Saturday, April 9, 2016

ഇനിയുമെന്തിനു കൺഫ്യൂഷൻ !!! കാരുണ്യ ലോട്ടറിയുമായി കരുണയാചിച്ചു വരുന്ന കരുണൻറെ കൈയ്യിലെ ലോട്ടറി ഡ്യൂപ്ലിക്കേറ്റാണുപോലും!!! പിച്ച തെണ്ടി നടക്കുന്ന കൊച്ച് അമ്മയുടെ എളിയിലെ കുഞ്ഞിന് കൊച്ചിയിൽ കാണാതായ കൊച്ചിൻ്റെ ഛായയുണ്ടത്രെ !!! വട്ടുപിടിച്ചലഞ്ഞു നടക്കുന്ന അട്ടപ്പാടിയിലെ കൊട്ടൻ , തന്നെ പോലീസിനു വിട്ടുകൊടുക്കാത്ത കട്ടു പറിച്ചു നടന്ന കാട്ടുകള്ളനത്രെ !!! പരിസ്ഥിതി കാക്കാനായി പരക്കെ പരാതിയുമായി നടക്കുന്ന പരശിവൻ പൂഴി വിറ്റ് കാശുണ്ടാക്കി നിരോധിത മേഖലയിൽ ഫൈവ് സ്റ്റാർ തട്ടുകട തുടങ്ങിയത്രെ !!! വണ്ടിയിൽ താണുവീണ് കേണ് യാചിക്കുന്ന വേണുഗോപാലൻ യാചക ഗണപരിഷത്തിൻറെ പ്രമുഖ ഭാരവാഹിയത്രെ !!! വിവരാവകാശ പ്രവർത്തകനായി വിവരങ്ങൾ ശേഖരിച്ച് പണം പേശുന്ന വിവരമുള്ള വനത്രെ നമ്മുടെ മുരുകേശൻ !!! നാട്ടിലെ പ്രമാണിയും പരോപകാരിയും സർവ്വത്ര ജന സമ്മതനുമായ ഇന്ദീവരത്തിലെ കുന്ദൻ മുതലാളി പഴയ ചന്ദന കടത്തുകാരനത്രെ !!! നേരു നേരത്തെ അറിയിക്കാൻ നേരിട്ട് കാശ് വാങ്ങി എല്ലാം നേരെയാക്കുന്ന പത്രമാണു പോലും ''നേർവഴി'' ദിന പത്രം !!! നാട്ടിലെ പ്രമുഖ സദാചാര പോലീസ് സദാശിവൻ ജോലിയും കൂലിയുമില്ലാതെ തേരാപാര നടന്ന് മടുത്തതിനാലാണത്രെ ഈ ജോലിയിൽ കയറിയത് !!! മുഖത്തെ പുഞ്ചിരിയും ദേഹത്തിലെ കറപുരളാത്ത വസ്ത്രവും അകത്തെ കലിപ്പിനു മറയത്രെ !!! ഇനിയുമെന്തിനു കൺഫ്യൂഷൻ !!!

Wednesday, April 6, 2016

പത്തു രൂപയാണ് അവൾ ആവശ്യപെട്ടത് . പത്തിന് രണ്ട് ഞാനാവശ്യപെട്ടു. നഹീം ഭൈയ്യാ ......... തിരിച്ചു വന്നപ്പോൾ പൂക്കളൊക്കെ അതേ പടി കൈയ്യിലിരിക്കുന്നു. ദസ് റുപയാ ദൊ.....ഞാൻ വീണ്ടും ചോദിച്ചു ഠീക് ഹൈ ഭയ്യാ.....ലൊ. എൻ്റെ കഴിവിൽ എനിക്ക് അഭിമാനം തോന്നി.പത്ത് രുപയ്ക്ക് രണ്ട് പൂക്കൾ...നല്ല ലാഭം. അടുത്ത ദിവസം അതുവഴിപോയപ്പോൾ അവൾ വയറ്റത്ത് അടിച്ച് യാചിക്കുകയാണ്. ചായ് കാ പൈസാ ദെ ദൊ ഭയ്യാ........ ഇതിനൊക്കെ മാന്യമായ എന്തെങ്കിലും തൊഴിലു ചെയ്ത് ജീവിച്ചു കൂടെ എന്ന് ആരോ പറയുന്നതുകേട്ട് ഞാൻ എൻറെ നടത്തം അൽപം കൂടി സ്പീഡിലാക്കി.........

Tuesday, April 5, 2016

കളിയേതുമില്ല ചിരിയുമൊട്ടില്ല
കുസൃതികാട്ടുവാൻ വഴിയേതുമില്ല
മുതുകിലെഭാരം ഗുണനിലവാരം
പ്രഥമനായിടാൻബഹുവിധ വേഷം
മുലപാലുമില്ലകിളികൊഞ്ചലില്ല
കൊതിയൂറുന്നോരു ലഹരി മിഠായികൾ
മനോമോഹമാം പൊതിക്കുള്ളിലാക്കി
കൊടുത്തിടുമ്പോഴും നമുക്കില്ല ചേതം
ഉടയവരില്ലാ അനാഥമാം ബാല്യം
പുതിയ പിതാവിൻറെകലുഷിതമനം
അവരുടെ വകകൊടിയപീഡനം
കരയുവാൻപോലുംവഴിയേതുമില്ല
ഭയാതുര മുഖംവ്രണിതമാം ദേഹം
ഒരു തലോടിനു കൊതിക്കുമാപൈതൽ
മനസ്സറിയുവോർസഹിച്ചിരിക്കുമോ
കലാപകാലത്തിൽപലായനംചെയ്യും
പരവശരായ ഹതഭാഗ്യർതൻ
വിറയാർന്ന കൈയ്യിൽകുസൃതികാട്ടിടും
അരുമകളവർവഴുതിവീഴുന്നു
ദുരമൂത്ത ലാഭകൊതിയർ തന്നുടെ
വിഷമഴയുടെഫലസ്വരൂപമായ്
നരകയാതനഅനുഭവിച്ചിടുംബാല്യം
നുറുങ്ങുമസ്ഥികൾ വളർച്ചയില്ലാത്തവർ
തളർച്ച ബാധിച്ചവർ മിതബുദ്ധികളും
മൃതപ്രായരാകും ബഹുവിധമവർ
ദുരിത മിതുകാട്ടി പണം പിടുങ്ങുവോർ
കൊടിയകാപാലികർ അനേകമായിരം
ഭയാനക യുദ്ധംവിതയ്ക്കുന്നു നാശം
പൊടിപുരമായ അവശിഷ്ടങ്ങളും
അവയ്ക്കിടയിലെ ശവശരീരവും
ദിഗന്ദങ്ങൾപൊട്ടുംവിജയഭേരിയിൽ
ഉടയവരില്ലാ ചെറുപൈതൽതൻറെ
കരളലിയിക്കുംകരച്ചിലാർകേൾക്കും
ദേവതുല്യരത്രെ ഭാവിവാഗ്ദാനമത്രെ
കളങ്കമൊട്ടില്ല ലവലേശംപോലും
പ്രതികരിക്കാനും തിരിച്ചടിക്കാനും
കഴിവില്ലാത്തവർ അരുമയാം മക്കൾ
ദുരാചാരങ്ങൾക്ക് വിധേയരായവർ
കൊടിയപാതകം അനുഭവിക്കുന്നു
ദിനംപ്രതിയിതുപെരുകുന്നു വേഗം
ശിശുക്ഷേമകാര്യംനിയമത്തിൽ മാത്രം
പിറക്കാത്തഭ്രൂണം കൊടുക്കാത്തവിദ്യ
ലിംഗനീതികൾ ഹനിക്കപ്പെടുന്നു
ഇരുട്ടിലെ കോണിൽപരക്കുന്നഭീതി
അറയ്ക്കുന്ന ചെയ്തി
 വിറയ്ക്കുന്ന കാമംപിടയ്ക്കുന്ന ദേഹം
കുനിയുന്ന സ്വത്വംമനുഷ്യരോ നമ്മൾ
മൃഗങ്ങൾക്കുപോലുംതിരിവുണ്ടിതേറെ
വരപ്രസാദംപോൽലഭിച്ചീടും മക്കൾ
അഭിശപ്തരായി വളരുന്നതെന്ത്
വരുത്തേണ്ടതെല്ലാം വരുത്തീടും കാലം
കൊടുക്കില്ല മാപ്പ്നിനയ്ക്കേണം നന്നായ്
യാത്രകൾ

എത്രയോ യാത്രകൾ കാരണീഭൂതമായ്
പൈതൃക ഭൂമിയീ തൽപം വരിക്കുവാൻ

പടിപടിയായോരോ പടികളെ താണ്ടി
ഒരു നല്ല സംസ്കാര ഗേഹമായ് മാറിടാൻ

അതിജീവനത്തിനായ്  എരിവയറായി  
ഇരതേടി ഓടി നടന്നോരു യാത്രകൾ

വരളുന്ന തൊണ്ടയിൽ നനവായിറക്കുവാൻ
ഒരു തുള്ളി ജല മൊന്നു തേടിപ്പിടിക്കുവാൻ

അന്നത്തെ ദഹനത്തിനായി യൊരുക്കുവാൻ
ഇന്ധനം ശേഖരിക്കാനുള്ള യാത്രകൾ

അദ്ഭുത കാഴ്ചകൾ തിങ്ങി നിറഞ്ഞൊരീ
  പ്രകൃതിതൻ  കൗതുക കാഴചയ്കുയാത്രകൾ

തുണയായി വേണമൊരിണയെന്നു കരുതി
മനതാരിലതിയായ മോഹവുമായി

സഹജീവനത്തിനു തടയായിടുന്നോര രികളെ
ഉന്മൂലം ചെയ്യുവാൻ യാത്രകൾ

കാതങ്ങളകലെയാം ഭൗമോപ ഖണ്ഡത്തിൽ
  ജീവജലത്തെ തേടുന്ന യാത്രകൾ

ദുരമൂത്ത ജാതികൾ ആസ്തിതൻ വ്യാപന
  ഹേതുവായ് മേധങ്ങളായി നടത്തിയ    യാത്രകൾ

 പരതന്ത്ര ബന്ധന മോചനത്തിന്നായി
ആദർശ ധീരമാം മോചന  യാത്രകൾ

അദ്വൈത ചിന്തയിൽ
വൃത ശുദ്ധിയോടൊത്ത്
 തൃപടി ശരണാർത്ഥമായുള്ള യാത്രകൾ

കർമ ഫലത്തിനാലെല്ലാം നശിച്ചു
ലക്ഷ്യ മില്ലാത്തോരു നിഷ്ഫലയാത്രകൾ

ജ്ഞാന പ്രകാശനായ് ലോകത്തെ ദർശിച്ച്
ചിത്തത്തിൽ സത്യത്തിൻ പൊരുളിനായ് യാത്രകൾ

കർമ്മപഥത്തിൽ മൗഢ്യഭാവം മാറി   ഊർജ്ജ സ്വലതയ്ക്കുല്ലാസയാത്രകൾ

ആദർശ,മോചന,പ്രചരണ യാത്രകൾ
കാൽ നട  വിശ്വാസ വഞ്ചന യാത്രകൾ

വാഹനയാത്രകൾ മതേതര യാത്രകൾ
രക്ഷായാത്രകൾ കേരള യാത്രകൾ
 സേതു ഹിമാലയ അഗണിത യാത്രകൾ

യാത്രകൾ നിഷ്കാമ പൂരിതമാകണം
ഔന്നത്യ ചിന്താ സുരഭിലമാകണം
നല്ല സമുഹത്തിൻ കാരകമാകണം
സംസ്കൃതി തേജോമയമായി മാറണം
സത്യം വെളിവാകുമാറായീടണം
പതിതനു മോചന കാഹളമാകണം


സബർമതിതീരം പുളകിതമായി
രഘുപതിരാഘവ മന്ത്രധ്വനിയിൽ
അതിശയമുജ്വലം ധീരമുദാത്തം
അനുപമ ജീവിത സാര സന്ദേശം

അഹിംസാ ധർമ്മം ഉജ്വലതേജം
സ്വാവലംബിത ദേശം ലക്ഷ്യം
ഹരിജനോദ്ധാരം സമരസഭാവം
സത്യാഗ്രഹം സമരസിദ്ധാന്തം

പരതന്ത്ര ബന്ധിത കുടില തന്ത്രം
സ്വാതന്ത്രത്തിൻ പഥ സഞ്ചലനം
ഐക്യമത്യ ബല സഹിത മുദാരം
നവയുഗഭാരത ജയ ജയഭേരി

ബഹു വിധഭാഷാസംസ്കൃ തി കേന്ദ്രം
അഗണിതജനമയ കേളീഗേഹം
പിതൃപദമർപ്പിതം തവപദപത്മം
ഭാരത ഭൂമി പരമം ധന്യം

അശ്രു പുഷ്പദള ഹാരമർപിതം
രക്ത പങ്കിലംദിനമിതു  ഹന്തം
ധന്യോഹം തവ  സമർപണം
ഭാരത ഭൂമീ  ഋണം ശാശ്വതം

അകകണ്ണിലൂടെ

കാണുന്നതൊന്നും കഥയല്ല തന്നെ
കേൾക്കുന്ന കഥനവും നിജമല്ല കേള്

കാലത്തിനൊത്തുള്ള മാറ്റങ്ങളാണിവ
സൽവ്വത്ര ഭുമിയിൽ മറിമായമെങ്ങും

ചൊല്ലുന്ന വചനത്തിൽ മധുരം പുരട്ടി
തന്നുടേ കേമത്തം ഊതി പെരുക്കി

അന്യൻറെ കുറ്റങ്ങൾകടിവരയിട്ട്
ആഭിജാത്യത്തിൻ മേൻപൊടി ചേർത്ത്

വടിവുള്ളൊരക്ഷരകൂട്ടുകൾ ചേർത്ത്
 മിഴിവുള്ളദൃശ്യ കാഴ്ചയൊരുക്കി

സുന്ദരിമാരുടെ കളമൊഴി ഭാഷയിൽ അൽപമൊരാംഗലേയം കലർത്തി

ഔന്നത്യ ചിന്തതൻ മറയത്തുനിന്ന്
കപടമാമാദർശ  മുഖപടമണിഞ്ഞ്

സത്യത്തെ വികൃതമായ് ചായം പുരട്ടി
തെറ്റിനെ ശരിയായി മാറ്റം വരുത്തി

ലഘുതരമായോരു വിഷയത്തെ അതി
ഗുരുതരമായി  കാട്ടിക്കൊടുത്ത്

വാണിഭ രാഷ്ട്രീയ മാദ്ധ്യമ ഭീമൻമാർ
നേട്ടങ്ങൾ കൊയ്യുന്ന നവീന  സംസ്കാരം

പൊതുജനമമ്പമ്പ വായും പൊളിച്ച്
മുങ്ങി നിവരുന്നു മായകടലിൽ

ശരിയേത് തെറ്റേത്
വിനയാകുംമൊഴിയേത്
വിനിമയ സ്വാതന്ത്ര്യത്തിനതിരുകളില്ല
ഏതുമറിയാതുഴറിനടപ്പവർ
ചതിയുടെ കുഴികളിൽ
വീണു നശിക്കുവോർ

ജ്ഞാനതുണീരങ്ങൾ സജ്ജമായീടണം
അറിവിൻറെ പടവാള്
കൈയ്യിലോങ്ങീടണം
കാണുന്നതെല്ലാം  മകക്കണ്ണിലൂടെ
കാണാകഥകൾ കാണുമാറാകണം
കേൾക്കുന്ന വാക്കുകൾ ധിഷണയുടെ ചൂളയിൽ വിഷമുക്തമാക്കി
ഗ്രഹിച്ചുകൊള്ളേണം

അറിവുംമകക്കണ്ണു മുള്ളോരു
ജനമണു
നിജമായും
 നമ്മുടെ സദ്ഭരണ കർത്താക്കൾ

 പ്രസവ വാർഡ്
ഉത്കണ്ഠയും
നിരാശയും
സന്തോഷാ തിരേകവും
കടുത്തദുഖവും
പ്രാണ വേദനയും
ആനന്ദ കണ്ണീരും
ദുഃഖവും
സ്നേഹവും
ലാളനയും
ശാസനയും
തലോടലും
പുരുഷനും
സ്ത്രീയും
ജനനവും ........
വേർതിരിവില്ലാതെ ഒത്തുകൂടുന്ന സ്ഥലം
വീണ പാണിധാരിണീ
സിദ്ധി ബുദ്ധി ദായിനി
സർവ്വ പാപ ഹാരിണീ
ചിന്മയീ മനോഹരീ

ദുഷ്ടജന സംഹാരിണീ
ഖട്ഗ ശുലധാരിണീ
അസുര വർഗ്ഗ മർദ്ദിനീ
ചണ്ഡികേ ഭയങ്കരീ

ക്ഷിപ്രവര പ്രസാദിനീ
സജ്ജന പരിപാലിനീ
ലോക സൗഖ്യ കാരിണീ
സർവ്വ ലോക രഞ്ജിനീ

ആദിശക്തി മോഹിനീ
കദമ്പ മദ്ധ്യ വാസിനീ
ശൈലേന്ദ്ര രാജ നന്ദിനീ
ആദിശക്തി രുപിണീ

ഭക്തജന ഹർഷിണീ
കാരുണ്യ വർഷിണീ
പരബ്രഹ്മ സ്വരുപിണീ
കാത്തുകൊൾക ധരണിയെ

ജന മന കാഹള ഭേരീനിനാദം

ജനമനം
അതി സുക്ഷ്മം
ജനഗണം
അതിശക്തം
ജനരോഷം
ഭയാനകം
ജനഹിതം
അനിവാര്യം
ജനചേതന
സാമൂഹികം
ജനപഥം
വ്യവസ്ഥിതം
ജനപക്ഷം
ഭരണമാർഗ്ഗം
ജനക്ഷേമം
അനുപേക്ഷണീയം
ജനവികാരം
സംവേദനാത്മകം
ജനദ്രോഹം
അക്ഷന്തവ്യം
ജനമതം
പരമ സത്യം
ജനവിധി
അതികഠിനം
ജനാധിപത്യം
സർവ്വശക്തം
ഉത്തുംഗശൃംഗത്തിലുത്തമനായി
സദ്കർമ്മ പാതയിൽ ഉത്സുകനായി

അത്തലൊഴിഞ്ഞൊരു ചിത്തവുമായി
കത്തി പടരുന്നോരാവേശമായി

വിത്തമോഹങ്ങൾ ചിത്തത്തിലില്ലാതെ
പത്തിവിടർത്തുന്നൊരാത്മവിശ്വാസവും

മൂത്തവരൊടെന്നും നമ്ര ശിരസ്കരായ്
ഭക്തിയ്ക്കുയുക്തിയും പക്വവ്യാപാരവും

കീർത്തിയോടൊട്ടുമെ ആർത്തിയില്ലാതെ
ആർത്തനായ്കേഴുന്നവർ ക്കു തുണയായി

ഓർത്തിടും മാലോകർ, എന്നുമവരുടെ
കീർത്തിപരന്നിടുമെന്നതു  നിർണ്ണയം

നേരിനെ അറിയുവാൻ
നേരേചരിക്കുവാൻ
നന്മയെ പുൽകുവാൻ
നല്ലവാക്കോതുവാൻ
പുതുമയെ കൊള്ളുവാൻ
പഴമയെ ഓർത്തിടാൻ
തിന്മയെ വെല്ലുവാൻ
ഗുണമുള്ളതെഴുതുവാൻ
ഗുരുവിനെ അറിയുവാൻ
അറിവുപകരുവാൻ
ധീരനെ വണങ്ങുവാൻ
 വീര്യമുണ്ടായിടാൻ
വ്യഥിതനെ താങ്ങുവാൻ
വ്രണിതനെ കാക്കുവാൻ
പരനെ ചതിക്കാതെ
ചരാചരസർവ്വത്തെ
സ്നേഹത്താൽ മൂടി
നേട്ടത്തിലെളിമയും
കോട്ടത്തിൽ ഖേദവും
ഫലമോഹമില്ലാതെ
കർമ്മ നിരതനായീടുവാൻ
ദുഖ സുഖത്തിൽ
സമചിത്തനായിടാൻ
ബുദ്ധിയും ശക്തിയും
ഭക്തിയും പ്രാപ്തിയും
തന്നെന്നെ
കാത്തു കൊള്ളേണമേ
ലോകമാതാവേ.............

അനാഥ......
ചിതലരിക്കുന്ന ഭിത്തികൾ
ഞരങ്ങുന്ന പലകകൾ
പൊടിവിതറുന്ന മച്ച്
ചിലന്തികൾ മാറാല കെട്ടിയ ജനാല
പഴമയുടെ മണം പേറുന്ന പഴന്തുണികൾ
മാതൃസ്നേഹം തുളുമ്പുന്ന ഹൃദയം
അസ്വസ്ത്ഥ ചിത്തം
ചുളിഞ്ഞു പഴകിയ ദേഹം
കൃശഗാത്രം താങ്ങാനാവാതെ കാലുകൾ
ഒന്നുനിവർത്തുവാൻ കൊതിക്കുന്ന നട്ടെല്ല്
താങ്ങില്ലാത്തൊരമ്മയ്ക്ക് താങ്ങായിനിൽക്കുന്ന കൈവടി
ഒരു നൂറുനാവായി ചെറുമക്കൾതന്നുടെ ചെറുതായ വികൃതികൾ
ഓർത്തുചിലയ്കുന്ന നാവ്
ഉറ്റവർതന്നുടെ കാൽപെരുമാറ്റത്തിനായ്
കാതോർക്കുന്ന കാതുകൾ
ഇടുങ്ങിയ വഴികളിൽ മുക്കിയും
മൂളിയും ചലിക്കുന്ന ശ്വാസം
നഷ്ട വസന്തത്തിൻപ്രിയനായകൻറെ വശംകെടുത്തുന്ന ഓർമ്മകൾ
ചെറുവിരലനക്കത്തിലുംഭയപ്പാടിൻറെ ഉടുക്ക് കൊട്ടുന്ന നെഞ്ചകം അനായേസേന മരണ
മതി ശീഘ്രം എന്ന പ്രാർത്ഥന
എല്ലാമറിയുന്ന ദൈവം
ഇവയുടെയൊക്കെ  ആകെത്തുകയായ
ആർദ്രമായ രണ്ട്

ലളിതം മനോഹരമായിടേണം
ഭവനമീഭുവനത്തിനൊത്തീടേണം
മാരുതനോടിക്കളിച്ചീടേണം
ശീതോഷ്ണസുരഭിലമായിടേണം
ചോരഭയമതുണ്ടാവരുത്
സമ്പാദ്യം ചോരുമാറാകരുത്
ആവരവർഭാവം വെടിഞ്ഞു നന്നായ്
ഒരുമയോടൊത്ത് കഴിഞ്ഞീടേണം
പ്രകൃതിയുമൊത്തിണങ്ങിടേണം
വികൃതിളൊന്നുമേകാട്ടിടാതെ
നല്ലസമൂഹത്തിൻ പ്രാങ്കണത്തിൽ
അണുരൂപമായിവിളങ്ങിടേണം
അങ്കണം ചുറ്റിലുണ്ടാകേണം
കൂപമൊരുകോണിലായിടേണം
മാലിന്യമൊഴുകാതിരുന്നീടേണം
ജലമൊക്കെഭൂമിയിലാഴ്നിടേണം
മാലിന്യമൊക്കെയൊതുക്കിവച്ച്
വളമായീതീരണമവിടെതന്നെ
ഒരുകറിതോട്ടത്തിനാമാലിന്യം
പോഷകദ്രവ്യമായ് തീർന്നിടേണം
ചെറുതായൊരുപവനമവിടെവേണം
നയനമനോഹര പുഷ്പജാലങ്ങളും
ഔഷധഗുണമുള്ള ചെടികളും പിന്നെ
കായ് ഫലമുള്ള വൃക്ഷലതാദികളും
നിത്യവും ചെറുതായി പാലിക്കേണം
വർഷത്തിലൊന്നു മിനുക്കിടേണം
നിത്യവും ദീപം തെളിച്ചീടേണം
ഐശ്വര്യ സമ്പുഷ്ടമായിടേണം