തട്ടിതെറിപ്പിക്കും ഊതി പറപ്പിക്കും
നോക്കി വിറപ്പിക്കും തൊട്ടു തണുപ്പിക്കും
പാലൂറും തേനൂറും വര്‍ത്തമാനം കൊണ്ട്
ഹൃത്തും മനവും കവര്‍ന്നിടും ഞാന്‍
അട്ടിമറിച്ചിടും തെറ്റിദ്ധരിപ്പിക്കും
കുട്ടികരണമെനിക്കേറെയിഷ്ടം
ജാലവിദ്യക്കാരന്‍ തോറ്റുമടങ്ങുന്ന
മാന്ത്രിക വിദ്യയെനിക്കുസ്വന്തം
ശാന്തിതന്‍ ദൂതനായ് ഞാന്‍ചമഞ്ഞീടും അ-
ശാന്തിയെ നാട്ടില്‍ വിതച്ചീടും ഞാന്‍
ഭൂമീടെ സ്നേഹ നിധിയായ് ചമഞ്ഞു ഞാന്‍
ഊറ്റിയെടുത്തിടും സാരസര്‍വ്വസ്വവും
ദീന നായകാനായി ഞാനെത്തിടും
ആയത് ദീനാനു കമ്പകൊണ്ടല്ല നൂനം
ആത്മീയ ദാസനായ്ഞാനവതരിച്ചിടും
ആത്മ പ്രശംസയ്ക്കതുപകരിക്കും
ദാനവും ധര്‍മ്മവും
ഭക്തിയും കൊണ്ടു
ഞാന്‍ വെള്ളപൂശും കള്ള നോട്ടുകളെ
കള്ളപ്രചരണം കൊണ്ടു ശത്രുക്കളെ
കൊല്ലാകൊല ചെയ്തൊതുക്കിടും ഞാന്‍
കൊല്ലാകൊല ചെയ്തൊതുക്കിടും ഞാന്‍
അണികളും ചാനലും മാദ്ധ്യമ കൂട്ടവും
അതിനായെനിക്കുപകരിച്ചീടും സത്യം
അജ്ഞത കൊണ്ടു മറച്ചിടും ജ്ഞാനത്തെ
ലോകത്തെ മൂടും ഞാന്‍തിന്മകൊണ്ട്
ലാളിത്യമാണു മുഖമുദ്രയെങ്കിലും
എല്ലാ സുഖവുമെനിക്കു സ്വന്തം
നാടിന്‍റെ ക്ഷേമമെന്‍ ഭാഷ്യമെന്നാകിലും
എന്‍മക്കളന്യഭാഷാകാംക്ഷികളും
അണികളെ വഴിതെറ്റിച്ചെന്‍റെ വാലാക്കിടും
പരിഷകളെന്‍റെ സ്തുതിഗീതമാലപിക്കും
ഭോഗസുഖങ്ങളും താരസാമ്രാജ്യങ്ങളും
എന്‍റെ കുടക്കീഴില്‍തന്നെയല്ലോ
വീണാലുരുളും കരയും ബഹുവിധം
പൊട്ടിമുളയ്ക്കും കുഴിച്ചിട്ടാലും
ഞാനമാനുഷന്‍തന്നെ....
രഹസ്യമെന്‍തെന്നല്ലേ...
മറ്റൊന്നു മല്ല.......
എന്‍ തൊലികട്ടിതന്നെ.....
No comments:
Post a Comment