മനുഷ്യന് ദൈവം കനിഞ്ഞ് നല്കിയിട്ടുള്ള വരദാനമാണ് സംഗീതം.സംഗീതം ആലപിച്ചുകൊണ്ട് നിവൃതിയടയാമെങ്കില് അത് ആസ്വദിച്ചുകൊണ്ടും സാദ്ധ്യമാണ്.ഏഴ് സ്വരങ്ങളുടെ പ്രയോഗത്തിലെ വൈജാത്യം ഒന്നു കൊണ്ടു മാത്രം എന്തൊക്കെ അദ്ഭുതങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.ജാതി മത,ഭാഷ,ഭൂഖണ്ഡങ്ങളുടെ
അതിര്വരമ്പുകള്ഭേദിച്ച് കൊണ്ട് സംഗീതം അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്.ബിതവാന്‍റെ സംഗീതവും സ്വാതിതിരുനാളിന്‍റെ സംഗീതവും,ആദിവാസികളുടെ ദുഡിയും,കലാഭവന്‍ മണിയുടെ പാട്ടും,കൊലവറിയും- ഇതിലെല്ലാം അടങ്ങിയിരിക്കുന്ന സപ്തസ്വരങ്ങളും താളവും ഒന്നു തന്നെയാണ്.ശങ്കരാഭരണം എന്ന സമ്പൂര്‍ണ്ണ രാഗത്തിലെ മദ്ധ്യമവും നിഷാദവും ഒഴിവായാല്‍ മോഹന രാഗമായി മോഹനത്തിലെ ഗാന്ധാരം മാറിയാല്‍ ശിവരഞ്ജിനിയായി.ഇത് ഉപരിപ്ലവമായ
അറിവ് മാത്രമാണ്.ഉള്ളിലേയ്ക്കിറങ്ങിച്ചെന്നാല്‍ ഒരിക്കലും അറ്റം കാണാതെ പരന്നു കിടക്കുന്ന
അനന്തസാഗരമാണ് സംഗീതമെന്ന് മനസ്സിലാക്കാം.എന്നിരുന്നാലും ചെറിയൊരളവിലെങ്കിലും സംഗീതത്തെ മനസ്സിലാക്കുന്നത് മെച്ചപ്പെട്ട ആസ്വാദനത്തിന് ഗുണകരമാകും.മുത്തു സ്വാമി ദീക്ഷിതരുടെ കൃതിയിലും സിനിമാഗാനത്തിലും കൊലവറിയിലും സപ്ത സ്വരങ്ങളുടെ വിന്യാസം നമ്മെ അദ്ഭുത പരതന്ത്രരാക്കുമെന്നതില് സംശയമില്ല.നീരാടുവാന്‍ നിളയില്‍,നീരാടുവാന്‍
എന്ന മോഹന രാഗത്തില്‍,ചിട്ടപ്പെടുത്തിയ ഗാനവും,ശങ്കരാഭരണത്തില്‍ ചിട്ടപ്പെടുത്തിയ ടൈറ്റാനിക് മ്യൂസിക്കും
ഏഴു സ്വരങ്ങളാല്‍,തഴുകപ്പെട്ടിരിക്കുന്നു.മനുഷ്യന് വേണ്ടവിധം ഈ ദൈവത്തിന്‍റെ വരദാനം ഉപയോഗപ്പെടുത്തുന്നില്ല എന്നത് യാഥാര്ത്ഥ്യമാണ്.ദുഖത്തില്‍,ആശ്വാസത്തിനും സുഖത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കാനും,മനുഷ്യന്‍റെ വികാരങ്ങള്ക്ക് നിറം പകരാനും സംഗീതത്തിന്‍റെ കഴിവിനു മുമ്പില്‍,ശിരസ്സു നമിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.
സംഗീതത്തിന്‍റെ ബാല പാഠങ്ങള്,സ്വായത്തമാക്കാന്‍ എനിക്ക് കിട്ടിയ അവസരത്തെ തട്ടിക്കളഞ്ഞത് ഇന്നെനിക്ക്
കടുത്ത ദുഖമായി നിലനില്ക്കുന്നു.ആറു മാസത്തെ പരിശീലനത്തില്ത്തന്നെ ഉപജില്ലാ തലത്തില്‍,ഒന്നാം സ്ഥാനം നേടിയ ഞാന്‍,കൂടെയുള്ള സഹപാഠികള്‍ പെണ്‍കുട്ടികളാണെന്ന കാരണത്താല്‍,സംഗീത പഠനം ഉപേക്ഷിച്ച
മണ്ടത്തരം ......ഒരു കൊച്ചു കുട്ടിയുടെ ബാലിശമായ സങ്കല്പമായേക്കാം പക്ഷെ എനിക്ക് വിലപ്പെട്ട പലതും അതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ട്.പിന്നീട് കീ ബോര്ഡ് വായിച്ച് ചില കാര്യങ്ങള്‍,മനസ്സിലാക്കിയെങ്കിലും വളരെ വൈകിപ്പോയിരുന്നു.
മനുഷ്യന്‍റെ എല്ലാ വികാരങ്ങളിലും സംഗീതത്തിന്‍റെ സാന്നിദ്ധ്യമുണ്ട്.മന മോഹകമായ മോഹന രാഗം,ഹൃദയ ഭേദകമായ തോടി രാഗം,മന്ദമാരുതനെപ്പോലെ തഴുകുന്ന മലയമാരുത രാഗം,സുന്ദരിയായ പെണ്‍കുട്ടിയുടെ കാര്കൂന്തല്‍,പോലെ മനോഹരമായ ചാരു കേശി,പ്രകൃതിയെത്തന്നെ ദ്രവീഭൂതമാക്കി മഴയായ് പൊഴിക്കുന്ന മേഘമല്ഹാര്‍,,കേദാരം,ശിവരഞ്ജിനി,പ്രഭാതത്തിന്‍റെ പര്യായമായ ഭൂപാളി- അങ്ങനെ എത്രയെത്ര രാഗങ്ങള്‍ വിവിധ കാലങ്ങള്‍ക്ക് അനുയോജ്യമായ രാഗങ്ങള്‍,.ഇതൊക്കെ മനസ്സിലാക്കുന്നത് തന്നെ ഒരുതരം കുതൂഹലമാണ്.
ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് പയ്യന്നൂര്‍,അയോദ്ധ്യാ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന തുരീയം സംഗീതോത്സവത്തില്‍,പങ്കെടുക്കാന്‍ കഴിഞ്ഞാതാണ്.എല്ലാ ദിവസവും കച്ചേരിയില്‍ പങ്കെടുക്കാന്‍,കഴിഞ്ഞില്ലെങ്കിലും വളരെ മനോഹരമായ അഞ്ച് സംഗീത സന്ധ്യകള്‍ എനിക്ക് ലഭിച്ചു.പുല്ലാങ്കുഴല്‍ വിദഗ്ദ്ധനായ ഹരിപ്രസാദ്
ചൌരസ്യയുടെ വേണുനാദത്തില്‍ നിന്ന് ആരംഭിച്ച്,ശാസ്ത്രീയ സംഗീതത്തില്‍
പുതു തലമുറയുടെ സാന്നിദ്ധ്യം
വിളിച്ചോതിക്കൊണ്ട് സഞ്ജയ് സുബ്രഹ്മണ്യം,ആസ്വാദകരില്‍ ആവേശത്തിരമാലകള്‍,ഉയര്ത്തി സാക്സോഫോണ്‍
ചക്രവര്‍ത്തി കദ്രി ഗോപിനാഥ്,ശുദ്ധസംഗീതം സ്വര ചേര്ച്ചയോടെ ആലപിച്ച മല്ലാടി സഹോദരന്മാര്‍,ഹിന്ദു സ്ഥാനി സംഗീതത്തില്‍ കേരളത്തില്‍നിന്നുള്ള ഉസ്താദ് രമേഷ് നാരായണ്‍,-ഇവര്‍ പ്രേക്ഷകരെ
ആനന്ദിപ്പിച്ചു എന്നുള്ള കാര്യത്തില്‍
എതിരഭിപ്രായമില്ല.എന്നാല്‍ പരിപാടിയുടെ
സംഘാടകര്ക്കാണ് പ്രത്യേക അഭിനന്ദനം സമര്പ്പിക്കാനുള്ളത്.സംഗീതം ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കിയതുകൂടാതെ അതിനുള്ള സാഹചര്യവും ഉണ്ടായിരുന്നു.പരിപാടി സൌജന്യമല്ലാത്തതുകൊണ്ടു തന്നെ ആവശ്യക്കാരുടെ
സദസ്സായിരുന്നു.മൊബൈല്‍ ഫോണ്‍,ഉപയോഗം നിയന്ത്രിച്ചത് നന്നായി.പക്ഷെ ഹാളിലെ പലരും ഇടയ്ക്കിടെ
ഫോണിലേയ്ക്ക് ആകര്ഷിക്കപ്പെടുന്നുണ്ടായിരുന്നു.എന്തു തന്നെയായാലും ഫോണ്‍ മനുഷ്യനുമായി
അത്രയ്ക്ക് അടുത്തു പോയി.നമുക്ക് നമ്മിലേയ്ക്ക്
എതാനം മണിക്കൂര്‍ പോലും സ്വതന്ത്രമായി ഊര്ന്നിറങ്ങാന്‍,കഴിയുന്നില്ല.സംഗീതത്തിന്‍റെ ബാല പാഠങ്ങള്പോലും അറിയാത്ത എനിയ്ക്ക് നന്നായി ആസ്വദിക്കാന്‍,കഴിഞ്ഞിട്ടുണ്ടെങ്കില്‍ എല്ലാം മറന്ന് താളം പിടിച്ച് ആസ്വദിച്ച മറ്റുള്ളവര്‍ എത്ര സന്തോഷിച്ചിരിക്കും.വേദിയിലെ പ്രമുഖര്ക്കൊപ്പം മൃദംഗം ,തബല,മുഖര് ശംഖ്,വയലിന്‍,സാരംഗി,ഘടം എന്നീ ഉപകരണങ്ങള്‍ കൈകാര്യം ചെയ്ത വിദഗ്ദ്ധരും തങ്ങളുടെ അസാമാന്യ പ്രതിഭ തെളിയിച്ചു.
ഭഗവാന്‍ കൃഷ്ണന്‍,മുരളിയുമായി
എന്തിനാണ് പശുക്കളെ മേയ്ക്കാന്‍ പോയത്......മുരളിഗാനം പശുക്കള്‍ക്ക് ഇഷ്ടമാണെന്നും
മുരളീ നാദം ശ്രവിക്കുന്ന പശുക്കള്‍ കൂടുതല്‍,പാല്‍ ചുരത്തുന്നതായും ആധുനിക
വിജ്ഞാനം തെളിയിച്ചിട്ടുണ്ട്.സംശയം വേണ്ട മനുഷ്യന് സംഗീതം
ആശ്വാസദായകമായിരിക്കും.പക്ഷെ തിരക്കു പിടിച്ച ജീവിതത്തില്‍ നാം മറന്നു പോകുന്ന പല
കാര്യങ്ങള്‍ക്കൊപ്പം സംഗീതവും ഒന്നാണ്..
കലയെ ആത്മാര്‍ത്ഥമായി
സ്നേഹിക്കുന്നവര്‍,സമൂഹത്തിന്‍റെ സ്പന്ദനങ്ങള്‍,തിരിച്ചറിയുന്നവര്‍,ഈശ്വരനെ
അറിയുന്നവരുടെ സംഖ്യ ഭൂമിയില്‍ അനുദിനം വര്‍ദ്ധിച്ചു വരട്ടെ,നന്മയില്‍ നിന്ന്
നന്മയിലേയ്ക്ക് നമ്മുടെ സമൂഹത്തിന്‍റെ മടക്കയാത്ര ആരംഭിക്കട്ടെ.........
No comments:
Post a Comment