Monday, December 26, 2011
പുതുവത്സരാശംസകള്‍.
പ്രകൃതിയും ജീവജാലങ്ങളും മറ്റൊരു പുതുവര്‍ഷത്തെ എതിരേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്.ഡിസമ്പര്‍ എന്ന കലണ്ടറിലെ അവസാന പേജും,മകര മാസത്തിലെ കുളിരും, ക്രിസ്മസ് അഥവാ അര്‍ദ്ധവാര്‍ഷിക പരീക്ഷയും,ക്രിസ്മസ് അവധിയും,അവധിക്കാലത്തെ വിനോദങ്ങളും,ശബരിമല തീര്‍ത്ഥാടകരുടെ ശരണം വിളികളും,യുവജനോത്സവ മത്സരങ്ങളും,ക്രിസ്മസ് നക്ഷത്രങ്ങളും കേക്കും,ഗ്രീറ്റിംഗ് കാര്‍ഡുകളും വേനലിലേയ്ക്കുള്ള പ്രകൃതിയുടെ തയ്യാറെടുപ്പും,കലണ്ടറുകളുടെ പരസ്യങ്ങളും,പുതുമയുള്ള പ്രമേയവും ഔന്നത്യവും അവകാശപ്പെടുന്ന ക്രിസ്മസ് പുതുവത്സര സൂപ്പര്‍ ഡ്യൂപ്പര്‍ സാധാരണ സിനിമകളുടെ റിലീസിംഗും,വാണിജ്യക്കണ്ണോടെ ആഘോഷവേളകളെ ആനന്ദകരമാക്കാനെന്ന പേരില്‍ ഉപഭോക്താക്കളെ വശീകരിക്കാന്‍ വ്യത്യസ്ഥമായ വിദ്യകള്‍ ഉപയോഗിക്കുന്ന വന്‍കിട കമ്പനികളുടെ പരസ്യ വാചകങ്ങളും പതിവുപോലെ മറ്റൊരു പുതുവര്‍ഷത്തിന്‍റെ വരവ് വിളിച്ചോതുന്നു.
സാര്‍വ ലൌകികതയുടെ പര്യായമായ പുതുവര്‍ഷദിനാഘോഷം ജാതിമത ഭേദമെന്യെ എല്ലാവരും ഓര്‍മിക്കുകയും സ്വീകരിക്കുകയും ചെയ്ത ഒരു നാഴികക്കല്ല് തന്നെയാണ്.എല്ലാ ആഘോഷങ്ങള്‍ക്ക് പിന്നിലും മനുഷ്യരാശിയുടെ നന്മയെ മുന്‍നിര്‍ത്തി സദുദ്ദേശ്യപരമായ ഉദ്ദേശ്യ ലക്ഷ്യങ്ങളും സന്ദേശങ്ങളും ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.ആഘോഷത്തില്‍ പങ്കാളികളാകുന്നവരില്‍ ഏറിയ പങ്കും അതിന്‍റെ വിവിധങ്ങളായി ചടങ്ങുകളിലൂടെയും ആചാരങ്ങളിലൂടെയും പ്രത്യക്ഷമായോ പരോക്ഷമായോ അത് ഉള്‍ക്കൊള്ളുന്നു.എന്നാല്‍ പുതുവര്‍ഷമെന്നാല്‍ മതിവരുവോളം മദ്യപിക്കുകയോ ടെലിവിഷനിലൂടെ അനുകരണ കലയുടെ ആശാന്‍മാരുടെ പ്രകടനങ്ങള്‍ കണ്ട് മനം നിറഞ്ഞ് ചിരിക്കുകയോ,ഹിജഡ കളുടെ സാമൂഹ്യ ആക്ഷേപഹാസ്യം എന്ന പേരിലുള്ള ഒന്നര പതിററാണ്ടെങ്കിലും പഴക്കമുള്ള കലാരൂപങ്ങളും കണ്ട് മതിമറന്ന് ഉറങ്ങുകയും ചെയ്യുന്ന ഞാനുള്‍പെടെയുള്ള മനുഷ്യര്‍ക്ക് ഇതിലുപരി പുതുവര്‍ഷം മറ്റൊരു സന്ദേശവും നല്‍കുന്നില്ല. എസ്-എം-എസ്,ഇ-മെയില്‍ എന്നിവ വെറും യാന്ത്രികമായ വിധാനങ്ങളാണെന്ന് നാം സ്വീകരിച്ചുകഴിഞ്ഞു.മൊബൈല്‍ ഫോണില്‍വരുന്ന സന്ദേശങ്ങള്‍പ്രിയപ്പെട്ടവരുടേതായാലും അല്ലെങ്കിലും ആരും അത്ര കാര്യമായി എടുക്കാറില്ല.അതിനു പിന്നിലുള്ള തുച്ഛമായ ശ്രമം തന്നെയാണ് ഇതിന് കാരണം.കടയില്‍ചെന്ന് അനുയോജ്യമായ സന്ദേശമുള്ള ഒരു കാര്‍ഡ് തിരഞ്ഞെടുത്ത് കാശ് കൊടുത്തു വാങ്ങി നമ്മുടേതായ ഒരു ലഘു സന്ദേശവുമെഴുതി പോസ്റ്റാഫീസില്‍ ചെന്ന് സ്റ്റാംപ് വാങ്ങി ഒട്ടിച്ച് അയയ്ക്കുന്നതിന്‍റെ നൂറിലൊന്നു പോലും ശ്രമമില്ലാതെയാണ് ഇന്ന് എസ്-എം-എസ് അയയ്ക്കുന്നത്.എസ്-എം-എസ്ന്‍റെ പുറകില്‍അയയ്ക്കുന്ന വ്യക്തിയുടെ ആത്മാര്‍ത്ഥത വെളിപ്പെടുന്നില്ല..ഒറ്റ ക്ലിക്കില്‍ ഇരുപതോളം പേര്‍ക്ക് ഒരേ സന്ദേശം അയയ്ക്കുന്ന സംവിധാനം ഉള്ളപ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ക്ക് എന്ത് വിലമതിക്കാനാകും.
പുതുവര്‍ഷം എന്തുതന്നെയായാലും ഒരു സുപ്രധാനമായ ഘട്ടം തന്നെയാണ്.പുതിയ തീരുമാനങ്ങളിലേയ്ക്ക്,ദൃഢനിശ്ചയങ്ങള്‍ക്ക് പുതിയ മോഹങ്ങള്‍ക്ക്,അപ്രതീക്ഷിത നേട്ടങ്ങല്‍ക്ക്,പുതിയ പ്രതീക്ഷകള്‍ക്കുള്ള ഒരു മാറ്റത്തിന്‍റെ അതിര്‍വരമ്പായി പതുവര്‍ഷത്തെ കാണാവുന്നതാണ്.പ്രതീക്ഷിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.പക്ഷെ തങ്ങളുടെ ദൃഢനിശ്ചയത്തിലൂടെ ആശാവഹമായ മാറ്റങ്ങളിലേയ്ക്ക് പുതുവത്സര ദിനത്തില്‍കാലെടുത്തുവയ്ക്കുന്ന അനവധിപേര്‍ നമുക്കിടയിലുണ്ട്.മദ്യപാനം എന്ന ശീലം ജനുവരി ഒന്നാം തിയതി വച്ച് മാറ്റിയെടുത്ത പലരുമുണ്ട്.ഇത്തരത്തില്‍ നല്ല ശീലങ്ങളിലേയ്ക്കുള്ള മാറ്റമായി പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു ആശാവഹമായ മാറ്റം തന്നെയായിരിക്കും.
പുതുവത്സരപുലരിയില്‍ വളരെ വൈകി നട്ടുച്ചയോടെ ആലസ്യത്തില്‍നിന്ന് ഉണരുന്ന ഒരു വ്യക്തി വീണ്ടും ഉറക്കമുണരുന്നത് പോയവര്‍ഷത്തിലേയ്ക്ക് തന്നെയാണ്.പുതുജീവനോടെ നവോന്മേഷത്തോടെ പ്രശാന്ത സുന്ദരമായ,ശാന്തമായ ചെറുകുളിരുള്ള പ്രകൃതിയിലേയ്ക്ക് ദൃഢനിശചയത്തോടെ ഉണര്‍ന്നെഴുന്നേറ്റ് പുതുവര്‍ഷത്തേയ്ക്ക് കാലെടുത്ത് വച്ച് നന്മയിലേയ്ക്ക്, നേട്ടത്തിലേയ്ക്കുള്ള യാത്ര ആരംഭിക്കാന്‍കഴിയണം.
ഞാന്‍ വിശ്വസിച്ച് വയ്ക്കുന്ന ആഗ്രഹിക്കുന്ന നല്ല ശീലങ്ങളിലേയ്ക്ക് എത്തിനോക്കുമ്പോള്‍ പോയ വര്‍ഷങ്ങള്‍നഷ്ടപ്പെടുത്തി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.നല്ല ശീലങ്ങളെ പറ്റി ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല.പക്ഷെ ശീലങ്ങള്‍ സ്വാംശീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.ഈ പുതുവത്സര ദിനത്തില്‍ പരമാവധി പേര്‍ക്ക് നല്ല ശീലങ്ങളിലേയ്ക്ക് കാലെടുത്ത് വയ്ക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയാണ് എനിയ്ക്കുള്ളത്..
വൈകുന്നേരം കഴിഞ്ഞ് രാത്രി അധികം വൈകാതെ അത്താഴം കഴിച്ച് നേരത്തെ കിടന്നുറങ്ങി ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ത്തന്നെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ പൂര്‍ത്തീകരിച്ച് ശുദ്ധമായ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് ശുദ്ധമായ പ്രകൃതിയുടെ ആരവത്തിനായി അല്‍പനേരം കാതോര്‍ത്ത് വ്യായാമം ചെയ്ത് കുളികഴിഞ്ഞ് ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം ലളിതമായ പ്രഭാത ഭക്ഷണം കഴിച്ച് കൃത്യ സമയത്ത് തന്നെ കര്‍മ പഥത്തിലെത്തണം.മുഖത്ത് ചെറു പുഞ്ചിരിയുമായി മറ്റുള്ളവരെ സമീപിച്ച് നല്ല കൂട്ടുകെട്ടുകള്‍ കണ്ടെത്തി നല്ല ആശയങ്ങള്‍ കൈമാറുകയും പരദൂഷണം പറയാതിരിക്കുകയും,കോപത്തെ അകറ്റി നിര്‍ത്തുകയും ചെയ്യണം.മിതമായ ഭക്ഷണം,പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം,ധാരാളം വെള്ളം,സമാനരുമായി ചേര്‍ന്ന് ഉല്ലാസത്തിനായി ഏതെങ്കിലും കളികളില്‍ ഏര്‍പെടുക.അറിവ് നേടാനായി വായന ശീലമാക്കുക,വ്യക്തി ശുചിത്വം ഉറപ്പാക്കി ഗൃഹ ശുചിത്വം ഉറപ്പാക്കുക,പരിസര ശുചിത്വത്തില്‍ ജാഗരൂകനായിരിക്കുക.തന്‍റെ വീടിന്‍റെ മുറ്റം പോലെത്തന്നെ പൊതു സ്ഥലത്തെയും കരുതുക.സാമൂഹ്യ വിരുദ്ധ ഘടകങ്ങളെ അഹിംസാ മാര്‍ഗ്ഗങ്ങളിലൂടെ പ്രതികരിക്കുക.കുടുംബ ബന്ധങ്ങള്‍ക്കും സുഹൃദ്ബന്ധങ്ങള്‍്ക്കും സമയം കണ്ടെത്തുക. ബന്ധം അറ്റുപോയ സുഹൃത്തിനോടും ബന്ധുക്കളോടും ബന്ധം പുതുക്കുന്നതിനുള്ള ഒരു ചെറു പുഞ്ചിരി,ഒരു എസ് എം എസ്,ഒരു മിസ്ഡ് കോള്‍,അല്ലെങ്കില്‍ ഒരു ചെറു സമ്മാനം.മദ്യം,ധൂമ്രപാനം,ലഹരിസേവ എന്നിവ തീരെ വര്‍ജ്ജിക്കുക,പണം കൂടുതലുണ്ടെങ്കില്‍ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ ശേഖരിക്കുക . ചെറിയ ശതമാനം നിരാലംബര്‍ക്കായി വിതരണം നടത്തുക.ഈശ്വര വിശ്വാസം ഉറപ്പാക്കുക.തനിക്ക് നേടാന്‍കഴിയാത്തതും നേടാന്‍ ആഗ്രാഹിക്കുന്നതും ഈശ്വരന്‍ തരുമെന്ന് ഉറച്ച് വിശ്വസിക്കുക.മാലിന്യ സംസ്കരണത്തിനായി സ്വന്തം വീട്ടില്‍ ചെറു കംപോസ്റ്റ്,ഒരു ചെറിയ ജൈവ പച്ചക്കറി തോട്ടം.......
എന്തെല്ലാം നല്ല മാറ്റങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.ഏവര്‍ക്കും ഈ പുതുവര്‍ഷം നല്ല മാറ്റങ്ങള്‍ക്ക് കാരണീഭൂതമാകട്ടെ എന്ന് നമുക്ക് ആശിക്കാം.നല്ല ഒരു നാളെയിലേയ്ക്കായി നമുക്ക് പുതുവര്‍ഷത്തിലേയ്ക്ക് കാലെടുത്തുവയ്ക്കാം.
ലോകാ സമസ്താ സുഖിനോ ഭവന്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment