ഉണങ്ങിയ ഓലകളും കീറിയ വിറകും വീട്ടിനകത്ത് അടുക്കളയുടെ മൂലയില്, അടുക്കി
വയ്ക്കുന്നത് കണ്ട് തിരക്കിയപ്പോഴാണ് ഉണ്ണികുട്ടന് കാര്യം മനസ്സിലായത്.
മഴയെത്താന്‍ പോകുകയാണ്.സ്കൂളില്‍ ആദ്യ ദിവസം പുത്തന്‍ വര്‍ണ്ണകുടയും ബാഗുമായി
സ്കൂളില്‍, പോയ ഉണ്ണിക്കുട്ടന്‍, ആദ്യ മഴ നനഞ്ഞ് വീട്ടിലെത്തി.സ്കൂള്‍
വിട്ടപ്പോഴാണ് ഉണ്ണികുട്ടന് കൂട്ടായി മഴയെത്തിയത്. ഉണ്ണികുട്ടന്‍, വര്‍ണ്ണക്കുടയുടെ പിടി
മൂക്കിനോട് ചേര്‍ത്ത് മണം ആസ്വദിച്ച് പിടിയുടെ ചരട് വായിലിട്ട് ചവച്ചും വെള്ളവും
ചവിട്ടിതെറിപ്പിച്ച് വീട്ടിലേയ്ക്ക് നടന്നു.അയലത്തെ ചേച്ചി വര്‍ണ്ണകുടയില്‍, അവന്‍റെ
പേര് തുന്നി ചേര്‍ത്തിരുന്നു.സ്കൂളില്‍ കുട മാറിപോകാതിരിക്കാനാണത്രെ. സ്ലേറ്റ്
നനഞ്ഞാലും വേണ്ടില്ല പുസ്തകം നനയ്ക്കരുതെന്ന് പറഞ്ഞതനുസരിച്ച് ഉണ്ണി ബാഗ് ഷര്‍ട്ടിന്‍റെ
അകത്ത് കയറ്റി വച്ചാണ് വന്നത്.സ്നേഹത്തിന്‍റെ സാരിത്തുമ്പില്‍, തലതോര്‍ത്തി.ഷര്‍ട്ടും
നിക്കറും ഊരിയിട്ടു.നിക്കറൂരിയപ്പോള്‍ കാല്‍പാദത്തില്‍, കുടുങ്ങിയ നിക്കര്‍, കാല്‍,
ആഞ്ഞു വീശിയപ്പോള്‍ ദൂരെ തെറിച്ച് വീണതു
കണ്ട് ഉണ്ണി ആര്‍ത്തു ചിരിച്ചു.ചായ കുടിച്ച് ചൂട് പലഹാരവും കഴിച്ച് ഉണങ്ങിയ വസ്ത്രവും
ധരിച്ച് അവന്‍, മഴക്കാഴ്ചയ്ക്കായി വരാന്തയിലേയ്ക്കിറങ്ങി.പുറത്ത് പാത്തിയിലൂടെ
വീഴുന്ന മഴവെള്ളം പിടിയ്ക്കാന്‍ ബക്ക്റ്റ് വച്ചിരുന്നു.ഉണ്ണിയുടെ കൈ ജനാലയിലൂടെ നീണ്ടു.ജനാലയിലെ ചതുരക്കാഴ്ചയില്‍,ആനന്ദ
നടനമാടുന്ന വൃക്ഷങ്ങളെ ഉണ്ണി കണ്ടു.ഇന്നലെ ഓടിക്കളിച്ചിരുന്ന വഴിയിലൂടെ മഴവെള്ളം
കുത്തി ഒലിയ്ക്കുകയാണ്.ഒരു നായ വീടിനോട് ചേര്‍ന്ന് നില്‍ക്കുന്നു അത് ശരീരം കുലുക്കി
നനവ് തെറിപ്പിച്ച് കളയുന്നുണ്ട്.തൊഴുത്തിലെ പശു മഴകാണുകയും സന്തോഷത്തോടെ അമറുകയും
ചെയ്യുന്നുണ്ട്.വെള്ളം ഊര്‍ന്നു പോകാന്‍, നിവര്‍ത്തിവെച്ച വര്‍ണ്ണകുടയില്‍,നിന്ന്
ഒലിച്ച വെള്ളം ഉരുണ്ട്കൂടി നില്‍ക്കുന്നു.പതിവിലും വേഗം ഇരുട്ടായി.മണ്ണെണ്ണവിളക്കും
സന്ധ്യാദീപവും തെളിഞ്ഞു.വാതിലും
അടച്ചു.പുറത്ത് ശക്തമായ മഴയാണ്.ഓടില്‍ മഴവീഴുന്ന ശബ്ദ കോലാഹലം തന്നെയാണ്.ഉണ്ണി
രണ്ടു കൈ കൊണ്ടും ചെവി പൊത്തി പിടിച്ചു.ശബ്ദം ഇല്ലാതായി വീണ്ടും തുറന്നപ്പോള്‍
ശബ്ദം.അവന് ആ കളി രസകരമായി തോന്നി.മണ്ണെണ്ണ വിളക്കിന്‍റെ നാളത്തില്‍ വിരല്‍,
അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ച് ഉണ്ണി മറ്റൊരു കളിയലേയ്ക്ക് കടന്നു.അത് അധിക
നേരം നീണ്ടു നിന്നില്ല.ശകാരം കേട്ടതോടെ അതില്‍, നിന്നും പിന്‍മാറി.ചോറുണ്ട്
പായയില്‍, കിടക്കാന്‍ തുടങ്ങിയിട്ടും പുതുമഴയെ വിട്ട് ഉറങ്ങാന്‍ ഉണ്ണിയ്ക്ക്
മനസ്സു വന്നില്ല.കുസൃതിത്തരങ്ങള്‍ കാണിച്ച് കിടന്നതല്ലാതെ ഉറങ്ങിയില്ല.അപ്പോഴാണ് മാക്കാന്‍ തവളകളുടെ ശബ്ദം
അവന്‍, കേട്ടത്.കുസൃതികളെ മാക്കാന്‍, പിടികൂടുമെന്ന കാര്യം ഓര്‍ത്ത്
ഉണ്ണി കണ്ണടച്ചു കിടന്നു.കണ്ണടച്ചപ്പോള്‍, ഒരായിരം നക്ഷത്രങ്ങള്‍ തെളിഞ്ഞു.കണ്ണ്
കൂടുതല്‍ ശക്തമായി അടച്ചപ്പോള്‍,നക്ഷത്രങ്ങള്‍ ചലിക്കാന്‍ തുടങ്ങി.ഉണ്ണി ആരുടേയോ
ചൂടിനായി ചെരിഞ്ഞു കിടന്നു.എപ്പോഴോ ഉറങ്ങിപോയി.ഈ മഴ തോര്‍ന്നാല്‍, വെയില്‍
വരുമെന്നും പിന്നെ വീണ്ടും മഴ വരുമെന്നും ഇതെല്ലാം പിന്നീട് മധുരിക്കുന്ന ഓര്‍മ്മകളായിരിക്കുമെന്നും
ഉണ്ണികുട്ടന് അറിമായിരുന്നോ എന്തോ......
No comments:
Post a Comment