Tuesday, August 14, 2012

വെറും യാദൃശ്ചികം ഈ ഫോണ്‍ കോളുകള്‍,.....പക്ഷെ



ആടി മാസം കഴിയാറാകുമ്പോഴാണ് മഴ ശക്തമായത്.ഒന്നു രണ്ടു ദിവസം മഴ നനയേണ്ടിവന്നതിനാലാവാം പനിക്കുന്നുണ്ട്.നല്ല തണുപ്പ് അരിച്ച് കയറുന്നുണ്ട്.നിലത്ത് ചവിട്ടാന്‍ കഴിയുന്നില്ല.ചെറിയ തലവേദന ഉണ്ട്.സന്ധികളില്‍ വേദന ഇല്ലാത്തതിനാല്‍,ആശ്വസിക്കാം പാരാസെറ്റമോള്‍ നല്ല ചൂടുവെള്ലത്തോടൊപ്പം കഴിച്ച് രാവിലെ തന്നെ പുതച്ച് കിടപ്പായി.കുഴപ്പമില്ല ഞായറാഴ്ചയാണ്.വിശ്രമിച്ചാല്‍ പോകുമായിരിക്കും.എനിക്കങ്ങനെയാണ് പനിവന്നാല്‍ ഒരു തരം ക്ഷീണമാണ് എണീറ്റ് നടക്കാന്‍ കഴിയില്ല.ചെറുതായി മയങ്ങിക്കൊണ്ട് ഓര്‍മ്മകളുടെ കയത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്നു.ഇത്തരം ഒരു മഴക്കാലത്താണ് കഴിഞ്ഞ വര്‍ഷം വയനാട്ടില്‍,നിന്ന് ചുരമിറങ്ങിയത്.അതെ ഇന്നേയ്ക്ക് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു.ഒരു വര്‍ഷത്തെ നല്ല ചില ബന്ധങ്ങള്‍ക്കും അനുഭവപാഠങ്ങള്‍ക്കും ശേഷം ഞാന്‍,തിരികെ നാട്ടില്‍വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു.ദൌര്‍ഭാഗ്യകരമെന്നേ പറയണ്ടൂ അവിടുത്തെ ബന്ധങ്ങള്‍ ഞാന്‍,ഓര്‍മ്മകളില്‍,മാത്രം ഒതുക്കി പലരും പലതവണ പരിഭവിച്ചെങ്കിലും ഒരു തവണ പോലും വയനാട് സന്ദര്‍ശിക്കാന്‍,ഞാന്‍ മുതിര്‍ന്നില്ല.ആരെയും വിളിക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല.എന്‍റെ പല വ്യക്കതിപരമായ കാരണങ്ങളാണ് എനിക്ക് തടസ്സമായി നിന്നിട്ടുള്ളത്.പല തവണ ഞാന്‍ ഓര്‍മ്മകള്‍,പുതുക്കാന്‍ സജ്ജനായെങ്കിലും പല തരത്തിലുള്ള തടസ്സങ്ങളും എന്നെ അതില്‍നിന്ന് പിന്തിരിപ്പിച്ചു.
പകുതി മയക്കത്തില്‍ ഫോണ്‍,ചിലച്ചു.കണ്ണടയില്ലാത്തതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ല.ഹലോ......,എന്താ ഭായീ വിശേഷങ്ങളൊന്നും അറിയുന്നില്ലല്ലോ.പച്ച മലയാളത്തില്‍ സ്ഫുടമായ ഉച്ചാരണം ജയരാജ്,മുള്ളംകൊല്ലി സെക്രട്ടറിയാണ്.വയനാട്ടില്‍ എന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു.കാസര്‍ഗോഡ്കാരനായതിനാലാണ് എന്നെ ഭായി എന്ന് വിളിക്കുന്നത് (കാസര്‍കോട് കാദര്‍ ഭായി).വിളിക്കാതിരിക്കുന്നതിന് ഉപാധികള്‍ സമര്‍ത്ഥമായി പറയാനറിയാവുന്നതു കൊണ്ട് ഒരു വിധം പടിച്ചു നിന്നു.ഓഫീസ് വിശേഷങ്ങളും,പഴയ വെള്ളമുണ്ടയിലെ വിശേഷങ്ങളും,ഒന്നിച്ച് പ്രവര്‍ത്തിച്ച സെക്രട്ടറിമാരുടെ വിശേഷങ്ങളും എല്ലാം വളരെ സരസമായി ജയരാജ് അവതരിപ്പിച്ചു.ഒരിക്കല്‍ക്കൂടി എന്നെ വയനാട്ടിലേയ്ക്ക് ക്ഷണിച്ചു.അല്ല ജയരാജ് ജീ....ഞാന്‍ വയനാട് വിട്ടിട്ട് ഒരു വര്‍ഷമായി കേട്ടോ...അതെയോ നല്ല സമയത്താണല്ലോ ഞാന്‍ വിളിച്ചത്.വിളിച്ചതിന് ഞാന്‍ നന്ദി അറിയച്ചതോടെ വീണ്ടും വിളിക്കാമെന്നുള്ള ഉറപ്പോടെ ജയരാജ് ഫോണ്‍,കട്ട് ചെയ്തു.എനിയ്ക്ക് വല്ലാത്ത സന്തോഷം തോന്നി,യാദൃശ്ചികമായിട്ടെങ്കിലും എന്നെ ഒരാള്‍ഒരു പ്രത്യേക ദിവസം വിളിച്ചല്ലോ.
ഉച്ചയ്ക്ക് അല്‍പം കഞ്ഞി കുടിച്ച് വീണ്ടും കിടക്കാന്‍,ഒരുങ്ങുമ്പോള്‍ ഫോണില്‍ ഒരു മിസ്കോള്,അങ്ങോട്ടടിച്ചു.ഹലോ ഞാന്‍ സീനത്ത് (ഞെട്ടണ്ട പുരുഷനാണ്,സീനത്ത് എന്ന തുണിക്കട നടത്തുന്ന മുഹമ്മദ് എന്ന പഞ്ചായത്ത് അംഗം).അല്ലപ്പ ഇങ്ള വിവരെ ഇല്ലല്ലാ...ഏട്യ ഇപ്പോ ഇള്ളെ....പയേ സ്ഥലത്തെന്നേ....ആട്ന്ന് മാറ്റായിറ്റ്ലല്ലാ..........ഞാറായ്ചല്ലെ..ബെര്‍ദെ ഇരിക്കുമ്പ ഞെക്കി നോക്കയദാ.....അല്ലാ ഞമ്മള..നമ്പരെല്ലാം നിങ്ങ ഡിലീറ്റാക്കി കളഞ്ഞാ....ഫോണില്‍ സോഫ്റ്റ് വെയര്‍,കംപ്ലെയിന്‍റാണെന്ന എന്‍റെ മറുപടി അദ്ദേഹം സ്വീകിരിച്ചു.നിങ്ങ ഒരു ദിവസം കുടുംബത്തേം കൂട്ടി ബരീ.....അല്ല ആമദ്കാ ഞാന്‍ വയനാട് വിട്ടിട്ട് ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷായി..............അതെയാ അത്രേല്ലായോ നിങ്ങ പോയ്റ്റ്...വിളിച്ചതിന് നന്ദി പ്രകാശിപ്പിച്ചതോടെ മുഹമ്മദും ഫോണ്‍ കട്ട് ചെയ്തു.അതേ ദിവസം വയനാട്ടില്‍ നിന്ന് മറ്റൊരു കോളും കൂടി വന്നത് എന്നെ അദ്ഭുതപ്പെടുത്തി.
വൈകുന്നേരമായതോടെ പനിയ്ക്ക് കുറച്ച് ആശ്വാസം വന്നു.ഒന്നു മേല്‍ കഴുകാമെന്നായി.അപ്പേഴേയ്ക്കും അനുജത്തിയുടെ വീട് വരെ പോയി വരാമെന്നായി.ഫോണ്‍ എടുക്കാന്‍,മറന്നു പോയിരുന്നു.തിരകെ വന്നപ്പോള്‍ വീണ്ടും ഒരു മിസ്കോള്,വിളിച്ചു നോക്കി.എന്തെല്ലാ.......ഇങ്ള് ഫോണെന്താ എട്ക്കാത്തെ....ഞമ്മള നമ്പരൊന്നും അയിലിണ്ടാവില്ലാ അല്ലെ ....ഇത്രയുമായപ്പോള്‍ ആളെ പടികിട്ടി.മജീദിക്ക എന്നറിയപ്പെടുന്ന മജീദ്.ഞാന്‍ സോഫ്റ്റ് വെയര്‍,കെപ്ലെയിന്‍റും,ഫോണ്‍ എടുക്കാതെ പോയതും വിശദീകരിച്ചു കൊണ്ടിരുന്നപ്പോള്‍ മജീദ് വീണ്ടും പരീക്ഷിച്ചു.ഇങ്ങക്ക് ആളാരാന്ന് മനസ്ലായാ....ഓ അതാ ശബ്ദം കേട്ടാലറിയൂല്ലെ.മറുവശത്ത് പൊട്ടിച്ചിരി.ഓഫീസിന് താഴെ ബേക്കറി നടത്തിയിരുന്ന മജീദിന്‍റെ വീട്ടില്‍,എന്നും രാവിലെ ഞങ്ങള്‍ ഷട്ടില്‍,കളിക്കാന്‍ പോകുമായിരുന്നു.സഹകളിക്കരുടെ വിശേഷങ്ങളും സുഹൃത്തുക്കളുടെ വിശേഷങ്ങളും ചോദിച്ചറിഞ്ഞതിനുശേഷം കുടുംബ വിശേഷമായി.ഇങ്ള് പെര്ന്നാളിന് വര്യോ............ശ്രമിക്കാമെന്ന് പറഞ്ഞു.എന്‍റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.ഞാന്‍ അത് അദ്ദേഹത്തെ വാക്കുകളിലൂടെ അറിയിച്ചു.അത് ഇങ്ല് ഞമ്ലെ സുയിപ്പിക്കാന്‍,പറ്യാ.....ഏതായാലും വീണ്ടും വിളിക്കാമെന്ന് പറഞ്ഞ് മജീദും ഫോണ്‍ കട്ട് ചെയ്തു.
ഒരു പ്രത്യേക ദിവസം മൂന്ന് വ്യത്യസ്ഥ കോളുകള്‍,അതും  വളരെ നാളത്തെ ഇടവേളകള്‍ക്ക് ശേഷം......വെറും യാദൃശ്ചികമെന്ന് പറഞ്ഞ് തള്ളാം.....പക്ഷെ ആ യാദൃശ്ചികത എനിയ്ക്ക് വിശ്യസിക്കാന്‍ കഴിയുന്നതിലുമപ്പുറത്തായിരുന്നു.
ഓര്‍മ്മിക്കുന്നുണ്ടെങ്കിലും ഓര്‍മ്മിപ്പിക്കാതെ ഉള്‍വലിഞ്ഞ എന്നെ ഓര്‍മ്മിക്കുന്നവരുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഫോണ്‍‍,രൂപത്തില്‍,വന്ന ആ ഓര്‍മ്മപ്പെടുത്തലുകള്‍,.....യഥാര്‍ത്ഥത്തില്‍,എന്താണ് ഉത്തരം പടികിട്ടാത്ത ചോദ്യമായി  അവശേഷിക്കട്ടെ.അല്ലെങ്കില്‍ത്തന്നെ മനുഷ്യന്‍റെ പരിമിതമായ ചിന്താമണ്ഡലത്തില്‍,ഒതുങ്ങാത്ത എന്തെല്ലാം ഈ പ്രപഞ്ചത്തിലുണ്ട്. അല്ലേ ......?
ഇത് വായിക്കുന്നവര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ..........ഇതിലെ അവസാന വരികള്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍,(രാത്രി 08.45) വയനാട്ടിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍,കോള്‍...സാര്‍......സാറിന് പതിനാറാം തിയതി മാനന്തവാടി കോടതിയില്‍ കേസുണ്ട്........................ 

Friday, August 3, 2012

രക്ഷാ ബന്ധന മഹോത്സവം സൌഹൃദഭാരത ദിനോത്സവം




ശ്രാവണ പൌര്‍ണ്ണമി ദിനത്തില്‍,രക്ഷാ ബന്ധന്‍ ആഘോഷിക്കപ്പെടുന്നു.മഹത്തായ ഭാരതീയ സംസ്കാരത്തിന്‍റെ ഗരിമ വിളിച്ചോതുന്ന ഒരു ആചാരമായിട്ടാണ് എനിയ്ക്ക് “രക്ഷാ ബന്ധന്‍”,തോന്നുന്നത്.നമുക്ക് ഇത് കേവലം ദൂരദര്‍ശന്‍റെ  ഹിന്ദി ചാനലില്‍ വാര്‍ത്തയോടൊപ്പം കാണിക്കുന്ന ചിലദൃശ്യങ്ങള്‍,മാത്രമാണ്.”ബഹനോം നെ ഭായി കീ കലായി പെ ബാന്ധീ ഹൈ യഹ് ബന്ധന്‍”.സഹോദരിമാര്‍ സഹോദരന്‍റെ കൈയ്യില്‍,കെട്ടിക്കൊടുക്കുന്ന ഒരു ചരട്.ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ കൈത്തണ്ടയില്‍,പരിക്കേറ്റപ്പോള്‍ പാണ്ഡവ പത്നിയായ ദ്രൌപതി കൈയ്യില്‍ കെട്ടിക്കൊടുത്തതിന്‍റെ ഓര്‍മ്മയ്ക്കാണ് രക്ഷാ ബന്ധന്‍,ആഘോഷിക്കപ്പെടുന്നതെന്ന് പറയപ്പെടുന്നു.ഇതിന് പ്രത്യുപകാരമായാണ് കൌരവ സഭയില്‍ അപമാനിതയായ ദ്രൌപതിയുടെ രക്ഷയ്ക്കായി ഭഗവാന്‍ ശ്രീകൃഷ്ണന്‍,എത്തിച്ചേര്‍ന്നത്.രക്ഷ കെട്ടിക്കഴിഞ്ഞാല്‍ ആ സ്ത്രീയുടെ രക്ഷയ്ക്കുള്ള ഉത്തരവാദിത്വം ആ പുരുഷനുണ്ടെന്നുള്ളതാണ്.ഇവിടെ സാഹോദര്യത്തിനാണ് അടിവരയിടുന്നത്.എപ്പോള്‍ ദുര്‍ബലയായ  സ്ത്രീയുടെ മാനത്തിന് അപമാനമുണ്ടാകുന്നുവോ അവളുടെ സഹോദരന്‍ അവിടെ അവളുടെ രക്ഷയ്ക്കായി എത്തുന്നു.നമുക്ക് തികച്ചും ഊഹിക്കാന്‍ പോലും കഴിയാത്ത ഒരു ആചരണമാണിത്.ഒരു സമൂഹത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങള്‍ക്കും എത്രത്തോളം മഹത്വമുണ്ടെന്നുള്ളതിന് തെളിവാണ് രക്ഷാബന്ധന്‍.രക്ഷ കെട്ടിയവന്‍ ആര്‍,എസ് എസ്സുകാരനാണെന്ന് മാത്രം നമുക്കറിയാം.പ്രകൃതിയിലെ ഓരോ മനോഹരവര്‍ണ്ണങ്ങളും ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍തങ്ങളുടേതാക്കിമാറ്റിയതുപോലെ അത്യന്തം ഉദാത്തമായ ഈ ആചാരത്തെയും ഒരു സംഘടന ഏറ്റെടുത്തു എന്നോ സമൂഹം അവര്‍ക്ക് തീറെഴുതി കൊടുത്തു എന്നോ നമുക്ക് പറയാം.സമൂഹത്തിന്‍റെ ഇന്നത്തെ പ്രയാണം നമ്മുടെ ഈ സങ്കല്‍പങ്ങളുടെ നേരെ എതിര്‍ദിശയിലേയ്ക്കാണ്.നമ്മുടെ ഇളം തലമുറയിലെ സഹോദരിമാര്‍ക്ക് എന്തെല്ലാമാണ് സമൂഹത്തില്‍,നിഷേധിക്കപ്പെടുന്നത്.ഗര്‍ഭപാത്രത്തില്‍ത്തന്നെ അവള്‍ക്ക് രക്ഷയില്ല.ജനിച്ച് വീണ ഉടനെ തന്നെ അവളുടെ  നഗ്ന മേനി തന്‍റെ പിതാവിന്‍റെയും സഹോദരന്‍റെയും മുന്നില്‍,മറയ്ക്കാന്‍ തിടുക്കം കാണിക്കുന്ന അവളുടെ മാതാവ്.........പിന്നീടങ്ങോട്ട് അവള്‍ക്ക്,അയലത്തെ ബന്ധുക്കളും ഏട്ടന്‍മാരും വെല്ലുവിളിതന്നെയാണ്.സ്കൂളിലെ അദ്ധ്യപകരെയും ബസ്സിലെയും ട്രെയിനിലെയും സഹയാത്രികരെയും അവള്‍ക്ക് വിശ്വാസത്തിലെടുക്കാന്‍,കഴിയില്ല.
രക്ഷ കെട്ടികൊടുക്കാന്‍, ഒരു വിശ്വസനീയമായ കൈത്തണ്ട അവള്‍,അന്വേഷിക്കുകയാണ്.പക്ഷെ അവള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.കാരണം നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്ന ക്രൂര പാതകങ്ങള്‍ തന്നെ.തന്നെക്കാള്‍,പന്ത്രണ്ട് വയസ്സ് ചെറുപ്പമുള്ള കുഞ്ഞനുജന്‍റെ കാമ മോഹത്തിന് ഇരയായ ഗര്‍ഭിണി. സംഭവം മറ്റൊരു കുളരണിയിക്കുന്ന വാര്‍ത്തയായി വായിച്ചു തള്ളുകയല്ലാതെ വേറെ നിവൃത്തിയില്ല.സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്.മറുവശത്ത് ധൈര്യത്തോടെ തന്‍റെ കൈത്തണ്ട ഒരു സ്ത്രീയ്ക്കു മുന്നില്‍,നീട്ടി കൊടുക്കാന്‍ കഴിവുള്ള എത്ര പുരുഷന്‍മാരുണ്ട്.പവിത്രമായ ആ ചരട് വലിച്ച് പൊട്ടിക്കാന്‍ അവന് കൂടുതല്‍,സമയം വേണ്ടി വരില്ല.പുരുഷന്‍റെ മാനസികാവസ്ഥയും അങ്ങനെയായി പോയി.ഇനി.രക്ഷ കെട്ടിക്കൊടുത്ത സ്ത്രീയുടെ മാനസികാവസ്ഥയും മാറിക്കഴിഞ്ഞു ചരടിന്‍റെ അര്‍ത്ഥതലങ്ങള്‍‍,അവളറിയാതെ തന്നെ മാറി മറയുന്നു.ഇന്ന് ഈ ബന്ധത്തിന് ബോയ് ഫ്രണ്ട്,ഗേള്‍ ഫ്രണ്ട് എന്നീ മനോഹരമായ പേരുകള്‍,ഉദ്ഭവിച്ചിരിക്കുന്നു.പക്ഷെ ഈ പേരുകള്‍ക്ക് രക്ഷാ ബന്ധനത്തിന്‍റെ ബന്ധത്തിന്‍റെ പവിത്രതയില്ല.ഇതിന് കാരണം നമ്മുടെ പൂര്‍വ്വികന്‍മാര്‍,കാലേകൂട്ടി കണ്ട,സമൂഹത്തിന്‍റെ നിലനില്‍പിന് അത്യന്താപേക്ഷിതമായ ആചാരാനുഷ്ഠാനങ്ങളെ നാം അതിന്‍റേതായ ശരിയായ അര്‍ത്ഥത്തില്‍,സ്വീകരിക്കുന്നില്ല എന്നുള്ളതാണ്.പുരോഗമനവാദികള്‍ക്ക് ഇതിനെ എതിര്‍ക്കാം.ഒരു സ്ത്രീയെ സംരക്ഷിക്കാന്‍ ഒരു ചരട് കെട്ടണമെന്നില്ല.പക്ഷെ ഇത്തരം ആചരണങ്ങള്‍ കുറഞ്ഞ പക്ഷം നമ്മുടെ ഭാവി തലമുറയ്ക്കെങ്കിലും പോസിറ്റീവായട്ടുള്ള സന്ദേശങ്ങള്‍,നല്കാന്‍ കഴിയും.
മൊബൈല്‍ ഫോണ്‍,ഉപയോഗം വ്യാപകമായ ഈ സാഹചര്യത്തില്‍ എന്‍റെ ഏതാനം സഹോദരിമാര്‍ക്ക് കുറഞ്ഞ പക്ഷം ഒരു എസ് എം എസ് അയയ്ക്കണമെന്ന് വിചാരിച്ച് കമ്പ്യൂട്ടറിന് മുന്നിലിരുന്ന ഞാന്‍,പക്ഷെ.............ആ യജ്ഞത്തില്‍ നിന്ന് പിന്തിരിയുകയാണുണ്ടായത്.ഇന്നത്തെ സമൂഹിക പശ്ചാത്തലത്തില്‍ ഞാനുള്‍പെടെയുള്ള സമൂഹം ദോഷൈകദൃക്കുകളാണ്.സമൂഹത്തിലെ സംഭവവികാസങ്ങള്‍ ഓരോ വ്യക്തിയെയും സംശയത്തിന്‍റെ ദൃഷ്ടിയോടെ മാത്രം കാണാനാണ് അവനെ പഠിപ്പിച്ചിരിക്കുന്നത്.
സ്കൂളിലെ അസംബ്ലിയില്‍ എടുത്ത പ്രതിജ്ഞ എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്‍മാരാണ്.അങ്ങനെയാവട്ടെ.ഓരോരുത്തരെയും നമ്മുടെ കൂടപ്പിറപ്പാണെന്ന് കാണാനുള്ള മാനസിക പക്വത നമ്മുടെ സമൂഹത്തിന് കൈവരിക്കാന്‍ കഴിയട്ടെ.ആചാരാനുഷ്ഠാനങ്ങള്‍ ഒരു വിഭാഗത്തിന്‍റെയും ഒരു പ്രദേശത്തിന്‍റെയും സ്വന്തമല്ല അത് സമൂഹ നന്മയ്ക്കുള്ളതാണ്.ആചരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനെപറ്റി മനസ്സിലാക്കാനും അന്തസത്ത ഉള്‍ക്കൊള്ളാനും നമുക്ക് കഴിയട്ടെ.

KAPIL SHOULDN’T BE HURT



Kapil Dev the hero of Indian cricket, owns a big heart, for his passion for the game, commitment in the field, and love for the nation. Hailing from a remote village of Hariyana,no god father to lift him to  heights. He is still in my opinion is the greatest cricketer India ever produced,even in this time team India , filled with talented youth and massive Icons like   Sachin,Dhoni etc.
I can confidently prove why he is great.
v    For India he is the first fast bowler who had forced the batsmen to wear a helmet, who had yorked the batsmen, who had often provided break through with the new ball.
v    He lead India to world cup victory at a time when even an ardoned fan of India wouldn’t expect India to do so.
v    He is one among the few all rounder’s the game has ever produced.
v    He is free scoring batsman and had the ability to hit the ball hard and clean, he believed in attacking the bowler.
v    He was a leader, a role model and hero for young players, known for his whole hearted commitment.
I expressed the above view due to the fact that Kapil was forced to beg for his pension and rewards for his service to Indian Cricket for his alleged link with ICL.I am happy that the problem was settled. But I strongly be leave that Kapil shouldn’t have faced with such an issue, for his achievements cannot be forgotten so easily in near future.


Wednesday, July 25, 2012

ഒളിമ്പിക്സ് 2012


ഒളിമ്പിക്സ് 2012
ഇനിയുള്ള ദിവസങ്ങളില്‍ ലോകത്തിന്‍റെ കണ്ണും മനസ്സും ലണ്ടനിലേയ്ക്ക്.ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരശ്ശീല ഉയരുകയായി.മനുഷ്യന്‍റെ കായിക ശേഷിയുടെ ഒൌന്നത്യത്തിലേയ്ക്കുള്ള കുതിപ്പ്.മനുഷ്യന്‍ തന്‍റെ സര്‍വ്വസ്വവും ഈ ഒരവസരത്തിനായി സംഭരിച്ച് വയ്ക്കുന്നു.കഴിവുകളെ മിനുക്കിവയ്ക്കുന്നു,കഠിന പരിശീലനത്തിലൂടെ അജയ്യതയുടെ അതിര്‍വരമ്പിലേയ്ക്ക് അവന്‍,നടന്നടുക്കുകയാണ്.ജേതാവ് അജയ്യന്‍.......,പരാജിതന്‍...... പോര്‍ക്കളത്തിലെ ധീര യോദ്ധാവ്,ലോകത്തിന്‍റെ മനസ്സും പ്രാര്‍ത്ഥനയും ഒന്നിക്കുന്നു.സാര്‍വ്വ മാനവികതയുടെ ചരിത്രം ഒളിമ്പിക്സില്‍,ഒളിഞ്ഞിരിക്കുന്നു.നമുക്കും പങ്കു ചേരാം.തീ പാറുന്ന പോരാട്ടത്തിലേയ്ക്ക്.പുതിയ റിക്കാര്‍ഡുകള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുമ്പോള്‍,മനുഷ്യന്‍ പുതിയ നാഴികക്കല്ലുകള്‍,പിന്നിടുകയാണ്.ആശംസിക്കാം,ഭാവുകങ്ങള്‍ നേരാം,നമുക്കൊന്നായ് പ്രാര്‍ത്ഥിക്കാം മഹാദ്ഭുതങ്ങള്‍,സംഭവിക്കട്ടെ,സമത്വത്തിന്‍റെ സാഹോദര്യത്തിന്‍റെ മാനുഷികതയുടെ ഒളിമ്പിക്സ് എക്കാലത്തെയും മികച്ച മേളയായി മാറട്ടെ.
ഇന്ത്യയ്ക്ക് ഇന്നും ഒളിമ്പിക്സ് ഒരു പോരാട്ടം തന്നെയാണ്.നൂറു കോടി ജനങ്ങളുടെ അടിച്ചമര്‍ത്തപ്പെട്ട വികാരമാണ്.ചെറു രാജ്യങ്ങള്‍ പോലും മികവു പുലര്‍ത്തുമ്പോള്‍,ഒന്നും ചെയ്യാന്‍,കഴിയാതെ മടങ്ങിവരേണ്ടിവരുന്ന അവസ്ഥ.അത് നമ്മുടെ സ്വകാര്യ ദുഖമായി നിലകൊള്ളട്ടെ.അത് നമ്മുടെ അകക്കാമ്പില്‍ കനലായി എരിയട്ടെ.നമ്മുടെ ജീവിത രീതിയും,ശരീര ഘടനയും,ഭക്ഷണ ക്രമവും,കായിക ക്ഷമതയും,അധികൃതരുടെ കെടുകാര്യസ്ഥതയും അഴിമതിയും എല്ലാം നമുക്ക് വെല്ലുവിളിയാണ്.എന്നിരിക്കിലും ഒരോ ഭാരതീയനും സുവര്‍ണ്ണ മോഹങ്ങള്‍ മനസ്സില്‍,കൊണ്ടു നടക്കുന്നു.ഇന്ത്യയുടെ കിതപ്പ് തുടരുകയാണ്.ഹോക്കിയില്‍ പാരമ്പര്യ മഹിമ മാത്രം കൈവശം....... ഏതു രാജ്യത്തെയും തന്‍റേതായ ദിവസത്തില്‍,തോല്‍പിക്കാം പക്ഷെ അതോടൊപ്പം ഏതു രാജ്യത്തോടും തോല്‍ക്കാം ഒന്നാമനാകാമെങ്കിലും പന്ത്രണ്ടാമനായാലും ഇന്ത്യക്കാര്‍പോലും അദ്ഭുതപ്പെടില്ല.ഒന്നിച്ചു നിന്നിരുന്നെങ്കില്‍ മൂന്ന് മെഡലെങ്കിലും ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നു.പേസ്–ഭൂപതിമാരുടെ സ്വരച്ചേര്‍ച്ചയില്ലായ്മ തന്നെ കാരണം.കുറ്റം ആരുടേതായാലും അക്ഷന്തവ്യം.....ഫൈനല്‍സിലെത്തിയാല്‍,നേട്ടമെന്നു കരുതുന്ന അത്ലറ്റിക്സ് ടീം.പിന്നെ ഇടിക്കൂടിലെ അദ്ഭുതം,അമ്പെയ്ത്തിലെയും ഷൂട്ടിഗിലെയും ഉന്നം തെറ്റാതിരിക്കട്ടെ...ഫയല്‍മാന്‍മാരുടെ കരുത്ത് തുണയാകട്ടെ,പിന്നെ ലോകോത്തര നിലവാരത്തിലെത്തിനില്‍ക്കുന്ന ഇന്ത്യയുടെ ഓമന പുത്രി സൈനയ്ക്ക് നിര്‍ണ്ണായക നിമിഷത്തില്‍,കാലിടറാതിരിക്കട്ടെ.എന്തോ മുമ്പെന്നേത്തേക്കാളേറെ പ്രതീക്ഷ.നമുക്ക് കാത്തിരിക്കാം ലോക രാഷ്ട്രങ്ങളിലെ കായിക പ്രതിഭകളോടൊത്ത് നമ്മുടെ ചുണക്കുട്ടികളും മികവിലേയ്ക്കുയരട്ടെ.അതെ കുറഞ്ഞത് ആറ് മെഡലെങ്കിലും.നമുക്ക് കാത്തിരിക്കാം,ആസ്വദിക്കാം സന്തോഷിക്കാം.
എല്ലാവര്‍ക്കും .........ഹാപ്പി ഒളിമ്പിക്സ്.................  




Monday, July 23, 2012

E GOVERNANCE-MAJOR UPBEAT IN LSGIs



Today Honorable Chief Minister of Kerala has declared Kasaragod District having 100 % computerized accounting system.Kasaragod District now have the privilege to achieve this feet, first in India. The efforts for the computerization of activity in Kerala has a history of more than ten years and there is an independent agency to facilitate the progress But the result was too slow considering the demand for a better quality of service delivery. Better late rather than never,Kasaragod District has achieved the feet. Thanks for the superb effort put in by the peoples representatives ,officials, and of course the technical support from the Information Kerala Mission.
Since 1995, from the inception of Panchayath Raj, it has been a nightmare for the ordinary folk to visit Panchayath and get the service done. They require frequent visits or a familiar personality for help or political support for getting something done. This is due to the alarming quantity of duties and responsibilities entrusted to Panchayaths without having sufficient human resources and a systematic basement in the office. This unsystematic approach has resulted in total disarray .This is why I have mentioned earlier ,the situation in Panchayaths demanded better accountability and more systematic approach. Lot of earnest efforts were made in this field but an appreciable change could not be possible till now. The Information Kerala Mission, the agency entrusted with computerization of LSGIs in Kerala has developed many Software for birth and death registration, Marriage registration, Social Security Pension, Establishment matters,Planning,Accounting etc.These are all very useful for better service delivery. Now the Government is taking appropriate steps to initiate e- filing and the facility to down load certificates from the web. I feel this is the only way to bring out desirable change in the service delivery. For a better result a committed effort is expected from the authorities and the computerization has to be insisted in each LSGIs.A strict monitoring and setting up targets in a limited time will help a lot .I am happy that Authorities have taken some steps in this regard. Some of them are mentioned below.
Ø      Front Office Management.
Ø      Inception of Double entry accounting system
Ø      Permission to purchase Computers to all clerks and President.
Ø      LSGD website updating for information.
Ø      Introduction of KSWAN,VPN Connectivity facility in Panchayaths
Ø      Creation of post of Accountants in Panchayaths
Ø      Permission to post daily wage clerks for 100 days
Ø      Permission to Post IT coordinator in each Panchayaths.
What made me happy is the selection venue for the function ie Kumbla Grama Panchayath,where I have worked for four years and could introduce a lot of new things and experiment a lot of  things for a better service delivery,which earned the Panchayath a CERTIFICATE OF ISO,two years back. In this occasion I most humbly mention some of the efforts made in Kumbla Grama Panchayath .
v      The front office system was introduced even before the Government had insisted it by Government order.
v      The E mail facility was used to considerable extend for a better communication with District Office.
v      Computers were brought to the table of clerks by net working, which has resulted in a better use of the Computer.
v      Hospital Kiosk system was introduced
v      Data of buildings were computerized.
v      System to scan important tapals to save it from missing was started.
v      SMS delivery system was started to intimate the applicants the service.
v      Television was set up in the office for the public.
v      The Office room, meeting hall was set to its highest facility in the Panchayath.
v      The front office, helpdesk room etc are real model for other Panchayaths.
v      Agenda notes were distributed in two languages ie Kannada & Malayalam for Panchayath committee meetings.
v      Touch screen was purchased and efforts initiated for its inception.
M ABBAS,FORMER PRESIDENT 
The delegates who attended the function complimented the efforts of the Panchayath which made me happy and I am delighted that I could also contribute my bit.
The major force behind this success was undoubtedly the former President of the Panchayath         Sri M ABBAS,who worked alongside officials to bring the Panchayath to such a position.As a Scretary I should say that he is the ideal roll model to hold the office if more results has to be achieved in the        e governance in Kerala.




Thursday, July 19, 2012

अच्छा...... तॊ......हम....... चलतॆ है I



चल पडॆ “राजॆष खन्ना”I नहीं रहॆ वह सुन्दर हस्ती जॊ वर्षॊ सॆ फिल्मी दुनिया कॆ मनॊरंजन करतॆ रहॆ I जब सॆ हमारॆ घर मॆं टी वी आई,राजॆष जी की फिलमॊं सॆ परिचित हुआ.यादगार फिल्म तॊ “आराधना” ही है.हिंदी फिल्म की सुलताना शर्मिला टागॊर कॆ साथ जॊ किरदार वॆ निभाऎ थॆ.ऎकबार दॆखनॆ वालॆ पह कभी भूल नहीं पाऎंगॆ.मुझॆ तॊ इससॆ ज्यादा उनकॆ गानॊं मॆं अभिनय पसंद था.गानॆ वालॆ सीन मॆं उनका अभिनय तॊ अनॊखा हैं.वॆ अपनॆ ही तरीकॆ कॆ अभिनय का प्रदर्शन करता था.ऎक भॊलॆभालॆ सच्चॆ ईमानदार आदमी का शकल तॊ उनकॊ ढॆर सारॆ लॊगॊं कॆ दिल मॆं जगह मिलवा दी I शर्मिला टागॊर कॆ अलावा,मंताज,हॆमा मालिनी,सीनत अमन,आशा परॆख आदी भी उनकी नायिका बनॆ, “मॆरॆ सपनॊं कॆ राणी कब आऒगॆ तू”.....”प्यार दीवाना हॊता है और मसताना हॊता है”,”अच्छा तॊ हम चलतॆ है”…..,”कॊरा कागज था यह मन मॆरा.....” “गुन गुना रहॆ है भौर खिल रहॆ है कलि कलि.....” “बागॊं मॆं बहार है.....”आदी गानॆ अमर है,और राजॆषजी की यादॆं भी रहॆ अमर......

തുരീയം













മനുഷ്യന് ദൈവം കനിഞ്ഞ് നല്കിയിട്ടുള്ള വരദാനമാണ് സംഗീതം.സംഗീതം ആലപിച്ചുകൊണ്ട് നിവൃതിയടയാമെങ്കില്‍ അത് ആസ്വദിച്ചുകൊണ്ടും സാദ്ധ്യമാണ്.ഏഴ് സ്വരങ്ങളുടെ പ്രയോഗത്തിലെ വൈജാത്യം ഒന്നു കൊണ്ടു മാത്രം എന്തൊക്കെ അദ്ഭുതങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.ജാതി മത,ഭാഷ,ഭൂഖണ്ഡങ്ങളുടെ അതിര്‍വരമ്പുകള്‍ഭേദിച്ച് കൊണ്ട് സംഗീതം അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്.ബിതവാന്‍റെ സംഗീതവും സ്വാതിതിരുനാളിന്‍റെ സംഗീതവും,ആദിവാസികളുടെ ദുഡിയും,കലാഭവന്‍ മണിയുടെ പാട്ടും,കൊലവറിയും- ഇതിലെല്ലാം അടങ്ങിയിരിക്കുന്ന സപ്തസ്വരങ്ങളും താളവും ഒന്നു തന്നെയാണ്.ശങ്കരാഭരണം എന്ന സമ്പൂര്‍ണ്ണ  രാഗത്തിലെ മദ്ധ്യമവും നിഷാദവും ഒഴിവായാല്‍ മോഹന രാഗമായി മോഹനത്തിലെ ഗാന്ധാരം മാറിയാല്‍ ശിവരഞ്ജിനിയായി.ഇത് ഉപരിപ്ലവമായ അറിവ് മാത്രമാണ്.ഉള്ളിലേയ്ക്കിറങ്ങിച്ചെന്നാല്‍ ഒരിക്കലും അറ്റം കാണാതെ പരന്നു കിടക്കുന്ന അനന്തസാഗരമാണ് സംഗീതമെന്ന് മനസ്സിലാക്കാം.എന്നിരുന്നാലും ചെറിയൊരളവിലെങ്കിലും സംഗീതത്തെ മനസ്സിലാക്കുന്നത് മെച്ചപ്പെട്ട ആസ്വാദനത്തിന് ഗുണകരമാകും.മുത്തു സ്വാമി ദീക്ഷിതരുടെ കൃതിയിലും സിനിമാഗാനത്തിലും കൊലവറിയിലും സപ്ത സ്വരങ്ങളുടെ വിന്യാസം നമ്മെ അദ്ഭുത പരതന്ത്രരാക്കുമെന്നതില്‍ സംശയമില്ല.നീരാടുവാന്‍ നിളയില്‍,നീരാടുവാന്‍ എന്ന മോഹന രാഗത്തില്‍,ചിട്ടപ്പെടുത്തിയ ഗാനവും,ശങ്കരാഭരണത്തില്‍ ചിട്ടപ്പെടുത്തിയ ടൈറ്റാനിക് മ്യൂസിക്കും ഏഴു സ്വരങ്ങളാല്‍,തഴുകപ്പെട്ടിരിക്കുന്നു.മനുഷ്യന്‍ വേണ്ടവിധം ഈ ദൈവത്തിന്‍റെ വരദാനം ഉപയോഗപ്പെടുത്തുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.ദുഖത്തില്‍,ആശ്വാസത്തിനും സുഖത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കാനും,മനുഷ്യന്‍റെ വികാരങ്ങള്‍ക്ക് നിറം പകരാനും സംഗീതത്തിന്‍റെ കഴിവിനു മുമ്പില്‍,ശിരസ്സു നമിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.
സംഗീതത്തിന്‍റെ ബാല പാഠങ്ങള്,സ്വായത്തമാക്കാന്‍ എനിക്ക് കിട്ടിയ അവസരത്തെ തട്ടിക്കളഞ്ഞത് ഇന്നെനിക്ക് കടുത്ത ദുഖമായി നിലനില്‍ക്കുന്നു.ആറു മാസത്തെ പരിശീലനത്തില്‍ത്തന്നെ ഉപജില്ലാ തലത്തില്‍,ഒന്നാം സ്ഥാനം നേടിയ ഞാന്‍,കൂടെയുള്ള സഹപാഠികള്‍ പെണ്‍കുട്ടികളാണെന്ന കാരണത്താല്‍,സംഗീത പഠനം ഉപേക്ഷിച്ച മണ്ടത്തരം ......ഒരു കൊച്ചു കുട്ടിയുടെ ബാലിശമായ സങ്കല്‍പമായേക്കാം പക്ഷെ എനിക്ക് വിലപ്പെട്ട പലതും അതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ട്.പിന്നീട് കീ ബോര്‍ഡ് വായിച്ച് ചില കാര്യങ്ങള്‍,മനസ്സിലാക്കിയെങ്കിലും വളരെ വൈകിപ്പോയിരുന്നു.
മനുഷ്യന്‍റെ എല്ലാ വികാരങ്ങളിലും സംഗീതത്തിന്‍റെ സാന്നിദ്ധ്യമുണ്ട്.മന മോഹകമായ മോഹന രാഗം,ഹൃദയ ഭേദകമായ തോടി രാഗം,മന്ദമാരുതനെപ്പോലെ  തഴുകുന്ന മലയമാരുത രാഗം,സുന്ദരിയായ പെണ്‍കുട്ടിയുടെ കാര്‍കൂന്തല്‍,പോലെ മനോഹരമായ ചാരു കേശി,പ്രകൃതിയെത്തന്നെ ദ്രവീഭൂതമാക്കി മഴയായ് പൊഴിക്കുന്ന മേഘമല്‍ഹാര്‍,,കേദാരം,ശിവരഞ്ജിനി,പ്രഭാതത്തിന്‍റെ പര്യായമായ ഭൂപാളി- അങ്ങനെ എത്രയെത്ര രാഗങ്ങള്‍ വിവിധ കാലങ്ങള്‍ക്ക് അനുയോജ്യമായ രാഗങ്ങള്‍,.ഇതൊക്കെ മനസ്സിലാക്കുന്നത് തന്നെ ഒരുതരം കുതൂഹലമാണ്.
ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് പയ്യന്നൂര്‍,അയോദ്ധ്യാ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന തുരീയം സംഗീതോത്സവത്തില്‍,പങ്കെടുക്കാന്‍ കഴിഞ്ഞാതാണ്.എല്ലാ ദിവസവും കച്ചേരിയില്‍ പങ്കെടുക്കാന്‍,കഴിഞ്ഞില്ലെങ്കിലും  വളരെ മനോഹരമായ അഞ്ച് സംഗീത സന്ധ്യകള്‍ എനിക്ക് ലഭിച്ചു.പുല്ലാങ്കുഴല്‍ വിദഗ്ദ്ധനായ ഹരിപ്രസാദ് ചൌരസ്യയുടെ വേണുനാദത്തില്‍ നിന്ന് ആരംഭിച്ച്,ശാസ്ത്രീയ സംഗീതത്തില്‍ പുതു തലമുറയുടെ സാന്നിദ്ധ്യം വിളിച്ചോതിക്കൊണ്ട് സഞ്ജയ് സുബ്രഹ്മണ്യം,ആസ്വാദകരില്‍ ആവേശത്തിരമാലകള്‍,ഉയര്‍ത്തി സാക്സോഫോണ്‍ ചക്രവര്‍ത്തി കദ്രി ഗോപിനാഥ്,ശുദ്ധസംഗീതം സ്വര ചേര്‍ച്ചയോടെ  ആലപിച്ച മല്ലാടി സഹോദരന്‍മാര്‍,ഹിന്ദു സ്ഥാനി സംഗീതത്തില്‍ കേരളത്തില്‍നിന്നുള്ള ഉസ്താദ് രമേഷ് നാരായണ്‍,-ഇവര്‍ പ്രേക്ഷകരെ ആനന്ദിപ്പിച്ചു എന്നുള്ള കാര്യത്തില്‍ എതിരഭിപ്രായമില്ല.എന്നാല്‍ പരിപാടിയുടെ സംഘാടകര്‍ക്കാണ് പ്രത്യേക അഭിനന്ദനം സമര്‍പ്പിക്കാനുള്ളത്.സംഗീതം ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കിയതുകൂടാതെ അതിനുള്ള സാഹചര്യവും ഉണ്ടായിരുന്നു.പരിപാടി സൌജന്യമല്ലാത്തതുകൊണ്ടു തന്നെ ആവശ്യക്കാരുടെ സദസ്സായിരുന്നു.മൊബൈല്‍ ഫോണ്‍,ഉപയോഗം നിയന്ത്രിച്ചത് നന്നായി.പക്ഷെ ഹാളിലെ പലരും ഇടയ്ക്കിടെ ഫോണിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടായിരുന്നു.എന്തു തന്നെയായാലും ഫോണ്‍ മനുഷ്യനുമായി അത്രയ്ക്ക് അടുത്തു പോയി.നമുക്ക് നമ്മിലേയ്ക്ക് എതാനം മണിക്കൂര്‍ പോലും സ്വതന്ത്രമായി ഊര്‍ന്നിറങ്ങാന്‍,കഴിയുന്നില്ല.സംഗീതത്തിന്‍റെ ബാല പാഠങ്ങള്‍പോലും അറിയാത്ത എനിയ്ക്ക് നന്നായി ആസ്വദിക്കാന്‍,കഴിഞ്ഞിട്ടുണ്ടെങ്കില്‍ എല്ലാം മറന്ന് താളം പിടിച്ച് ആസ്വദിച്ച മറ്റുള്ളവര്‍ എത്ര സന്തോഷിച്ചിരിക്കും.വേദിയിലെ പ്രമുഖര്‍ക്കൊപ്പം മൃദംഗം ,തബല,മുഖര്‍ ശംഖ്,വയലിന്‍,സാരംഗി,ഘടം എന്നീ ഉപകരണങ്ങള്‍ കൈകാര്യം ചെയ്ത വിദഗ്ദ്ധരും തങ്ങളുടെ അസാമാന്യ പ്രതിഭ തെളിയിച്ചു.
ഭഗവാന്‍ കൃഷ്ണന്‍,മുരളിയുമായി എന്തിനാണ് പശുക്കളെ മേയ്ക്കാന്‍ പോയത്......മുരളിഗാനം പശുക്കള്‍ക്ക് ഇഷ്ടമാണെന്നും മുരളീ നാദം ശ്രവിക്കുന്ന പശുക്കള്‍ കൂടുതല്‍,പാല്‍ ചുരത്തുന്നതായും ആധുനിക വിജ്ഞാനം തെളിയിച്ചിട്ടുണ്ട്.സംശയം വേണ്ട മനുഷ്യന് സംഗീതം ആശ്വാസദായകമായിരിക്കും.പക്ഷെ തിരക്കു പിടിച്ച ജീവിതത്തില്‍ നാം മറന്നു പോകുന്ന പല കാര്യങ്ങള്‍ക്കൊപ്പം സംഗീതവും ഒന്നാണ്..
കലയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍,സമൂഹത്തിന്‍റെ സ്പന്ദനങ്ങള്‍,തിരിച്ചറിയുന്നവര്‍,ഈശ്വരനെ അറിയുന്നവരുടെ സംഖ്യ ഭൂമിയില്‍ അനുദിനം വര്‍ദ്ധിച്ചു വരട്ടെ,നന്മയില്‍ നിന്ന് നന്മയിലേയ്ക്ക് നമ്മുടെ സമൂഹത്തിന്‍റെ മടക്കയാത്ര ആരംഭിക്കട്ടെ.........