Saturday, May 26, 2012
പൂരക്കളി മാഹാത്മ്യം
നമ്മുടെ പരമ്പരാഗതമായ കാര്‍ഷിക സംസ്കാരം എത്രത്തോളം സമൃദ്ധവും അതിശയം ജനിപ്പിക്കുന്നതുമാണ് ? കാര്‍ഷിക വൃത്തിയോടൊപ്പം ഒരു സംസ്കാരം തന്നെ വളര്‍ത്തികൊണ്ടുവന്ന നമ്മുടെ പിതാമഹന്‍മാര്‍ക്ക് HATS OFF. പാടത്ത് എല്ലുമുറിയെ പണിയെടുത്ത കര്‍ഷകര്‍ക്ക് മീനമാസം അവധിക്കാലമാണ്.പക്ഷെ ഇത് അലസമായി വിശ്രമിക്കാനുള്ള വേളയല്ല.യുവാക്കള്‍ക്ക് ക്ഷീണമകറ്റാന്‍ലഹരിയില്‍അഭയം പ്രാപിക്കാനുള്ള വേളയല്ല.കൈയ്യിലുള്ള മണി അടിച്ച് പൊളിക്കാനുള്ള നേരമല്ല.അടുത്ത അങ്കത്തിന് തയ്യാറെടുക്കാനുള്ള വേളയാണ്.പണിയെടുത്ത് ശിഥിലമായ ശരീരത്തില്‍ ഊര്‍ജ്ജം നിറയ്ക്കണം.അടുത്ത കൃഷിപണിയാകുമ്പോഴേയ്ക്കും ആരോഗ്യം വീണ്ടെടുക്കണം.യുവാക്കള്‍ വഴിതെറ്റരുത് വ്യായാമത്തോടൊപ്പം അല്‍പം ആത്മീയത.അതാണ് നമ്മുടെ സുവര്‍ണ്ണകാല മാഹാത്മ്യം വിളിച്ചോതുന്ന പൂരക്കളി.
ഓ..തെയ്തതെയ്താതിത...തെയ്തിത്തത്താതിത.
കളരിപയറ്റിന്റെ മെയ്വഴക്കത്തോടെ യുവാക്കള്‍ ചുവടുവയ്ക്കുന്നു.ക്ഷേത്രത്തിലെ ഭഗവാന്റെ് ഗുണഗണങ്ങള്‍ വാഴ്ത്തുന്നു.കഠിനമായ ചുവടുകള്‍ക്ക് ശേഷം ക്ഷേത്രക്കുളത്തില്‍ എണ്ണതേച്ച് കുളി.തേങ്ങ ചിരണ്ടിയിട്ട കഞ്ഞി.ദിവസങ്ങള്‍ നീളുന്ന കളിയ്ക്കൊടുവില്‍ ഓരോ വ്യക്തിയും ശാരീരികമായും മാനസികമായും ഫിറ്റ് അവര്‍ അടുത്ത കൃഷിയിറക്കാന്‍ തയ്യാര്‍,
പയ്യന്നൂരിലെ മഹാദേവ ഗ്രാമത്തില്‍വച്ച് കണ്ട പൂരക്കളി പ്രദര്‍ശനവും അതിനെത്തുടര്‍ന്ന് നടന്ന സാംസ്കാരിക ചടങ്ങില്‍നിന്നും ഗ്രഹിച്ച വിവരങ്ങളാണ് ഇത്.മറ്റുമേഖലകളിലെന്നപോലെ ഗുരുക്കന്‍മാര്‍ക്ക് അപചയം ചൂണ്ടിക്കാണിക്കാനുണ്ട്.യുവാക്കളുടെ താത്പര്യമില്ലായ്മ.കലയിലെ മായം.ഉദ്ദേശ ശുദ്ധി.പലതരത്തിലുള്ള അപചയം. പക്ഷെ നമ്മുടെ മഹത്തായ ഗതകാല സ്മാരണകളുണര്‍ത്തുന്ന പൂരക്കളിയെ അടുത്തറിയുന്നത് നമ്മുടെ ഗതകാലത്തെ നേരിട്ട്കാണുന്നതിന് തുല്യമാണ്.പരിപാടിയില്‍ സംസാരിച്ച പണിക്കര്‍ ആണയിടുന്നു.വര്‍ഷത്തില്‍ കുറച്ച് കാലം കളിക്കൂ,ഞാന്‍ ഉറപ്പ് തരുന്നു പ്രഷറും പ്രമേഹവും തൊട്ടു തീണ്ടില്ല.നമ്മുടെ ആധുനിക സംസ്കാരം നമ്മെ രോഗങ്ങളിലേയ്ക്ക് നയിക്കുന്നു.കലയും ഭക്തിയും വ്യായാമവും ഒത്തുചേര്‍ന്ന പൂരക്കളി മനുഷ്യന്റെം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വഴിയൊരുക്കും എന്നുള്ളകാര്യത്തില്‍ സംശയം വേണ്ട.സമൂഹത്തിന് ഇനിയൊര് തിരിച്ച് പോക്ക് സാദ്ധ്യമാണോ ?
അസാദ്ധ്യമല്ല.ഇത്തരം പ്രദര്‍ശനങ്ങളും,പ്രചരണങ്ങളും തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നു.നമ്മുടെ പൈതൃക സമ്പത്തായ യോഗ,ആയുര്‍വേദം,ഒറ്റമൂലികള്‍,ക്ഷേത്ര സംസ്കാരം എന്നിവയെമറന്ന് പാശ്ചാത്യ സംസ്കാരത്തിലേയ്ക്കുള്ള നമ്മുടെ യാത്രയ്ക്കിടയില്‍,ഒരു പുനര്‍വിചിന്തിനത്തിനുള്ള അവസരമെങ്കിലും ഒരുക്കുന്ന സാംസ്കാരിക സംഘടനകളുടെയും ഒരു പറ്റം യുവാക്കളുടെയും പ്രവര്‍ത്തനത്തില്‍, അഭിമാനം തോന്നുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment