1986 ലെ ലോകകപ്പില്‍,അര്‍ജന്‍റീന ഇംഗ്ലണ്ട് മത്സരത്തെ പറ്റിയുള്ള വര്‍ണ്ണനകള്‍,പത്രത്തില്‍ വായിച്ച് ആവേശം ഉള്‍കൊണ്ടിരിക്കുന്ന സമയം.ദൈവത്തിന്‍റെ കൈയ്യും ലോകം കണ്ട ഏറ്റവും മികച്ച ഗോളും.ഭാഗ്യത്തിന് ഫൈനല്‍ മത്സരം ബി ബി സി ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.പാതിരാത്രി നടന്ന അത്യന്തം ആവേശോജ്വലമായ മത്സരം നാഷണല്‍ പാനസോണിക് റേഡിയോവില്‍ആയിരങ്ങലുടെ ആരവങ്ങളുടെ പിന്നരങ്ങില്‍ കേട്ട കമന്‍ററി ഇന്നും കാതില്‍മുഴങ്ങുന്നുണ്ട്.മറഡോണ.....ബുറുചാഗ.....ബാക്ക് ടു മറഡോണാ.....പാസസ് ബാക്ക് ടു ബുറുചാഗാ................പിന്നീടങ്ങോട്ട് കാത് പൊട്ടുന്ന ഉച്ചത്തില്‍ കാണികളുടെ ആരവമാണ്.ജര്‍മനിയെ 3-2 ന് അര്‍ജന്‍റീന തോല്‍പിച്ചു.മറഡോണ ഗോളൊന്നും നേടിലില്ലെങ്കിലും വിജയത്തിന്‍റെ സൂത്ര ധാരന്‍,അദ്ദേഹം തന്നെയായിരുന്നു.അന്നു തുടങ്ങിയ ആരാധനയായിരിക്കണം അര്‍ജന്‍റീനയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം.പിന്നീട് ടെലിവിഷന്‍ വീട്ടിലെത്തിയതിനുശേഷം വലിയ പ്രതീക്ഷയോടെയാണ് 1990 ലെ ലോക കപ്പിന് സാക്ഷ്യം വഹിച്ചത്.കാമറൂണുമായി ഉദ്ഘാടന മത്സരത്തില്‍ തോറ്റെങ്കിലും ജര്‍മനിയുമായി മറ്റൊരു ലോകകപ്പ് ഫൈനലില്‍,മറഡോണയുടെ അര്‍ജന്‍റീന സ്ഥാനം പിടിച്ചു.വിരസമായ ഫൈനലില്‍ അര്‍ജന്‍റീനയെ ഏക പെനാല്‍റ്റി ഗോളിലൂടെ ജര്‍മനി പരാജയപ്പെടുത്തി.അര്‍ജന്‍റീന ആ ലോകകപ്പില്‍ തീരെ ഫോമിലല്ലായിരുന്നു.എന്നാല്‍ മറഡോണയുടെ പ്രതിഭയാണ് അവരെ ഫൈനലില്‍ എത്തിച്ചത്.തോല്‍വിയ്ക്ക് ശേഷം ഒന്നാം ക്ലാസ്സില്‍,ആദ്യ ദിനം കൂട്ടിക്കൊണ്ടു വന്ന അമ്മ തിരികെ പോകുമ്പോള്‍ കരയുന്ന അഞ്ചുവയസ്സു കാരനെപ്പോലെ തേങ്ങിക്കരഞ്ഞ മറഡോണയുടെ രൂപം ഇന്നും മായാതെ കിടക്കുന്നു.എതിരാളികള്‍ നിഷ്കരുണം വേട്ടയാടി വേദന കൊണ്ടു പുളയുന്ന മറഡോണ.റഫറിയോട് കേണഭ്യര്‍ത്ഥിക്കുന്ന മറഡോണ.കാലില്‍ പന്തെത്തിയാല്‍ എന്തെങ്കിലും അദ്ഭുതം ഉറപ്പാണ്.കാണികള്‍ വിസ്മയത്തോടെയാണ് ഇതെല്ലാ കണ്ടിരിക്കുന്നത്.ഇതെല്ലാം ഫുട്ബോളിന്‍റെ മനോഹാരിതയാണ്.1994 ലോകകപ്പില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍,കണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ച ആരോപണത്തിന് വിധേയമമായി അദ്ദേഹം പുറത്തിരിക്കേണ്ടിവന്നു.എന്‍റെ അഭിപ്രായത്തില്‍,ഇത് അര്‍ജന്‍റീനയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമായിട്ടാണ് ഇതിനെ കാണുന്നത്.പിന്നീടങ്ങോട്ട് മയക്കുമരുന്നും അസുഖങ്ങളും കോച്ചായുള്ള തിരിച്ചു വരവും.കളിക്കു പുറത്താണെങ്കിലും കോച്ചായ മറഡോണയെ എല്ലാവരും നന്നായി ആസ്വദിച്ചു.ടീമിന് നേട്ടമുണ്ടായില്ലെങ്കിലും,കോച്ച് സ്ഥാനം നഷ്ടമായെങ്കിലും മറഡോണ ആരാധകരെ വീണ്ടും കൈയ്യിലെടുത്തു.അമ്മയെ ജീവനു തുല്യം സ്നേഹിക്കുന്ന മകളെ സ്നേഹിക്കുന്ന വികാരങ്ങളെ തടയാനറിയാത്ത നിഷ്കളങ്കനായ മഹാപ്രതിഭയായ ഹേ മറഡോണാ നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു...................
Thursday, October 25, 2012
ഇറ്റീസ്...മറഡോണ...........!!!
Subscribe to:
Post Comments (Atom)
No comments:
Post a Comment