Sunday, April 7, 2013
Wednesday, March 13, 2013
മാര്‍ച്ചിലെ ജഗപൊഗ
മനുഷ്യന്‍റെ കര്‍മ്മരംഗം
ത്വരിതഗതിയിലാക്കിക്കൊണ്ട് വീണ്ടും ഒരു മാര്‍ച്ച്.കുട്ടികളുടെ പരീക്ഷാ
ചൂടും,രക്ഷിതാക്കളുടെ ആശങ്കയും,ഉദ്യോഗസ്ഥര്‍ക്ക് ലക്ഷ്യ പ്രാപ്തിയും.അതിനിടയില്‍
അന്തരീക്ഷവും ചൂടു പിടിക്കുന്നു.വേനല്‍ മഴയുടെ ലക്ഷണങ്ങള്‍,..വരള്‍ച്ചയുടെ സൂചനകള്‍,ഈ
തിരക്കു പിടിച്ച കാലത്ത് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍,കച്ചവട സ്ഥാപനങ്ങള്‍.ടാര്‍ജറ്റ്
തികയ്ക്കാനെന്ന പേരില്‍ എത്തുന്ന എല്‍ ഐ
സി ഏജന്‍റുമാര്‍,ബജറ്റിന് മുന്നില്‍ നിര്‍ത്തി വിലക്കയറ്റ ഭീഷണികള്‍,വമ്പന്‍
ഓഫറുകള്‍,കരാറുകാരുടെ പണിതീര്‍ക്കാനുള്ള പരക്കം പാച്ചില്‍,തിളച്ചുമറിയുന്ന ടാര്‍,...പൊരിവെയിലത്തുരുകുന്ന
റോഡ് പണിക്കാര്‍.ആകെ ക്കൂടി ജഗ പൊഗ.
കുട്ട്യോള്‍ക്ക്
പരീക്ഷയാ............ഇപ്പഴേ ചൂട് തൊടങ്ങി.............ടാര്‍ജറ്റ്
അച്ചീവാകുമോ.............ഫണ്ട് ലാപ്സാകുമോ.......ചോദ്യങ്ങളും ആശങ്കകളും
പലത്.ബാക്കി മാസങ്ങളില്‍ അലസരും വിശ്രമ ജീവിതം മാത്രം ആഗ്രഹിക്കുന്നവരും നിര്‍ജ്ജീവരായി
അറിയപ്പെടുന്നവരും മാര്‍ച്ച് മാസത്തില്‍,സജീവനെന്ന അപരനാമം സ്വീകരിക്കുന്നു.കര്‍മ്മാധിപന്‍,ഉച്ചസ്ഥായിയില്‍,യുദ്ധതിന്‍റെ
ദേവതയുടെ പേരിലറിയപ്പെടുന്ന മാസമായതിനാലാകാം കാര്യങ്ങളെല്ലാം തന്നെ
യുദ്ധകാലാടിസ്ഥാനത്തിലാണ്.ദീര്‍ഘ നാളത്തെ ആസൂത്രണവും നിര്‍വഹണവും അവസാനം വന്നെത്തുന്നത്
മാര്‍ച്ച് മാസത്തിലാണ്.സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ ഭൂരിഭാഗവും ചിലവഴിക്കുന്നത്
മാര്‍ച്ച് മാസത്തില്‍,
ജോലി ചെയ്യാന്‍
ഗുളികരൂപത്തില്‍, ഒരുമാസം എന്തൊരു സുഖം എന്തിന് മുഴുവന്‍ വര്‍ഷവും കിടന്ന്
പണിയെടുക്കണം.ആകെക്കൂടി മുപ്പത്തിയൊന്നു ദിവസം.അതില്‍ അവധിയും കഴിച്ചാല്‍,ഏറിപ്പോയാല്‍
ഇരുപത്തിയഞ്ച് ദിവസം.മാര്‍ച്ച് 31 ന് ട്രഷറികള്‍,വൈകി കണ്‍പൂട്ടുന്നതോടെ എല്ലാം
ശുഭം.വിഡ്ഢികളുടെ ദിവസമെന്ന പേരിലെങ്കിലും വരാന്‍ പോകുന്ന നിഷ്ക്രിയമായ ദിവസങ്ങളെ
മുന്നില്‍,കണ്ട് വീണ്ടും ഒരു സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നു.വിഷുവും ഈസ്റ്ററും
കൊണ്ട് ആരംഭിക്കാം.മറ്റൊരു മാര്‍ച്ച് വരുന്നതുവരെ നമുക്ക് അടിച്ച് പൊളിക്കാം.
Friday, March 1, 2013
എ ആര്‍ ആര്‍ മുള്ളേരിയ
മുള്ളേരിയയുടെ വികസന ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ശ്രീ എ രത്നാകര്‍ റാവു ഓര്‍മ്മയായി.മുള്ളേരിയ എന്ന കുഗ്രാമത്തിലേയ്ക്ക് കച്ചവട ആവശ്യത്തിലേയ്ക്കായി അര നൂറ്റാണ്ടു മുമ്പ് വന്നെത്തിയ ഒരു ഗൌഡ സാരസ്വത ബ്രാഹ്മണന്‍- എ ആര്‍ ആര്‍, ഇന്നത്തെ മുള്ളേരിയയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍, നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി.പല ചരക്ക് വ്യാപാരത്തില്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം.ക്ഷേത്ര സംരക്ഷണ സമിതികള്‍,സ്കൂള്‍ ഭരണ സമിതി,വ്യാപാരി വ്യവസായി ഏകോപന സമിതി.ഭജനാ മന്ദിരങ്ങള്‍,പഞ്ചായത്ത് ഭരണ സമിതി,കലാ സാംസ്കാരിക സംഘടനകള്‍ എന്നിവയില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുകയും തന്‍റെ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രസംഗത്തിന് തന്‍റേതായ ശൈലി ആവിഷ്കരിച്ച അദ്ദേഹത്തിന്‍റെ പ്രസംഗം വളരെ സരസമായിരുന്നു.കന്നട, മലയാളം തുളു എന്നീ ഭാഷകള്‍, അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത മലയാള പ്രസംഗങ്ങള്‍,കേട്ടിട്ടുള്ളവര്‍ അത് തീര്‍ച്ചയായും ഓര്‍മ്മയില്‍, സൂക്ഷിക്കുന്നുണ്ടാകും.വ്യാപാര രംഗത്ത് അദ്ദേഹം അഗ്ര ഗണ്യനായിരുന്നു.ആരേയും വശീകരിക്കാന്‍ കഴിയുന്ന സംസാര രീതി.വശ്യമായ പൊട്ടിച്ചിരി,ഉപഭോക്താവിന്‍റെ മനസ്സറിഞ്ഞു കൊണ്ടുള്ള പെരുമാറ്റം.കടയില്‍ പ്രവേശിക്കുന്ന വ്യക്തി ഏതു വിഭാഗത്തില്‍പെടുന്നയാളാണെങ്കിലും കടയില്‍, എത്രതന്നെ തിരക്കാണെങ്കിലും അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പെടും.ഉപഭോക്താവിനെ പരമാവധി തൃപ്തിപെടുത്തി പറഞ്ഞയയ്ക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് ശ്ലാഘനീയം തന്നെ.”രമേശാ...സുരേശനികെ ഒംദു കിലോ ഒള്ളെ അക്കി കൊഡു.”(രമേശാ...സുരേഷിന് ഒരു കിലോ നല്ല അരി കൊടുക്ക്...) എന്ന് ഉച്ചത്തില്, വിളിച്ച് പറയുന്ന രത്നാകര്‍ റാവുവിന്‍റെ മുഖം മുള്ളേരിയയുടെ തന്നെ മുഖമായിരുന്നു.എം ബി എ വിദ്യര്‍ത്ഥികള്‍ക്ക് പഠന വിധേയമാക്കാവുന്ന അദ്ദേഹത്തിന്‍റെ വ്യാപാര മികവ് അദ്ദേഹത്തെ ആ രംഗത്ത് ഉന്നതങ്ങളില്‍ എത്തിച്ചു.ഭജനാ സംഘങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ഭജകരുടെ ഇടയിലെ സജീവ സാന്നിദ്ധ്യമായിരുന്നു. പില്‍ക്കാലത്ത് രോഗ ഗ്രസ്ഥനായ അദ്ദേഹം കുറച്ചു കാലമായി ഉള്‍വലിഞ്ഞ നിലയിലായിരുന്നു.ഇന്ന് അദ്ദേഹത്തിന്‍റെ മക്കള്‍,മുള്ളേരിയയിലെ പ്രമുഖ വ്യാപാരികളായിരിക്കുന്നു.നാലു കുട്ടികളും എന്‍റെ ബാല്യ കാല സുഹൃത്തുക്കളായിരുന്നു.ആ സൌഹൃദം ഇന്നും നിലനിര്‍ത്തി പോരുന്നു.കണ്ടുമുട്ടുമ്പോഴൊക്കെ വിശേഷങ്ങള്‍ എല്ലാം ചോദിച്ചറിയുകയും വളരെയധികം സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന രത്നാകര്‍ റാവുവിന്‍റെ വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍,മനസ്സില്‍ മിന്നിമറഞ്ഞ ചില ഓര്‍മ്മകള്‍,ഇവിടെ കുറിക്കുകയാണ്.
Sunday, February 24, 2013
SHOULD DHONI QUIT ?
This is the question
raised among Indian Cricket Lovers of late. This is more so in Test format.
Reason for this is the the set back the team had after the World Cup Success. India badly lost the away series against England and Australia
and home series against England .
There is no doubt that India
had really bad time in Test Cricket. But should the Captain only be blamed for
the failure of the team?
Before arriving at a
decision it will be better to put light on some of the developments in the
team.
First about the
batsmen in the team. Batting has been the key to Indian success. Take the case
of Tendulkar.The little master had very bad couple of years. He has never been
in such bad patch during his career.Laxman was very upsetting during this term
and he was forced to retire. Same was the case of Indian wall Rahul Dravid.Gautham
Gambhir was dropped from the team for his poor show.Sehwag was not at all at
his best.Virat too was not upto his expectations. How can a captain compensate
for such an amazing failure? Then about bowling Indian front line bowlers
Zaheer Khan and Harbajan has gone out of the team for poor form.Sreesanth was
injured, so was the case of Ishant Sharma.Because of these unexpected set back
Dhoni has to look for other options.
Of course he got
Cheteswar Poojara & Ashwin but they are still fresh and could not make much
impact. Further lucky captain turned unlucky in couple of crucial toss. You
will be surprised to find that almost twelve players injured during England tour.
Captaincy has come
under severe criticism. They have started to point at the batting techniques of
Dhoni.Of course Dhoni is not a batsman with exceptional batting techniques .But
he is a utility player who has an
incredible ability to adapt to different situations. I should say that unlike
former Indian Captains captaincy has not affected his batting. He is still useful
down the order with a good strike rate and a decent average around forty
four.He is undoubtedly not the best wicket keeper in India . But he has improved his
techniques and has been doing well behind the wicket.He is captain cool
,pressure cooker situations wont distract him. He has his own way of thinking
,most of the occasions he implement his plans successfully. He has always
encouraged talented players. But his choice Rohit and Peyoosh yet to rise their
standards upto the expectations of the captain.His body language is that of a
leader,who will lead from the front.He is the fittest person in Indian team.
His briefings in the press conference and ceremonies is devoid of any issues
and he sounds loud and clear. You can point out him to any youngster as a roll
model of a leader.Ofcourse he has not yet landed in any controversy outside the
cricketing field.He hails from a state which do not have any cricketing
heritage ,but he lifted himself to such a heights that even the different
lobbies could not move a finger on him.
Yes let us arrive at a
decision…………Dhoni should continue as a captain of One day side because India is
still number one in the world.Ofcourse…….Virat can be given the charge of Twenty
Twenty format. Yes what about test match ? Should Dhoni quit ? If yes then who
is the substitute? Gambhir he is not at all in the team for his poor show. Then
Virat…….. please don’t pluck the buds so early. Let Virat flourish as a great
Indian batsman.It is still early.Let him blossom.Since there is not a
substitute , and Indian test team is going through a period of rebuilding Dhoni
should continue as Captain of the Indian test squad.
Wednesday, February 20, 2013
ഫേസ് ബുക്കിലെ പെണ്‍കുട്ടി.
തിരക്കൊഴിഞ്ഞ
നേരം വെറുതെ ഫേസ് ബുക്കിലൂടെ കടന്നു പോയപ്പോള്‍,മനസ്സില്‍ കുടുങ്ങിക്കിടന്ന ഒരു
പേരില്‍,കണ്ണ് തടഞ്ഞുനിന്നു.ബ്രായ്ക്കറ്റില്‍ മറ്റൊരു പേരും കൂടി.പ്രൊഫൈല്‍
ഫോട്ടോയില്‍,ക്ലിക്ക് ചെയ്തപ്പോള്‍ ആളെ തിരിച്ചറിഞ്ഞു.പതിനേഴു വര്‍ഷങ്ങള്‍ക്കു
മുമ്പ് മാത്രം കണ്ട ആ മുഖത്തോടൊപ്പം എന്‍റെ അരുമ ശിഷ്യയുടെ ഓര്‍മ്മകളും
എന്നിലേയ്ക്ക് കടന്നു വന്നു.
കാസറഗോഡ് ചിന്മയാ
മിഷന്‍ സ്കൂളില്‍,അദ്ധ്യാപകനായി ജോലി ചെയ്തു വരുന്ന കാലം.ഉയര്‍ന്ന വിദ്യാഭ്യാസ
നിലവാരം പുലര്‍ത്തിയിരുന്നെങ്കിലും ഞാന്‍,എവിടെയും എത്തിയില്ല എന്ന നിരാശ ക്രമേണ
എന്നിലേയ്ക്ക് കടന്നു വരുന്ന കാലം.ഇന്‍റര്‍വ്യു കഴിഞ്ഞ് നിയമനം ലഭിച്ച് സ്കൂളില്‍
ചേര്‍ന്നപ്പോഴാണ് മനസ്സിലായത് എന്നെ ഒന്നും രണ്ടും ക്ലാസ്സില്‍ പഠിപ്പിക്കാനാണ്
നിയോഗിച്ചിരിക്കുന്നത്.ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിപ്പിക്കാനുള്ള അറിവ് എനിക്ക്
ഇല്ലാതെ പോയോ ? അതോ ചെറിയ ക്ലാസ്സുകളില്‍
പഠിപ്പിക്കാനുള്ള പ്രത്യേക കഴിവ് എന്നില്‍,അധികൃതര്‍ കണ്ടെത്തിയോ ? തുച്ഛമായ ശംബളവും കൂടിയായപ്പോള്‍ ഞാന്‍ ആകെ
നിരാശനായി.കിട്ടിയ ജോലി ഉപേക്ഷിക്കണ്ടല്ലോ എന്നു കരുതി ഞാന്‍,വെല്ലുവിളി
ഏറ്റെടുക്കാന്‍തന്നെ തീരുമാനിച്ചു.അല്ലാ.......... ഞാന്‍ വിഷയത്തല്‍ നിന്ന് വ്യതിചലിച്ച് പോകുകയാണോ.ഒന്നാം ക്ലാസ്സില്‍
എത്തിയപ്പോള്‍ ഒരു കുട്ടി എന്നോട് എന്തെന്നില്ലാത്ത അടുപ്പം കാണിക്കുന്നു.മുഖം
കണ്ടാല്‍ “ള്‍,” എന്ന് ഉച്ചരിച്ച് നിര്‍ത്തിയതുപോലെ തോന്നും.കുട്ടി
എന്നെ വിളിക്കുന്നത് “അംഗിള്‍” എന്നാണ്.സാമാന്യം നന്നായി ഇംഗ്ലീഷ്
സംസാരിക്കുന്നു.ബാത്ത് റൂമില്‍ പോകുന്നതിനും ഇതര ആവശ്യങ്ങള്‍ക്കും എന്നെ “അംഗിള്‍” എന്ന് സംബോധന
ചെയ്താണ് കുട്ടി സംസാരിക്കുന്നത്.പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് അത് സ്കൂളിലെ
ക്ലാരടീച്ചറുടെ മകളാണ്.ക്ലാസ്സില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു മിടുക്കിയായി മോണിക്ക
എന്ന ആ കുട്ടി തുടര്‍ന്നു.ഇടയ്ക്ക് ക്ലാരടീച്ചര്‍ എന്നോട് മോളുടെ വികൃതിത്തരങ്ങളെ
പറ്റി പറയുകയും നല്ല അടി കൊടുക്കണമെന്നുമൊക്കെ പറയുമായിരിന്നു.ക്ലാര ടീച്ചര്‍
എല്ലാ അദ്ധ്യാപകരുമായി നല്ല സൌഹൃദം സ്ഥാപിച്ചിരുന്നു.ടീച്ചറുടെ ഊഷ്മളമായ പെരുമാറ്റം
എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.സ്കൂളില്‍ ഞങ്ങള്‍ പരസ്പരം സംബോധന ചെയ്തിരുന്നത് “ഹരി ഓം”
എന്നായിരുന്നു.ഒരു തവണ ക്ലാര ടീച്ചര്‍ ആരോടോ “ഹായ് ഹരി ഓം” എന്ന് സംബോധന ചെയ്തത് സ്കൂള്‍
അഡ്മിനിസ്ട്രേറ്ററുടെ ശ്രദ്ധയില്‍,പെട്ടത് സ്റ്റാഫ് മീറ്റിംഗില്‍ പ്രത്യേക പരാമര്‍ശത്തിന്
ഇടയാക്കുകയുണ്ടായി.ഇത് ആവര്‍ത്തികരുതെന്ന് എല്ലാവര്‍ക്കും നിര്‍ദ്ദേശം ലഭിച്ചു.
പിന്നീട് ടീച്ചറെ കാണുമ്പോള്‍ ഞങ്ങള്‍,ആരും കേള്‍ക്കാതെ “ഹായ് ഹരി ഓം”,”ഹലോ ഹരി ഓം” എന്നൊക്കെ
പറഞ്ഞ് കളിയാക്കുമായിരുന്നു.ടീച്ചറുടേത് ഒരു പ്രേമ വിവാഹമായിരുന്നു.ഭര്‍ത്താവ് ഒരു
ഹാര്‍ട്ട് പേഷ്യന്‍റാണ്.ഇത് അറിഞ്ഞു കൊണ്ടു തന്നെയാണ് ടീച്ചര്‍,വിവാഹത്തിന്
തയ്യാറായത്.സ്കൂളില്‍ ടീച്ചറെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ സഹായിക്കാന്‍, സംസ്ഥാന സര്‍ക്കാര്‍,ജീവനക്കാരനായ ഭര്‍ത്താവ്
സ്കൂളില്‍ വരുമായിരുന്നു.അവരുടെ ആ മാതൃകാപരമായ ബന്ധം ഞങ്ങള്‍ അങ്ങനെ നേരിട്ട്
കണ്ടറിഞ്ഞിട്ടുണ്ട്.
അങ്ങനെയിരിക്കെയാണ്
ഒരു ദിവസം ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത പുറത്തു
വരുന്നത്.ക്ലാര ടീച്ചര്‍ക്ക് ..............ക്യാന്‍സര്‍,
കീമോ തെറാപ്പി
ചെയ്യാനായി ടീച്ചര്‍ അവധിയിലാണ്.എന്നാല്‍ മോണിക്ക സ്ഥിരമായി സ്കൂളില്‍,വരുന്നുണ്ട്
അവള്‍ക്ക് വീട്ടില്‍,ഒരു കുറവും ഉണ്ടാകുന്നില്ല.ഹോം വര്‍ക്ക് കൃത്യമായി
ചെയ്യുന്നുണ്ട്.നന്നായി ഡ്രസ്സ് ചെയ്ത് വരുന്നുണ്ട്.ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ
ടീച്ചറെ കാണാന്‍,വനിതാ ടീച്ചര്‍മാര്‍,വീട്ടില്‍ പോയി ആദ്യ ദിവസം ഞാന്‍ പോയില്ല
കാരണമെന്താണെന്ന് ഓര്‍മ്മയില്ല.പിറ്റെദിവസം ക്ലാസ്സ് റൂമില്‍,ടീച്ചര്‍മാര്‍,കൂടിയിരുന്ന്
ചര്‍ച്ച ചെയ്യുകയാണ്....ക്ലാര ടീച്ചറെ കാണാന്‍ വീട്ടിലെത്തിയ ടീച്ചര്‍മാര്‍,മോണിക്കയോട്
ചോദിക്കുകയുണ്ടായി ഭാവിയില്‍വളര്‍ന്ന് ആരായിത്തീരണമെന്ന്.അതിന് കിട്ടിയ ഉത്തരം
എന്നെ ഞെട്ടിച്ചു കളഞ്ഞു.മോണിക്ക പറഞ്ഞ ഉത്തരം എനിക്ക് വലുതായാല്‍ സുരേഷ്
സാറാകണമെന്നാണ്.ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്നു എന്ന ഒരു അപകര്‍ഷതാ
ബോധത്തോടെയാണെങ്കിലും ചെയ്യുന്ന ജോലിയില്‍,പരമാവധി ആത്മാര്‍ത്ഥത കാണിക്കണമെന്ന്
വിചാരിച്ച് കുട്ടികളോടൊത്ത് എല്ലാം മറന്ന് അവരോടൊപ്പം നിന്ന് അവരോളം താണ്,കുരങ്ങനായും
മുയലായും അവര്‍ക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങളായി അവരെ രസിപ്പിച്ച് ജോലി ചെയ്ത
എനിക്ക് അതൊരു വലിയ ബഹുമതിയായി തോന്നി.അടുത്ത ദിവസം ടീച്ചറെ കാണാന്‍,മറ്റു പുരുഷ
അദ്ധ്യാപകരോടൊപ്പം ഞാനും പോയി.ക്ലാരടീച്ചര്‍ തിരിച്ചറിയാന്‍,കഴിയാത്ത വിധം മാറിയിരിക്കുന്നു.ശോഷിച്ച്
മുടികള്‍ കൊഴിഞ്ഞ് ടീച്ചര്‍ വല്ലാതായിരിക്കുന്നു.തലേ ദിവസത്തെ റിപ്പോര്‍ട്ട്
ടീച്ചര്‍,എല്ലാവരോടും നല്ല ആത്മ വിശ്വസത്തോടെ സംസാരിക്കുന്നു എന്നായിരുന്നു.എന്നെ
കണ്ടതോടെ ടീച്ചര്‍ പെട്ടെന്ന് ഒന്ന് വിതുമ്പി.കണ്ണീരൊഴുകാന്‍ തുടങ്ങി.എനിക്കൊന്നും
പറയാന്‍ കഴിഞ്ഞില്ല.ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി.പിന്നീട് ടീച്ചറുടെ രോഗത്തിന്‍റെ
പുരോഗതി ഞങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരുന്നു.നില മെച്ചപ്പെടുന്നതായി സൂചന
ലഭിക്കുകയും ചെയ്തു .എന്നാല്‍ ഒരു ദിവസം അനിവാര്യമായത് സംഭവിച്ചു.രാവിലെ
സ്കൂളിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.സ്കൂളിന് അവധി പ്രഖ്യാപിച്ചു.ഞങ്ങള്‍
വീട്ടിലെത്തിയപ്പോള്‍,ടീച്ചറുടെ ഭര്‍ത്താവാണ് ഞങ്ങളെ അതിശയിപ്പിച്ചത്.അദ്ദേഹം
എല്ലാം മുന്‍കൂട്ടി കണ്ടതുപോലെ സന്ദര്‍ശകരോട് നിര്‍വികരനായി കാര്യങ്ങള്‍,വിശദീകരിക്കുന്നു.
അപ്പോഴാണ് ഒരു തൂണിന്‍റെ മറയത്ത് എന്നെ നോക്കി നാണത്തില്‍ കലര്‍ന്ന ചിരിയോടെ
മോണിക്ക നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്.തന്‍റെ പ്രിയപ്പെട്ട സാര്‍ വീട്ടില്‍,വന്നതിന്‍റെ
സന്തോഷവും നാണവും ഒക്കെയാണ് അവള്‍ക്ക്.തനിക്ക് സംഭവിച്ചിരിക്കുന്ന കനത്ത നഷ്ടം
മനസ്സിലാക്കാനുള്ള പ്രായം ആ കുഞ്ഞിനായിരുന്നില്ല.ആ രംഗം എന്‍റെ മനസ്സില്‍,ഇന്നും മായാതെ
കിടക്കുകയാണ്.എനിക്ക് ആകെ ചെയ്യാന്‍ കഴിഞ്ഞത് അടുത്ത് ചെന്ന് കുട്ടിയുടെ പുറത്ത്
ഒന്ന് തലോടുക എന്നത് മാത്രമാണ്.
പിന്നീട് അതേ വര്‍ഷം
ഞാന്‍,സര്‍ക്കാര്‍,ജോലി കിട്ടി സ്കൂള്‍ വിടുകയുണ്ടായി.നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം
യാദൃശ്ചികമായി ആ പെണ്‍കുട്ടിയെ ഫേസ് ബുക്കിലൂടെ കണ്ടപ്പോള്‍,ആശയ വിനിമയം
നടത്തിയില്ലെങ്കിലും അവള്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം വിദേശത്താണെന്നും
ഉദ്യോഗസ്ഥയാണെന്നും സന്തോഷവതിയാണെന്നും മനസ്സിലാക്കി.എന്‍റെ ഫ്രണ്ട് റിക്വസ്റ്റ്
വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കുകയും ചെയ്തു.ഇത് എന്‍റെ അദ്ധ്യപകന്‍, എന്നനിലയില്‍
ജോലി ചെയ്ത ചുരുങ്ങിയ കാലയളവിലെ മറക്കാനാവാത്ത ഒരു ഏടാണ്.കുറച്ചു ദിവസമായി മനസ്സില്‍,
കിടന്ന് കളിച്ചിരുന്ന ഈ വിഷയം രേഖപ്പെടുത്തുകയാണ്.
നല്ല അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍,ഉണ്ടാകട്ടെ,നല്ല
മാതൃകാദ്ധ്യാപകര്‍,അദ്ധ്യാപന രംഗത്തേയ്ക്ക് കടന്നു വരട്ടെ എന്നൊക്കെ ഞാന്‍, ഈ
അവസരത്തില്‍ ആഗ്രഹിക്കുകയാണ്.
Saturday, February 2, 2013
ആടു ജീവിതം
ബന്യമിന്‍റെ ആടു
ജീവിതം....നജീബിന്‍റെ മരുഭൂമിയിലെ ദുരനുഭവങ്ങള്‍,വിവരിക്കുന്ന നോവല്‍
വായനാശീലമില്ലാത്തവരില്‍പോലും വായനയുടെ കുതൂഹലം സൃഷ്ടിക്കുന്നു.ജീവിക്കാന്‍
വഴിതേടി വിദേശത്തെത്തി മാനവും മര്യാദയും വെടിഞ്ഞ് എല്ലുമുറിയെ ........കുടുംബത്തിനുവേണ്ടി.....നാടിനുവേണ്ടി
കഠിനമായി അദ്ധ്വാനിക്കുന്നവരുടെ യഥാര്‍ത്ഥ ചിത്രം നോവലിസ്റ്റ് നമുക്കു മുമ്പില്‍
തുറന്നു കാട്ടുന്നു.ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളില്‍ പോലും തളര്‍ന്നു പോകുന്ന
വ്യക്തികള്‍ക്കു മുന്നില്‍,നജീബ് പലതും കാണിച്ചു കൊടുക്കുകയാണ്.തളര്‍ച്ചയിലും
പ്രത്യാശയുടെ ഒരു തിരി നാമ്പ് തെളിക്കാന്‍ നജീബ് എന്ന കഥാ പാത്രത്തിന്
കഴിയുന്നു.സര്‍വ്വ ശക്തനായ അള്ളാഹുവിനെ വിളിച്ച് ...........അള്ളാഹുവിന്‍റെ
കാരുണ്യത്തില്‍,ഉറച്ച് വിശ്വസിച്ച് മുന്നേറുന്ന നജീബിനു മുന്നില്‍,പല ദുരിതങ്ങളും
ഉറഞ്ഞാടുന്നു.എന്നാല്‍ ഓരോ ഘട്ടത്തിലും നജീബിനു താങ്ങായി ഒരു ദൈവദുതനെ പോലെ പലരും
എത്തിച്ചേരുന്നു.അതോടൊപ്പം പല യാദൃശ്ചികതകളും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍,സംഭവിക്കുന്നു.പൊരിവെയിലില്‍
തൊണ്ട നനയ്ക്കാന്‍,ഒരിറ്റുവെള്ളമില്ലാതെ മരുഭൂമിയിലൂടെ നടക്കുമ്പോള്‍,മുന്നില്‍
കാണുന്നത് അനന്തമായ മണലാരണ്യം മാത്രമാണെങ്കിലും മനുഷ്യന്‍റെ നഗ്ന നേത്രങ്ങള്‍ക്ക്
രണ്ടര കിലോമീറ്റര്‍,ദൂരത്തേയ്ക്ക് മാത്രമേ കാണാന്‍ കഴിയുകയുള്ളൂ എന്ന പരാമര്‍ശം
നജീബിന് അതിനപ്പുറം ജീവജലം ലഭിക്കുമെന്ന പ്രത്യാശ ഉണര്‍വ്വ് പകരുന്നു.ശ്രീ എന്‍
ശശിധരന്‍റെ വാക്കുകള്‍ കടമെടുത്താല്‍, ജീവിതത്തിന്‍റെ സമസ്തതലങ്ങളിലുമുള്ള ആളുകള്‍
വായിച്ചിരിക്കേണ്ട പുസ്തകം എന്ന് അതിശയോക്തിയില്ലാതെ തന്നെ ആടു ജീവിതത്തെ
വിശേഷിപ്പിക്കാം.
Friday, January 25, 2013
Friday, January 11, 2013
ഉത്തിഷ്ഠത...ജാഗ്രത...പ്രാപ്യവരാന്‍ നിബോധത.....

ദേശീയ യുവജന ദിനം മുമ്പെന്നത്തേക്കാളും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു.യുവജന ദിനമായി ആഘോഷിക്കാന്‍,ഇതിലും അനുയോജ്യമായ ദിനമില്ല.ഭാരതത്തിലെ യുവാക്കളെ ഇന്നത്തെ സാഹചര്യത്തില്‍,സ്വാധീനക്കാന്‍ കഴിയുന്ന ഒരു വ്യക്തി വേറെ ഇല്ല എന്നതു തന്നെ കാരണം.ദിശാ ബോധമില്ലാതെ വഴിതെറ്റിയലയുന്ന യുവജവതയ്ക്ക് വിവേകാനന്ദനെ പരിചയപ്പെടാന്‍ അവസരമുണ്ടാകണം.നൂറ്റിയമ്പതാം ജയന്തിയായതിനാലാകാം നാടെങ്ങും പോസ്റ്ററുകളും ബനറുകളും.യുവജവ സംഘടനകള്‍ വിവേകാനന്ദ സ്വാമികളുടെ പടം തങ്ങളുടെ ബാനറില്‍ ഉള്‍പെടുത്തുന്നതില്‍,അപാകതകാണുന്നില്ല......നന്ന്.............കഴിഞ്ഞ കാലങ്ങളില്‍ ഈ മഹദ് വ്യക്തിയ്ക്ക് നല്‍കേണ്ട പ്രാധാന്യം നാം നല്‍കിയിരുന്നോ...........ഇല്ല എന്നു തന്നെ പറയാം.പോസ്റ്റ് ഗ്രാജ്യുവേഷന്‍,വരെ നീണ്ട എന്‍റെ പഠനത്തില്‍ ഒരിക്കല്‍,പോലും സ്വാമികളുടെ പരാമര്‍ശം ഉണ്ടായിട്ടില്ല.അന്ന് ദീര്‍ഘവീക്ഷണത്തോടെ സ്വാമികള്‍, പറഞ്ഞതൊന്നും അസ്ഥാനത്തല്ല എന്ന് ഇന്നെങ്കിലും നാം തിരിച്ചറിയണം.
താടിയും മീശയും
ഇല്ലാത്ത ഹിമാലയ സാനുക്കളില്‍ ഏകാഗ്രതയോടെ ലോകത്തില്‍ നിന്ന് മുഖം തിരിച്ച്
തപസ്സിരിക്കുന്ന സന്യാസി വര്യന്മാരില്‍,നിന്ന് തികച്ചും വ്യത്യസ്ഥനായി.തലയെടുപ്പോടെ
കണ്ണുകളില്‍,പ്രകാശവും വിരിഞ്ഞമാറിടവും മുഖത്ത് നിര്‍ഭയത്വവുമായി തന്‍റെ ചുരുങ്ങിയ
പുരുഷായുസ്സില്‍, സനാതന ഹിന്ദു ധര്‍മ്മത്തിന്‍റെ ശരിയായ മുഖം ലോക ജനതയ്ക്ക്
മുമ്പാകെ തുറന്ന് കാട്ടി ലോകത്തെത്തന്നെ തന്നിലേയ്ക്കാകര്‍ഷിച്ച് സാര്‍വ്വ
ലൌകികതയുടെ സന്ദേശം പരത്തിയ സ്വാമിയുടെ സാന്നിദ്ധ്യമാണ് ഇന്ന് നമ്മുടെ
ആവശ്യമെങ്കിലും ഇന്ത്യന്‍,യുവത്വത്തിന് ആവേശം പകരാന്‍അദ്ദേഹത്തിന്‍റെ 150) ജയന്തി
യ്ക്ക് കഴിയട്ടെ.അപാരമായ ഊര്‍ജ്ജ സ്രോതസ്സായ ഇന്ത്യന്‍,യുവത്വത്തിന് ദിശ
കാണിക്കേണ്ട ഉത്തരവാദിത്വത്ത്വം നമുക്ക് നിറവേറ്റാന്‍,കഴിഞ്ഞിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.ഇന്നത്തെ
യുവാക്കള്‍ അരാഷ്ട്രീയ വാദികളായി മാറിയിരിക്കുന്നു.രാഷ്ട്രീയം അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍,സ്വീകരിക്കാത്തതാണ്
അവരെ അരാഷ്ട്രീയതയിലേയ്ക്ക് തളളിവിടുന്നത്.രാഷ്ട്രീയത്തിന്‍റെ ഇന്നത്തെ അര്‍ത്ഥം
ഒരു വിശദീകരണമില്ലാതെ തന്നെ എല്ലാവര്‍ക്കും അറിയാം ഈ രാഷ്ട്രീയത്തെയാണ് യുവാക്കള്‍
സ്വീകരിക്കാതിരിക്കുന്നത്.അണ്ണാ ഹസാരെയ്ക്ക് ഫേയ്സ് ബുക്കിലൂടെ പിന്തുണ
പ്രഖ്യാപിച്ച ഇന്ത്യന്‍,യുവത്വംത്തിന്‍റെ ഉള്‍തുടിപ്പ് നാം കണ്ടതാണ്.കക്ഷി
രാഷ്ട്രീയ ഭേദമെന്യേ വിവിധ യുവജന സംഘടനകള്‍,ഈ അവസരത്തില്‍ സ്വാമിജിയെ
സ്വീകാര്യനാക്കിയത് അത്യന്തം ആശാവഹമാണ്.ഇതു കൂടാതെ യുവാക്കള്‍ സംഘടിക്കട്ടെ.മുന്‍കാലങ്ങളിലെ
മഹത്തായ പ്രസ്ഥാനങ്ങളും വ്യക്തികളും സാമൂഹ്യ സാസംസ്കാരിക സംഘടനകളിലൂടെ പിച്ച വച്ച്
ഉയര്‍ന്ന് വന്ന യുവാക്കളിലൂടെത്തന്നെയായിരുന്നു.സ്വാര്‍ത്ഥതയും ലാഭേച്ഛയുമില്ലാതെ
യുവാക്കളുടെ കൂട്ടായ്മയുണ്ടാകട്ടെ.സമൂഹത്തിന്‍റെ അടിസ്ഥാന പരമായ പ്രശ്നങ്ങളില്‍
അവര്‍,ഇടപെടട്ടെ.സ്വാമി വിവേകാന്ദന്‍റെ ജീവിതം അവര്‍ക്ക് ആവേശം
പകരട്ടെ.അദ്ദേഹത്തിന്‍റെ ആകര്‍ഷകമായ വ്യക്തിത്വവും ആരെയും തന്നിലേയ്ക്ക് നിമിഷ
നേരം കൊണ്ട് ആകര്‍ഷിക്കാന്‍,കഴിവുള്ള വാക്ചാതുരിയും സര്‍വ്വോപരി നല്ല
ഉദ്ദേശലക്ഷ്യങ്ങള്‍,കൈവരിക്കുന്നതിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന
അദ്ദേഹത്തിന്‍റെ മഹത്തായ സന്ദേശവും അവര്‍,ഉള്‍കൊള്ളട്ടെ.
യുവാക്കള്‍
അവരുടെ ഉള്ളിലേയ്ക്ക് ഉള്‍വലിഞ്ഞിരിക്കുകയാണ്.അവരെ തൊട്ടുണര്‍ത്തുക
മക്കളെ.....ഇനിയും ഉറങ്ങരുത് ഉറങ്ങുന്നത് ജഡത്വമാണ്....ജഡത്വം മരണമാണ്.മരിച്ച്
ജീവിക്കുന്നതിലും ഭേദം ജീവിച്ച് മരിക്കുക എന്നതാണ്.ഈ സുദിനത്തില്‍ ഭാരതത്തിലെ
എല്ലാ യുവാക്കള്‍ക്കും എന്‍റെ ഭാവുകങ്ങള്‍,
THE FUTURE OF OUR NATION IS NOW IN YOUR HAND
Saturday, January 5, 2013
നന്ദി.....സച്ചിന്‍..................-------------------
വായിലെ മുലപ്പാല്‍
മാഞ്ഞുപോകുന്നതിനുമുമ്പ് ഇന്ത്യന്‍,ക്രിക്കറ്റിലെ ലിറ്റില്‍ മാസ്റ്റര്‍- മാസ്റ്റര്‍,ബ്ലാസ്റ്റര്‍
ആയി മാറിയത് അതിവേഗമാണ്.ലോകോത്തര സ്പിന്നറായ അബ്ദുള്‍ ഖാദറെ തുടരെ നിലംതൊടീക്കാതെ
തൂക്കി തന്‍റെ വരവറിയിച്ച സച്ചിന്‍,അന്നും ഇന്നും അമ്മമാരുടെ പ്രിയ
പുത്രനായിരുന്നു.എത്ര കുട്ടികള്‍ക്കാണ് സച്ചിന്‍, എന്ന പേര് വീണത്.ഏകദിനത്തിലെ
മിഡില്‍ ഓര്‍ഡര്‍,ബാറ്റ്സ്മാന്‍ ഓപണറുടെ റോളിലെത്തിയതോടെ ഇന്ത്യയുടെ ഭാഗധേയം
തെളിഞ്ഞു.കപില്‍ ദേവിനുശേഷം ഇന്ത്യ കണ്ട ബാറ്റിംഗ് കൊടുംകാറ്റായി സച്ചിന്‍
മാറി.തന്‍റെ സ്വഭാവത്തിന് വിരുദ്ധമായി ബൌളര്‍മാരെ നിഷ്കരുണം ശിക്ഷിച്ചു.അച്ചന്‍റെ
മരണാനന്തര ചടങ്ങില്‍,പങ്കെടുത്ത് തിരികെ വന്ന് കെനിയക്കെതിരെ നേടിയ
സെഞ്ചുറി.ആസ്ട്രേലിയക്കെതിരെ ഷാര്‍ജയില്‍,തുടരെ നേടിയ സെഞ്ചുറികള്‍.ഷെയിന്‍
വോണിനെതിരെ കടന്നാക്രമണം.ലോക കപ്പിലെ അദ്ഭുതകരമായ പ്രകടനങ്ങള്‍.ഗാംഗുലി ,സേവാഗ്
എന്നിവരുമായുള്ള ഓപണിംഗ് കൂട്ടുകെട്ട്.ഇടയ്ക്ക് ബൌളറുടെ വേഷം കെട്ട്.മാക്മില്ലനെ
വട്ടം കറക്കി അവസാന ഓവറില്‍ വിജയതീരത്തെത്തിച്ച ബൌളിംഗ് വിസ്മയം.ലെഗ് സ്പിന്‍,ഓഫ്
സ്പിന്‍,ഇടവിട്ട് വേഗത കൂട്ടിയെറിയുന്ന പന്തുകള്‍,.കരിയര്‍ ആശങ്കയിലാക്കിയ
ടെന്നിസ് എല്‍ബോ രോഗം.രോഗത്തില്‍ നിന്ന് അസാധാരണമായ തിരിച്ചു വരവ്.എന്നാല്‍
തിരിച്ചുവന്നതോടെ ലോകം കാണ്ടത് പുതിയ സച്ചിനെയാണ്.തന്‍റെ പരിമിതികളെ മനസ്സിലാക്കി
ബാറ്റിംഗില്‍,ചിലമാറ്റങ്ങളുമായി സച്ചിന്‍ വീണ്ടും.ഒടുവില്‍ ലോകകപ്പ് ജയം എന്നാല്‍
നൂറാം സെഞ്ചുറിയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്.
കീര്‍ത്തിയും
യശസ്സും സച്ചിനെ വഴിതെറ്റിച്ചില്ല.കവിയായ പിതാവിന്‍റെ അനുഗ്രഹമാകാം ക്രിക്കറ്റ്
എന്ന ഇംഗ്ലീഷ് കാരന്‍റെ കളിയെ കാവ്യാത്മകമാക്കി.മാന്യതയുടെ അതിരുകള്‍ ലംഘിച്ചു
തുടങ്ങിയ മാന്യന്‍മാരുടെ കളിയിലെ വേറിട്ട മാന്യന്‍,ഒളിയമ്പുകള്‍ക്ക് ബാറ്റ് കൊണ്ട്
മറുപടി.
എന്നാല്‍ സച്ചിന്‍,സാധാരണ
മനുഷ്യന്‍ മാത്രം.മഗ്രാത്ത്,അക്തര്‍,വാല്‍ഷ് എന്നിവര്‍ക്കു മുന്നില്‍,സച്ചിന്‍
പതറിയില്ലേ.അതെപലതവണ.അടിച്ച് മുന്നേറുന്ന സച്ചിന്‍റെ മുട്ട് തൊണ്ണൂറുകളില്‍,കൂട്ടിയിടിക്കുന്നു.ഓരോ
സെഞ്ചുറി കഴിയുന്പോഴും ആത്മ നിര്‍വൃതി .....സര്‍വ്വ ശക്തനോട് നന്ദി പറയല്‍.ടീമിന്‍റെ
ഭാരം താങ്ങാന്‍,കഴിയത്ത സച്ചിന്‍.....നായകനെന്ന നിലയില്‍ പരാജയം.ടീം സമ്മര്‍ദ്ദത്തിലാകുമ്പോള്‍,കളി
കാണാതെ റൂമില്‍ പ്രാര്‍ത്ഥനാ നിരതനായിരിക്കുന്ന സച്ചിന്‍.ഒരു പച്ചയായ മനുഷ്യന്‍.
ക്രിക്കറ്റ് എല്ലാമെല്ലാമാണ്.എങ്കിലും നല്ല പിതാവ് ,ഭര്‍ത്താവ്.ഒരു
അനാവശ്യ വിവാദത്തിലും പെട്ടില്ല.പ്രാദേശികതയെ തള്ളി പറയാനും ദേശീയതെ ഉയര്‍ത്തി
കാണിക്കാനും താക്കറെയുടെ പ്രഭാവം സച്ചിന് തടസ്സമായില്ല.എതിരാളികളുടെ
ആദരവ്.സഹകളിക്കാരോട് ഈഗോ ഇല്ല.പുതുമുഖങ്ങളെ സഹായിക്കാന്‍ എന്നും തയ്യാര്‍,.
നന്ദി സച്ചിന്‍.............ഞങ്ങളെ
താങ്കള്‍ രസിപ്പിച്ചു.ഞങ്ങള്‍ നന്നായി ആസ്വദിച്ചു.താങ്കള്‍ ഇന്ത്യന്‍, ജനതയ്ക്ക്
മാതൃകയായി.ഒരു ഭാരതീയന്‍റെ യഥാര്‍ത്ഥ മുഖം താങ്കള്‍,ലോകജനതയ്ക്കു മുന്നില്‍
തുറന്നു കാട്ടി. ഹേ സച്ചിന്‍......എല്ലാ
ഭാവുകങ്ങളും.........ഈ ചില്ലറ കുറിപ്പുകളല്ലാതെ അങ്ങേയ്ക്ക് തരാന്‍ എന്‍റെ
കൈയ്യില്‍,ഒന്നും ഇല്ല.
Monday, December 31, 2012
തലസ്ഥാന വിശേഷം
ഒരു പെണ്‍കുട്ടിയുടെ ജീവനുവേണ്ടി ഒരു രാജ്യം മുഴുവന്,പ്രാര്‍ത്ഥിക്കുന്നു.സമൂഹ
മനസ്സാക്ഷിയെ തൊട്ടുണര്‍ത്താന്‍,ഇത്രയും പൈശാചികമായ ഒരു സംഭവം
നടക്കേണ്ടതായിവന്നു.ഇതിലും ക്രൂരമായ എത്രയെത്ര സംഭവങ്ങള്‍ ലിംഗ ഭേദം എന്ന
വിഷയത്തില്‍ ചരിത്രത്തില്‍,ഉണ്ടായിട്ടുണ്ട്.എത്രയെത്ര ഭ്രൂണഹത്യകള്‍,സ്ത്രീ
പീഡനങ്ങള്‍,ബലവിവാഹങ്ങള്‍,സ്ത്രീധന മരണങ്ങള്‍,സാമൂഹ്യ നീതി നിഷേധങ്ങള്‍.പരിഷ്കൃത
സമൂഹത്തിന് ഒട്ടും യോജിക്കാത്ത ,ആലോചിയ്ക്കാന്‍ പോലും കഴിയാത്ത എത്രയെത്ര ക്രൂരതകള്‍,.പെണ്‍കുട്ടിയുടെ
മരണത്തിലൂടെ ഒരു സമൂഹം തന്നെ ലജ്ജിച്ച് തല താഴ്തിയിരിക്കുകയാണ്.താലിബാന്‍ സ്ത്രീ
വിദ്യാഭ്യാസത്തിന് ഏല്‍പിച്ച ഉപരോധത്തിനെതിരെ പ്രതികരിച്ച മലാല എന്ന പെണ്‍കുട്ടിയുടെ
ദുരനുഭവം ലോക ശ്രദ്ധ ആകര്‍ഷിച്ചപ്പോഴും നാം നമ്മുടെ നാട്ടിലെ സാംസ്കാരിക മേല്‍കോയ്മയെ
ഓര്‍ത്ത് ഊറ്റം കൊള്ളുകയാണ്.കഴിഞ്ഞ പത്തിരുപത് ദിവസത്തെ മാത്രം പത്രതാളുകള്‍
മറിച്ചു നോക്കിയാല്‍,നാം എത്തിച്ചേര്‍ന്നിരിക്കുന്ന സാംസ്കാരിക തമോഗര്‍ത്തത്തിന്‍റെ
ആഴം നമുക്ക് അളക്കാന്‍ കഴിയും.എന്തു കൊണ്ട് ഇന്ത്യയില്‍ എന്തു കൊണ്ട് കേരളത്തില്‍.ഒന്നുകില്‍
നമ്മുടെ മഹത്തായ പാരമ്പര്യം നാം ഉള്‍കൊണ്ടിട്ടില്ല,അല്ലെങ്കില്‍ പുരുഷമേധാനിത്വം എന്ന
തത്വം ശക്തിപ്രപിച്ചുകൊണ്ടിരിക്കുന്നു.സ്ത്രീയും പുരുഷനും ഒന്നിച്ചാല്‍ മാത്രമെ
മനുഷ്യന് നിലനില്‍പുള്ളൂ എന്ന ലളിതമായ സമവാക്യം ഗ്രഹിച്ചാല്‍,മാത്രം മതി
എന്തുകൊണ്ട് സ്ത്രീയ്ക്ക് വേണ്ടത്ര പ്രധാന്യം നല്‍ണമെന്ന വാദം സ്വീകാര്യമാകാന്‍.ചില
സമൂഹങ്ങളിലും വ്യക്തികളിലും പെണ്‍കുട്ടികളെ ആണ്‍കുട്ടികളെക്കാളേറെ
സ്വീകാര്യമായിട്ടുണ്ട്.ഇതിന് കാരണം പെണ്‍കുട്ടികളുടെ മാതാപിതാക്കളോടും
കുടുംബത്തിനോടുമുള്ള സ്നേഹോഷ്മളമായ സമീപനം തന്നെ അവരെ ആണ്‍കുട്ടികളില്‍,നിന്നും
വ്യത്യസ്തരാക്കുന്നു.എന്നിരിക്കിലും ആണ്‍പെണ്‍,അനുപാതത്തില്‍ വരുന്ന വിടവ് വര്‍ദ്ധിച്ചുവരുന്നുണ്ട്.ഇത്
ഭാരതീയ സംസ്കാരപ്രകാരമുള്ള വിവാഹ ബന്ധത്തിന് അധികം താമസിക്കാതെ തന്നെ
പ്രതിബന്ധമാകുന്നതാണ്.ഇപ്പോള്‍തന്നെ പല ബ്രാഹ്മണ സമുദായത്തിലും വിവാഹ പ്രായമെത്തിയ
ആണുങ്ങള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാത്ത സാഹചര്യമുണ്ടാകുന്നു.പണ്ട് സ്ത്രീകള്‍ക്ക
സമൂഹ്യ നീതി മാത്രമെ നിഷേധിച്ചിരുന്നുള്ളൂ.പക്ഷെ ഇന്ന് അതിന് വിപരീദമായി
ജീവിക്കാനും സ്വതന്ത്ര വിഹാരത്തിനുമുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുന്നു.സ്ത്രീയെ
ഒരു ഭോഗവസ്തുവായി ചിത്രീകരിക്കുന്നതിലെ വാണിജ്യ തന്ത്രങ്ങളും ഈ തന്ത്രങ്ങളുടെ
മായാലോകത്തില്‍ വീണുപോകുന്ന സ്ത്രീകളും അവിടെ പുരുഷന്‍റെ ഭോഗ തൃഷ്ണയ്ക്കു
തന്നെയാണ് ഇരയാകുന്നത്.ഈ സ്ഥിതി തുടര്‍ന്നാല്‍, പരസ്പരം ശത്രു പക്ഷത്ത്
പ്രതിഷ്ഠിക്കുന്ന രണ്ട് വ്യത്യസ്ഥ ജന്തു വര്‍ഗ്ഗമായി സ്ത്രീയും പുരുഷനും മാറുമോ
എന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു.ഈ സ്ഥിതി വിശേഷത്തിന് പെട്ടെന്നൊരു മാറ്റം
ആരും തന്നെ പ്രതീക്ഷിക്കേണ്ട.അമ്മമാരും പെണ്‍കുട്ടികളും സ്വയം ജാഗ്രത പുലര്‍ത്തുക.നാം
ജീവിക്കുന്നത് വന്യ ജീവികള്‍ അധിവസിക്കുന്ന ഘോര വനത്തിലാണെന്നും ഏതു സമയത്തും വന്യ
മൃഗങ്ങളില്‍ നിന്നുമുള്ള ആക്രമണത്തിന് നാം വിധേയരായേക്കാമെന്നുമുള്ള പ്രജ്ഞ അവരിലുണ്ടായിരിക്കട്ടെ.ആരോഗ്യ പൂര്‍ണ്ണമായ ആണ്‍പെണ്‍,സൌഹൃദത്തിനിടയിലും
സ്വയം മതി മറക്കാതിരിക്കുക.ഈ പ്രതിസന്ധിയെ നമുക്ക് ഓരോരുത്തര്‍ക്കും വിവേക പൂര്‍ണ്ണമായി
സമീപിക്കാം.കുറ്റവാളികളെ കഴിവതും വേഗം മാതൃകാപരമായി ശിക്ഷിക്കനും കഴിയട്ടെ.Wednesday, December 12, 2012
12-12-12-12-12
ഇത് നൂറ്റാണ്ടിന്‍റെ അപൂര്‍വ്വ
നിമിഷം.കാലചക്രത്തിന്‍റെ ഗതി മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ
ഒരു സംവിധാനം ഒരു നിശ്ചിത സമയം കാണിക്കുമ്പോഴുണ്ടാകുന്ന ഒരു കൌതുകം മാത്രമോ ? അതിലുപരി എന്തെല്ലാമോ ആണോ ? .അറിയില്ല….സമയത്തിന്‍റെ ആശാന്‍മാരില്‍,ചിലര്‍ ഇത് നന്മ വരുത്തുമെന്ന്
രേഖപ്പെടുത്തുന്നു.വേറെ ചിലര്‍ക്ക് ഇത് നേരേ തിരിച്ചാണ്.മനുഷ്യന്‍റെ ചരിത്രം തന്നെ അവന്‍റെ നേട്ടത്തിലേയ്ക്കും നന്മയിലേയ്ക്കും വിജയത്തിനുമായുള്ള
തൃഷ്ണയാണ്.അതുകൊണ്ട് തന്നെ തന്‍റെ ലക്ഷ്യത്തിലെത്താനുള്ള നല്ല സമയത്തിനുവേണ്ടി
അവന്‍ കാത്തിരിക്കുകയാണ്.സമയത്തിന് എന്തെങ്കിലും പ്രത്യേകതകള്‍,വരുമ്പോള്‍ അവന്‍
ഉത്സാഹ ഭരിതനാകുന്നു.അത് അവന്‍റെ നല്ല സമയമായിരിക്കുമെന്ന് അവന്‍
പ്രതീക്ഷിക്കുന്നു.അല്ലെങ്കില്‍ ആ സമയത്തിന്‍റെ ഭാഗ്യം അവന്‍റേതാക്കി മാറ്റുവാന്‍,അവന്‍
യത്നിക്കുന്നു.അല്ലെങ്കില്‍ മടുപ്പിക്കുന്ന ജീവിതയാത്രയില്‍,ഒരു നേരിയ വഴിത്തിരിവ്
അവന്‍,പ്രതീക്ഷിക്കുന്നതിലെന്താണ് തെറ്റ്.ഈ അപൂര്‍വ്വ നിമിഷത്തില്‍ വിവാഹം കഴിച്ച്
സന്തുഷ്ട കുടുംബ ജീവിതം നയിക്കാന്‍,ആഗ്രഹിക്കുന്നവര്‍,പിറക്കാന്‍ പോകുന്ന
കുട്ടിയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍,പ്രസവം വരെ അപൂര്‍വ്വ നിമിഷത്തിലേയ്ക്ക്.........ഈ
അക്കങ്ങള്‍ അവനില്‍,എന്തെല്ലാം പ്രതീക്ഷകളാണ് ചിറക് വിടര്‍ത്തുന്നത്.സമയദോഷത്തെ
അവന് നല്ല ഭയമുണ്ട്.സമയദോഷമുണ്ടെങ്കില്‍ അവന്‍,ചെയ്യുന്നതെല്ലാം
തെറ്റായിരിക്കാം,പറയുന്നതെല്ലാം അബദ്ധങ്ങളായിരിക്കാം,ലോകം തന്നെ അവനെ
കുറ്റവാളിയായി പ്രഖ്യാപിക്കുന്നു.ആരാണ് ആ നിമിഷത്തില്‍,നിന്ന് മുക്തി
ആഗ്രഹിക്കാത്തത്.....നല്ല സമയത്തിനായി അവന്‍റെ അന്വേഷണം തുടരുന്നു.
മൊബൈല്‍ ഫോണില്‍,അജ്ഞാതന്‍റെ ഫോണ്‍,സന്ദേശം
എന്നെ ഈ അപൂര്‍വ്വ നിമിഷത്തെ ഓര്‍മ്മിപ്പിച്ചു.വെറുതെ ഒരു തമാശ തോന്നി.പരമാവധി
പേര്‍ക്ക് ആശംസകള്‍,അര്‍പ്പിച്ചു.അവരെയും ഓര്‍മ്മിപ്പിച്ചു.നല്ല സമയം അവരെ
കാത്തിരിക്കുന്നതായി അവരെ ഓര്‍മ്മിപ്പിച്ചു.നല്ലതു വരട്ടെ എന്ന്
ആശംസിച്ചു.എന്തെങ്കിലുമാകട്ടെ അവര്‍ക്ക് അതിലൊരു പ്രതീക്ഷ ഉണരട്ടെ.
എല്ലാവര്‍ക്കും നല്ലതു
വരട്ടെ..........ലോകാ സമസ്ഥാ സുഖിനോ ഭവന്തു.......
Tuesday, December 4, 2012
നാടകം തിരിച്ചുവരുന്നു......
| കലാകരന്‍മാരെ പരിചയപ്പെടുത്തുന്ന സംവിധായകന്‍ |
പയ്യന്നൂരിലെ
പ്രൊഫഷണല്‍ നാടകോല്‍സവവും തുടര്‍ന്ന് അരങ്ങേറിയ മഴപ്പാട്ട് എന്ന അമച്വര്‍ നാടക
മത്സരവും അതേ തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വിരല്‍, ചൂണ്ടുന്നത് തീര്‍ച്ചയായും
നാടകത്തിന്‍റെ ഒരു ഗംഭീര തിരിച്ചുവരവിലേയ്ക്കാണ്.ആധുനിക കാലഘട്ടത്തിലെ ദൃശ്യ
ശ്രവ്യമാദ്ധ്യമങ്ങളുടെ അപ്രമാദിത്തം താത്കാലികമായി ജനമനസ്സുകളെ നാടകം പോലുള്ള
സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍,കഴിവുള്ള കലാരൂപങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു.ഗംഭീരവും
പ്രൌഢവുമായ പയ്യന്നൂരിലെ കലാസ്വാദകരുടെ സാന്നിദ്ധ്യം വളരെ ആശാവഹമാണ്.കഴിഞ്ഞ ഏതാനം
ദിവസങ്ങളില്‍ വളരെയധികം നാടകങ്ങള്‍ കാണാനുള്ള അവസരമുണ്ടായി.അതില്‍ എന്നെ
അദ്ഭുതപ്പെടുത്തിയത് പ്രേക്ഷകരാണ്.ആസ്വാദനം-നാടകത്തിലെ വളരെ നിര്‍ണ്ണായകമായിട്ടുള്ള
ഘടകം പ്രേക്ഷകര്‍,തന്നെയാണ്.നാടകത്തെ ഉയര്‍ത്തികൊണ്ടുവരുന്നതിന് നല്ല പ്രേക്ഷകരെ
വാര്‍ത്തെടുക്കേണ്ടതുണ്ട്.കലാകാരന്‍മാരുടെ കഴിവിനേയും കഠിനാദ്ധ്വാനത്തെയും
തിരിച്ചറിഞ്ഞ് അത് തിരിച്ചറിയാനും അംഗീകരിക്കാനും കഴിയുന്ന ഒരു കൂട്ടം
പ്രേക്ഷകരെയാണ് നമുക്കാവശ്യം.തീര്‍ച്ചയായും ആ പ്രേക്ഷകമനസ്സുകളില്‍,ഈ കലാകാരന്‍മാര്‍,നന്മയുടെ
വിത്ത് പാകുമെന്നും അത് മുന്‍കാലങ്ങളിലേതുപോലെ കാലികമായ സാമൂഹിക പരിഷ്കരണത്തിനുള്ള
വഴിയൊരുക്കുമെന്നും ഉറപ്പാണ്.
പ്രൊഫഷണല്‍ നാടക
മത്സരത്തില്‍,അവതരിപ്പിച്ച ഹരിശ്ചന്ദ്ര എന്ന നാടകം ഇന്ത്യയില്‍ കലാകാരന്‍മാര്‍,ഉണ്ടായതു
മുതല്‍ അവതരിപ്പിക്കപ്പെട്ട കഥയാണെങ്കിലും സമൂഹത്തിലെ അഴിമതിയും സ്വാര്‍ത്ഥപരതയ്ക്കുമെതിരെ
പ്രേക്ഷകരുടെ ശ്രദ്ധ താത്കാലികമായെങ്കിലും ക്ഷണിക്കാന്‍,സംവിധായകനു
കഴിഞ്ഞിട്ടുണ്ട്.എന്തിനാണവളെയിങ്ങനെ മോഹിപ്പിച്ചത് എന്ന നാടകം സമൂഹത്തില്‍ മദ്യമേല്‍പ്പിക്കുന്ന
ദൂഷിത ഫലങ്ങളെപററി ഓര്‍മ്മിപ്പിക്കുന്നു.സ്നേഹ
വീടാണെങ്കില്‍ തീവ്രവാദവും അക്രമത്തിനുമെതിരെ സമൂഹമനസ്സാക്ഷി തൊട്ടുണര്‍ത്തുന്നു.
ചെഗുവേര,കേളു
എന്നീ നാടങ്ങളിലൂടെ പ്രശസ്തിയിലേയ്ക്കുയര്‍ന്ന മഞ്ജുളന്‍ സംവിധാനം ചെയ്ത മഴപാട്ട്
ഒരു കൂട്ടം അമേച്വര്‍,കലാകാരന്‍മാര്‍,അതിമനോഹരമായി അവതരിപ്പിച്ചു.കാന്തനും
കാന്തയും എന്ന ദമ്പദികളുടെ കഥപറയുന്ന ലളിതമായ കഥ നാടോടിപ്പാട്ടിന്‍റെ സഹായത്തോടെ
അതിമനോഹരമായ ഒരു ദൃശ്യാവിഷ്കാരമായി മാറിയിരിക്കുന്നു.കുഴിമടിയനായ കാന്തനെ നേര്‍വഴികാട്ടി
കര്‍മ്മോത്സുകനും ഊര്‍ജ്ജസ്വലനുമാക്കി മാറ്റുന്ന കഥ.കാന്ത പറഞ്ഞതനുസരിച്ച് ഊരു
ചുറ്റുന്ന മടിയനായ കാന്തന് കള്ളന് കഞ്ഞിവയ്ക്കാന്‍ കഴിയില്ല.വെളിച്ചപാടില്‍നിന്ന്
വെളിച്ചവും കിട്ടിയില്ല.മന്ത്രവാദിയ്ക്ക് കോഴി കൊടുത്തിട്ട് ഒരു പ്രയോജനവും
ലഭിച്ചില്ല.നാടോടികളുടെ അടുത്തും പാവത്തിന് ആശ്വാസം കിട്ടുന്നില്ല.ഒടുവില്‍
അന്വേഷിച്ച് നടന്ന സ്ഥലത്തെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി.അദ്ദേഹം യഥാര്‍ത്ഥത്തില്‍,തന്‍റെ
ഭാര്യയുടെ അടുത്ത് തന്നെ എത്തിച്ചേരുന്നു.കാന്തന്‍ ജീവിതമെന്താണെന്ന്
തിരിച്ചറിയുന്നു.ഉത്തരവിദിത്വം അദ്ദേഹത്തെ കര്‍മ്മോത്സുകനാക്കുന്നു.അവസാനം
സന്തോഷത്തിന്‍റെ നന്മയുടെ മഴ പെയ്തിറങ്ങുന്നതോടെ നാടകം ശുഭപര്യവസായിയാകുന്നു.
നല്ല നാടകങ്ങള്‍
ഇനിയും നാടകാസ്വാദകരിലേയ്ക്ക് പെയ്തിറങ്ങട്ടെ.......
Subscribe to:
Posts (Atom)







