Thursday, June 2, 2011

എന്റെ ‍ഓര്‍മ്മകളിലെ പെരുമഴക്കാലം











മഴ,കൊടും ചൂടിന് ശമനം.വൃക്ഷലതാദികളും പക്ഷിമൃഗാദികളും പ്രകൃതിയോടൊപ്പം ആഹ്ലാദത്തിമര്‍പ്പില്‍.വൃക്ഷങ്ങള്‍വരെ കാറ്റിന്റെ അകന്പടിയില്‍ നൃത്തമാടുന്നു.കുത്തിയൊലിക്കുന്ന അരുവികളും തോടുകളും വര്‍‍ഷകാലത്തെ ‍ വരവേറ്റു കൊണ്ട് ആനന്ദഭേരി മുഴക്കി കുട്ടികളെ പേടിപ്പിക്കുന്ന മാക്കാന്‍ തവളകള്‍.സുഖകരമായ തണുപ്പും നനഞ്ഞ പുതുമണ്ണിന്റെ മണവും.കുടുംബത്തിന്റെ പ്രതീക്ഷാ നാന്പുകളായ കുഞ്ഞുങ്ങളുടെ പ്രവേശനോത്സവം പുതിയ വസ്ത്രങ്ങള്‍ കുടകള്‍ ബാഗുകള്‍ സ്കൂളുകളിലെ പുതിയ മുഖങ്ങള്‍ പരിചിതരില്‍ അല്‍പനേരത്തെ അപരിചിതത്വം.ഓട്ടില്‍ വീഴുന്ന മഴവെള്ളത്തിന്റെ ശബ്ദത്താല്‍ മുടങ്ങുന്ന ക്ലാസ്സ്.കിട്ടിയ ഇടവേളയില്‍ ‍തൊട്ടടുത്ത ക്ലാസ്സിലെ ടീച്ചറുമായി സല്ലപിക്കുന്ന മാഷ്. മഴ തോര്‍ന്നാല്‍ കുട മറന്നു. അമ്മയുടെ വഴക്ക് . മുറ്റത്ത് വഴുക്ക്.വീഴ്ച ജലദോഷം.കറന്‍റ് മൂന്നു പ്രാവശ്യം വന്നു.പോയി.ചൂട് ചക്ക പുഴുക്ക് . ആകാശവാണിയിലെ കഥാപ്രസംഗം.പേടി പുറത്ത് വാതിലില്‍ മുട്ട് . അച്ഛന്‍. ഉറക്കം .സ്വപ്നം.ഇരുട്ട്. പേടി കനത്തമഴയുടെ മുഴക്കം.ചേര്‍ന്ന് കിടക്കുന്നു.അച്ഛനോ അമ്മയോ.സുഖം

No comments:

Post a Comment