![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgx3HSihjY7BDRl660duIjCKRW58RGBgg3FC5BYxFYC5lWlRC14n7gz1nTC1o4KnddKsMlJ_SiXD4LYTeC9Gyczz1fLmeBdfD5iIFiEbfAV9UcA-ajODe0Ebg9UZ_ucCtgqa8lvhCQomCQ/s200/aksharam.png)
അറിവിൻറെ മധുവൂറുംനിറവാണക്ഷരം
നേരിന്‍റെ നൈർമല്യ സ്ഫുരണമാണക്ഷരം
കതിരിലും പതിരിലും തിരിവാണക്ഷരം
നാടിന്‍റെ വികസനമന്ത്രമാണക്ഷരം
ധർമയുദ്ധത്തിന്‍റെ പടവാളക്ഷരം
സുസ്ഥിര ഭാവിതൻ മൂലമാണക്ഷരം
അജ്ഞാനതിമിരത്തിൻ വൈരിയാണക്ഷരം
ആരോഗ്യദായക കാരകമക്ഷരം
ജനതതൻ അധികാരശക്തിയാണക്ഷരം
പതിതന്‍റെ മനതാരിൽഭയമാണക്ഷരം
No comments:
Post a Comment