കഥകള്‍തന്‍ സാരമറിഞ്ഞീടുവാന്‍
വെറുതെയതങ്ങു ഗ്രഹിച്ചീടാതെ
ആഴത്തിലൂളിയിട്ടീടുകിലോ
ജ്ഞാനപഴമിതു കൈയ്യിലെത്തും
പ്രേമത്തെ കാമമായി കാണുകയാല്‍
ഭഗവാനുഭാര്യമാര്‍ പതിനായിരം
പ്രേമത്തെ പാവനമായികണ്ടാല്‍
ആത്മപരമാത്മബന്ധമത്
ബാലിയെ ഒളിയമ്പെയ്തകാര്യം
ചതിയായിതോന്നീടുമെങ്കിലത്
പരദാരമോര്‍ത്തു കഴിയുന്നോര്‍തന്‍
ഗതിയതായ് തീരുമെന്നോര്‍ത്തീടുക
ഭാരതയുദ്ധത്തിലന്നു ഭവാന്‍
കര്‍ണ്ണരഥത്തെ ചെളിയിലാഴ്തി
ധര്‍മ്മയുദ്ധത്തിലന്നു കര്‍ണ്ണന്‍
അധര്‍മ്മപഥികനായിരുന്നു
ആചാരവുമനുഷ്ഠാനങ്ങളും
ലോകസുഖത്തിനാണു നൂനം
പഴമയായതിനെ കരുതീടാതെ
സാരമറിഞ്ഞാചരിക്കവേണം
ആഴിതന്നാഴത്തിലാണു മുത്ത്
പക്വഫലത്തിനുള്ളിലാണുസത്ത്
സൌന്ദര്യമാനകമാണുചിത്ത്
കേവലജ്ഞാനമതല്ല സത്യം
വെറുതെയതങ്ങു ഗ്രഹിച്ചീടാതെ
ആഴത്തിലൂളിയിട്ടീടുകിലോ
ജ്ഞാനപഴമിതു കൈയ്യിലെത്തും
പ്രേമത്തെ കാമമായി കാണുകയാല്‍
ഭഗവാനുഭാര്യമാര്‍ പതിനായിരം
പ്രേമത്തെ പാവനമായികണ്ടാല്‍
ആത്മപരമാത്മബന്ധമത്
ബാലിയെ ഒളിയമ്പെയ്തകാര്യം
ചതിയായിതോന്നീടുമെങ്കിലത്
പരദാരമോര്‍ത്തു കഴിയുന്നോര്‍തന്‍
ഗതിയതായ് തീരുമെന്നോര്‍ത്തീടുക
ഭാരതയുദ്ധത്തിലന്നു ഭവാന്‍
കര്‍ണ്ണരഥത്തെ ചെളിയിലാഴ്തി
ധര്‍മ്മയുദ്ധത്തിലന്നു കര്‍ണ്ണന്‍
അധര്‍മ്മപഥികനായിരുന്നു
ആചാരവുമനുഷ്ഠാനങ്ങളും
ലോകസുഖത്തിനാണു നൂനം
പഴമയായതിനെ കരുതീടാതെ
സാരമറിഞ്ഞാചരിക്കവേണം
ആഴിതന്നാഴത്തിലാണു മുത്ത്
പക്വഫലത്തിനുള്ളിലാണുസത്ത്
സൌന്ദര്യമാനകമാണുചിത്ത്
കേവലജ്ഞാനമതല്ല സത്യം
No comments:
Post a Comment