ഒളിമ്പിക്സ് 2012
ഇനിയുള്ള ദിവസങ്ങളില്‍ ലോകത്തിന്‍റെ കണ്ണും മനസ്സും
ലണ്ടനിലേയ്ക്ക്.ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരശ്ശീല
ഉയരുകയായി.മനുഷ്യന്‍റെ കായിക ശേഷിയുടെ ഒൌന്നത്യത്തിലേയ്ക്കുള്ള കുതിപ്പ്.മനുഷ്യന്‍
തന്‍റെ സര്‍വ്വസ്വവും ഈ ഒരവസരത്തിനായി സംഭരിച്ച് വയ്ക്കുന്നു.കഴിവുകളെ
മിനുക്കിവയ്ക്കുന്നു,കഠിന പരിശീലനത്തിലൂടെ അജയ്യതയുടെ അതിര്‍വരമ്പിലേയ്ക്ക് അവന്‍,നടന്നടുക്കുകയാണ്.ജേതാവ്
അജയ്യന്‍.......,പരാജിതന്‍...... പോര്‍ക്കളത്തിലെ ധീര യോദ്ധാവ്,ലോകത്തിന്‍റെ
മനസ്സും പ്രാര്‍ത്ഥനയും ഒന്നിക്കുന്നു.സാര്‍വ്വ മാനവികതയുടെ ചരിത്രം ഒളിമ്പിക്സില്‍,ഒളിഞ്ഞിരിക്കുന്നു.നമുക്കും
പങ്കു ചേരാം.തീ പാറുന്ന പോരാട്ടത്തിലേയ്ക്ക്.പുതിയ റിക്കാര്‍ഡുകള്‍ക്ക് ലോകം
സാക്ഷ്യം വഹിക്കുമ്പോള്‍,മനുഷ്യന്‍ പുതിയ നാഴികക്കല്ലുകള്‍,പിന്നിടുകയാണ്.ആശംസിക്കാം,ഭാവുകങ്ങള്‍
നേരാം,നമുക്കൊന്നായ് പ്രാര്‍ത്ഥിക്കാം മഹാദ്ഭുതങ്ങള്‍,സംഭവിക്കട്ടെ,സമത്വത്തിന്‍റെ
സാഹോദര്യത്തിന്‍റെ മാനുഷികതയുടെ ഒളിമ്പിക്സ് എക്കാലത്തെയും മികച്ച മേളയായി
മാറട്ടെ.
ഇന്ത്യയ്ക്ക് ഇന്നും ഒളിമ്പിക്സ് ഒരു പോരാട്ടം
തന്നെയാണ്.നൂറു കോടി ജനങ്ങളുടെ അടിച്ചമര്‍ത്തപ്പെട്ട വികാരമാണ്.ചെറു രാജ്യങ്ങള്‍
പോലും മികവു പുലര്‍ത്തുമ്പോള്‍,ഒന്നും ചെയ്യാന്‍,കഴിയാതെ മടങ്ങിവരേണ്ടിവരുന്ന
അവസ്ഥ.അത് നമ്മുടെ സ്വകാര്യ ദുഖമായി നിലകൊള്ളട്ടെ.അത് നമ്മുടെ അകക്കാമ്പില്‍
കനലായി എരിയട്ടെ.നമ്മുടെ ജീവിത രീതിയും,ശരീര ഘടനയും,ഭക്ഷണ ക്രമവും,കായിക
ക്ഷമതയും,അധികൃതരുടെ കെടുകാര്യസ്ഥതയും അഴിമതിയും എല്ലാം നമുക്ക്
വെല്ലുവിളിയാണ്.എന്നിരിക്കിലും ഒരോ ഭാരതീയനും സുവര്‍ണ്ണ മോഹങ്ങള്‍ മനസ്സില്‍,കൊണ്ടു
നടക്കുന്നു.ഇന്ത്യയുടെ കിതപ്പ്
തുടരുകയാണ്.ഹോക്കിയില്‍ പാരമ്പര്യ മഹിമ മാത്രം കൈവശം....... ഏതു രാജ്യത്തെയും തന്‍റേതായ
ദിവസത്തില്‍,തോല്‍പിക്കാം പക്ഷെ അതോടൊപ്പം ഏതു രാജ്യത്തോടും തോല്‍ക്കാം
ഒന്നാമനാകാമെങ്കിലും പന്ത്രണ്ടാമനായാലും ഇന്ത്യക്കാര്‍പോലും
അദ്ഭുതപ്പെടില്ല.ഒന്നിച്ചു നിന്നിരുന്നെങ്കില്‍ മൂന്ന് മെഡലെങ്കിലും ഇന്ത്യയ്ക്ക്
ലഭിക്കുമായിരുന്നു.പേസ്–ഭൂപതിമാരുടെ സ്വരച്ചേര്‍ച്ചയില്ലായ്മ തന്നെ കാരണം.കുറ്റം
ആരുടേതായാലും അക്ഷന്തവ്യം.....ഫൈനല്‍സിലെത്തിയാല്‍,നേട്ടമെന്നു കരുതുന്ന
അത്ലറ്റിക്സ് ടീം.പിന്നെ ഇടിക്കൂടിലെ അദ്ഭുതം,അമ്പെയ്ത്തിലെയും ഷൂട്ടിഗിലെയും
ഉന്നം തെറ്റാതിരിക്കട്ടെ...ഫയല്‍മാന്‍മാരുടെ കരുത്ത് തുണയാകട്ടെ,പിന്നെ ലോകോത്തര
നിലവാരത്തിലെത്തിനില്‍ക്കുന്ന ഇന്ത്യയുടെ ഓമന പുത്രി സൈനയ്ക്ക് നിര്‍ണ്ണായക
നിമിഷത്തില്‍,കാലിടറാതിരിക്കട്ടെ.എന്തോ മുമ്പെന്നേത്തേക്കാളേറെ പ്രതീക്ഷ.നമുക്ക്
കാത്തിരിക്കാം ലോക രാഷ്ട്രങ്ങളിലെ കായിക പ്രതിഭകളോടൊത്ത് നമ്മുടെ ചുണക്കുട്ടികളും
മികവിലേയ്ക്കുയരട്ടെ.അതെ കുറഞ്ഞത് ആറ് മെഡലെങ്കിലും.നമുക്ക്
കാത്തിരിക്കാം,ആസ്വദിക്കാം സന്തോഷിക്കാം.
എല്ലാവര്‍ക്കും .........ഹാപ്പി
ഒളിമ്പിക്സ്.................
No comments:
Post a Comment