Tuesday, August 14, 2012

ലണ്ടന്‍ നഗരത്തിന് നന്ദി.


 

പതിനേഴ് ദിനരാത്രങ്ങള്നീണ്ടുനിന്ന കായിക മാമാങ്കത്തിന് തിരശ്ശീല.വേഗത്തിന്റെയും ശക്തിയുടെയും ഊര്ജ്ജത്തിന്റെയും മെയ് വഴക്കത്തിന്റെയും ഔന്നത്യത്തിലേയ്ക്കുള്ള മനുഷ്യരാശിയുടെ യാത്ര തുടരുന്നു.പല നാഴികക്കല്ലുകളും പിന്തള്ളിയെങ്കിലും പലതും ഇനിയും അപ്രാപ്യം.പലതാരങ്ങളും ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക്.കറുപ്പിന്റെ കരുത്തുമായി ട്രാക്ക് അടക്കിവാണ് ചരിത്രത്തിന്റെ താളുകളിലേയ്ക്ക് കുതിച്ച് കയറിയ ഉസൈന്ബോള്ട്ട് തന്നെയല്ലേ ഇക്കഴിഞ്ഞ ഒളിന്പിക്സിന്റെ താരം.സ്വര്ണ്ണവേട്ടയില്‍  മിക്കരാജ്യങ്ങലെപ്പോലും നാണിപ്പിച്ച ഫെല്പ്സിന്റെ കഠിനാദ്ധ്വാനത്തെ കുറച്ചു കാണുന്നില്ല.വികലാംഗനെന്നത് ഒരു ശാപമല്ല എന്ന് ലോകത്തെ ഓര്മ്മിപ്പിച്ച ഓസ്കര്‍ പിസ്റ്റോറിയസ് വിവാദക്കുരുക്കില്നിന്ന് ഒരു രാജ്യത്തിന്റെ പൂര്ണ്ണ പിന്തുണയുമായി ട്രാക്കിലിറങ്ങിയ കാസ്റ്റര്‍,സെമന്യ ലോക ഫുട്ബോളില്മുടിചൂടാമന്നന്മാരായിട്ടും ഒളിമ്പിക്സ് സ്വര്ണ്ണത്തില്മുത്തമിടാന്കഴിയാത്ത ബ്രസീല്‍,ബീജിംഗ് ഒളിമ്പിക്സിലെ മേല്ക്കോയ്മ ചൈനയില്നിന്ന് ആധികാരികമായിത്തന്നെ തട്ടിയെടുത്ത അമേരിക്ക.എത്രയെത്ര സ്വപ്നങ്ങള്പൊലിഞ്ഞു.എത്രയെത്ര സ്വപ്നങ്ങള്സാക്ഷാത്കരിക്കപ്പെട്ടു.എല്ലാം ഒരു കാവ്യനീതി .തന്റെ കഠിനാദ്ധ്വാനത്തിന്റെ നേട്ടം രാഷ്ട്രത്തിനായി സമര്പ്പിക്കുന്ന താരം,താരത്തിന്റെ നേട്ടത്തില്അഭിമാനിക്കുന്ന രാജ്യം.വിവിധ ഭാഷ,സംസ്കാരങ്ങള്‍,മതങ്ങള്‍,ചിന്താധാരകള്ഒളിമ്പിക്സ് ഗ്രാമത്തില്ഒന്നിക്കുന്നു.അവര്ഒരു ലക്ഷ്യത്തിനായി പൊരുതുന്നു.അവിടെ ലോകം ഒന്നിക്കുന്നു.മത്സരത്തില് ജയിക്കുന്നു.അതോടൊപ്പം സാര്വ്വ ലൌകകിതയുടെ വിജയ ഭേരി മുഴങ്ങുന്നു.ഒളിമ്പിക്സിനെ വ്യത്യസ്തമാക്കുന്നതും അതു തന്നെ ഫുട്ബോള്‍,ടെന്നിസ് എന്നീ പ്രൊഫഷണല്കായിക ഇനങ്ങളെ മാറ്റി നിര്ത്തിയാല്‍,മറ്റു ഇനങ്ങളില് ഏതൊരു കായിക താരത്തിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഒളിമ്പിക്സ് മെഡല്‍.

ഇത്തവണത്തെ ഒളിന്പിക്സ് പൂര്ണ്ണമായി ആസ്വദിക്കാന്കഴിഞ്ഞില്ലെങ്കിലും ഒരു വിധം തരക്കേടില്ലാതെ മത്സരങ്ങള്ദൂരദര്ശനിലൂടെ കാണാന്പറ്റി.മിക്ക ഇനങ്ങളും അര്ദ്ധരാത്രിയ്ക്ക് ശേഷം നടക്കുന്നത് പരിപാടിയുടെ ആസ്വാദനത്തിന് തടസ്സമായി.ഒളിമ്പിക്സ് ആരംഭിക്കുന്നതിന് മുമ്പ് ഞാന്പാരാമര്ശിച്ചിരുന്നതുപോലെത്തന്നെ,പലകാര്യങ്ങളും സംഭവിച്ചിരിക്കുന്നു.ഇന്ത്യയ്ക്ക് ആറ് മെഡലുകള്‍,ഞാന്പ്രതീക്ഷിച്ചതുപോലെത്തന്നെ കിട്ടി.ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിമ്പിക്സായിരിക്കുമെന്നും ഞാന്പറഞ്ഞിരുന്നു.അതുപോലെത്തന്നെ ഇന്ത്യയുടെ നേട്ടം എക്കാലത്തെയും മികച്ചതാണ്.ഹോക്കി ടീം പന്ത്രണ്ടാമതാകാന്സാദ്ധ്യതയുണ്ടെന്ന് ഞാന്പറഞ്ഞ വാക്കുകള്‍,അറം പറ്റിയതില്‍,മാത്രമെ എനിക്ക് ഖേദമുള്ളൂ.സൈനാ നെഹ്വാള്പ്രതീക്ഷിച്ച പ്രകടനം നടത്തി.മേരി കോമില്നിന്ന് സ്വര്ണ്ണം പ്രതീക്ഷിച്ചിരുന്നു.പിന്നെ പറ്റിച്ചത് ദീപികാ കുമാരിയാണ്.അപ്രതീക്ഷിതമായി മെഡല്പട്ടികയില്‍,സ്ഥാനം നേടിയ വിജയ് കുമാര്ശരിക്കും ഞെട്ടിച്ചു കളഞ്ഞു.പിന്നെ ഇന്ത്യയുടെ സമയം കൂടുതല്നന്നായിരുന്നെങ്കില്‍,ഷൂട്ടിംഗില്രണ്ടും,ബോക്സിംഗില്രണ്ടും ഗുസ്തിയില്‍,ഒരു മെഡലും,ടെന്നിസ് മിക്സഡ് ഡബിള്സില്‍, ഒരു മെഡലും കൂടി കിട്ടാമായിരുന്നു.അങ്ങനെയായിരുന്നെങ്കില്ഇന്ത്യന്‍, കായിക രംഗത്തിന് അതൊരു വഴിത്തിരിവ് തന്നെ ആയേനെ.കാര്യങ്ങള്ഇങ്ങനെയൊക്കെ ആയ സ്ഥിതിയ്ക്ക് കേന്ദ്ര സ്പോര്ട്സ് മന്തി അജയ് മാക്കന്‍,2020 ഒളിമ്പിക്സില്‍,ഇന്ത്യ ഇരുപത്തിയഞ്ച് മെഡലുകള്നേടുമെന്ന് പ്രഖ്യപിച്ചതില്‍,അതിശയോക്തിയില്ല.ഇതിനകം തന്നെ നല്ല ദീര്ഘവീക്ഷണവും കാര്യ ശേഷിയും പ്രദര്ശിപ്പിച്ച മാക്കന്‍,പറഞ്ഞവാക്കുകളില്‍,നമുക്ക് വിശ്വാസ മര്പ്പിക്കാം.സ്പോര്ട്സിന്റെ കല്മാഡി യുഗം അവസാനിച്ചിരിക്കുന്നു എന്ന് നമുക്ക് ആശ്വസിക്കാം.പ്രതിഭകളെ കണ്ടെത്തി മികച്ച പരിശീലനം തന്നെ നല്കണം.എഞ്ചിനിയറിംഗിന് പഠിപ്പിക്കാന്സ്കൂള്‍,വാദ്ധ്യാര് പോര എന്ന് സാന്ദര്ഭികമായി കേരള സ്പോര്ട്സ് മന്ത്രി സൂചിപ്പിട്ടുണ്ട്.പുതിയ തലമുറയെ വാര്ത്തെടുക്കുക എന്നത് ഒരു വ്യവസായമല്ല.മറിച്ച് നമുക്ക് നേടാന്കഴിയാത്തത് പുതിയ തലമുറയ്ക്ക് നേടിയെടുക്കാന്‍,സഹായിക്കുക എന്നതാണ്.അതിലൂടെ സമൂഹത്തിന് ,രാജ്യത്തിന് നമ്മുടെ നന്ദി പ്രകാശിപ്പിക്കുകയാണ് ഇന്നലെകളുടെ താരങ്ങളുടെ കര്ത്തവ്യം.ഇന്ത്യന്ഹോക്കി ഉടച്ചു വാര്ക്കേണ്ടിയിരിക്കുന്നു.ആദ്യ രണ്ട് മത്സരങ്ങള്കഴിഞ്ഞപ്പോള്ത്തന്നെ എനിക്ക് കളിക്കാരോട് വല്ലാത്ത സഹതാപം തോന്നിത്തുടങ്ങിയിരുന്നു.പ്രതീക്ഷയുടെ മാറാപ്പ് അപമാനത്തിന്റേതാകാന്‍,അധികം കാത്തു നില്ക്കേണ്ടിവന്നില്ല.ഹോക്കി ഇന്നും നമ്മുടെ ദേശീയ കായിക വിനോദമാണ്.ഹോക്കിയുടെ മഹാപ്രതിഭ  ധ്യാന്ചന്ദിന്റെ ആത്മാവിനോട് നമുക്ക് ക്ഷമ യാചിക്കാം.നാമിനി ഒളിമ്പിക്സ് മെഡലിന് ഹോക്കിയെ മാത്രം ആശ്രയിക്കേണ്ടതില്ല.ടെന്നിസ്,ബാറ്റ്മിന്റന്‍,ഗുസ്തി,ബോക്സിംഗ്,ഷൂട്ടിംഗ്,അമ്പെയ്ത്ത് ഇതിലൊക്കെ നമുക്ക് പ്രതീക്ഷയുണ്ട്.ക്രിക്കറ്റ് മാത്രം ടി വിയില്കണ്ട് മടുത്ത പ്രായം ചെന്നവര്പോലും മേരി കോമും സുശീല്കുമാറും ടി വിയില്‍,വരുന്നതിന് കാത്തിരുന്നു.സുശീല്കുമാര്ഫൈനലിലെത്തിയെന്നറിഞ്ഞ് ഫൈനല്വരെയുള്ള മൂന്ന് മണിക്കൂറുകള്‍,എന്തൊരു ആവേശകരമായിരുന്നു.ഒരു സ്വര്ണ്ണമെഡല്‍,അത് ഓരോ ഇന്ത്യക്കാരനും എത്രത്തോളം വിലമതിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു,അത്.ദേശീയത സടകുടഞ്ഞെഴുന്നേറ്റ നിമിഷങ്ങളായിരുന്നു അത് .ഇത്തരം ആവേശോജ്വലമായ നിമിഷങ്ങള്നമുക്ക് ഇനിയും വേണം. ആവേശം നമുക്ക് പുതിയ തലമുറയ്ക്ക് പകര്ന്ന് നല്കാന്‍,കഴിയണം.ഈയിടെ സൈനാ നെഹ്വാളിന്റെ ബാറ്റ്മിന്റന്‍,മത്സരം കണ്ടു കൊണ്ടിരുന്ന എന്നോട് ഒരു പത്തു വയസ്സുകാരി ചോദിച്ചു,സൈന ജയിച്ചിട്ട് മാമന് എന്ത് കിട്ടാനാണ്. കൊച്ചു കുട്ടിയോട് ഞാനെന്തു പറയാനാണ്.പുതു തലമുറയ്ക്ക് ഒരു സ്പോര്ട്സ് സംസ്കാരം പകര്ന്ന് നല്കേണ്ടത് വളരെ അത്യാവശ്യമാണ്.ഭൌതികതയ്ക്കായുള്ള നെട്ടോട്ടത്തിനിടയില്‍,നമ്മെ ഒന്നിപ്പിക്കുന്ന നമുക്ക് ആവേശം പകരുന്ന നമ്മില്നല്ല ഊര്ജ്ജം സമന്വയിപ്പിക്കുന്ന ഒരു സംസ്കാരം വളര്ന്നു വരട്ടെ എന്ന് ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നു

No comments:

Post a Comment