ഹൊ എന്തൊരു ചൂടാപ്പാ ഇത്....ജനങ്ങള്‍ വേനലിനെ പഴിക്കുകയാണ്.മഴ പെയ്തിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണ്.ഭരണ കൂടത്തെ പഴിചാരാന്‍ കഴിയുമെങ്കില്‍,അത് ചെയ്യാമായിരുന്നു.ഏതായാലും ടാങ്കര്‍ ലോറിയില്‍,വെള്ളമെത്തിക്കാത്തതിന് ഭരണകൂടത്തെ പഴിക്കാം.ആവശ്യക്കാര്‍ക്കും അനാവശ്യക്കാര്‍ക്കും വെള്ളം പിടിക്കാം അളവുകുറഞ്ഞാല്‍ കിട്ടിയില്ലെങ്കില്‍,പ്രതികരണ ശേഷി ഉപയോഗിക്കാം.വാണിജ്യ സാമ്രാജ്യത്തിന്‍റെ കച്ചവട തന്ത്രങ്ങള്‍,പൊടിപൊടിക്കുന്നു.ഓസോണ്‍ പാളികളില്‍,വിള്ളലുണ്ടാക്കുന്ന വാതകം വമിക്കുന്ന എയര്‍ കണ്ടീഷണറുകള്‍, മദ്ധ്യ വര്‍ഗ്ഗത്തിലേയ്ക്കും അതിലും താഴെയും ഇറക്കണം.സുന്ദരികളുടെ ചര്‍മ്മത്തെ ചൂടില്‍,നിന്ന് സംരക്ഷിക്കേണ്ട ചുമതലയും അവര്‍ക്കുണ്ട്.ദാഹം അകറ്റാന്‍ പെപ്സിയ്ക്കും കൊക്കൊക്കോളയ്ക്കും മിറിണ്ടയ്ക്കും മാത്രമെ കഴിയൂ എന്ന മഹത്തായ സന്ദേശം അവര്‍ ക്രിക്കറ്റ് താരങ്ങളിലൂടെ ജനങ്ങളിലെത്തിച്ചു കഴിഞ്ഞു.മനുഷ്യന്‍ ചൂടിനെ അകറ്റാനുള്ള വഴികള്‍,ആലോചിച്ചുകൊണ്ടിരിക്കുകയാണ്.സ്വയം ആത്മ വിചിന്തനത്തിന് വിധേയനാകാതെ ജാവജാലങ്ങളില്‍ ബുദ്ധിയും വിവേകവും ഈശ്വരന്‍ വാരിക്കോരി നല്‍കിയിട്ടുണ്ടെങ്കിലും അത് ലവലേശം പോലും ഉപയോഗിക്കുകയില്ലെന്ന അവന്‍റെ വാശി അവനെ നിലവിലെ സ്ഥിതിയിലെത്തിച്ചിരിക്കുന്നു.ലോകത്തിന്‍റെ പരിണാമ സിദ്ധാന്തം തന്നെ ജീവജാലങ്ങള്‍ പുതുയ പ്രതികൂല സാഹചര്യങ്ങളുമായി മല്ലിടുന്നതിന്‍റെ ഫലമായി ഉണ്ടായിട്ടുള്ളതാണ്.മനുഷ്യന്‍ പ്രതികൂല സാഹചര്യങ്ങളില്‍,നിന്ന് ഒളിച്ചോടുകയല്ല വേണ്ടത് മറിച്ച് തന്‍റെ മനസ്സിനെയും ശരീരത്തെയും പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് സജ്ജമാക്കുക എന്നതാണ്.ശരീരം വിയര്‍ക്കുന്നെങ്കില്‍,അസഹ്യമായ ചൂടാണെങ്കില്‍,ധാരാളം വെള്ളം കുടിക്കുക.അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍,ധരിക്കുക.ജനാലകളും വാതിലുകളും തുറന്നിടുക.ഫാനിന്‍റെ കാറ്റുകൊണ്ട് പുലരുന്നതുവരെ ചൂട് കാറ്റ് കൊണ്ട് ക്ഷീണിതനായി എഴുന്നേല്‍ക്കുന്നതിന് പകരം.ജനലുകളും വാതിലുകളും തുറന്നിട്ട് അല്‍പം വിയര്‍ത്തിട്ടാണെങ്കിലും ഉറങ്ങാന്‍,ശ്രമിക്കുക.കൊതുകുണ്ടെങ്കില്‍ നെറ്റ് ഉപയോഗിക്കൂ.മദ്ധ്യരാത്രി കഴിയുണ്പോള്‍ ഭൂമി ഒന്ന് തണുക്കുമ്പോള്‍,ജനലിലൂടെ തണുത്ത കാറ്റ് കടന്നുവരും രണ്ട് മണിയോടെ മുറിയാകെ തണുപ്പ് നിറയും ഗാഢനിദ്ര ഉറപ്പ്.മറിച്ച് ഫാനിന്‍റെ ചൂട് കാറ്റ് പുറമെനിന്നുള്ള തണുത്ത കാറ്റിനെ തടയും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, ഭയങ്കര ക്ഷീണമായിരിക്കും.പകല് ശരീരം വിയര്‍ത്തൊലിക്കുമ്പോള്‍, നിങ്ങളെകാത്ത് പുറത്ത് തണല്‍,മരമുണ്ട്.അവിടെ നിങ്ങള്‍ക്ക് ഒരു പക്ഷെ ഉറുമ്പിന്‍റെ കടിയേറ്റെന്നിരിക്കാം കാക്ക തലയില്‍ കാഷ്ടിച്ചെന്നിരിക്കാം മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍ വീണെന്നിരിക്കാം ഇതൊന്നും പ്രകൃതിയുടെ എയര്‍കണ്ടീഷന്‍, സംവിധാനത്തിന്‍റെ ശീതള ച്ഛായയുടെ പ്രാധാന്യം ഒട്ടും കുറയ്ക്കുന്നില്ല.ഉഷ്ണ കാലത്തിനുതകുന്ന ഭക്ഷണ ക്രമം സ്വീകരിക്കുക.നന്നായി വ്യായാമം ചെയ്യുക.വിയര്‍ക്കുന്നത് കൊണ്ട് വ്യായാമം ആവശ്യമില്ലെന്ന് വിചാരിക്കരുത് ഏത് പ്രതികൂല സാഹചര്യവുമായി ശരീരത്തെ പൊരുത്തപ്പെടുത്താന്‍ വ്യായാമങ്ങള്‍ക്കും പ്രത്യേകിച്ച് ശ്വസനവ്യായാമങ്ങള്‍ക്കു കഴിയും.അങ്ങനെ ക്രമേണ നമ്മുടെ ശരീരം ഉഷ്ണത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങും.ഓര്‍ക്കു...... പിന്തിരിഞ്ഞാല്‍,കൂടുതല്‍ വെല്ലുവിളിയുള്ള സാഹചര്യാമാണ് നമ്മെകാത്തിരിക്കുന്നത്.നമ്മുടെ ശരീരം ദുര്‍ബലപ്പെട്ടാല്‍,എങ്ങനെയാണ് ഭാവിയില്‍ പിടിച്ചു നിക്കുക.ഇപ്പോള്‍ത്തന്നെ ഫാനിനെ ജനങ്ങള്‍,വെറുത്തു കഴിഞ്ഞു ഇപ്പോള്‍ കൂളറിന്‍റെയും എയര്‍ കണ്ടീഷന്‍റെയും കാലമാണ്.വൈദ്യുതി ഉല്‍പാദനം കുറഞ്ഞുവരുന്ന സാഹചര്യം ഇപ്പോള്‍,നിലവിലുണ്ട്.നാമെന്തിന് ഇതിനെയൊക്കെ ആശ്രയിക്കണം കഴിയുന്നതും അതിജീവിക്കാന്‍ ശ്രമിക്കുക.
എന്‍ ശശിധരന്‍റെ ഉഷ്ണകാലം എന്ന നാടകം ഓര്‍മ്മവരുന്നുഉഷ്ണത്തെ അതിജീവിക്കുന്നതിനുള്ള വിശേഷാല്‍തൊപ്പിക്കു പുറകെ കുടുംബവും നാടും പോയപ്പോള്‍ കണാരേട്ടന്‍,മാത്രം അതിനു പുറകെ പോയില്ലഅവസാനം കൂടുതല്‍ കടുത്ത ഉഷ്ണകാലം വന്നപ്പോള്‍,തൊപ്പി ഉപകാരപ്രദമല്ലാതെ വന്നപ്പോള്‍ ജനങ്ങളുടെ പ്രതിരോധ ശേഷി ക്ഷയിച്ചിരുന്നുപക്ഷെ അപ്പോള്‍,കണേരേട്ടന്‍ മാത്രം കടുത്ത ഉഷ്ണത്തെ അതിജീവിക്കുന്നുഎഴുത്തുകാരന്‍റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നാടകത്തിന്‍റെ ആശയം എഴുത്തിന് സമൂഹത്തോടുള്ള പ്രതിബദ്ധതയിലേക്ക് വെളിച്ചം വീശുന്നു
ഈ ആശയം പിന്തിരിപ്പനായി മുദ്രകുത്തിയേക്കാം.ഓര്‍ക്കുക നമുക്ക് മഴവരുമ്പോഴുള്ള സന്തോഷം കേവലം ദിവസങ്ങള്‍ മാത്രമാണ്.അസുഖങ്ങളും വെള്ലപ്പൊക്കവുമാണ് നമ്മെകാത്തിരിക്കുന്നത്
പ്രകൃതി മാറ്റങ്ങള്‍ക്ക് വിധേയമാണ്ഈ മാറ്റങ്ങളെ മനുഷ്യന് അതിജീവിക്കാന്‍ കഴിയില്ല.മാറ്റങ്ങളുമായി പൊരുത്തപ്പെടാനാണ് ശ്രമിക്കേണ്ടത്ഇതിലും പ്രതികൂല സാഹചര്യങ്ങളില്‍,അതിജീവിനം നടത്തുന്ന മനുഷ്യരുണ്ടെന്ന ചിന്ത ഒരു പക്ഷെ നമുക്ക് ശക്തി പകര്‍ന്നേക്കാം.വരൂ ഉഷ്ണമാകട്ടെ ശൈത്യമാകട്ടെ സന്തോഷമാകട്ടെ ദൂഖമാകട്ടെ എല്ലാം ജീവിതത്തിന്‍റെ ഭാഗാമാണ്.അത് ജീവിതത്തിന്‍റെ ഭാഗമാകട്ടെ എല്ലാം ആസ്വാദ്യകരമാരിക്കട്ടെ.മരം വരമാണ് ജലം അമൃതാണ്.പ്രകൃതി മാതാവാണ്.പ്രകൃതിയെ മറന്നുകൊണ്ട് അതിനോട് മല്ലിടാതെ സമരസപ്പെടാന്‍ നമുക്ക് ശ്രമിക്കാം
വാല്‍നക്ഷത്രം-പറയനും എഴുതാനൂം എന്തെളുപ്പം..
No comments:
Post a Comment