പയ്യന്നൂര്‍
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ആരാധനാ
മഹോത്സവം ആരംഭിച്ചു.തമിഴ് നാട്ടിലെ പഴനിയും കര്‍ണ്ണാടകയിലെ സുബ്രഹ്മണ്യ ക്ഷേത്രവും
പോലെ കേരളത്തിന്‍റെ സ്വന്തം ക്ഷേത്രം.പതിനെട്ടു പുരാണങ്ങളില്‍പെട്ട ബ്രഹ്മാണ്ഡ
പുരാണത്തില്‍,പരശുരാമനാല്‍ സ്ഥാപി്കപ്പെട്ട ഈ ക്ഷേത്രം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്
എന്നുള്ളത് ഈ ക്ഷേത്രത്തിന്‍റെ മഹിമാതിശയത്തിന് നിദര്‍ശനമാണ്.പ്രാചീന കാലത്ത് വളരെ
വൈഭവത്തോടെ നിലകൊണ്ട ക്ഷേത്രം പടയോട്ടക്കാലത്ത് നാശോന്മുഖമാകുകയും പിന്നീട്
പുനരുദ്ധാരണത്തിലൂടെ ഇന്നത്തെ അവസ്ഥയില്‍,എത്തിച്ചേര്‍ന്നിട്ടുള്ളതുമാകുന്നു.
ആണ്ടു തോറും വൃശ്ചിക
സംക്രമദിനത്തിന്‍റെ കുളിര്‍കാറ്റോടെ ആരംഭിക്കുന്ന ആരാധന മഹോത്സവം വൃശ്ചികം 14 ന്
സമാപിക്കുന്നു.തുടര്‍ന്ന് സ്കന്ദ ഷഷ്ടിയും, ധനുവിലെ എഴുന്നള്ളത്ത് ഉത്സവവും,പിന്നെ
നിറ,പുത്തരി,ഉത്സവങ്ങളും ഓണം വിഷു നാഗാരാധന,ഭക്തജനങ്ങള്‍ കാത്തിരുന്ന് കഴിപ്പിക്കുന്ന
ചുററു വിളക്ക്,അപ്പം കൂഴം.
നിത്യവും രാവിലെ പയ്യന്നൂര്‍
പെരുമാളിന് മുമ്പില്‍,നെയ്യമൃത് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് ശീലമാക്കിയ
പരിസരവാസികള്‍.പരശുരാമന് നെയ്വിളക്ക് കഴിപ്പിച്ച് മനമുരുകി പ്രാര്‍ത്ഥിക്കുന്ന
ഭക്തജനങ്ങല്‍.ഇവരുടെ സാന്നിദ്ധ്യം തന്നെയാണ് ക്ഷേത്രത്തിന്‍റെ ഐശ്വര്യം.പരശുരാമന്‍,ഗണപതി
ശാസ്താവ്,ഭൂതത്താര്‍,നാഗപ്രതിഷ്ഠയും ഭക്തര്‍ക്ക് നിര്‍വൃതിയേകുന്നു.
ക്ഷത്രീയാന്തകനായ
പരശുരാമ സ്വാമിയുടെ സാന്നിദ്ധ്യം കൊണ്ട് ഇവിടെ രാജകീയമായ ഒരു
ആചരണവുമില്ല.ക്ഷേത്രത്തില്‍ ഒരു ഭരണാധികാരിക്കും ആ നിലയിലുള്ല പരിഗണന ഇല്ല.പെരുമാളിന്‍റെ
മുന്നില്‍,എല്ലാവരും തുല്യര്‍.ഉത്സവ കാലത്ത് ആനയും അമ്പാരിയും ഇല്ല.മുഖ്യപുരോഹിതന്‍
തന്‍റെ നെഞ്ചോട് ചേര്‍ത്ത് സ്വാമിയെ ശ്രീകോവിലില്‍
നിന്ന് പുറത്ത് കൊണ്ടുവരികയും തന്‍റെ ശിരസ്സില്‍, എഴുന്നള്ളിക്കുകയും ചെയ്യുന്നു.
മഹത്തായ
ആദ്ധ്യത്മികവും സാംസ്കാരികവുമായ ഒരു ചൈതന്യമാണ് ഈക്ഷേത്രം പയ്യന്നൂരിന് പകര്‍ന്ന്
നല്‍കിയിട്ടുള്ളത്.കേരളത്തിന്‍റെ ഒരു പ്രമുഖ സാംസ്കാരിക കേന്ദ്രമായി പയ്യന്നൂര്‍,മാറിയതിനു
കാരണം മറ്റൊന്നുമല്ല.
അടുത്തുള്ല സോമേശ്വരി
ക്ഷേത്രത്തില്‍ നിന്ന് അമ്മ മകനെ കാണാനായി വരുന്ന എഴുന്നള്ലത്ത് ഭക്തി സാന്ദ്രവും
വികാര നിര്‍ഭരവുമാണ്.എഴുന്നള്ളത്ത് കഴിഞ്ഞ് തിരികെ പോകാന്‍,വിമുഖതകാണിക്കുന്ന
ദേവിയുടെ തിടമ്പ് നൃത്തം കണ്ടു തന്നെ ആസ്വദിക്കേണ്ടതാണ്.
ഇനിയുള്ള
ദിവസങ്ങള്‍ ഭക്തിയുടെയും ക്ഷേത്രകലകളുടെടേയും ചന്തവാണിഭത്തിന്‍റെയും ദിനങ്ങളാണ്.
മഞ്ജു വാര്യരുടെ
നൃത്തം,പാണ്ടിമേളം,കഥകളി,ഓട്ടം തുള്ളല്‍ നാടകം ചാക്യാര്‍,കൂത്ത് അങ്ങനെ
പയ്യന്നൂരിന് ആഘോഷക്കാലം.
ഏവര്‍ക്കും
മഹാദേവ ഗ്രാമത്തിലേയ്ക്ക് സ്വാഗതം.
No comments:
Post a Comment