Monday, December 31, 2012
തലസ്ഥാന വിശേഷം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgU7U4D4cHS_sIZ6hP2AopLLDS99kgnM16NNIth8abx2QqvgHa9cth_lmV_V3n_nn3xFoGVEcA64FdMhI0s7kFKqWcN-Efs5DtSN6pRhrnW0agXlKo-GlQgd4E_rSVJU-y_27UzR8gNs0k/s320/ABCD.jpg)
Wednesday, December 12, 2012
12-12-12-12-12
ഇത് നൂറ്റാണ്ടിന്‍റെ അപൂര്‍വ്വ
നിമിഷം.കാലചക്രത്തിന്‍റെ ഗതി മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ
ഒരു സംവിധാനം ഒരു നിശ്ചിത സമയം കാണിക്കുമ്പോഴുണ്ടാകുന്ന ഒരു കൌതുകം മാത്രമോ ? അതിലുപരി എന്തെല്ലാമോ ആണോ ? .അറിയില്ല….സമയത്തിന്‍റെ ആശാന്‍മാരില്‍,ചിലര്‍ ഇത് നന്മ വരുത്തുമെന്ന്
രേഖപ്പെടുത്തുന്നു.വേറെ ചിലര്‍ക്ക് ഇത് നേരേ തിരിച്ചാണ്.മനുഷ്യന്‍റെ ചരിത്രം തന്നെ അവന്‍റെ നേട്ടത്തിലേയ്ക്കും നന്മയിലേയ്ക്കും വിജയത്തിനുമായുള്ള
തൃഷ്ണയാണ്.അതുകൊണ്ട് തന്നെ തന്‍റെ ലക്ഷ്യത്തിലെത്താനുള്ള നല്ല സമയത്തിനുവേണ്ടി
അവന്‍ കാത്തിരിക്കുകയാണ്.സമയത്തിന് എന്തെങ്കിലും പ്രത്യേകതകള്‍,വരുമ്പോള്‍ അവന്‍
ഉത്സാഹ ഭരിതനാകുന്നു.അത് അവന്‍റെ നല്ല സമയമായിരിക്കുമെന്ന് അവന്‍
പ്രതീക്ഷിക്കുന്നു.അല്ലെങ്കില്‍ ആ സമയത്തിന്‍റെ ഭാഗ്യം അവന്‍റേതാക്കി മാറ്റുവാന്‍,അവന്‍
യത്നിക്കുന്നു.അല്ലെങ്കില്‍ മടുപ്പിക്കുന്ന ജീവിതയാത്രയില്‍,ഒരു നേരിയ വഴിത്തിരിവ്
അവന്‍,പ്രതീക്ഷിക്കുന്നതിലെന്താണ് തെറ്റ്.ഈ അപൂര്‍വ്വ നിമിഷത്തില്‍ വിവാഹം കഴിച്ച്
സന്തുഷ്ട കുടുംബ ജീവിതം നയിക്കാന്‍,ആഗ്രഹിക്കുന്നവര്‍,പിറക്കാന്‍ പോകുന്ന
കുട്ടിയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍,പ്രസവം വരെ അപൂര്‍വ്വ നിമിഷത്തിലേയ്ക്ക്.........ഈ
അക്കങ്ങള്‍ അവനില്‍,എന്തെല്ലാം പ്രതീക്ഷകളാണ് ചിറക് വിടര്‍ത്തുന്നത്.സമയദോഷത്തെ
അവന് നല്ല ഭയമുണ്ട്.സമയദോഷമുണ്ടെങ്കില്‍ അവന്‍,ചെയ്യുന്നതെല്ലാം
തെറ്റായിരിക്കാം,പറയുന്നതെല്ലാം അബദ്ധങ്ങളായിരിക്കാം,ലോകം തന്നെ അവനെ
കുറ്റവാളിയായി പ്രഖ്യാപിക്കുന്നു.ആരാണ് ആ നിമിഷത്തില്‍,നിന്ന് മുക്തി
ആഗ്രഹിക്കാത്തത്.....നല്ല സമയത്തിനായി അവന്‍റെ അന്വേഷണം തുടരുന്നു.
മൊബൈല്‍ ഫോണില്‍,അജ്ഞാതന്‍റെ ഫോണ്‍,സന്ദേശം
എന്നെ ഈ അപൂര്‍വ്വ നിമിഷത്തെ ഓര്‍മ്മിപ്പിച്ചു.വെറുതെ ഒരു തമാശ തോന്നി.പരമാവധി
പേര്‍ക്ക് ആശംസകള്‍,അര്‍പ്പിച്ചു.അവരെയും ഓര്‍മ്മിപ്പിച്ചു.നല്ല സമയം അവരെ
കാത്തിരിക്കുന്നതായി അവരെ ഓര്‍മ്മിപ്പിച്ചു.നല്ലതു വരട്ടെ എന്ന്
ആശംസിച്ചു.എന്തെങ്കിലുമാകട്ടെ അവര്‍ക്ക് അതിലൊരു പ്രതീക്ഷ ഉണരട്ടെ.
എല്ലാവര്‍ക്കും നല്ലതു
വരട്ടെ..........ലോകാ സമസ്ഥാ സുഖിനോ ഭവന്തു.......
Tuesday, December 4, 2012
നാടകം തിരിച്ചുവരുന്നു......
കലാകരന്‍മാരെ പരിചയപ്പെടുത്തുന്ന സംവിധായകന്‍ |
പയ്യന്നൂരിലെ
പ്രൊഫഷണല്‍ നാടകോല്‍സവവും തുടര്‍ന്ന് അരങ്ങേറിയ മഴപ്പാട്ട് എന്ന അമച്വര്‍ നാടക
മത്സരവും അതേ തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വിരല്‍, ചൂണ്ടുന്നത് തീര്‍ച്ചയായും
നാടകത്തിന്‍റെ ഒരു ഗംഭീര തിരിച്ചുവരവിലേയ്ക്കാണ്.ആധുനിക കാലഘട്ടത്തിലെ ദൃശ്യ
ശ്രവ്യമാദ്ധ്യമങ്ങളുടെ അപ്രമാദിത്തം താത്കാലികമായി ജനമനസ്സുകളെ നാടകം പോലുള്ള
സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍,കഴിവുള്ള കലാരൂപങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു.ഗംഭീരവും
പ്രൌഢവുമായ പയ്യന്നൂരിലെ കലാസ്വാദകരുടെ സാന്നിദ്ധ്യം വളരെ ആശാവഹമാണ്.കഴിഞ്ഞ ഏതാനം
ദിവസങ്ങളില്‍ വളരെയധികം നാടകങ്ങള്‍ കാണാനുള്ള അവസരമുണ്ടായി.അതില്‍ എന്നെ
അദ്ഭുതപ്പെടുത്തിയത് പ്രേക്ഷകരാണ്.ആസ്വാദനം-നാടകത്തിലെ വളരെ നിര്‍ണ്ണായകമായിട്ടുള്ള
ഘടകം പ്രേക്ഷകര്‍,തന്നെയാണ്.നാടകത്തെ ഉയര്‍ത്തികൊണ്ടുവരുന്നതിന് നല്ല പ്രേക്ഷകരെ
വാര്‍ത്തെടുക്കേണ്ടതുണ്ട്.കലാകാരന്‍മാരുടെ കഴിവിനേയും കഠിനാദ്ധ്വാനത്തെയും
തിരിച്ചറിഞ്ഞ് അത് തിരിച്ചറിയാനും അംഗീകരിക്കാനും കഴിയുന്ന ഒരു കൂട്ടം
പ്രേക്ഷകരെയാണ് നമുക്കാവശ്യം.തീര്‍ച്ചയായും ആ പ്രേക്ഷകമനസ്സുകളില്‍,ഈ കലാകാരന്‍മാര്‍,നന്മയുടെ
വിത്ത് പാകുമെന്നും അത് മുന്‍കാലങ്ങളിലേതുപോലെ കാലികമായ സാമൂഹിക പരിഷ്കരണത്തിനുള്ള
വഴിയൊരുക്കുമെന്നും ഉറപ്പാണ്.
പ്രൊഫഷണല്‍ നാടക
മത്സരത്തില്‍,അവതരിപ്പിച്ച ഹരിശ്ചന്ദ്ര എന്ന നാടകം ഇന്ത്യയില്‍ കലാകാരന്‍മാര്‍,ഉണ്ടായതു
മുതല്‍ അവതരിപ്പിക്കപ്പെട്ട കഥയാണെങ്കിലും സമൂഹത്തിലെ അഴിമതിയും സ്വാര്‍ത്ഥപരതയ്ക്കുമെതിരെ
പ്രേക്ഷകരുടെ ശ്രദ്ധ താത്കാലികമായെങ്കിലും ക്ഷണിക്കാന്‍,സംവിധായകനു
കഴിഞ്ഞിട്ടുണ്ട്.എന്തിനാണവളെയിങ്ങനെ മോഹിപ്പിച്ചത് എന്ന നാടകം സമൂഹത്തില്‍ മദ്യമേല്‍പ്പിക്കുന്ന
ദൂഷിത ഫലങ്ങളെപററി ഓര്‍മ്മിപ്പിക്കുന്നു.സ്നേഹ
വീടാണെങ്കില്‍ തീവ്രവാദവും അക്രമത്തിനുമെതിരെ സമൂഹമനസ്സാക്ഷി തൊട്ടുണര്‍ത്തുന്നു.
ചെഗുവേര,കേളു
എന്നീ നാടങ്ങളിലൂടെ പ്രശസ്തിയിലേയ്ക്കുയര്‍ന്ന മഞ്ജുളന്‍ സംവിധാനം ചെയ്ത മഴപാട്ട്
ഒരു കൂട്ടം അമേച്വര്‍,കലാകാരന്‍മാര്‍,അതിമനോഹരമായി അവതരിപ്പിച്ചു.കാന്തനും
കാന്തയും എന്ന ദമ്പദികളുടെ കഥപറയുന്ന ലളിതമായ കഥ നാടോടിപ്പാട്ടിന്‍റെ സഹായത്തോടെ
അതിമനോഹരമായ ഒരു ദൃശ്യാവിഷ്കാരമായി മാറിയിരിക്കുന്നു.കുഴിമടിയനായ കാന്തനെ നേര്‍വഴികാട്ടി
കര്‍മ്മോത്സുകനും ഊര്‍ജ്ജസ്വലനുമാക്കി മാറ്റുന്ന കഥ.കാന്ത പറഞ്ഞതനുസരിച്ച് ഊരു
ചുറ്റുന്ന മടിയനായ കാന്തന് കള്ളന് കഞ്ഞിവയ്ക്കാന്‍ കഴിയില്ല.വെളിച്ചപാടില്‍നിന്ന്
വെളിച്ചവും കിട്ടിയില്ല.മന്ത്രവാദിയ്ക്ക് കോഴി കൊടുത്തിട്ട് ഒരു പ്രയോജനവും
ലഭിച്ചില്ല.നാടോടികളുടെ അടുത്തും പാവത്തിന് ആശ്വാസം കിട്ടുന്നില്ല.ഒടുവില്‍
അന്വേഷിച്ച് നടന്ന സ്ഥലത്തെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി.അദ്ദേഹം യഥാര്‍ത്ഥത്തില്‍,തന്‍റെ
ഭാര്യയുടെ അടുത്ത് തന്നെ എത്തിച്ചേരുന്നു.കാന്തന്‍ ജീവിതമെന്താണെന്ന്
തിരിച്ചറിയുന്നു.ഉത്തരവിദിത്വം അദ്ദേഹത്തെ കര്‍മ്മോത്സുകനാക്കുന്നു.അവസാനം
സന്തോഷത്തിന്‍റെ നന്മയുടെ മഴ പെയ്തിറങ്ങുന്നതോടെ നാടകം ശുഭപര്യവസായിയാകുന്നു.
നല്ല നാടകങ്ങള്‍
ഇനിയും നാടകാസ്വാദകരിലേയ്ക്ക് പെയ്തിറങ്ങട്ടെ.......
Subscribe to:
Posts (Atom)