ ജഴ്സിയില്‍, പിടിച്ച് നില്‍ക്കുന്ന മാറ്റരാസി.കുറേനേരം തന്‍റെ
ജഴ്സിയില്‍പിടിച്ചു നിന്ന മാറ്റരാസിയോട് സിദാന്‍ ചിരിച്ചു കൊണ്ട്- ഈ ജഴ്സി കളികഴിഞ്ഞതിനു
ശേഷം സുവനീറായി നിനക്ക് തരാം.
മാറ്റരാസി-
എനിയ്ക്ക് താങ്കളുടെ മാത്രമല്ല താങ്കളുടെ അമ്മയുടെയും ഭാര്യയുടെയും സഹോദരിയുടെയും
ജഴ്സികള്‍വേണം
സിദാന്‍-.അതെന്തിനാണ് ?
മാറ്റരാസി-.മൂന്നാം
വയസ്സില്‍ അന്ധത ബാധിച്ച ഒരു സഹോദരി എനിയ്ക്കുണ്ട്.ബൈബിളിലെ ജോസഫിന്‍റെയും,ജോസഫിന്‍റെ
കുപ്പായം മുഖത്ത് മണപ്പിച്ചു കാഴ്ച തിരിച്ചുകിട്ടിയ പിതാവ് യാക്കോബിന്‍റെയും കഥ താങ്കള്‍ക്ക്
ഓര്‍മ്മയുണ്ടോ എന്നറിയില്ല.അതു പോലെ ഈ ജഴ്സികള്‍കൊണ്ട് എന്‍റെ സഹോദരിയുടെ കണ്ണുകള്‍ക്ക്
കാഴ്ച തിരിച്ചു കിട്ടിയാല്‍ മഹാഭാഗ്യമാണല്ലോ (കണ്ണ് നിറയുന്നു, കണ്ണ്
തുടയ്ക്കുന്നു.)
സിദാന്‍- ഈ കഥ
ഖുറാനിലുമുണ്ട്.ഒരു നല്ല കാര്യത്തിനുവേണ്ടിയല്ലെ.എല്ലാവരുടെയും ജഴ്സികള്‍ ഞാന്‍,തരാം മാറ്റരാസി-(സന്തോഷത്തോടെ) താങ്കള്‍ റയല്‍മാഡ്രിഡില്‍നിന്ന് വിരമിക്കുമ്പോള്‍,
എന്നെ ആ ഒഴിവില്‍,ചേര്‍ക്കാമോ ?
സിദാന്‍,-സ്പെയിന്‍
കാളകൂറ്റന്‍മാരുടെ നാടാണ്,അവിടെ കളിക്കുമ്പോള്‍ ഒരു കാള കൂറ്റനെപോലെ കളിക്കണം
മാറ്റരാസി-.അതെങ്ങനെ ?
(സിദാന്‍
കാളകൂറ്റന്‍റെ പോരാട്ട വീര്യം ഹാസ്യരൂപേണ തന്‍റെ തല ഉപയോഗിച്ച് കാണിച്ചുകൊടുക്കുന്നു.പെട്ടെന്നുള്ള
സിദാന്‍റെ പ്രകടനത്തില്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും മാറ്റരാസി പെട്ടെന്ന്
എഴുന്നേറ്റ് ,സിദാന് കൈകൊടുത്ത് സിദാനെ അഭിനന്ദിക്കുന്നു.)
റഫറി എലിസാണ്ടോ
ഓടിവന്ന് സിദാന് ചുവപ്പ് കാര്‍ഡ്
കാണിക്കുന്നു.
സി ഐ എ യുടെ
ഉപഗ്രഹ പ്രക്ഷേപണം ഇവിടെ അവസാനിക്കുമ്പോള്‍ ആയിരത്തി ഇരുനൂറ്റി ഇരുപത് കോടി
റെറ്റിനകള്‍ മെല്ലെ അനന്തതയിലേയ്ക്ക് ഫോക്കസ് ചെയ്തിരുന്നു.അനന്തതയില്‍ അപ്പോള്‍,രണ്ട്
മിന്നാമിനുങ്ങുകള്‍ അവര്‍ക്കു മുന്നില്‍,പ്രത്യക്ഷപ്പെട്ടിരുന്നു.
അതിലൊന്നിന്‍റെ
പേര് സിദാനെന്നായിരുന്നു.
മറ്റേതിന്‍റെ
പേര് മാറ്റരാസിയെന്നും
....................ഫോറസ്റ്റ്
എംപ്ലോയീസ് ക്ലബ്ബ് സാഹിത്യ ക്യാമ്പില്‍ ഒന്നാം സ്ഥാനം നേടിയ കഥയുടെ അവസാന ഭാഗം.
No comments:
Post a Comment